ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Wednesday, December 22, 2010

യഹ്യ എന്ന പേര്‍ സ്നാപകന്റെയാണോ?

യോഹന്നാന്റെ പേര്‍ ആദ്യം കിട്ടിയത്‌ സ്നാപകന് തന്നയോ? എന്ന ചര്‍ച്ചയില്‍ ബൈബിളുമായിയുള്ള ഖുര്‍ആനിന്റെ ഒരു സാദൃശ്യത്തിലെ പിഴവ് മാത്രമേ ചൂണ്ടികാട്ടുവാന്‍ മാത്രമേ ഉദ്ദേശിച്ചുള്ളൂ.

എന്റെ അഭിപ്രായത്തില്‍ യഹ്യ എന്ന പേരും വന്ന വഴി യോഹന്നാനില്‍ നിന്ന് തന്നെയാവണം എന്ന് തന്നെയാണ്. മലയാളത്തില്‍ "ലോനപ്പന്‍" എന്ന് പറഞ്ഞാല്‍ "യോഹന്നാന്‍" എന്നതിന്റെ മറ്റൊരു പേരാണ്. ഈ രണ്ടു പേരുകളും Linguistically പുലബന്ധം പോലും ഇല്ല. എന്നിട്ടും അവ ഒന്നാണ്. ഒരു പക്ഷെ യോഹന്നാനിന്റെ ഗ്രീക്ക് വകഭേദത്തില്‍ നിന്നോ മറ്റോ ആയിരിക്കും ലോനപ്പന്‍ വന്നിരിക്കുക. വിക്കി ഇസ്ലാമിക ലേഖനവും പറയുന്നത് യഹ്യയും യൂഹന്നയും ഒരു പദത്തില്‍ നിന്ന് വന്നിരിക്കാം എന്ന് തന്നെയാണ്.

The Arabic name Yahya is usually understood to mean "he shall live", spiritually meaning that John will forever be remembered as a great prophet. The names Youhanna and Yahya are, however, likely to be derived from the same base meaning and root.


ചില ഇസ്ലാമിക ലേഖകര്‍ പറയുന്നത് യഹ്യ എന്നത് സ്നാപകന്റെ ആത്മീയ പേരാണ് എന്നാണു. യോഹന്നാന്‍ എന്നത് വിളിപേരും. പക്ഷെ ഇതൊന്നും തെളിയിക്കാന്‍ ദൈവീക ഗ്രന്ഥം എന്ന് സ്വയം പറയുന്ന ഖുര്‍ആനിന് ഒറ്റയ്ക്കാവില്ല. കാരണം.

ഖുര്‍ആനില്‍ യോഹന്നാന്‍ എന്ന് വരുന്നിടത്തൊക്കെ യഹ്യ എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നത്.
അതില്‍ യഹ്യ എന്ന വ്യക്തിക്ക് മറ്റൊരു പേരുണ്ടായിരുന്നതായി കാണുന്നില്ല. എന്നാലല്ലേ ആത്മീയപരമായോ വ്യക്തിപരമായോ സന്ദര്‍ഭങ്ങളില്‍ രണ്ടു പേരുകളും ഉപയോഗിക്കപ്പെട്ടു എന്ന് തെളിയിക്കാന്‍ കഴിയുകയുള്ളൂ. മാത്രവുമല്ല യഹ്യ എന്ന പേരിടല്‍ ചടങ്ങിനോട് അനുബന്ധിച്ചു യൂഹന്ന എന്ന പദത്തിന്റെ അര്‍ത്ഥം ("ദൈവത്തിന്റെ അനുകമ്പ ") വരുന്ന സൂക്തമാണ് ഉള്ളത്.

19:12 ഹേ, യഹ്‌യാ വേദഗ്രന്ഥം ബലമായി സ്വീകരിച്ച്‌ കൊള്ളുക. ( എന്ന്‌ നാം പറഞ്ഞു: ) കുട്ടിയായിരിക്കെത്തന്നെ അദ്ദേഹത്തിന്‌ നാം ജ്ഞാനം നല്‍കുകയും ചെയ്തു. 13 നമ്മുടെ പക്കല്‍ നിന്നുള്ള അനുകമ്പയും പരിശുദ്ധിയും ( നല്‍കി. ) അദ്ദേഹം ധര്‍മ്മനിഷ്ഠയുള്ളവനുമായിരുന്നു.

യഹ്യയുടെ അര്‍ത്ഥമായി പറയുന്ന "സ-ജീവന്‍" എന്ന അര്‍ത്ഥം വരുന്ന ഒരു സൂക്തവും ഖുറാനില്‍ യോഹന്നോന്നോട് അനുബന്ധിച്ച് എവിടെയും പറയുന്നില്ല.അതുകൊണ്ട് തന്നെ യഹ്യ യും യൂഹന്നായും രണ്ടാണെന്ന് പറയുന്നതിന് ഖുറാനില്‍ തന്നെ ഒരു തെളിവ്‌ ഇല്ല.


അപ്പോള്‍ എന്ത് ചെയ്യും. മുസ്ലീമുകളോ ക്രിസ്ത്യാനികളോ യാഹൂദരോ പോലും വിശ്വാസത്തില്‍ എടുക്കാത്ത, അവരുടെ പ്രവാചകന്മാരെ കള്ള പ്രവാചകന്മാര്‍ എന്ന് വിളിക്കുന്ന Mandaeism ഉപയോഗിക്കാം എന്ന് ചില മുസ്ലീം പണ്ഡിതര്‍ ചിന്തിച്ചാല്‍ തന്നെ അത് ഖുര്‍ആനിനെ താഴ്ത്തി കേട്ടലാണ്. (ഉദാഹരണത്തിന് പുതിയ നിയമത്തിലെ ഒരു മിസിങ്ങ് പോയിന്റ് പൂര്‍ണ്ണമായും തെളിയിക്കാന്‍ ഖുര്‍ആന്‍ ഉപയോഗിക്കേണ്ടി വന്നാല്‍ അവിടെ തീര്‍ന്നു പുതിയ നിയമത്തിന്റെ കാര്യം.)

ഒന്ന് ശ്രദ്ധിച്ചാല്‍ കാണാം, ആത്മീയപേര്, വിളിപ്പേര് എന്നിങ്ങനെ രണ്ടു പേരുകള്‍ ഖുര്‍ആന്‍ പ്രകാരം എത്ര പേര്‍ക്കുണ്ട്? ഒരു ഉദാഹരണം തന്നാല്‍ ആ കാര്യം മുഖവിലയ്ക്ക് എടുക്കാം. അല്ലെങ്കില്‍ അതിനെ ഖുറാനിലെ തെറ്റ് മറയ്ക്കാനുള്ള ഞാണിന്‍ മേല്‍ കളിയായെ കണക്കാക്കുവാന്‍ പറ്റുകയുള്ളൂ.

ആ ചര്‍ച്ചയിലാണ് യോഹന്നാനും യഹ്യയും സ്നാപകന്റെ രണ്ടു പേരുകളാണ് എന്ന തെളിവിലേക്ക് MANDAIC DICTIONARY അവതരിപ്പിക്കപ്പെട്ടത്. സ്നാപകനെ അവസാന പ്രവാചകനായി കാണുന്ന ഒരു വിഭാഗമാണ് മാന്റായിന്‍. അവര്‍ സ്നാപകനെ വിളിക്കുന്നത്‌ "യഹ്യ യൂഹന്ന" എന്നാണ്. ഇതിലെ യഹ്യ എന്ന് പറഞ്ഞാല്‍ അത് അവര്‍ക്ക്‌ malwasa നാമവും യൂഹന്ന എന്ന് പറഞ്ഞാല്‍ Laqab നാമവും ആണ്. എന്താണ് ഈ പറഞ്ഞ നാമങ്ങള്‍ ? MANDAIC DICTIONARY യില്‍ അത് വ്യക്തമായി കൊടുത്തിട്ടുണ്ട്‌.

Maluasa sign of Zodiac, horoscope, destiny as indicated by stars and constellations;the astrological (malwasa) name used in religious and magical documents, distinct from the name by which a person is known.

Laqab tribal or family name.Very frequent in colophons.

iahia A man's malwasa name, used often together with the original Aramaic form as iahia iuhana.

iuhana John,esp.John the Baptist , called also iahia iuhana (otherwise a frequent Mand. name)


അതായത് "യഹ്യ" എന്നത് ഒരു astrologicalപേരാണ്. മാന്റായിന്‍ വിഭാഗക്കാരുടെ മതപരമായ പുസ്തകങ്ങളില്‍ / അവരുടെ പ്രാര്‍ഥനകളില്‍ സ്നാപകനെ ഈ പേരില്‍ ആണ് വിളിക്കുന്നത്‌. അദേഹത്തിന്റെ sign of Zodiac! ഈ astrological പേരുകളില്‍ വിശ്വസിക്കാത്തവരാണ് യഹൂദരും ക്രിസ്ത്യാനികളും മുസ്ലീമുകളും . എന്നിട്ടും യോഹന്നാനിന്റെ astrological പേര് എന്തുകൊണ്ട് ദൈവിക പുസ്തകം എന്ന് സ്വയം അവകാശപ്പെടുന്ന ഖുര്‍ആനില്‍ വന്നു?

കമന്റില്‍ പറയുന്നത് ഖുര്ആനില് പരാമര്ശിച്ച സാബിയന് മതക്കാര് (2:62, 5:69,22:17) ഇവരായിരുന്നുവെന്നും(മാന്റായിന്‍ വിഭാഗക്കാര്‍ ) പറയപ്പെടുന്നുണ്ട്. അതായതു നബിക്ക് ഈ വിഭാഗത്തിനെ അറിയാം എന്ന് വരുന്നു. അപ്പോള്‍ എന്തുകൊണ്ടാണ് യോഹന്നാനിന്റെ Zodiac sign ഖുര്‍ആനില്‍ എത്തിപ്പെട്ടു എന്നതിനു ഒരു വിശദീകരണമായി. ഒരു നക്ഷത്രത്തിന്റെ പേര് ഒരു വ്യക്തിയുടെ പേരിന്റെ സ്ഥാനത്ത്‌ പ്രതിഷ്ഠിക്കാന്‍ മാത്രം അജ്ഞന്‍ ആണോ അല്ലാഹു?

ഈ ബ്ലോഗിന് ആധാരമായ ചര്‍ച്ച ഇവിടെ കമന്റുകളില്‍ ഉണ്ട്. ഒന്ന് ക്രമീകരിച്ചു പ്രസദ്ധീകരിച്ചു എന്ന് മാത്രം.

1 comment:

  1. http://quran-talk.blogspot.com/2010/11/blog-post.html

    ഈ ബ്ലോഗിന് ആധാരമായ ചര്‍ച്ച ഇവിടെ കമന്റുകളില്‍ ഉണ്ട്. ഒന്ന് ക്രമീകരിച്ചു പ്രസദ്ധീകരിച്ചു എന്ന് മാത്രം.

    (ഡ്രാഫ്റ്റില്‍ കിടക്കുന്നത് ഇപ്പോഴാണ് കാണുന്നത്)

    ReplyDelete

ആശയസംവാദമാണിവിടെ അഭികാമ്യം ... ആശയം ഇല്ലെങ്കില്‍ കമന്റ് ചെയ്യരുതു്.ഖുര്‍ ആനിനെ പറ്റിയാണിവിടെ ചര്‍ച്ച. ഖുര്‍ ആനിന്റെ/ഹദീസിന്റെ ഉള്ളില്‍ നിന്നു തന്നെ ലഭ്യമായ ആശയങ്ങള്‍ ഉപയോഗിക്കുക.