സ്നാപക യോഹന്നാന്‍ എന്ന് ബൈബിളില്‍ കാണുന്ന വ്യക്തി ഖുറാനിലും ഉണ്ട്. ക്രിസ്ത്യാനികളുടെയും മുസ്ലീമുകളുടെയും വിശ്വാസപരമായി നോക്കുമ്പോള്‍ തികച്ചും അപ്രസക്തമായ കാര്യമാണ്, സ്നാപകന്റെ പേരിടില്‍ ചടങ്ങ്....
ഖുറാന്‍ പറയുന്നു...
19:7 ഹേ, സകരിയ്യാ, തീര്‍ച്ചയായും നിനക്ക് നാം ഒരു ആണ്‍കുട്ടിയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര് യഹ്‌യാ എന്നാകുന്നു. മുമ്പ് നാം ആരെയും അവന്‍റെ പേര് ഉള്ളവരാക്കിയിട്ടില്ല.
ബൈബിള്‍ എന്ത് പറയുന്നു എന്ന്‍ നോക്കാം.
Luke 1:59 പിതാവിന്റെ പേരനുസരിച്ച് സഖറിയാ എന്ന് അവനു പേരു നല്‍കാന്‍ അവര്‍ ആഗ്രഹിച്ചു.60 എന്നാല്‍, ശിശുവിന്റെ അമ്മ അവരോടു പറഞ്ഞു: അങ്ങനെയല്ല, അവന്‍ യോഹന്നാന്‍ എന്നു വിളിക്കപ്പെടണം.61 അവര്‍ അവളോടു പറഞ്ഞു: നിന്റെ ബന്ധുക്കളിലാര്‍ക്കും ഈ പേര് ഇല്ലല്ലോ.
സംഭവം ലളിതം. ബൈബിളില്‍ പറഞ്ഞത് നബി മനസ്സിലാക്കി വന്നപ്പോള്‍ യോഹന്നാന്‍ എന്ന പേര് ഇതിനു മുമ്പ് ആര്‍ക്കും ഇല്ലെന്നായി. ഇത് നബിയുടെ 'ഗബ്രിയേലിന്' പറ്റിയ തെറ്റാണോ അതോ ആരെങ്കിലും ബൈബിള്‍ തിരുതിയതാണോ?
ആമുഖത്തില്‍ പറഞ്ഞ പോലെ ഈ പൊരുത്തകേട് വിശ്വാസപരമായി നോക്കുമ്പോള്‍ അപ്രധാനമാണ്. ഇനി ബൈബിള്‍ തിരുത്തിയെന്ന് മുഖവിലയ്ക്കെടുക്കുകയാണെങ്കില്‍ എവിടെയെല്ലാം തിരുത്തണം?
ഇവിടെയൊക്കെ തിരുത്തണം ...
1 Chronicles 3:15 ജോസിയായുടെ പുത്രന്‍മാര്‍: ആദ്യജാതന്‍ യോഹനാന്‍, രണ്ടാമന്‍യഹോയാക്കിം, മൂന്നാമന്‍ സെദെക്കിയാ, നാലാമന്‍ ഷല്ലൂം.
1 Chronicles 3:24 എലിയോവേനായുടെ പുത്രന്‍മാര്‍: ഹോദാവിയാ, എലിയാഷീബ്, പെലായാ, അക്കൂബ്, യോഹനാന്‍, ദലായാ, അനാനി ഇങ്ങനെ ഏഴുപേര്‍.
1 Chronicles 6:4 എലെയാസറിന്റെ സന്തതികള്‍ തലമുറക്രമത്തില്‍: ഫിനെഹാസ്, അബിഷുവാ,5 ബുക്കി, ഉസി,6 സെരഹിയാ, മെരായോത്,7 അമരിയ, അഹിത്തൂബ്,8 സാദോക്, അഹിമാസ്,9 അസറിയാ, യോഹനാന്‍,10 ജറുസലെമില്‍ സോളമന്‍ പണിയിച്ച ദേവാലയത്തില്‍ പുരോഹിതശുശ്രൂഷ നടത്തിയ അസറിയാ,.....
Ezra 8:12 അസ്ഗാദിന്റെ കുടുംബത്തില്‍പെട്ട ഹക്കാത്താനിന്റെ മകന്‍ യോഹനാനും നൂറ്റിപ്പത്തുപേരും.
2 Kings 25:23 ബാബിലോണ്‍രാജാവു ഗദാലിയായെ ദേശാധിപതിയാക്കിയെന്ന് അറിഞ്ഞ് അവിടെ ഉണ്ടായിരുന്ന സേനാപതികള്‍ സൈന്യസമേതം മിസ്പായില്‍ ഗദാലിയായുടെ അടുത്തു ചെന്നു. അവര്‍ നെത്താനിയായുടെ മകന്‍ ഇസ്മായേല്‍, കരെയായുടെ മകന്‍ യോഹനാന്‍, നെത്തൊഫാത്യനായ തന്‍ഹുമേത്തിന്റെ മകന്‍ സെറായിയാ, മക്കാക്യന്റെ മകന്‍ യാസനിയാ
ഖുറാന്‍ വക്താക്കള്‍ പറയുന്നത്... ആ ജോണ്‍ ആല്ല ഈ ജോണ്‍ എന്നാണ്. മറ്റൊരാളുടെ അഭിപ്രായം പ്രവാചക ഗുണമുള്ള വേറൊരു യോഹന്നാനും മുമ്പ് ഉണ്ടായിട്ടില്ല എന്നാണു നബി പറഞ്ഞത് എന്നായി. Shakir എന്ന കഷി പരിഭാഷ തന്നെ മാറ്റി കളഞ്ഞു... "അവനു തുല്യരായി വേരെയോരാളെയും ഉണ്ടാക്കിയിട്ടില്ല " എന്നാക്കി. അറബി അറിയുന്ന സുഹൃത്തുക്കള്‍ക്ക് വിട്ടുകൊടുക്കുന്നു. Shakir പറയുന്നതാണ് ശരിയെങ്കില്‍ ഈ മലയാളം പരിഭാഷ അതിനനുസരിച്ച് ശരിയാക്കണേ. ലിങ്ക്.
നബിയുടെ ഓര്‍മ്മ ശക്തിയുടെ പരിമിതിയാണോ മറുഭാഷയിലുള്ള ബൈബിള്‍ മനസിലാക്കിയത്തിലുള്ള വീഴ്ചയോ ഇവിടെ സംഭവിച്ചിരിക്കുന്നത് !?
ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?
Subscribe to:
Post Comments (Atom)
സംഭവം ലളിതം. ബൈബിളില്‍ പറഞ്ഞത് നബി മനസ്സിലാക്കി വന്നപ്പോള്‍ യോഹന്നാന്‍ എന്ന പേര് ഇതിനു മുമ്പ് ആര്‍ക്കും ഇല്ലെന്നായി. ഇത് നബിയുടെ 'ഗബ്രിയേലിന്' പറ്റിയ തെറ്റാണോ അതോ ആരെങ്കിലും ബൈബിള്‍ തിരുതിയതാണോ?
ReplyDeleteസാജന്‍,
ReplyDeleteഒരു നിമിഷം..
എന്താണ് താങ്ങളുദ്ദ്യേശിച്ചതെന്ന് വ്യക്തമാവുന്നില്ല. താങ്ങള് കൊടുത്ത ലിങ്കിലേക്ക് ഒന്നുകൂടി പോവുക
ഹേ, സകരിയ്യാ, തീര്‍ച്ചയായും നിനക്ക് നാം ഒരു ആണ്‍കുട്ടിയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര് യഹ്‌യാ എന്നാകുന്നു. മുമ്പ് നാം ആരെയും അവന്‍റെ പേര് ഉള്ളവരാക്കിയിട്ടില്ല.
ഖുര്ആന് 19.7 ല് പറയുന്നത് യഹ്യ എന്ന പേര് അദ്ദേഹത്തിന് നല്കിയ കാര്യമാണ്. ആ പേരാണ് മുമ്പാര്ക്കും നല്കിയിട്ടില്ലെന്ന് ഖുര്ആന് പറഞ്ഞത്. യോഹന്നാനും യഹ്യയും ഒന്നല്ല.
ഞാന്‍ വിചാരിച്ചത്, അത് ബൈബിളിലെ സ്നാപകനെയാണ് ഉദ്ദേശിച്ചത് എന്നാണു. അങ്ങിനെയല്ലല്ലേ? ബൈബിളിലെ സ്നാപകന്റെ പേരിടല്‍ ചടങ്ങുമായി ഈ വിവരണത്തിനു നല്ല സാമ്യം. ഈ പറയുന്ന യാഹ്യ ബൈബിള്‍ വ്യക്തിത്വങ്ങളില്‍ ആരെങ്കിലും ആണോ? അതോ തികച്ചും വ്യത്യസ്തമായ വ്യക്തിയാണോ?
ReplyDeleteഈ ബ്ലോഗില്‍ നിന്ന്
ReplyDelete< / >ഖുറാന്‍ വക്താക്കള്‍ പറയുന്നത്... ആ ജോണ്‍ ആല്ല ഈ ജോണ്‍ എന്നാണ്. മറ്റൊരാളുടെ അഭിപ്രായം പ്രവാചക ഗുണമുള്ള വേറൊരു യോഹന്നാനും മുമ്പ് ഉണ്ടായിട്ടില്ല എന്നാണു നബി പറഞ്ഞത് എന്നായി. < / >
Zuhairali.K,
താങ്കളിതില്‍ ആദ്യ പറഞ്ഞ വകുപ്പില്‍ പെടും അല്ലേ? താങ്കളുടെ അഭിപ്രായം അറിയിച്ചതില്‍ സന്തോഷം.
സാജന് ഞാന് പറഞ്ഞ വിഷയം മനസ്സിലായില്ല എന്നു തോന്നുന്നു. ബൈബളില് യോഹന്നാന് എന്തുപയോഗിച്ചു എന്നതല്ല ഇവിടെയുള്ള പ്രശ്നം. ഖുര്ആന് പറയുന്നത് യഹ്യ എന്ന പേര് മുമ്പാര്ക്കും ഉപയോഗിച്ചില്ല എന്നാണ്. താങ്ങള് ഉദ്ദരിച്ച തെളിവുകള് മുഴുവന് യോഹന്നാന് എന്നാണ്. യഹ്യ എന്ന പേരും യോഹന്നാന് എന്ന പേരും ഒന്നല്ല എന്നാണ് എന്നാണ് ഞാന് പറഞ്ഞത്.
ReplyDeleteഎനിക്ക് ഇത് വരെ മനസിലായില്ല. ഞാന്‍ ചോദിച്ചതിനു താങ്കള്‍ ഉത്തരം പറഞ്ഞാല്‍ താങ്കളുടെ നിലപാട് കൂടുതല്‍ വ്യക്തമാകും എന്ന് കരുതുന്നു. ബൈബിളില്‍ പറഞ്ഞ സ്നാപക യോഹന്നാന്‍ തന്നെയാണോ ഖുറാനില്‍ യാഹ്യ എന്ന വ്യക്തി. അതോ വ്യത്യസ്തനായ വ്യക്തിയാണോ?
ReplyDeleteബൈബിളില് യേശുവിന് തൊട്ട് മുമ്പായി കടന്നു വന്ന വ്യക്തിയെതന്നെയാണ് ഖുര്ആന് യഹ്യ എന്ന് നാമകരണം ചെയ്തതായി പറയുന്നത്. ഇക്കാര്യത്തില് ഒരും സംശയവും വേണ്ട. എന്നാല് ഖുര്ആന് പറഞ്ഞത് സഖരിയ്യയുടെ പുത്രന്റെ പേര് യഹ്യ എന്നായിരിക്കുമെന്നും യഹ്യ എന്ന പേര് മുമ്പ് ആര്ക്കും നല്കിയിട്ടില്ല എന്നുമാണ്. യോഹന്നാന് എന്ന വാക്കേ ഖുര്ആനിലെവിടെയും ഉപയോഗിക്കുന്നില്ല.അത് കൊണ്ട് രണ്ട് വ്യക്തിയും ഒന്നാണ് എന്നാല് ഉപയോഗിച്ച രണ്ട് നാമവും ഒന്നല്ല.
ReplyDeleteഒന്നുകൂടി വ്യക്തമാക്കാം താങ്ങളുദ്ദരിച്ച രണ്ട് പട്ടികയിലുമല്ല ഞാനുള്ളത്. ആ ജോണല്ല ഈ ജോണ് എന്നതു കൊണ്ടുദ്ദ്യേശിച്ചത് രണ്ടും രണ്ട് വ്യക്തിത്വമാണ് എന്നര്ഥത്തിലാണെങ്കില് ഞാന് ഒന്നാമത്തെ പട്ടികയിലില്ല.പ്രവാചക ഗുണമുള്ള വേറൊരു യോഹന്നാനും മുമ്പ് ഉണ്ടായിട്ടില്ല എന്നവാദവും എനിക്കില്ല.കാരണം ഖുര്ആനിവിടെ സൂചിപ്പിച്ചത് പേരിന്റെ കാര്യം തന്നെയാണ്. അല്ലാതെ ഗുണത്തിന്റെ കാര്യമല്ല.
ReplyDeleteസുഹൈറലി,
ReplyDeleteഒരേ വ്യക്തി രണ്ടു പേരില്‍ അറിയപെടുന്നു എന്നാണു താങ്കള്‍ പറയുന്നത്.
ഒന്ന്. യോഹന്നാന്‍ (മലയാള പരിഭാഷ)
ണ്ട്. യഹ്യ (മലയാള പരിഭാഷ)
ബൈബിളിലോ ഖുരാനിലോ ഈ വ്യക്തി രണ്ട് പേരില്‍ അറിയപ്പെട്ടിരുന്നു എന്ന് ഒരു സൂചന പോലും ഇല്ല.
ഖുറാനില്‍ തന്നെ പല പേരുകളും ബൈബിളിലുള്ള അതെ പടിയല്ല ഉപയോഗിക്കുന്നത്. മോശ-> മൂസ , യേശു -> ഈസാ, സോളമന്‍ -> സുലൈമാന്‍ എന്നിങ്ങനെ . ഇതൊക്കെ അറബി വക ഭേദങ്ങലാണ്. എന്തുകൊണ്ടാണ് യോഹന്നാന്‍ -> യഹ്യ അല്ലെന്നു പറയുന്നത്? ഇത് രണ്ടും ഒന്നല്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് ഈ രണ്ട് വ്യക്തികളും ഒന്നാണെന്ന് പറയുവാന്‍ കാരണം ?
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteപറയാം ...താങ്ങള് പറഞ്ഞ ഉദാഹരണങ്ങള് തന്നെയെടുക്കാം
ReplyDeleteഉടാഹരണങ്ങളില് വസ്തുതയുണ്ട്.മോശ-> മൂസ , യേശു -> ഈസാ, സോളമന്‍ -> സുലൈമാന്‍ എന്നിങ്ങനെ . ഇത് മാത്രമല്ല ആദാം-ആദം, നോഹ-നൂഹ്, അബ്രഹാം-ഇബ്രാഹിം, ലോത്ത്- ലൂത്ത്, യിശ്മയേല്‍-ഇസ്മാഈല്‍, യിസ്ഹാഖ്-ഇസ്ഹാഖ്, യാഖോബ്-യഅഖൂബ്, മോസസ്-മൂസ, അഹറോന്‍-ഹാറൂന്‍, സോളമന്‍- സൂലൈമാന്‍, ഏലിയ-ഇല്‍യാസ്, യോസേഫ്-യൂസുഫ്, ദാവീദ്-ദാവൂദ്, സഖറിയ-സഖറിയ,യോന-യൂനുസ്, യേശു-ഈസ ,ഫറോവ-ഫിര്‍ഔന്‍, മറിയം-മര്‍യം, ഏലി-ഇലാഹ് എന്നീപേരുകളും താങ്ങള്‍ പറഞ്ഞതു പോലെ ബൈബിളിന്‍ അറബി ഭാഷാന്തരങ്ങളാണ്. താങ്ങള്‍ക്ക് അറിബിയറിയുമെങ്കില്‍ ഇപ്രകാരം തന്നെ അറബി ബൈബിളില്‍ പ്രയോഗിച്ചതും കാണാനാവും
. ഇവിടെ നോക്കുക.
يُوسُفَِ - ِ يَهُوذَ- دَاوُدَ - سَلْمُونَِ - يَعْقُوبَ-إِسْحَاقَ -
إِبْرَاهِيمَ -ِ نُوحِ-ِ آدَمَ -اللهِ
ഈ പേരുകള്‍ക്ക് മുഴുവന്‍ അറബി ബൈബിളില്‍ താങ്ങള്‍ പറഞ്ഞതു പോലെയുള്ള അറബിനാമങ്ങള്‍ തന്നെയാണ് പ്രയോഗിച്ചത്. യഹോവ എന്നതിന് പോലും അല്ലാഹു എന്ന് പ്രയോഗിച്ചതും കാണാം. ഇനിയാണ് താങ്ങളുന്നയിച്ച വിഷയം എന്തു കൊണ്ടാണ് യോഹാന്നാന്‍ മാത്രം യഹ്യ അല്ലെന്ന് പറയുന്നു. അതിനുള്ള ഉത്തരം അറബി ബൈബിളിലുണ്ട്.
. ഇവിടെ നോക്കുക.
യോഹന്നാന്‍ എന്നിടത്ത് മാത്രം 'യഹ്യ' എന്നുപയോഗിക്കുന്നതിന് പകരം 'യൂഹന്നാ'(يوحنا)എന്നാണുപയോഗിച്ചത്.അത് കൊണ്ട് യോഹന്നാന്‍ എന്നവാക്കിന്റെ അറബിഭാഷാന്തരമല്ല യഹ്യ. എന്തു കൊണ്ട് യഹ്യ എന്നുപയോഗിക്കാതെ ഞങ്ങള്‍ക്ക് വിമര്‍ശിക്കാനുള്ള അവസരമൊഴിവാക്കി യൂഹന്നാ എന്ന് ഉപയോഗിച്ചുവെന്ന് അറബി ബൈബിള്‍ ഭാഷാപണ്ഡിതരോട് താങ്ങള്‍ക്കന്വേഷിക്കാവുന്നതാണ്.
"ആശയസംവാദമാണിവിടെ അഭികാമ്യം" എന്ന താങ്ങളുടെ വാചകത്തെ ഞാന്‍ അടിവരയിടുന്നതില്‍ വിരോധമില്ലെന്ന് കരുതി തുടരുന്നു...
ReplyDeleteതാങ്ങള്‍ പറഞ്ഞല്ലോ..
ഒരേ വ്യക്തി രണ്ടു പേരില്‍ അറിയപെടുന്നു എന്നാണു താങ്കള്‍ പറയുന്നത്.
ഒന്ന്. യോഹന്നാന്‍ (മലയാള പരിഭാഷ)
രണ്ട്. യഹ്യ (മലയാള പരിഭാഷ)
ബൈബിളിലോ ഖുരാനിലോ ഈ വ്യക്തി രണ്ട് പേരില്‍ അറിയപ്പെട്ടിരുന്നു എന്ന് ഒരു സൂചന പോലും ഇല്ല.
ഞാന്‍ പറയുന്നു അങ്ങനെ രണ്ടു പേരിലറിയപ്പെട്ടതിനായി സൂചനയുണ്ട്.
എനിക്ക് അറബി അറിയാത്തത് കൊണ്ട് അറബി അറിയുന്ന താങ്കള്‍ പറയുന്നത് വിശ്വസിക്കുന്നു.
ReplyDeleteയോഹന്നാന്‍ എന്നവാക്കിന്റെ അറബിഭാഷാന്തരമല്ല യഹ്യ. എന്ന് താങ്കള്‍ തന്നെ തെളിയിക്കുന്നു. എനിക്കറിയേണ്ടത് യഹ്യ എന്നത് യോഹന്നാനിന്റെ ഭാഷാന്തരമല്ല എങ്കില്‍ യഹ്യ എന്ന് ഖുറാനില്‍ പറയുന്ന വ്യക്തി തന്നെയാണ് ബൈബിളില്‍ പറയുന്ന യോഹന്നാന്‍ എന്ന വ്യക്തിയെന്ന് താങ്കള്‍ക്ക് എങ്ങിനെ മനസിലായി?
(ഇതാണ് ഞാന്‍ മുന്നിലെ കമന്റില്‍ ചോദിച്ചത്. അതിനുള്ള ഉത്തരം താങ്കളുടെ മറുപടിയില്‍ കണ്ടില്ല. താങ്കള്‍ പറയുന്നു അങ്ങിനെ സൂചനയുണ്ട് എന്ന്. അത് കാണിച്ചു തരാനാണ് ഞാന്‍ പറഞ്ഞത്.)
സഖരിയ്യാ പ്രവാചന്റെ വാര്‍ദക്യകാലത്തു ലഭിച്ച പുത്രനായി ബൈബിള്‍ യോഹാന്നാനെയും (luke 1:59) ഖുര്‍ആന്‍ യഹ്യയെയും (മര്‍യം:19:7)പരിചയപ്പെടുത്തുന്നു. അതിനാലാണ് രണ്ടും ഒന്നാണെന്ന് പറയുന്നത്. ഇത് ആര്‍ക്കും തര്‍ക്കമില്ലാത്ത കാര്യമാണ്.അതിനെ ഞാനും നിഷേധിച്ചില്ലെന്ന് മാത്രം.
ReplyDeleteതെളിവിലേക്ക് വരാം...
യേശുവും ഈസയും പോലെയോ മോസസും മൂസയും പോലെയോ സമാനാര്‍ഥത്തിലുള്ള ഒരു പദമല്ല യഹ്യയും യോഹന്നാനും.
അക്കാര്യം തെളിയിക്കാന്‍ ആദ്യം യോഹന്നാന് എന്ന ഹിബ്രു പദത്തിനര്‍ഥം
എന്താണെന്ന് നോക്കാം.
ഈ വിഷയം അല്പം സങ്കീര്‍ണ്ണമാണെന്നത് ആദ്യമെ പറയട്ടെ Strong's Concordance is Yowchanan in Hebrew എന്ന ഗണത്തിലാണ് ഈ വാക്ക് പോലും എണ്ണിയിട്ടുള്ളത്.
അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
Jah (Jehovah in the shortened form)
1a) the proper name of the one true God
1b) used in many compounds
1b1) names beginning with the letters 'Je'
1b2) names ending with 'iah' or 'jah'
Jehohanan = "Jehovah has graced"
(ref:http://www.bibel.def.li/Strongs/h/3050.html)
യൂ എന്നത് യഹോവയുടെ ചുരുക്കരൂപവും ഹനാന്‍ എന്ന അനുകമ്പ എന്നുമാണര്‍ഥം.
means യഹോവ കാരുണ്യം ചെയ്തിരിക്കുന്നു (jehovah has graced) എന്നാണ് യോഹന്നാന്‍ എന്ന വാക്കിനര്‍ഥം.
ഇനി യഹ്യയിലേക്ക് വരാം. ഹയാത്ത് എന്നാല്‍ ജീവിതമെന്ന് ആര്‍ക്കുമറിയാം. ഇതാണതിന്റെ മൂലധാതു. ജീവിക്കുന്നവന്‍ എന്നര്‍ഥം. ലജ്ജ എന്ന അര്‍ഥവും ഹയ എന്ന പദത്തിനുണ്ട്. രണ്ടായാലും അതി യൂഹന്നയുമായി യാതൊരു ബന്ധവുമില്ലെന്ന് സാരം. ഉച്ചാരണത്തില്‍ സാമ്യം തോന്നുന്നുവെന്നല്ലാതെ ആശയപരമായോ ഭാഷാപരമായോ രണ്ട് പദവും യാതൊരു ബന്ധവുമില്ലതന്നെ. അത് കൊണ്ട് യോഹന്നാനിന്റെ അറബി ഭാഷാഭേതം യഹ്യ അല്ല യൂഹന്നാ എന്നാണ്, അതാണ് അറബിക് ബൈബിളില്‍ പ്രയോഗിക്കുകയും ചെയ്തത്.
സാജന്റെ ഒരു ചോദ്യത്തിനിപ്പോഴും ഉത്തരം നല്കപ്പെട്ടിട്ടില്ലെന്ന് തോന്നുന്നു. ബൈബിളിലോ ഖുര്ആനിലോ ഈ വ്യക്തി രണ്ട് പേരില്‍ അറിയപ്പെട്ടിരുന്നു എന്ന് ഒരു സൂചന പോലും ഇല്ല എന്ന പരാമര്ശത്തിന് സൂചനകളുണ്ട് എന്ന് പറയുന്നുണ്ട്. എന്നാല് എന്താണ് സൂചനയെന്നിതു വരെ കൃത്യമായി പറഞ്ഞിട്ടില്ല.
ReplyDeleteയോഹന്നാന് എന്നതും യഹ്യ എന്നതുമായ വിശേഷണങ്ങള് രണ്ടും രണ്ടാണ് എന്നാണ് ഇതുവരെ തെളിവുകളുദ്ധരിച്ചു സൂചിപ്പിച്ചത്.ഇനി വേദഗ്രന്ഥം എന്തു പറയുന്നു എന്നു നോക്കാം. ബൈബിളില് യഹ്യ എന്ന് സൂചിപ്പിക്കുന്നതിന് തെളിവുകളില്ലാത്തതിനാലാണല്ലോ ഈ ചര്ച്ച തന്നെ വേണ്ടിവന്നത്. യോഹന്നാനെകുറിച്ച് വ്യക്തമായോ വ്യഗ്യമായോ യഹ്യ എന്ന പ്രയോഗം നടത്തിയിരുന്നെങ്കില് ഖുര്ആന് പറഞ്ഞകാര്യം നിസ്തര്ക്കമായിരന്നുവല്ലോ.
ReplyDeleteഇനി ഖുര്ആനില് യോഹന്നാന് എന്ന പ്രയോഗത്തിന് വല്ല സാധ്യതകളുമുണ്ടോ എന്നതും അന്വേഷിക്കാവുന്നതാണ്.
ഖുര്ആനില് ഒരു സ്ഥലത്ത് മാത്രമേ ഹനാന്‍ എന്ന വാക്കുപയോഗിക്കുന്നുള്ളൂ. അത് യഹ്യയെ കുറിച്ചാണ്.!
താങ്ങള്‍ തന്നെ മുകളില്‍ കൊടുത്ത് ഖുര്‍ആന്‍ ലിങ്കിലേക്ക് ഒന്നുകൂടി പോവുക.(മര്‍യം19:13) ' നമ്മുടെ പക്കല്‍ നിന്നുള്ള അനുകമ്പയും പരിശുദ്ധിയും അദ്ദേഹത്തിന് നാം നല്‍കി'. ഹനാനന്‍ മിന്‍ ലദുന്നാ ( وَحَنَانً۬ا مِّن لَّدُنَّا ) എന്നാണുപയോഗിച്ചത്. അഥവാ ദൈവത്തില്‍ നിന്നുള്ള അനുകമ്പ=Jehohanan = "Jehovah has graced"........!
ഈ വിശകലനങ്ങളിലൂടെ എത്തിച്ചേരാവുന്ന ഒരു ന്യായം ഇതാണ്.
1.സഖരിയ്യാവിന്റെ പുത്രന്റെ പേര് യഹ്യ എന്നായിരുന്നു
2.അദ്ദേഹത്തിന്റെ അപരനാമമായിരുന്നു യോഹന്നാന്
3.അപരനാമം സാജന് പറഞ്ഞപോലെ പലര്ക്കും ഉപയോഗിച്ചിട്ടുണ്ട്.എന്നാല് അദ്ദേഹത്തിന്റെ യഥാര്ഥ പേര് ഖുര്ആന് പറഞ്ഞപോലെ അതിന് മുമ്പാര്ക്കും നല്കപ്പെട്ടിട്ടില്ല.
ഇനി താങ്ങളുടെ വാദങ്ങള് പരിശോദിക്കാം...
ReplyDeleteഇത് നബിയുടെ 'ഗബ്രിയേലിന്' പറ്റിയ തെറ്റാണോ അതോ ആരെങ്കിലും ബൈബിള്‍ തിരുതിയതാണോ?
ഇത് ഗബ്രിയേലിനും സംഭവിച്ച തെറ്റോ ആരെങ്കിലും ബൈബിള് തിരത്തിയതോ അല്ല. എന്നല്ല യോഹന്നാന്റെ യഥാര്ഥ പേര്, ക്രൈസ്തവരും യഹൂദരും ഒന്നടങ്കം യോഹന്നാന് തന്നെയാണെന്ന് വിശ്വസിച്ച കാലത്ത് യോഹന്നാന്റെ പേര് യഹ്യ എന്നായിരുന്നുവെന്ന ദൈവിക വെളിപാട് ഗബ്രിയേല് മുഖേന സാക്ഷീകരിക്കുകയാണ് ചെയ്യുന്നത്. ബൈബിള് തിരുത്തിയതുമല്ല,യോഹന്നാനിന്റെ വളരെ കാലങ്ങള്ക്ക് ശേഷം എഴുതപ്പെട്ടതായതിനാല് അപരനാമം പ്രശസ്തമാവുകയും യഥാര്ഥനാമം വിസ്മൃതമാവുകയും ചെയ്തപ്പോള് സ്വാഭാവികമായും മാനുഷികമായി സംഭവിക്കാവുന്നതേ ഇക്കാര്യത്തില് ബൈബിള രചയിതാക്കള്ക്കും സംഭവിച്ചുള്ളൂ എന്നേ അതിനെ മനസ്സിലാക്കേണ്ടതുള്ളു...
@Suhairali,
ReplyDeleteയോഹന്നാന് യഹ് യ എന്ന് പേരുള്ളതായി ഖുര്‍ആന്റെ അടിസ്ഥാനത്തിലാണ് ഇവിടെ വ്യക്തമാക്കിയത്. സ്വാഭാവികമായും ഒരു ബൈബിള്‍ വിശ്വാസിക്ക് അത് സ്വീകാര്യമാകാന്‍ വഴിയില്ലല്ലോ.
ശരിയാണ്, ഖുര്ആന് യഹ്യ എന്ന് പറഞ്ഞതു കൊണ്ട് മാത്രം അക്കാര്യം അംഗീകരിക്കേണ്ടതില്ല.
ReplyDeleteഖുര്ആനും ബൈബിളുമല്ലാത്ത വല്ല സ്രോതസ്സുകളും ഈ വിഷയത്തില് ഉണ്ടോ എന്നും അന്വേഷിക്കാവുന്നതാണ്. അതിലൂടെ യഹ്യയാണോ യോഹന്നാനാണോ സഖരിയ്യാ പ്രവാചകന്റെ പുത്രന്റെ യഥാര്ഥ പേരെന്ന് തീരുമാനത്തിലെത്താം. ഒപ്പം ഏത് വേദഗ്രന്ഥമാണ് ഈ വിഷയത്തില് കൃത്യവും സൂഷ്മവുമായ വിജ്ഞാനം പകര്ന്നും തരുന്നതെന്നും മനസ്സിലാക്കാം.
യോഹന്നാനെ പിന്തുടരുന്ന മുസ്ലിംകളോ കൃസ്ത്യാനികളോ അല്ലാത്ത മറ്റേതെങ്കിലും വിഭാഗങ്ങള് ഭൂമിയിലുണ്ടോ എന്നതായിരിക്കും ആവിഷയത്തിലെ പ്രാഥമികാന്വഷണത്തിന് യോജിച്ചവിഷയം. അങ്ങിനെ ഒരു വിഭാഗം ഉണ്ടോ? ഉണ്ടെന്നാണ് ഈ ലിങ്കില് നിന്ന് നമുക്ക് ലഭിക്കുന്ന വിവരം en.wikipedia.org/wiki/Mandaeism...മതങ്ങളുടെ ചരിത്രത്തില് വംശനാസ ഭീഷണി നേരിടുന്ന ഇറാഖിലും ഇറാനിലും മറ്റും കാണപ്പെടുന്ന മാന്റായിന് എന്നാണീ വിഭാഗത്തിന്റെ പേര്.
In 2007 the BBC covered a story about the Mandaeans via the headline "Iraq's Mandaeans face extinction" which was written by Angus Crawford. During the article Angus Crawford states that "The Mandaeans are pacifists, followers of Adam, Noah and John the Baptist." He highlights that by 2007 more than 80% had already fled their homeland because of the fear of death and daily persecution. ഇവര് Christians of John the Baptist എന്നും അറിയപ്പെടുന്നുണ്ട്. ജ്ഞാനസ്നാനം , ഉപവാസം, പ്രാര്ഥനകള് ,ദാനം തുടങ്ങിയ ആചാരങ്ങള് ഇവര്ക്കുമുണ്ട്. ദ്രാഷാ ഇദ് യഹ്യ എന്നത് അവരുടെ പ്രധാനപ്പെട്ട ഒരു മതഗ്രന്ഥത്തിന്റെ പേരാണ്.യോഹന്നാന്റെ ഉപദേശങ്ങളുടെ സമാഹാരത്തിന്റെ നാമം തന്നെ യഹ്യ എന്നാണെന്നത് ശ്രദ്ധേയമാണ്. അഥവാ യഹ്യായുടെ പുസത്കം എന്നാണതിനര്ഥം. അവരുടെ പ്രധാനപ്പെട്ട ഗ്രന്ഥമായ ഗിന്സ റാബയിലെ 110 മത് അധ്യായത്തിന്റെ പേര് തന്നെ യഹ്യയുടെ പ്രാര്ഥനകള് എന്നാണ്.
മാന്ഡായിനുകല് തങ്ങളുടെ പുണ്യപ്രവാചകനെ വിളിച്ചിരുന്ന പേര് യഹ്യ യൂഹന്നാ എന്നായിരുന്നു. മാനഡായിനുകള് ഇപ്രകാരം രണ്ട് പേര് ഉപയോഗിച്ചിരുന്നതായി അവരെ കുറിച്ച് ഗവേഷണം നടത്തിയിട്ടുള്ള ഇ.എസ് ഡ്രോവര് ദി മാന്റിയന്സ് ഓഫ് ദ ഇറാഖ് ആന്റ് ഇറാന്, ദ കാനോനിക്കല് പ്രെയര് ബുക്ക് ഓഫ് ദ മാന്റിയന്സ് എന്നീപുസ്തകങ്ങളിലൂടെ ഇക്കാര്യം വിവരിക്കുന്നുണ്ട്. ഇവിടെ ക്ലിക്കു ചെയ്യുക മുകളില് സൂചിപ്പിച്ച ഗ്രന്ഥത്തില് അവര് യോഹന്നാനെ വിളിച്ചത് യഹ്യ യൂഹന്നാ എന്നായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. Nazareth is identified with the city of Qum!
The miraculous birth of John (Yahya Yuhana) follows (the account differs from that in the Drasha d Yahya),
രണ്ട് പേരില് ഒന്ന് യദാര്ഥ ആത്മീയ നാമവും(Malwasa Name) രണ്ടാമത്തേത് അപരനാമവും(Laqab) ആയിരുന്നുവെനന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.എന്നാല് ഇവര് ആത്മീയപ്രദാനമായ വേളകളില് യഹ്യ എന്ന് തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്.
ഖുര്ആനില് പരാമര്ശിച്ച സാബിയന് മതക്കാര് (2:62, 5:69,22:17) ഇവരായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.
Drpwoer and Marcuch എന്നിവരുടെ<a href="http://catalogue.nla.gov.au/Record/131276'> A MANDAIC DICTIONARY 1963 Oxford </a>ല് ഇക്കാര്യം വിശദമാക്കുന്നുണ്ട്.( iuhana:John esp. John the baptist, called also iahia iuhana)
വിഷയം ഇത്രയും വിശദീകരിച്ചത് മറ്റൊരു വിമര്ശനത്തിന് ഇതില് ഇനി പഴുതില്ലാതിരിക്കാന് വേണ്ടിയാണ്.
ഖുര്ആനികമായ വിശകലനം മാറ്റിനിര്ത്തിയാല് തന്നെ ഭാഷാപരമായും ചരിത്രപരവുമായ അന്വേഷണങ്ങലിലൂടെ വ്യക്തമാവുന്ന ഒരു യാഥാര്ഥ്യമാണ് യഹ്യയും യോഹന്നാനും രണ്ട് പദമാണെന്നും യഥാര്ഥ പേര് യഹ്യ എന്നായിരുന്നുവെന്നും യോഹന്നാന് അദ്ദേഹത്തിന്റെ വിശേഷണമായിരുന്നുവെന്നും. വസ്തുത ഇതായിരിക്കെ ബൈബിള് വാദം പരിശോദിക്കുമ്പോള് മറ്റൊരു കാര്യം കൂടി പറയുന്നു ആ പേര് "നിന്റെ ബന്ധുക്കളിലാര്‍ക്കും ഈ പേര് ഇല്ലല്ലോ." . യഥാര്ഥത്തില് ഒരു പ്രവാചകന്റെ പേര് കുടുംബത്തില് മറ്റാര്ക്കും ഇല്ല എന്നതില് ആശ്ചര്യജനകമായി ഒന്നുമില്ല.യോഹന്നാന് എന്നത് ഇസ്രയേല്യരില് സര്വ സാധാരണമായിരുന്ന ഒരു പേരായിരുന്നു താനും.എന്നാല് പേര് കേട്ടപ്പോള് Luke 1:64 എല്ലാവരും ആശ്ചര്യപ്പെട്ടു എന്ന് ബൈബിള് പറയുന്നു. അപ്പോള് പിന്നെ യഹ്യ എന്ന മറ്റാര്ക്കുമില്ലാത്ത പേര് തന്നെയായിരിക്കാം അവിടെയും ഉപയോഗിച്ചത് എന്നു വരും. പിന്നെ എങ്ങിനെ ബൈബിളില് അപ്രകാരം വന്നു.ചുരുങ്ങിയത് 75 വര്ഷങ്ങള്ക്ക് ശേഷമാണ് സുവിശേഷങ്ങള് രചിക്കപ്പെടുന്നത്.(AD. 85 - 95 Gospel of Luke and Book of Acts were probably composed.) ഇവരുടെ കാലത്ത് പ്രവാചകകഥകളിലും മറ്റും യോഹന്നാന് എന്ന നാമമായിരിക്കാം വാമൊഴിയായി ഉപയോഗിക്കപ്പെട്ടിരിക്കുക. സ്വാഭാവികമായും യോഹന്നാനായിരിക്കാം അദ്ദേഹത്തിന്റെ നാമമെന്നതില് അവര്ക്ക് സംശയവും തോന്നിയിരിക്കില്ല.അവിടെ മുമ്പ് മറ്റാര്ക്കും ആ നാമമുപയോഗിച്ചിട്ടില്ല എന്ന പരാമര്ശമുണ്ടെങ്കിലത് വസ്തുതക്ക് വിരുദ്ധമാകും അങ്ങനെയായിരിക്കാം കുടുംബങ്ങളിലാര്ക്കും ആ പേരില്ലല്ലോ എന്നു വന്നത്.
ReplyDeleteസുവിശേഷകര്ത്താക്കള് ദൈവപ്രചോദിതമായിട്ടായിരുന്നു രചന നടത്തിയിരുന്നെങ്കില് യഥാര്ഥനാമം ഉപയോഗിക്കപ്പെടണമായിരുന്നു.എന്നാല് അപ്രകാരം പ്രയോഗിക്കപ്പെടാത്തതുകൊണ്ടുതന്നെ വാമൊഴിയായി പകര്ന്നു കിട്ടിയ കാര്യങ്ങള് ക്രോഢീകരിക്കുക മാത്രമായിരുന്നു സുവിശേഷ കര്ത്താക്കള് ചെയ്തിരുന്നവെന്ന സുവ്യക്തം. അതേ സമയം ഖുര്ആന് ദൈവികഗ്രന്ഥമായതു കൊണ്ട് തന്നെ വിമര്ശനങ്ങള്ക്കുമേല് പുതിയ അറിവിന്റെ വെളിച്ചമായി നിറഞ്ഞു നില്കുകയും ചെയ്യുന്നു.
ഈ വിശകലനത്തിന്റെ ഞാന് സ്വീകരിച്ച അവംലംബം ഇവിടെയുണ്ട്.
ഈ ചര്‍ച ഇവിടെ വരെയെത്തിയപ്പോള്‍ വാദി പ്രതിയായ പോലെ തോന്നുന്നുവല്ലോ. ഏത് വിമര്‍ശനങ്ങളെയും നേരിടാന്‍ കെല്‍പ്പുള്ള വേദഗ്രന്ഥമാണ് ഖുര്‍ആന്‍ എന്ന് ഈ ആരോപണവും വ്യക്തമാക്കുന്നു.
ReplyDeleteസുഹൈര്‍ താങ്കള്‍ നന്നായി പറഞ്ഞു. ഇത്തരം പഠനങ്ങള്‍ ഇംഗ്ലീഷില്‍ ധാരാളമുണ്ടെങ്കിലും. മലയാളത്തില്‍ ലഭ്യമല്ല എന്നതിനാല്‍ ഇംഗ്ലീഷ് സൈറ്റുകളില്‍നിന്ന് ധൈര്യപൂര്‍വം എടുത്തോതാന്‍ സൗകര്യമാണ്. അത്തരം സൈറ്റുകള് വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി അവഗണിക്കുന്നതിനാല്‍ അതേ ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍, നേര്‍ക്ക് നേരെയുള്ള സംവാദത്തില്‍ പതറിപോകുന്നു.
മലയാളത്തിലേക്കും ഇത്തരം സംവാദങ്ങളെ കൊണ്ടുവരുന്നതില്‍ സാജനുള്ള പങ്കില്‍ നന്ദി രേഖപ്പെടുത്താതിരിക്കാനാവില്ല.ഈ കാര്യത്തില്‍ സാജന്‍ കാണിക്കുന്ന സത്യാന്വേഷണ ത്വരയും സംയമനവും അഭിനന്ദനമര്‍ഹിക്കുന്നു.
സാജന്‍ ഉന്നയിച്ച ബാക്കി ആരോപണങ്ങള്‍ക്ക് കൂടി സുഹൈറലിയില്‍നിന്ന് മറുപടി പ്രതീക്ഷിക്കുന്നു.
അതായത് താങ്കള്‍ പറഞ്ഞു വരുന്നത് ..യാഹ്യ എന്ന പദമാണ് ശരിയെന്നും യൂഹന്ന എന്ന പേര് ബൈബിള്‍ രചയിതാക്കള്‍ക്ക് തെറ്റിയതുമാണ് എന്നാണ്. അത് കൊണ്ടാണല്ലോ അവര്‍ അത് വിട്ടു പോയത് എന്നാണ് താങ്കളുടെ ന്യായം. (ലത്തീഫ് പറഞ്ഞ പോലെ വാദിയെ പ്രതിയാക്കിയ അവസ്ഥ)
ReplyDeleteഞാന്‍ ചോദിക്കട്ടെ.
1) സാധാരണ പേരിടല്‍ ചടങ്ങിലാണ് ആ പദത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും വിശദീകരിക്കുക. ഖുറാനില്‍ യഹ്യ എന്ന പദത്തിനു എന്തര്‍ത്ഥമാണ് കൊടുത്തത്? യഹ്യാ എന്ന പദത്തിന്റെ അര്‍ഥം ലജ്ജ/നാണം എന്നാണെന്ന് താങ്കള്‍ പറയുന്നു. അത് ഞാന്‍ ഖുറാനില്‍ കണ്ടില്ല. എന്ന് മാത്രമല്ല, യൂഹന്നാന്‍ എന്നാല്‍ "ദൈവത്തിന്റെ അനുകമ്പ " എന്നാണ് അര്‍ത്ഥമെന്നും അത് ഖുറാനില്‍ പേരിടല്‍ ചടങ്ങിന്റെ ഭാഗമായി വരുകയും ചെയ്യുന്നു. എന്താണ് അതിന്റെ കാരണം.?
19:12 ഹേ, യഹ്‌യാ വേദഗ്രന്ഥം ബലമായി സ്വീകരിച്ച് കൊള്ളുക. ( എന്ന് നാം പറഞ്ഞു: ) കുട്ടിയായിരിക്കെത്തന്നെ അദ്ദേഹത്തിന് നാം ജ്ഞാനം നല്‍കുകയും ചെയ്തു. 13 നമ്മുടെ പക്കല്‍ നിന്നുള്ള അനുകമ്പയും പരിശുദ്ധിയും ( നല്‍കി. ) അദ്ദേഹം ധര്‍മ്മനിഷ്ഠയുള്ളവനുമായിരുന്നു.
എന്തുകൊണ്ടാണ് യഹ്യ എന്ന പേരിടല്‍ ചടങ്ങിന്റെ അവസരത്തില്‍ യൂഹന്ന എന്ന്‍ പരാമര്‍ശിക്കുക കൂടി ചെയ്യാതെ "ദൈവത്തിന്റെ അനുകമ്പ"യെ പറ്റി പരാമര്‍ശിച്ചു? എന്തുകൊണ്ട് യഹ്യ എന്ന പദത്തിന്റെ അര്‍ഥം വിശദീകരിക്കാതെ വിട്ടു കളഞ്ഞു?
2) സ്നാപകന് രണ്ടു പേരുണ്ട് എന്നിരിക്കട്ടെ. യഹ്യ - (ലജ്ജ) , യൂഹന്നാ (ദൈവത്തിന്റെ അനുകമ്പ).
ഇതില്‍ ലജ്ജ എന്നര്‍ത്ഥമുള്ള യഹ്യ ആത്മീയ കാര്യങ്ങള്‍ സൂചിപ്പിക്കുമ്പോള്‍ ഉപയോഗിക്കുന്നു എന്ന് പറയുന്നു.
'ദൈവത്തിന്റെ അനുകമ്പ' എന്നര്‍ത്ഥമുള്ള യൂഹന്നാ എന്നാ പേര് സാധാരണ വിളിക്കുന്ന പേരും.
ആത്മീയത പേരില്‍ തന്നെ ഉള്ള യൂഹന്ന എന്ന പേരിനെ തഴഞ്ഞു അര്‍ഥം പോലും നേരെ വ്യക്തമാക്കാത്ത യഹ്യ എന്നത് ആത്മീയ അവസരങ്ങളില്‍ ഉപയോഗിക്കുന്നു എന്ന പ്രസ്താവന എന്തിന്റെ അടിസ്ഥാനത്തിലാണ് താങ്കള്‍ നടത്തിയത്?
അക്ബറിനോട് ചോദിച്ചു കാര്യങ്ങള്‍ വിശദമായി അറിഞ്ഞു വരുമല്ലോ?
ബൈബിളിലെക്ക് വന്നാല്‍ എന്ത് കൊണ്ടാണ് അവര്‍ ആശ്ചര്യപെട്ടതെന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്.
ReplyDeleteLuke 1:57. എലിസബത്തിനു പ്രസവസമയമായി; അവൾ ഒരു പുത്രനെ പ്രസവിച്ചു.58. കർത്താവ് അവളോടു വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നു കേട്ട അയൽക്കാരും ബന്ധുക്കളും അവളോടൊത്തു സന്തോഷിച്ചു.59. എട്ടാംദിവസം അവർ ശിശുവിന്റെ പരിച്ഛേദനത്തിനു വന്നു. പിതാവിന്റെ പേര നുസരിച്ച് സഖറിയാ എന്ന് അവനു പേരു നൽകാൻ അവർ ആഗ്രഹിച്ചു. 60. എന്നാൽ, ശിശുവിന്റെ അമ്മ അവരോടു പറഞ്ഞു: അങ്ങനെയല്ല, അവൻ യോഹന്നാൻ എന്നു വിളിക്കപ്പെടണം.61. അവർ അവളോടു പറഞ്ഞു: നിന്റെ ബന്ധുക്കളിലാർക്കും ഈ പേര് ഇല്ലല്ലോ.62. ശിശുവിന് എന്ത് പേരു നൽകാനാണ് ആഗ്രഹിക്കുന്നതെന്ന് അവന്റെ പിതാവിനോട് അവർ ആംഗ്യം കാണിച്ചു ചോദിച്ചു.63. അവൻ ഒരു എഴുത്തുപലക വരുത്തി അതിൽ എഴുതി: യോഹന്നാൻ എന്നാണ് അവന്റെ പേര്. എല്ലാവരും അദ്ഭുതപ്പെട്ടു.64. തത്ക്ഷണം അവന്റെ വായ് തുറക്കപ്പെട്ടു. നാവ് സ്വതന്ത്രമായി. അവൻ ദൈവത്തെ വാഴ്ത്തിക്കൊണ്ട് സംസാരിക്കാൻ തുടങ്ങി.65. അയൽക്കാർക്കെല്ലാം ഭയമുണ്ടായി;യൂദയായിലെ മലനാട്ടിലെങ്ങും ഈ സംഗതികൾ സംസാരവിഷയമാവുകയും ചെയ്തു.66. കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരും എന്നു ചിന്തിച്ചു തുടങ്ങി. കർത്താവിന്റെ കരം അവനോടുകൂടെ ഉണ്ടായിരുന്നു.
എന്തുകൊണ്ടാണ് സഖറിയ മൂകനായത് എന്നും എങ്ങിനെയാണ് അവന്‍ സ്വതന്ത്രനാക്കപ്പെട്ടത് എന്നും ബൈബിളില്‍ വിശദമായി ഉണ്ട്. ഓരോരോ കഷണങ്ങള്‍ മാത്രം വായിച്ചാല്‍ അതിന്റെ അര്‍ഥം മനസിലായില്ല എന്ന് വരും.
(ലത്തീഫ് ആണ് എന്റെ ഈ ബ്ലോഗിന്‍റെ എക്കാലത്തെയും പ്രചോദനം എന്ന് തുറന്നു പറയാന്‍ എനിക്ക് ഒരു മടിയും ഇല്ല. )
ചോദ്യങ്ങളിലേക്ക് വരാം...
ReplyDelete1.ഖുര്‍ആനില്‍ പേരിടല്‍ ചടങ്ങിന്റെ ഘട്ടത്തില്‍ യഹ്യ എന്ന് മാത്രമാണ് ഉപയോഗിക്കുന്നത് മറ്റൊരു പേരും പരാമര്‍ശിക്കുന്നില്ല. അദ്ദേഹത്തിന്റെ വിശേഷണങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ ദൈവത്തില്‍ നിന്നുള്ള അനുകമ്പ എന്നും പറയുന്നുണ്ടെന്ന് മാത്രം. അത് യോഹന്നാന്‍ എന്ന എന്ന പേരുമായി യോജിക്കുന്നത് യാദൃശ്ചികം മാത്രം. ഇവിടെ നാമവിശേഷണ മാപിനിയൊന്നും ആവശ്യമില്ല.എനിക്കും തിരിച്ചു ചോദിക്കാമല്ലോ എന്താണ് മോസസ്, ജീസസ്, നോഹ, യോന, ദാവിദ് ഇവരുടെ അര്ഥമെന്താണ് ബൈബിള്‍ വിശദീകരിക്കാത്തതെന്ന്. പേരിന്റെ അര്‍ഥത്തില്‍ ഗവേഷണം നടത്തിയല്ല അവരെ ആദരിക്കേണ്ടതും അവരുടെ സ്ഥാനം നിര്‍ണയിക്കുന്നതും. യഹ്യ എന്ന പേരിലും അത്രതന്നെയുള്ളു. ദൈവത്തിന്റെ കൂട്ടുകാരന്‍ എന്ന അബ്രഹാമിന്റെ പേരിന് പകരം എന്തിനാണ് അര്‍ഥമറിയാത്ത അബ്രഹാം എന്നു വിമര്‍ശിക്കാം. ലോകത്തിന്റെ വെളിച്ചം എന്നുപയോഗിക്കാതെ എന്തിനാണ് യേശു എന്നുപയോഗിക്കുന്നത്...etc.യഹ്യ എന്ന വാക്കിന് സജീവന്‍ എന്നാണര്‍ഥം.അതിലാര്‍ക്കും തര്‍ക്കമില്ല. ഹയാ എന്ന വാക്കിന് ലജ്ജ എന്നൊരര്‍ഥം കൂടിയുണ്ടെന്ന് മാത്രം.ഇവിയെ യഹ്യയുടെ അര്‍ഥമല്ല വിഷയം. മറിച്ച് ആ വാക്ക് യോഹന്നാന്‍ എന്ന പേരുമായി ബന്ധമില്ലെന്ന് ്പറയാനാണ് അര്‍ഥം പറയേണ്ടി വന്നത്.
2.ആത്മീയ കാര്യങ്ങള്‍ക്ക് എന്തു നാമമുപയോഗിക്കുന്നുവെന്നത് അത് കൊണ്ട് തന്നെ അപ്രസക്തമാണുതാനും.ഇനിയും അവരെന്തു കൊണ്ടു യഹ്യഎന്നുപയോഗിച്ചു എന്നതിന്റെ ഉത്തരമാണ് അദ്ദേഹത്തിന്റെ നാമം യഹ്യ ആയിരുന്നുവെന്നത്. ഇനിയും താങ്ങള്‍ ആ പേരുപയോഗിക്കുന്നതില്‍ താല്പര്യക്കുറവുണ്ടെങ്കില്‍ അത് ഞാനുപയോഗിച്ചതല്ല മാന്‍ഡായില്‍ വിഭാഗം ഉപയോഗിച്ച കാര്യം ഉദ്ദരിച്ചതു മാത്രമാണ്.
മുകളിലുള്ള ലിങ്കില്‍ അത് വായിക്കാം.
അവസാനം പോസ്റ്റില്‍ പറഞ്ഞതിനെ ഞാന്‍ അംഗീകരിക്കുന്നു. മുകളില്‍ പറഞ്ഞത് എന്റെ ഒരു നിഗമനം മാത്രമായിരുന്നു. തിരുത്തി തന്നതില്‍ സന്തോഷം.
ഇവിടെ ആരും വാദിയോ പ്രതിയോ ആയിട്ടില്ല. ജയവും തോല്‍വിയും സംവാദത്തിന്റെ ദിശനിര്‍ണ്ണയിക്കുമ്പോഴാണ് സംവാദം വഴി തെറ്റുന്നത്. മനശാസ്ത്രപരമായി തന്നെ ആരും തോല്‍ക്കാന്‍ തയ്യാറല്ല എന്നതു തന്നെയാണതിന്നു കാരണം. മറിച്ച് അറിയലും പങ്കുവെയ്കലുമാണ് സംവാദത്തിന്റെ മാനദണ്ഡമെങ്കില്‍ അതേ വൈജ്ഞാനിക രംഗത്തുപകരിക്കൂ എന്നുള്ളതുകൊണ്ട് ഇവിടെ ജയവും സ്‌കോറിങും ആവശ്യമില്ലെന്ന് തോന്നുന്നു.
< / >എനിക്കും തിരിച്ചു ചോദിക്കാമല്ലോ എന്താണ് മോസസ്, ജീസസ്, നോഹ, യോന,
ReplyDeleteദാവിദ് ഇവരുടെ അര്ഥമെന്താണ് ബൈബിള്‍ വിശദീകരിക്കാത്തതെന്ന്. < / >
ചോദിക്കുന്നതിനു വിരോധമില്ല. പക്ഷെ പല പേരുകളുടേയും അര്‍ത്ഥം പറഞ്ഞു കൊണ്ടാണ് ബൈബിള്‍ അവരെ പരിചയപ്പെടുത്തുന്നത്. ഇല്ലാത്തതും ഉണ്ട് എന്ന്
ഞാന്‍ അംഗീകരിക്കുന്നു.
ഉദാ: മോശയുടെ പേര് ഇതാ....
Exodus 2:10. ശിശു വളർന്നപ്പോൾ അവൾ അവനെ ഫറവോയുടെ
പുത്രിയുടെയടുക്കൽകൊണ്ടുചെന്നു. അവൾ അവനെ പുത്രനായി സ്വീകരിച്ചു. ഞാൻ അവനെ വെള്ളത്തിൽ നിന്നെടുത്തു എന്നുപറഞ്ഞുകൊണ്ട് അവൾ അവനു മോശ എന്നു
പേരിട്ടു.
യേശു എന്നത് പുതിയ പേരല്ല. (മോശയുടെ പിന്‍ഗാമിയായ) ജോഷ്വ എന്നതിന്റെ ചുരുക്കപേരാണ്. അര്‍ത്ഥം. "the Lord is salvation". ഈ പേരിന്റെ അര്‍ത്ഥം ഞാന്‍ ബൈബിളില്‍ നോക്കിയിട്ട് കണ്ടിട്ടില്ലെങ്കിലും ലത്തീഫിന്റെ അറിവിലേക്കായിയാണ് ബ്രാക്കറ്റു സഹിതം അര്‍ത്ഥം കൊടുത്തത്.
കൂടാതെ താങ്കളുടെ ഈ മറുചോദ്യത്തിന് ഇവിടെ പ്രസക്തി വരുന്നില്ല.കാരണം അവരുടെ പേരില്‍ ആരും സംശയം പ്രഘടിപ്പിച്ചിട്ടില്ല. പക്ഷെ ഇവിടെ യഹ്യയുടെ കാര്യത്തില്‍ വന്നു. അതുകൊണ്ടാണീ പോസ്റ്റു തന്നെ.
< / >
ReplyDeleteഖുര്‍ആനില്‍ പേരിടല്‍ ചടങ്ങിന്റെ ഘട്ടത്തില്‍ യഹ്യ എന്ന് മാത്രമാണ് ഉപയോഗിക്കുന്നത് മറ്റൊരു പേരും പരാമര്‍ശിക്കുന്നില്ല. അദ്ദേഹത്തിന്റെ വിശേഷണങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ ദൈവത്തില്‍ നിന്നുള്ള അനുകമ്പ എന്നും പറയുന്നുണ്ടെന്ന് മാത്രം. അത് യോഹന്നാന്‍ എന്ന എന്ന പേരുമായി യോജിക്കുന്നത് യാദൃശ്ചികം മാത്രം.
< / >
"യേശുവും ഈസയും പോലെയോ മോസസും മൂസയും പോലെയോ സമാനാര്‍ഥത്തിലുള്ള ഒരു പദമല്ല യഹ്യയും യോഹന്നാനും. ", "2.അദ്ദേഹത്തിന്റെ അപരനാമമായിരുന്നു യോഹന്നാന് "
താങ്കള്‍ പറഞ്ഞ വാക്കുകളാണ് മുകളില്‍ കൊടുത്തത് എന്ന് ഓര്‍മ്മ കാണുമല്ലോ?
യാഹ്യയ്ക്ക് മറ്റൊരു പേരുണ്ട് എന്ന് തെളിയിക്കാനാണ് താങ്കള്‍ ഈ കാര്യം എടുത്തു ഉപയോഗിച്ചത്. എന്നിട്ടിപ്പോള്‍ അത് ഒരു യാദൃശ്ചികം ആക്കിയോ?
തെറ്റാണെന്ന് സമ്മതിക്കാന്‍ ഒരു മുസ്ലീമിനും കഴിയില്ല എന്നറിയാം. പക്ഷെ ഈ യാദൃശ്ചികത്വം വച്ച് അത് ബൈബിള്‍ രചയിതാക്കള്‍ക്ക് പറ്റിയ തെറ്റാവാം എന്ന് ചൂണ്ടി കാട്ടാനുള്ള അക്ബറിന്റെ ചങ്കൂറ്റം സമതിച്ചേ പറ്റൂ.
< / >
ReplyDeleteഇവിയെ യഹ്യയുടെ അര്‍ഥമല്ല വിഷയം. മറിച്ച് ആ വാക്ക് യോഹന്നാന്‍ എന്ന പേരുമായി ബന്ധമില്ലെന്ന് ്പറയാനാണ് അര്‍ഥം പറയേണ്ടി വന്നത്.
< / >
ഖുര്‍ആനിലെ ഒരു പേരിടല്‍ ചടങ്ങിന്റെ ഒപ്പം, ബൈബിള്‍ പരിച്ചയപെടുത്തുന്ന അതെ വ്യക്തിയുടെ പേരിന്റെ അര്‍ത്ഥം പറയുകയും, ഖുര്‍ആന്‍ പരിച്ചയപ്പെടുതുന്ന പേരിന്റെ അര്‍ത്ഥം പറയാതിരിക്കുകയും, കൂടാതെ ആ രണ്ടു പേരുകളും രണ്ടാണ് എന്ന് വാദിക്കുകയും ചെയ്യുന്നിടത്ത്, യഹ്യയുടെ അര്‍ത്ഥത്തിനു അത്ര സുഖകരമല്ലാത്ത അര്‍ത്ഥം വരും.
താങ്കള്‍ കൊടുത്ത വിക്കി യില്‍ Yahya ibn Zakariyya എന്ന് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. യഹ്യ യൂഹന്ന എന്ന പ്രയോഗം എവിടെയും ഞാന്‍ കണ്ടില്ല.
ഈ ലേഖനം നോക്കുക http://en.wikipedia.org/wiki/Yahya . ഖുര്‍ആന്‍ അധിഷ്ഠിതമായിയാണ് അതിന്റെ വിശകലനം . അതില്‍ താങ്കളെ ഞെട്ടിക്കുവാന്‍ സാധ്യതയുള്ള ഒരു വരി ഉണ്ട്.
The Arabic name Yahya is usually understood to mean "he shall live", spiritually meaning that John will forever be remembered as a great prophet. The names Youhanna and Yahya are, however, likely to be derived from the same base meaning and root.
ഖുര്‍ആനിലെ തെറ്റിനെ ന്യായീകരിക്കാന്‍ ബൈബിള്‍ തെറ്റാണെന്നും
തിരുത്തിയതാണെന്നും പറയുന്ന ആദ്യ വ്യക്തി തീര്‍ച്ചയായും അക്ബര്‍ അല്ല.അദേഹത്തിന്റെ ലേഖനങ്ങളില്‍ ആവശ്യത്തിന് നുണകള്‍ ഉണ്ട്. എന്തായാലും താങ്കള്‍ ആ നുണകള്‍ വാദഗതികളായി ഇവിടെ അവതരിപ്പികാത്തത് കൊണ്ട് ഞാന്‍
നിരത്തുന്നില്ല. (അക്ബര്‍ മണ്ടത്തരങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ താങ്കള്‍ മറുപടി പറയേണ്ട കാര്യം ഇല്ലല്ലോ?)
< / >അവസാനം പോസ്റ്റില്‍ പറഞ്ഞതിനെ ഞാന്‍ അംഗീകരിക്കുന്നു. മുകളില്‍ പറഞ്ഞത് എന്റെ ഒരു നിഗമനം മാത്രമായിരുന്നു. തിരുത്തി തന്നതില്‍ സന്തോഷം.
ReplyDelete< / >
ആ തെറ്റായ നിഗമനം ടിസ്ഥാനപ്പെടുത്തിയാണല്ലോ,താഴെയുള്ള കണ്ക്ലൂഷനില്‍ താങ്കള്‍ എത്തിയത്.
< / >ഇവരുടെ കാലത്ത് പ്രവാചകകഥകളിലും മറ്റും യോഹന്നാന് എന്ന നാമമായിരിക്കാം വാമൊഴിയായി ഉപയോഗിക്കപ്പെട്ടിരിക്കുക. സ്വാഭാവികമായും യോഹന്നാനായിരിക്കാം അദ്ദേഹത്തിന്റെ നാമമെന്നതില് അവര്ക്ക് സംശയവും തോന്നിയിരിക്കില്ല.അവിടെ മുമ്പ് മറ്റാര്ക്കും ആ നാമമുപയോഗിച്ചിട്ടില്ല എന്ന പരാമര്ശമുണ്ടെങ്കിലത് വസ്തുതക്ക് വിരുദ്ധമാകും അങ്ങനെയായിരിക്കാം കുടുംബങ്ങളിലാര്ക്കും ആ പേരില്ലല്ലോ എന്നു വന്നത്. < / >
അങ്ങിനെ വരുമ്പോള്‍ ഇതും തെറ്റാണെന്ന് അര്‍ത്ഥം. ഇതും പിന്‍വലിക്കുമല്ലോ?
ഒരു വ്യക്തിക്ക് രണ്ടു നാമങ്ങള്‍ ഉണ്ടാകുന്നതും രണ്ടു ഗ്രന്ഥങ്ങളില്‍ ഒന്നില്‍ അവയിലൊരു പേരും മറ്റേതില്‍ മറ്റേ പേരും ഉപയോഗിക്കപ്പെടുന്നതില്‍ അസ്വാഭാവികത ഒന്നും തന്നെയില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ഗ്രന്ഥം ശരി മറ്റേത് തെറ്റ് എന്ന നിഗമനത്തില്‍ എത്തിച്ചേരാനും സാധിക്കില്ല. രണ്ടു വ്യത്യസ്ത മൂലപദങ്ങളില്‍ നിന്ന് ഉണ്ടായവ ആകയാല്‍ യോഹന്നാന്‍, യഹ്യ എന്നിവ രണ്ടു വ്യത്യസ്ത പേരുകളായി കണക്കാക്കുന്നതില്‍ തെറ്റില്ല. അതല്ലെങ്കില്‍ യോഹന്നാന്‍ എന്ന പേര് ലോപിച്ചുണ്ടായതാണ് യഹ്യ എന്നു തെളിയണം. അത്തരത്തിലുള്ള വിശ്വസനീയവും ആധികാരികവുമായ തെളിവുകള്‍ ഒന്നും തന്നെ സാജന് ഇവിടെ ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല, സുഹൈറലി ചൂണ്ടിക്കാണിച്ച തെളിവുകള്‍ കൂടുതല്‍ വിശ്വസനീയമായിരിക്കുകയും ചെയ്യുന്നു.
ReplyDeleteവിക്കിപീഡിയയെ പലപ്പോഴും ഒരു ആധികാരികമായ തെളിവായി ചൂണ്ടിക്കാട്ടാന്‍ കഴിയില്ല എന്നതാണ് സത്യം. മാത്രമല്ല, സാജന്‍ വിക്കിപീഡിയയില്‍ നിന്ന് ഉദ്ദരിച്ച ഭാഗം തന്നെ "likely to be" എന്നാണു പറയുന്നത്. "സാധ്യതയുണ്ട്", "കരുതപ്പെടുന്നു", "വിശ്വസിക്കപ്പെടുന്നു", തുടങ്ങിയ പ്രയോഗങ്ങള്‍ വിക്കിപീഡിയയില്‍ വീസല്‍ വേര്‍ഡ്സ് എന്നാണ് വിളിക്കപ്പെടുന്നത്.
ജീവന്‍ എന്നര്‍ത്ഥമുള്ള ഹയാ എന്ന പദത്തില്‍ നിന്നാണ് യഹ്യ എന്ന പേര് ഉണ്ടായിരിക്കുന്നത് എന്നു കരുതുന്നതില്‍ തെറ്റില്ല. ഹയാ എന്ന പദം ഹീബ്രുവിലും ഉള്ളതാണ്. ആ പദത്തില്‍ നിന്നാണ് യഹോവ എന്ന പദവും ഉണ്ടായിരിക്കുന്നത്. സ്നാപകയോഹന്നാന്റെ സുറിയാനി പേര് യോഹന്നാന്‍ മാംദാന എന്നാണ്. മാംദാന എന്ന വാക്കിന്റെ അര്‍ഥം സ്നാപകന്‍ എന്നാണ് എന്റെ അറിവ്. (തെറ്റാണെങ്കില്‍ ക്ഷമിക്കുക.) മാന്‍ദാന മതക്കാര്‍ക്ക് ആ പേര് കിട്ടിയത് ഈ വാക്കില്‍ നിന്നാവാം.
പത്രോസ് ചേട്ടാ... താങ്കളുടെ ആശയം പങ്കു വച്ചതിനു നന്ദി.
ReplyDeleteയഹ്യ എന്നത് യൂഹന്ന ലോപിച്ചതാണ് എന്ന് ഞാന്‍ പറയുന്നില്ല (എനിക്ക് അറിയുകയും ഇല്ല). മലയാളത്തില്‍ നിന്ന് തന്നെ ഒരു പേര് എടുക്കാം. "ലോനപ്പന്‍" .
ഈ പേര് "യോഹന്നാന്‍" എന്നതിന്റെ തുല്യമാണ്. എങ്ങിനെ നാവ് വളച്ചാലും (Linguistically) യോഹന്നാന്‍ ലോനപ്പന്‍ ആവുകയില്ല. എന്നിട്ടും അവ രണ്ടും ഒന്ന് തന്നയായി പരിഗണിക്കപെടുന്നു. മലയാളം ബൈബിളില്‍ പരിഭാഷയില്‍ എല്ലായിടവും "യോഹന്നാന്‍ " എന്നാണ് കാണുക. ലോനപ്പന്‍ എന്ന് കാണുകയില്ല. അതിന്റെ അര്‍ഥം ലോനപ്പന്‍ എന്നാല്‍ "ജോണ്‍ " അല്ലെന്നാണോ? അതോ "ലോനപ്പന്‍ " എന്നത് ആത്മീയ കാര്യങ്ങള്‍ക്കുമാത്രം ഉപയോഗിക്കുന്ന പേരാണെന്നോ?
താങ്കള്‍ വിക്കിയെ പരാമര്‍ശിച്ചു കണ്ടു. "likely to be" എന്ന് പറഞ്ഞാല്‍ സാധ്യത എന്ന് തന്നെയാണ് .അതില്‍ ഒരു തര്‍ക്കവും ഇല്ല. അതില്‍ കൂടുതല്‍ അതിനു ഒരു അര്‍ത്ഥവും ഇല്ലേ? എന്തുകൊണ്ട് "not likely to be" എന്ന പദം അവര്‍ ഉപയോഗിച്ചില്ല?! രണ്ടിനും ഒരേ അര്‍ഥം വരുവാന്‍ സാധിക്കില്ലല്ലോ?
സുഹറലി/അക്ബര്‍ Mandaeism എന്ന വിഭാഗത്തിന്റെ വേദപുസ്തകത്തെ പറ്റി പറയുന്നുണ്ട്. അറബിയിലുള്ള പ്രതി. അതിന്റെ പഴക്കം എന്താണ്? ഇസ്ലാമിക കാലഘട്ടത്തില്‍ എഴുതിയ പ്രതിയാണോ അത്? അതിന്റെ വിശ്വാസ്യത പരിശോധിക്കാന്‍ വേണ്ടിയാണ്?
മുകളില്‍ പറഞ്ഞ കമന്റുകള്‍ ഒക്കെ മറക്കൂ. സുഹറലി പറഞ്ഞ കാര്യങ്ങളുടെ നിജ സ്ഥിതി എടുക്കാം.
ReplyDelete< / >
The miraculous birth of John (Yahya Yuhana) follows (the account differs from that in the Drasha d Yahya),രണ്ട് പേരില് ഒന്ന് യദാര്ഥ ആത്മീയ നാമവും(Malwasa Name) രണ്ടാമത്തേത് അപരനാമവും(Laqab) ആയിരുന്നുവെനന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.എന്നാല് ഇവര് ആത്മീയപ്രദാനമായ വേളകളില് യഹ്യ എന്ന് തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. ...ഖുര്ആനില് പരാമര്ശിച്ച സാബിയന് മതക്കാര് (2:62, 5:69,22:17) ഇവരായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. Drpwoer and Marcuch എന്നിവരുടെ A MANDAIC DICTIONARY 1963 Oxford ല് ഇക്കാര്യം വിശദമാക്കുന്നുണ്ട്.( iuhana:John esp. John the baptist, called also iahia iuhana)
< / >
എന്താണ് ഈ Malwasa Name? MANDAIC DICTIONARY പറയുന്നത് ഇങ്ങനെ...
Maluasa sign of Zodiac, horoscope, destiny as indicated by stars and constellations;the astrological (malwasa) name used in religious and magical documents, distinct from the name by which a person is known.
എന്താണ് യഹ്യ?
iahia A man's malwasa name, used often together with the original Aramaic form as iahia iuhana.
അതായത് Yahya എന്ന് പറയുന്നത് ഒരു astrological പേരാണ് , ഒരു വ്യക്തിയുടെ പേരല്ല. അത് യഥാര്‍ത്ഥ പേരില്‍ നിന്ന് വ്യത്യസ്തമായിരിക്കും എന്നാണ് MANDAIC DICTIONARY തന്നെ പറയുന്നത്. അതിനു ഒറ്റയ്ക്ക് നില്‍ക്കുവാനും സാധിക്കില്ല, അതിന്റെ യഥാര്‍ത്ഥ നാമവുമായി ചേര്‍ന്ന് നില്‍ക്കുവാന്‍ മാത്രമേ സാധിക്കുകയുള്ളൂ.
ഇതില്‍ നിന്ന് എനിക്ക് മനസിലായത്, യഹ്യ എന്ന് പറയുന്നത് യൂഹന്നയുടെ "നക്ഷത്ര"ത്തിന്റെ പേരാണ്. ഈ പേരാണോ പുത്തന്‍ പുതിയ പേരാണ് എന്ന് പറഞ്ഞു ഖുര്‍ആന്‍ യൂഹന്നയ്ക്ക് ചാര്‍ത്തി കൊടുത്തത്? ഖുര്‍ആനില്‍ ഈ വിഭാഗത്തെ പരാമര്‍ശിക്കുന്നുണ്ട് എന്ന് സുഹറലി പറയുക വഴി അവരെ പറ്റി നബിക്ക് അറിയാം എന്നും വരുന്നു. അപ്പോള്‍ ഇനി യൂഹന്നയ്ക്ക് പകരം എങ്ങിനെ യഹ്യ ഖുര്‍ആനില്‍ വന്നു എന്ന് കൂടി സുഹറലി വിശദീകരിച്ചു തന്നാല്‍ നന്നായിരിക്കും.
ReplyDeleteപോരാത്തതിന് യഹൂദരോ (മുസ്ലീമുകളോ) astrological പേര് ഉപയോഗിക്കാറില്ല എന്നാണു എന്റെ അറിവ്. എന്നിട്ടും പുരോഹിത വര്‍ഗത്തില്‍ പിറന്ന സ്നാപക യോഹന്നാന്‍ , യഹ്യ എന്ന astrological പേര് ഉപയോഗിക്കും എന്ന് കരുതുക വയ്യ. എന്നിട്ടും എന്ത് കൊണ്ടാണ് മാന്റായിന്‍ വിഭാഗം പറയുന്ന ഈ astrological പേര് യൂഹന്നയ്ക്ക് പകരം ഖുറാനില്‍ വന്നു?
ഇപ്പോള്‍ എന്തുകൊണ്ടാണ് ഇസ്ലാമിക വിക്കി ലേഖനത്തില്‍ "likely to be" എന്ന പദം വന്നു എന്നതിന് വിശദീകരണം വന്നു എന്ന് മനസിലായോ? അതാണ് ഭേദം. അതുകൊണ്ട് തന്നെ.
---
ഇനി അക്ബര്‍ പറയുന്ന രണ്ടാമത്തെ ഓപ്ഷന്‍ എടുക്കേണ്ടി വരുമോ?... "അവനു തുല്യരായി വേരെയോരാളെയും ഉണ്ടാക്കിയിട്ടില്ല " എന്ന ഓപ്ഷന്‍?
ചില കമന്റുകള്‍ ശരിയായി വരാത്തത് കാരണം അത് ശരിയാക്കി വീണ്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്.അതുകൊണ്ട് കമന്റുകള്‍ ഈ ബ്ലോഗ് ലിങ്കില്‍ നിന്നും നേരിട്ട് വായിക്കുക.
ReplyDeleteഖുറാനില്‍ ഒരു പേര് എന്തുകൊണ്ട് ഉപയോഗിക്കുന്നു അല്ലെങ്കില്‍ ഉപയോഗിക്കുന്നില്ല എന്നതിന്റെ വിശദീകരണം തരാന്‍ ബാധ്യസ്ഥരായവര്‍ ആ ഗ്രന്ഥത്തില്‍ വിശ്വസിക്കുന്നവരാണ്. അവര്‍ ആ വിശദീകരണം തരുമെന്നു നമുക്ക് പ്രതീക്ഷിക്കാം. അതേ സമയം ഈ പോസ്റ്റിന്റെ വിഷയമെന്നത് "യഹ്യായുടെ പേര് അദ്ദേഹത്തിനു മുന്‍പ് മറ്റാര്‍ക്കും നല്കപ്പെട്ടിട്ടില്ല" എന്ന ഖുറാന്‍ പരാമര്‍ശത്തെ ഖണ്ഡിക്കുക എന്നുള്ളതാണ്. അതിനു താങ്കള്‍ക്ക് രണ്ടു വഴികളേ ഉള്ളൂ:
ReplyDeleteഒന്നുകില്‍,
യോഹന്നാന്‍ എന്ന പേരും യഹ്യാ എന്ന പേരും ഒന്നാണെന്ന് തെളിയിക്കണം.
അതല്ലെങ്കില്‍,
യഹ്യാ എന്ന പേര് അദ്ദേഹത്തിനു മുന്‍പ് മറ്റാര്‍ക്കെങ്കിലും ഉണ്ടായിരുന്നതായി തെളിയിക്കണം.
ഇതില്‍ ഏതെങ്കിലും ഒരു വഴിയിലൂടെ മാത്രമേ ഖുറാന്‍ വാദത്തെ താങ്കള്‍ക്ക് ഖണ്ഡിക്കാന്‍ സാധിക്കുകയുള്ളൂ.
ഇക്കാര്യത്തില്‍ വിക്കിപീഡിയയിലെ പരാമര്‍ശം മതിയായ ഒരു തെളിവല്ല എന്നു പറയാതെ വയ്യ. എനിക്കോ താങ്കള്‍ക്കോ (ആര്‍ക്കും) എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു ലേഖനഭാഗത്തെ ആധികാരികമായ ഒരു തെളിവായി അവതരിപ്പിക്കുന്നത് ശരിയാണോ?
::pm::
പത്രോസ് ചേട്ടന്‍ വിക്കിപീഡിയ ഒരു തെളിവായി എടുക്കേണ്ട.
ReplyDeleteസുഹറലി വിശ്വാസത്തില്‍ എടുത്ത MANDAIC DICTIONARY യില്‍ നിന്ന് തന്നെയാണ് യഹ്യ എന്ന പേരിന്റെ നിജ സ്ഥിതി മനസിലാകുന്നത്.
yahya എന്നത് ഒരു astrological പേരാണ് എന്ന് MANDAIC DICTIONARY പറയുന്നു. അതെങ്ങിനെ യോഹന്നാന് കിട്ടി എന്നത് സുഹറലി വിശദീകരിക്കും എന്ന് പ്രതീക്ഷിക്കാം.
യൂഹന്നയും യഹ്യയും ഒന്നായിരുന്നോ എന്ന് ഇനി അവര്‍ തെളിയിക്കട്ടെ! അത് എന്റെ ബാധ്യതയായി ഇപ്പോള്‍ തോന്നുന്നില്ല.
{{ യൂഹന്നയും യഹ്യയും ഒന്നായിരുന്നോ എന്ന് ഇനി അവര്‍ തെളിയിക്കട്ടെ! അത് എന്റെ ബാധ്യതയായി ഇപ്പോള്‍ തോന്നുന്നില്ല. }}
ReplyDeleteയഹ്യ, യൂഹന്ന എന്ന രണ്ടു പേരുകളും ഒന്നാണെന്നോ ഒരേ പേരിന്റെ വ്യത്യസ്ത രൂപങ്ങള്‍ ആണെന്നോ തെളിയുമ്പോള്‍ മാത്രമേ താങ്കള്‍ ഈ പോസ്റ്റില്‍ ഉദ്ധരിച്ച ബൈബിള്‍ വചനങ്ങള്‍ ഖുറാന്‍ വാദത്തെ ഖണ്ഡിക്കുന്നുള്ളൂ. ഇല്ലെങ്കില്‍ ഈ പോസ്റ്റിനു തന്നെ പ്രസക്തി ഇല്ലാതാകും. അതുകൊണ്ട് ഈ രണ്ടു പേരുകളും ഒന്നാണെന്ന് തെളിയിക്കാന്‍ താങ്കള്‍ക്ക് ബാധ്യതയുണ്ട്. അതേ സമയം ദാ ഇതു പ്രസക്തമാണ്.
{{ iahia A man's malwasa name, used often together with the original Aramaic form as iahia iuhana. }}
മാംദാനീയനിഘണ്ടുവില്‍ ഇപ്രകാരം പറയുന്നുണ്ടെങ്കില്‍ അത് താങ്കളുടെ വാദത്തെ സാധൂകരിക്കുന്ന ഒരു തെളിവ് തന്നെയാണ്. മാംദാനീയനിഘണ്ടുവിനെ ഖുറാന്‍ വിശ്വാസികള്‍ വിശ്വാസത്തില്‍ എടുക്കുന്നെങ്കില്‍ മാത്രമേ അതിനും പ്രസക്തിയുള്ളൂ. ബ്രിട്ടീഷുകാരിയായ E. S. Drower-ഉം സ്ലോവാക്യക്കാരന്‍ Rudolf Macuch-ഉം ചേര്‍ന്ന് തയ്യാറാക്കി 1963-ല്‍ ലണ്ടനില്‍ പ്രസിദ്ധീകരിച്ചതാണ് മാംദാനീയനിഘണ്ടു. അതിനെ ഖുറാന്‍ വിശ്വാസികള്‍ മുഖവിലയ്ക്കെടുക്കണമെന്നില്ല. ഏതായാലും പ്രസ്തുത ഡിക്ഷ്ണറിയെ ആധികാരികമായി കണക്കാക്കുന്നുണ്ടോ എന്ന് വ്യക്തമാക്കേണ്ടത് സുഹൈറലി തുടങ്ങിയവരാണ്. അവര്‍ അത് തീര്‍ച്ചയായും ചെയ്യും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
::pm::
ഈ പേരുകള്‍ ഒന്നാണോ രണ്ടാണോ എന്ന് സുഹൈറലി ഒരു തീരുമാനത്തില്‍ എത്തിയിട്ട് പോരെ ഈ ബ്ലോഗില്‍ പറഞ്ഞിരിക്കുന്ന വിഷയം കൈകാര്യം ചെയ്യുവാന്‍? ഈ ബ്ലോഗില്‍ ബൈബിളുമായിയുള്ള ഖുര്‍ആനിന്റെ ഒരു സാദൃശ്യത്തിലെ പിഴവ് മാത്രമേ ചൂണ്ടികാട്ടിയുള്ളൂ. ഖുര്‍ആനില്‍ ഒരിക്കലും തെറ്റ് വരില്ല എന്ന് ചൂണ്ടി കാണിക്കാനാണ്, യൂഹന്നായും യഹ്യയും രണ്ടും രണ്ടാണെന്ന് തെളിയിക്കാനാണ്, സുഹൈറലി (അക്ബര്‍ ചൂണ്ടി കാണിച്ച) MANDAIC DICTIONARY കൊണ്ട് വന്നത്. ഇപ്പോള്‍ അത് അതിലും വലിയ കുടുക്കായി എന്ന് മാത്രം.
ReplyDeleteഇനി MANDAIC DICTIONARY യെ വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞിട്ട് എന്ത് കാര്യം? ഖുറാന്‍ പ്രകാരം പൂര്‍വ്വ വേദമായ ബൈബിള്‍ പോലും വിശ്വസിക്കാത്തവര്‍ ഇനി MANDAIC വേദങ്ങള്‍ വിശ്വസിക്കുമെന്ന് കരുതാന്‍ വയ്യല്ലോ? അതിലാണെങ്കില്‍ യേശുവും മുഹമ്മദും എന്തിനു അബ്രാഹവും മോശയും കള്ളപ്രവച്ചകന്മാരാണ്. അതിനെ ആ വിഭാഗം മാത്രമേ വിശ്വസിക്കാന്‍ തരമുള്ളൂ.
ഇപ്പോള്‍ ചോദ്യം ഒന്ന് കൂടി കടുത്തതാണ്.
നബിയുടെ കാലത്ത് സമീപ പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന ഒരു വിഭാഗം ജനങ്ങള്‍ സ്നാപകനെ വിളിക്കാന്‍ ഉപയോഗിച്ചിരുന്ന യഹ്യ യൂഹന്ന എന്ന പേര്‍ എങ്ങിനെ ദൈവീകമായ ഖുറാനില്‍ വന്നു. അതും 'ഹറാ'മായ astrological പേര് ? ഏത് 'ദൈവമാണ്' ഈ വെളിപാട് നബിക്ക് നല്‍കിയത്?
(ഖുര്‍ആനിന്റെ ദൈവികതയെ പറ്റി ബ്ലോഗ് എഴുതിയവര്‍ ഇതിനു മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പുതുമുഖം സുഹൈറലിയെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും)
< / >സുവിശേഷകര്ത്താക്കള് ദൈവപ്രചോദിതമായിട്ടായിരുന്നു രചന നടത്തിയിരുന്നെങ്കില് യഥാര്ഥനാമം ഉപയോഗിക്കപ്പെടണമായിരുന്നു.എന്നാല് അപ്രകാരം പ്രയോഗിക്കപ്പെടാത്തതുകൊണ്ടുതന്നെ വാമൊഴിയായി പകര്ന്നു കിട്ടിയ കാര്യങ്ങള് ക്രോഢീകരിക്കുക മാത്രമായിരുന്നു സുവിശേഷ കര്ത്താക്കള് ചെയ്തിരുന്നവെന്ന സുവ്യക്തം. അതേ സമയം ഖുര്ആന് ദൈവികഗ്രന്ഥമായതു കൊണ്ട് തന്നെ വിമര്ശനങ്ങള്ക്കുമേല് പുതിയ അറിവിന്റെ വെളിച്ചമായി നിറഞ്ഞു നില്കുകയും ചെയ്യുന്നു. < / >
സ്വന്തം പണ്ഡിതന്മാര്‍ തന്നെ സുഹൈറലിയെ കുഴിയില്‍ ചാടിച്ചുവോ? താങ്കള്‍ മുകളിലെ പ്രകോപനം ഒഴിവാക്കിയിരുന്നുവെങ്കില്‍ ഞാന്‍ തുടര്‍ന്ന് കമന്റ് ചെയ്യുകയില്ലായിരുന്നു. ഞാന്‍ സംയമനം പാലിച്ചപ്പോള്‍ ലത്തീഫ് വിചാരിച്ചു വാദി പ്രതിയെന്ന്. ഇപ്പോള്‍ പ്രതി ഖുര്‍ആനിന്റെ തന്നെ ദൈവികതയെ കുഴിയിലാക്കും വിധമാണ് ഒരു യെമണ്ടന്‍ തെളിവ് കൊണ്ട് വന്നത്. ഇനി ആ കുരുക്ക് അഴിക്കൂ ആദ്യം.
(ഇനി ഞാന്‍ നിങ്ങളെ പ്രകോപിപിച്ചില്ല എന്ന് വേണ്ട. എന്നിട്ടെങ്കിലും ഒരു മറുപടി വരുമെന്ന് കരുതുന്നു.)
സുഹൈറലിയെ ഞാന്‍ ആദ്യമായാണ് ബ്ലോഗില്‍ ശ്രദ്ധിക്കുന്നത്. അതുകൊണ്ടാണ് പുതുമുഖം എന്ന് പറഞ്ഞത്. ഇദ്ദേഹം പ്രമുഖ പ്രസദ്ധീകരണങ്ങളില്‍ എഴുത്തുന്ന വ്യക്തിയാണെന്ന് അറിയില്ലായിരുന്നു. അദ്ദേഹത്തെ അപ്പോഴും ഇപ്പോഴും വില കുറച്ചു കാണുന്നില്ല. അങ്ങിനെ തോന്നിയെങ്കില്‍ ക്ഷമിക്കണം.
ReplyDeleteസാജന്‍,
ReplyDeleteഇതു വരെ എന്റെ അടിസ്ഥാന വിമര്‍ശനത്തിന് മറുപടിയുണ്ടായിട്ടില്ല. ഈ സംവാദം ആര്‍ക്കും തുടക്കം മുതല്‍ വായിക്കാവുന്നതാണ്. ഈ വിഷയത്തില്‍ എനിക്കെന്താണോ പറയേണ്ടത് അത് ഞാന്‍ പറഞ്ഞിരിക്കുന്നു. വിഷയത്തിന്റെ മര്‍മ്മത്തിലേക്കാണ് ചര്‍ച്ച വരേണ്ടത്. പത്രോസിന്റെ ഇടപെല്‍ അത്തരത്തിലായിരുന്നെ് മനസ്സിലാകകുന്നു. വ്യക്തിപരമായ അളവുകോലുകള്‍ ഇവിടെ ആവശ്യമില്ല.
താങ്കളുടെ പോസ്റ്റിന്റെ വിഷയത്തിലേക്ക് ഒന്നു കൂടി വരിക.
താങ്ങളുടെ വിമര്‍ശനം-
1.ഖുര്‍ആനില്‍ യഹ്യ എന്ന പേര് മുമ്പാര്‍ക്കും പ്രയോഗിച്ചിട്ടില്ല എന്ന് പറയുന്നു.
2.യഹ്യക്ക് പകരമായി ഉപയോഗിച്ചു വരുന്ന യോഹന്നാന്‍ പഴയ നിയമത്തില്‍ പ്രയോഗിച്ചിട്ടുണ്ട്.
3.അതു കൊണ്ട് ഖുര്‍ആനില്‍ ആ അവകാശവാദത്തില്‍ പിഴവു സംഭവിച്ചു.
അതിന് ഞാന്‍ നല്‍കിയ മറുപടി ഇപ്രകാരമാണ്-
1.ഖുര്‍ആന്‍ യഹ്യ എന്ന പേരും മുമ്പാര്‍ക്കും ഉപയോഗിച്ചില്ല എന്നാണ് പറയുന്നത്.
2.യോഹന്നാന്‍ എന്ന പദം മുമ്പാര്‍ക്കെങ്കിലും പ്രയോഗിച്ചിട്ടുണ്ടെങ്കില്‍ അത് ഖുര്‍ആനിന് വിരുദ്ധമാവില്ല.
3.കാരണം യോഹന്നാന്‍ , യഹ്യ ഭാഷാപരമായി രണ്ടര്‍ഥങ്ങളുള്ള തികച്ചും വ്യത്യസ്തങ്ങളായ പദങ്ങളാണ്.അതു കൊണ്ടാണ് മോസസ്-മൂസ പോലെ അറബി ബൈബിളില്‍ അപ്രകാരം പ്രയോഗിക്കാതിരുന്നത്.
4.അതു രണ്ടും രണ്ടായിട്ട് മാന്‍ഡായിന്‍ വിഭാഗം ഉപയോഗിക്കുന്നതിലൂടെ ചരിത്രപരമായ ഒരു തെളിവുകൂടി ലഭിക്കുന്നു.
5.തദടിസ്ഥാനത്തില്‍ ബൈബിളില്‍ നിന്ന് പര്‍ത്തിയെന്ന ആരോപണം തെറ്റാണെന്ന് മാത്രമല്ല, അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ യഹ്യയുടെ യഥാര്‍ഥനാമം വിസ്മരിക്കപ്പെടുമായിരുന്നതു കൊണ്ടുതന്നെ ഖുര്‍ആനിന്റെ ദൈവികതക്ക് ചരിത്രപരമായ ഒരു സാക്ഷ്യം കൂടിയായി പ്രസ്തുത പ്രയോഗം അവശേഷിക്കുന്നു.
താങ്ങള്‍ ഇനി ചെയ്യേണ്ടത്
1.ഖുര്‍ആനില്‍ പ്രയോഗിച്ച യഹ്യയും യോഹന്നാനും ഒരേ അര്‍ഥത്തിലുള്ള പദമാണെന്ന് തെളിയിക്കണം.
2.അറബി ബൈബിളില്‍ യോഹന്നാനു പകരം യഹ്യ എന്ന പദം ഉപയോഗിച്ചതായി തെളിയിക്കണം.
3.യോഹന്നാന് ചരിത്രത്തില്‍ യഹ്യ എന്ന പേരേ ഇല്ലെന്ന് തെളിയിക്കണം.
അങ്ങനെ തെളിയിക്കുമ്പോള്‍ മാത്രമേ ഖുര്‍ആനിനെതിരെ താങ്കള്‍ ഉന്നയിച്ച ആരോപണം നിലനില്കുകയുള്ളൂ. വൈജ്ഞാനികപരമായി വിഷയത്തെ നോക്കിക്കാണുന്നവര്‍ക്ക കാര്യം മനസ്സിലാവുന്നരീതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സുഹൈറലി ,
ReplyDeleteതാങ്കള്‍ ഇത് വരെ December 18 വരെയുള്ള കാര്യങ്ങള്‍ മാത്രമേ വായിച്ചുള്ളൂ. അതിനു ശേഷമുള്ള എന്റെ മറുപടികള്‍ ഒന്നും വായിച്ചിട്ടില്ല.
താങ്കള്‍ ചരിത്ര സത്യങ്ങള്‍ എന്ന് ആവര്‍ത്തിച്ച് വിശേഷിപ്പിച്ച MANDAIC DICTIONARY ഉപയോഗിച്ച്, രണ്ടു നാമങ്ങള്‍ , യഹ്യ യൂഹന്നയുടെ നിജസ്ഥിതി എളുപ്പം സംഗ്രഹിക്കാം.
താങ്കള്‍ താഴെ പറയുന്ന വസ്തുതകള്‍ വാസ്തവ വിരുദ്ധമാണ്.
< / >രണ്ട് പേരില് ഒന്ന് യദാര്ഥ ആത്മീയ നാമവും(Malwasa Name) രണ്ടാമത്തേത് അപരനാമവും(Laqab) ആയിരുന്നുവെനന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.എന്നാല് ഇവര് ആത്മീയപ്രദാനമായ വേളകളില് യഹ്യ എന്ന് തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. < / >
താങ്കളുടെ ശ്രദ്ധയില്‍ പെടുത്തുവാന്‍ വേണ്ടും കൊടുക്കുന്നു.
Maluasa sign of Zodiac, horoscope, destiny as indicated by stars and constellations;the astrological (malwasa) name used in religious and magical documents, distinct from the name by which a person is known.
iahia A man's malwasa name, used often together with the original Aramaic form as iahia iuhana.
NOTE THIS POINT: iahia എന്നത് ഒരു Laqab പേരല്ല.
അത് വച്ച് നോക്കുമ്പോള്‍ , യഹ്യ എന്നത് യൂഹന്നയുടെ astrological പേരാണ്. യൂഹന്ന എന്നതാണ് ആ വ്യക്തിയുടെ പേര്. ഇപ്പോള്‍ ആര് പറഞ്ഞതാണ് ശരി? ബൈബിളോ ഖുറാനോ?
astrological പേര് എന്നാല്‍ അത് യൂഹാന്നായ്ക്ക് മാത്രം നല്‍കിയ പേരല്ല എന്നര്‍ത്ഥം.
അതിനു മുമ്പുള്ള ആളുകള്‍ക്കും ഇതേ astrological പേരും സ്വന്തം പേരിന്റെ കൂടെ ചേര്‍ത്ത് വിളിക്കപ്പെടും.
അത് കൊണ്ട് തന്നെ യഹ്യ എന്ന astrological പേര് അവര്‍ astrology കണ്ടു പിടിച്ച അന്ന് മുതല്‍ ഉപയോഗിക്കുന്നതാണ്.
താങ്കള്‍ തന്നെ തന്ന ചരിത്ര സത്യങ്ങളുടെ വെളിച്ചത്തില്‍ മൂന്നു തെറ്റുകള്‍ ഖുര്‍ആന്‍ വരുത്തിയിട്ടുണ്ട്.
ReplyDelete1. യഹ്യ എന്നത് ഒരു വ്യക്തിയുടെ നാമമായി ഖുര്‍ആനില്‍ തെറ്റി ധരിക്കപ്പെട്ടു.
2. ഈ astrological പേര് , അത് കണ്ടു പിടിച്ച നാള്‍ മുതല്‍ ആളുകള്‍ക്ക് സ്വന്തം പേരിന്റെ ഒപ്പം ചേര്‍ത്ത് വിളിക്കപ്പെടുന്ന പേരാണ്. അതായത് ഖുറാന്‍ അവകാശപ്പെടുന്നത് ശരിയാനെന്നു ഭാഗികമായി പ്രൂവ് ചെയ്യണമെങ്കില്‍ , യോഹന്നാനാണ് ആ നക്ഷത്രത്തില്‍ ജനിച്ച ആദ്യ വ്യക്തി എന്ന് താങ്കള്‍ക്ക് പ്രൂവ് ചെയ്യേണ്ടി വരും.
3. സ്വന്തം മകന്റെ പേരിന്റെ ഒപ്പം astrological പേര്ഉപയോഗിച്ചു എന്ന് പറയുന്നതിലൂടെ അത് ഖുര്‍ആനിന്റെ ദൈവഭയമുള്ള പ്രവാചകനായ സഖറിയ , പ്രവാചകനായ തന്റെ മകന് ദൈവത്തിന്റെ ഇഷ്ടതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് വരും. സോറി, ദൈവം തന്നെയാണ് ഈ astrological പേര് യൂഹന്നയ്ക്ക് കൊടുത്തത് അന്ന് വന്നതിലൂടെ, യഹൂദരുടെ പുസ്തകത്തില്‍ വരുന്ന യഹോവ എന്നാ ദൈവമല്ല ഖുറാനില്‍ പറയപ്പെടുന്ന അല്ലാഹു എന്ന് വരും.
ഞാന്‍ എന്ത് തെളിയക്കണം എന്ന് താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ ഇതാ....
ReplyDelete1.ഖുര്‍ആനില്‍ പ്രയോഗിച്ച യഹ്യയും യോഹന്നാനും ഒരേ അര്‍ഥത്തിലുള്ള പദമാണെന്ന് തെളിയിക്കണം.
==മുകളില്‍ പറഞ്ഞ ചരിത്ര വിഡ്ഢിത്തങ്ങളുടെ വെളിച്ചത്തില്‍ ഇനി അത് താങ്കളാണ് തെളിയിക്കേണ്ടത്! (ഖുര്‍ആനില്‍ ചരിത്ര പരമായി തെറ്റില്ലെന്ന് താങ്കള്‍ തെളിയിക്കൂ)
വിക്കി നിങ്ങളുടെ സഹായതിലേക്ക് ഉപയോഗിക്കാമായിരുന്നു. പക്ഷെ അത് തെളിവ് പോരെന്നാണ് പത്രോസേട്ടന്‍ പറയുന്നത്.
എന്റെ പോയിന്റുകള്‍ ഇതാ.
ഖുറാനില്‍ യഹ്യ എന്ന വ്യക്തിക്ക് മറ്റൊരു പേരുണ്ടായിരുന്നതായി കാണുന്നില്ല. ആത്മീയപരമായോ വ്യക്തിപരമായോ സന്ദര്‍ഭങ്ങളില്‍ രണ്ടും ഉപയോഗിക്കപ്പെട്ടു എന്ന് തെളിയിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടില്ല. മാത്രവുമല്ല യഹ്യ എന്ന പേരിടല്‍ ചടങ്ങിനോട് അനുബന്ധിച്ചു യൂഹന്ന എന്ന പദത്തിന്റെ അര്‍ത്ഥം വരുന്ന സൂക്തമാണ് ഉള്ളത്. യഹ്യയുടെ അര്‍ത്ഥമായി താങ്കള്‍ അവതരിപ്പിച്ച ഒരു സൂക്തവും ഖുറാനില്‍ യോഹന്നോന്നോട് അനുബന്ധിച്ച് എവിടെയും പറയുന്നില്ല. അതുകൊണ്ട് തന്നെ യഹ്യ യും യൂഹന്നായും രണ്ടാണെന്ന് താങ്കള്‍ പറയുന്നതിന് ഖുറാനില്‍ തന്നെ ഒരു തെളിവ് ഇല്ല.
2.അറബി ബൈബിളില്‍ യോഹന്നാനു പകരം യഹ്യ എന്ന പദം ഉപയോഗിച്ചതായി തെളിയിക്കണം.
==എന്തിനു? ഒരാളുടെ ശരിയായ പേര് എന്തിനു മാറ്റി എഴുതണം?
3.യോഹന്നാന് ചരിത്രത്തില്‍ യഹ്യ എന്ന പേരേ ഇല്ലെന്ന് തെളിയിക്കണം.
==താങ്കള്‍ അവതരിപ്പിച്ച ചരിത്ര പുസ്തകമായ MANDAIC DICTIONARY പ്രകാരം യഹ്യ എന്നത് യൂഹന്നാന്റെ പേരല്ല!
അതൊരു astrological പേരാണ്.
ഇനി എന്തൊക്കെ തെളിയിക്കണം എന്ന ലിസ്റ്റു തരൂ.
യോഹന്നാന്റെ പേര്‍ ആദ്യം കിട്ടിയത് സ്നാപകന് തന്നയോ?
ReplyDeleteഈ ചോദ്യം താങ്കള് ഉന്നയിക്കാനുണ്ടായ കാരണം ഖുര്ആനിലെ പരാമര്ശമാണ്. പക്ഷെ യോഹന്നാന് എന്നല്ല യഹ്യ എന്നാണ് ഖുര്ആന് പ്രയോഗിക്കുന്നത് .യോഹന്നാന് അല്ലാത്ത ഒരു നാമം (യഹ്യ) എന്ന അദ്ദേഹത്തിനുപയോഗിച്ചതായി താങ്കള് സമ്മതിക്കുന്നു. അത് എന്തര്ഥത്തിലായാലും യഹ്യ എന്ന പേരില്ലെന്ന് താങ്കള് പറയുന്നില്ലല്ലോ. ആ പേര് ചരിത്രത്തില് ആര്ക്കെങ്കിലും ഉപയോഗിച്ചിരിക്കാം എന്ന് പറയാതെ ആര്ക്കാണ് ഉപയോഗിച്ചതെന്ന് പറയുന്നതിലൂടെ താങ്കള് ഈ പോസ്റ്റിലൂടെ ഉന്നയിച്ച വാദം തെളിയിക്കപ്പെടും.
മാന്ഡായിനുകളെ കുറിച്ചും അവരെ കുറിച്ച് പഠിച്ച E. S. Drower കുറിച്ചും നമുക്ക് ചര്ച്ചയാവാം. ഏതാണ് യഹ്യയുടെ യഥാര്ഥ പേര് ബൈബിളിലുപയോഗിച്ചതോ ഖുര്ആനിലേതോ എന്നെല്ലാം ചര്ച്ച ചെയ്യുന്നതിന് യാതൊരു തടസ്സവുമില്ല.
യഹ്യയെന്നത് മല്വാസ നാമമെന്നതോ മല്വാസ അസ്ട്രോണമിക് നെയിമെന്നതോ ഖുര്ആനുന്നയിക്കുന്ന വാദമല്ല. ഇനി അത് അത് അസ്ട്രോണമിക് നെയിമെന്ന് വാദത്തിന് വേണ്ടി സമ്മതിക്കുകയും ചെയ്യാം.
ഇവിടെ വിഷയം യഹ്യ എന്ന പേര് മുമ്പ് ഉപയോഗിച്ചുവോ എന്നാണ്.ഒരു ലിസ്റ്റുമില്ല, ഉപയോഗിച്ചുവെന്ന് മാത്രം തെളിയിച്ചാല് മതി.
സുഹൈറലി , അത് തന്നെയാണ് ഞാന്‍ പറഞ്ഞത്...യഹ്യ എന്നത് രാണ്ടാമാതൊരു പേരല്ല എന്ന് ഖുറാന്‍ പ്രകാരം തന്നെയാണ് ഞാന്‍ കാണിച്ചു തന്നത്.
ReplyDelete< / >എന്റെ പോയിന്റുകള്‍ ഇതാ.
ഖുറാനില്‍ യഹ്യ എന്ന വ്യക്തിക്ക് മറ്റൊരു പേരുണ്ടായിരുന്നതായി കാണുന്നില്ല. ആത്മീയപരമായോ വ്യക്തിപരമായോ സന്ദര്‍ഭങ്ങളില്‍ രണ്ടും ഉപയോഗിക്കപ്പെട്ടു എന്ന് തെളിയിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടില്ല. മാത്രവുമല്ല യഹ്യ എന്ന പേരിടല്‍ ചടങ്ങിനോട് അനുബന്ധിച്ചു യൂഹന്ന എന്ന പദത്തിന്റെ അര്‍ത്ഥം വരുന്ന സൂക്തമാണ് ഉള്ളത്. യഹ്യയുടെ അര്‍ത്ഥമായി താങ്കള്‍ അവതരിപ്പിച്ച ഒരു സൂക്തവും ഖുറാനില്‍ യോഹന്നോന്നോട് അനുബന്ധിച്ച് എവിടെയും പറയുന്നില്ല. അതുകൊണ്ട് തന്നെ യഹ്യ യും യൂഹന്നായും രണ്ടാണെന്ന് താങ്കള്‍ പറയുന്നതിന് ഖുറാനില്‍ തന്നെ ഒരു തെളിവ് ഇല്ല. < / >
ഇതിന്റെ ഖണ്ഡിക്കാന്‍ താങ്കള്‍ കൊണ്ട് വന്ന വാദമാണ് MANDAIC DICTIONARY. അത് പ്രകാരം ഖുര്‍ആന്‍ ചരിത്രപരമായ വിഡ്ഢിത്വമാണ് എന്നാണു ഞാന്‍ പറഞ്ഞത്. അത് പ്രകാരവും യൂഹന്നയുടെ പേര്‍ യഹ്യ എന്നല്ല.
മാന്ഡായിന് ഡിഷ്ണറിയില് അത് അദ്ദേഹത്തിന്റെ മല്വാസ നാമമാണെന്നുണ്ടല്ലോ പറയുന്നത്. അതിനര്ഥം അങ്ങനെ ഒരു നാമമില്ലെന്ന് താങ്കള്ക്കെവിടുന്നുകിട്ടി.പരമാവധി പോയാല് യഹ്യ എന്ന അദ്ദേഹത്തിന്റെ പേര് മല്വാസ നാമമായി ഉപയോഗിക്കുന്നു എന്ന് മാത്രമാണ് ഉള്ളത് (iahia A man's malwasa name)<< ദ്രാഷാ ഇദ് യഹ്യ എന്നത് അവരുടെ പ്രധാനപ്പെട്ട ഒരു മതഗ്രന്ഥത്തിന്റെ പേരാണ്.യോഹന്നാന്റെ ഉപദേശങ്ങളുടെ സമാഹാരത്തിന്റെ നാമം തന്നെ യഹ്യ എന്നാണെന്നത് ശ്രദ്ധേയമാണ്. അഥവാ യഹ്യായുടെ പുസത്കം എന്നാണതിനര്ഥം. അവരുടെ പ്രധാനപ്പെട്ട ഗ്രന്ഥമായ ഗിന്സ റാബയിലെ 110 മത് അധ്യായത്തിന്റെ പേര് തന്നെ യഹ്യയുടെ പ്രാര്ഥനകള് എന്നാണ്.
ReplyDeleteമാന്ഡായിനുകല് തങ്ങളുടെ പുണ്യപ്രവാചകനെ വിളിച്ചിരുന്ന പേര് യഹ്യ യൂഹന്നാ എന്നായിരുന്നു. മാനഡായിനുകള് ഇപ്രകാരം രണ്ട് പേര് ഉപയോഗിച്ചിരുന്നതായി അവരെ കുറിച്ച് ഗവേഷണം നടത്തിയിട്ടുള്ള ഇ.എസ് ഡ്രോവര് ദി മാന്റിയന്സ് ഓഫ് ദ ഇറാഖ് ആന്റ് ഇറാന്, ദ കാനോനിക്കല് പ്രെയര് ബുക്ക് ഓഫ് ദ മാന്റിയന്സ് എന്നീപുസ്തകങ്ങളിലൂടെ ഇക്കാര്യം വിവരിക്കുന്നുണ്ട്.>>>എന്നു ഞാന് പറഞ്ഞിരുന്നു. അതു കൊണ്ട് അദ്ദേഹത്തിനങ്ങിനെയൊരു പേരേ ഇല്ലെന്ന് താങ്ങള്ക്ക് തെളിയിക്കാനായിട്ടില്ല. അവരുടെ പുണ്യ ഗ്രന്ഥത്തിന്റെ പേര് തന്നെ യഹ്യയുടെ പുസ്തകമെന്നാണ്.
മാന്ഡായിന് ഗ്രന്ഥത്തിലങ്ങിനെയില്ല എന്ന് തന്നെ വെയ്കുക. അതു കൊണ്ട ഖുര്ആന് അക്കര്യം പറഞ്ഞുകൂടാ എന്നൊന്നുമില്ലല്ലോ.75 വര്ഷം കഴിഞ്ഞ് രചിക്കപ്പെട്ടപ്പോല് വിസ്മൃതമായിപ്പോയിരുന്ന ഒരു പേര് ഖുര്ആന് ഒരു പുതിയസത്യമായി പറഞ്ഞു.അതാണ് യഹ്യ. ആ പേര് മുമ്പാര്ക്കും വന്നിട്ടില്ല...!
ഒന്നാമത് "രണ്ട് പേരില് ഒന്ന് യദാര്ഥ ആത്മീയ നാമവും(Malwasa Name) രണ്ടാമത്തേത് അപരനാമവും(Laqab) ആയിരുന്നുവെനന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്." എന്ന താങ്കളുടെ പ്രസ്താവന MANDAIC DICTIONARY പ്രകാരം തെറ്റാണ്. ഞങ്ങളെ തെറ്റി ധരിപ്പിക്കുകയാണ് താങ്കള്‍ ചെയ്തത് എന്നര്‍ത്ഥം.
ReplyDeleteഈ തെറ്റായ പ്രസ്താവന വച്ചിട്ടാണ്, ഖുറാനിലെ യഹ്യ എന്നത് ആത്മീയ നാമമാണ് എന്ന് നിങ്ങള്‍ പറഞ്ഞത്. ആത്മീയ നാമം, വ്യതിപരമായ നാമം എന്ന രണ്ടു നാമങ്ങള്‍ ഖുരാനിലൂടെ തെളിയിക്കാന്‍ പറ്റിയിട്ടുമില്ല.
യഹ്യയുടെ പേരിടല്‍ ചടങ്ങില്‍ ഖുര്‍ആനില്‍ യൂഹന്നയുടെ അര്‍ത്ഥം പ്രസ്താവിച്ചത് യാദൃശ്ചികം എന്ന നിലപാടിലേക്ക് നിങ്ങള്‍ പിന്നോട്ട് പോയി. (ദൈവം പറഞ്ഞു കൊടുത്തു എഴുതിയ പുസ്തകത്തില്‍ യാദൃശ്ചികത്വം !!)
< / > മാന്ഡായിനുകല് തങ്ങളുടെ പുണ്യപ്രവാചകനെ വിളിച്ചിരുന്ന പേര് യഹ്യ യൂഹന്നാ എന്നായിരുന്നു. മാനഡായിനുകള് ഇപ്രകാരം രണ്ട് പേര് ഉപയോഗിച്ചിരുന്നതായി അവരെ കുറിച്ച് ഗവേഷണം നടത്തിയിട്ടുള്ള ഇ.എസ് ഡ്രോവര് ദി മാന്റിയന്സ് ഓഫ് ദ ഇറാഖ് ആന്റ് ഇറാന്, ദ കാനോനിക്കല് പ്രെയര് ബുക്ക് ഓഫ് ദ മാന്റിയന്സ് എന്നീപുസ്തകങ്ങളിലൂടെ ഇക്കാര്യം വിവരിക്കുന്നുണ്ട്.>>>എന്നു ഞാന് പറഞ്ഞിരുന്നു. അതു കൊണ്ട് അദ്ദേഹത്തിനങ്ങിനെയൊരു പേരേ ഇല്ലെന്ന് താങ്ങള്ക്ക് തെളിയിക്കാനായിട്ടില്ല. അവരുടെ പുണ്യ ഗ്രന്ഥത്തിന്റെ പേര് തന്നെ യഹ്യയുടെ പുസ്തകമെന്നാണ്. < / >
താങ്കള്‍ പറഞ്ഞ ഇതേ പുസ്തകം വച്ചിട്ടാണ്, ഞാന്‍ പറഞ്ഞത് യഹ്യ എന്നത് യൂഹന്നാന്റെ പേരല്ല എന്നത്. അത് ഒരു നക്ഷത്രത്തിന്റെ പേരാണ്. ആ നക്ഷത്രത്തിന്റെ പേര് എങ്ങിനെ യൂഹന്നയുടെ സ്ഥാനത് ഖുര്‍ആനില്‍ സ്ഥാനം പിടിച്ചു എന്ന് താങ്കള്‍ വിശദീകരികാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടില്ല.
< / >മാന്ഡായിന് ഡിഷ്ണറിയില് അത് അദ്ദേഹത്തിന്റെ മല്വാസ നാമമാണെന്നുണ്ടല്ലോ പറയുന്നത്. അതിനര്ഥം അങ്ങനെ ഒരു നാമമില്ലെന്ന് താങ്കള്ക്കെവിടുന്നുകിട്ടി. < / >
നാമമുണ്ട് ... അത് ഒരു വ്യക്തിയുടെ നാമമായി ഉപയോഗിക്കാറില്ല എന്നത് താങ്കളുടെ ചരിത്ര പുസ്തകമായ MANDAIC DICTIONARY തന്നെ സാക്ഷി.
(ബൈബിള്‍ എഴുതിയത് 75 വര്‍ഷം കഴിഞ്ഞിട്ടാകാം. അത് ചുരുങ്ങിയ പക്ഷം വാമൊഴിയുടെ അടിസ്ഥാനത്തില്‍ എഴുതിയതാണ്. ഇതേ സ്നാപകന്റെ ശിഷ്യര്‍ പിന്നീട് യേശുവിന്റെ പന്ത്രണ്ടു ശിഷ്യരില്‍ വന്നിട്ടുണ്ട്. പത്രോസിന്റെ സഹോദരന്‍ അന്ത്രയോസ് ആണ് അതിലൊന്ന്. അതിനേക്കാള്‍ വിശ്വാസ്യത എങ്ങിനെ 600 വര്ഷം കഴിഞ്ഞു എഴുതപ്പെട്ട ഖുര്‍ആനിന് ഉണ്ടാകും. പ്രത്യേകിച്ച് നബിയുടെ സമീപവാസികള്‍ ഉപയോഗിക്കുന്ന യൂഹന്നയുടെ astrological പേരാണ് യഹ്യ എന്നിരിക്കെ? ഒരു ഇസ്രായേല്‍ / മുസ്ലീം പ്രവാചകന്‍ astrological പേര് ഉപയോഗിച്ചിരുന്നു എന്നത് വിശ്വാസ്യയോഗ്യവുമല്ല.
< / > മാന്ഡായിന് ഗ്രന്ഥത്തിലങ്ങിനെയില്ല എന്ന് തന്നെ വെയ്കുക. അതു കൊണ്ട ഖുര്ആന് അക്കര്യം പറഞ്ഞുകൂടാ എന്നൊന്നുമില്ലല്ലോ < / >
തീര്‍ച്ചയായും ഇല്ല. പക്ഷെ അങ്ങിനെ ഇല്ലെന്നു വന്നിരുന്നുവെങ്കില്‍ താങ്കള്‍ക്ക് യഹ്യ എന്ന (astrological ) പേര് തന്നെ ഉണ്ടെന്നു പറയുവാന്‍ പറ്റുകയില്ലായിരുന്നു.
ഞങ്ങള്‍ക്ക് യഹ്യ എന്ന പദം നബിക്ക് പറഞ്ഞു കൊടുത്ത അല്ലാഹുവിനെയും കണ്ടെത്തുവാന്‍ പറ്റിലായിരുന്നു.
ഇത്രയും പറഞ്ഞു കൊണ്ട് ഞാന്‍ നിറുത്തുന്നു. താങ്കള്‍ ഈ ചര്‍ച്ചയില്‍ വന്നിലായിരുന്നുവെങ്കില്‍ MANDAIC DICTIONARY യെ പറ്റിയും അതിന്റെ നിജസ്ഥിതിയെയും പറ്റി അറിയുവാന്‍ എനിക്ക് കഴിയുകയില്ലായിരുന്നു. ഈ ചര്‍ച്ച ഒരു കുറ്റിയില്‍ കിടന്നു തിരിയാന്‍ തുടങ്ങിയത് കൊണ്ട് ഞാന്‍ പിന്‍വാങ്ങുന്നു. താങ്കളുടെ പോയിന്റുകള്‍ താത്പര്യമുണ്ടെങ്കില്‍ ഉപസംഗ്രഹിക്കാം.
താങ്കള്‍ ചോദിച്ചതിനു ഒരു കാര്യത്തിനു ഞാന്‍ വ്യക്തമായി ഉത്തരം പറഞ്ഞോ എന്ന് സംശയം.
ReplyDelete< / > അവരുടെ പുണ്യ ഗ്രന്ഥത്തിന്റെ പേര് തന്നെ യഹ്യയുടെ പുസ്തകമെന്നാണ്. < / >
Maluasa sign of Zodiac, horoscope , destiny as indicated by stars and constellations; the astrological (malwasa) name used in religious and magical documents, distinct from the name by which a person is known.
എന്തുകൊണ്ടാണ് ഈ astrological പേര് മാന്റായിന്‍ക്കാരുടെ വേദപുസ്തകത്തില്‍ വന്നത് എന്നതിന് MANDAIC DICTIONARY തന്നെ ഉത്തരം പറയുന്നുണ്ട്. യൂഹന്നയുടെ ഈ astrological പേരാണ് അവര്‍ അവരുടെ വേദപുസ്തകത്തില്‍ ഉപയോഗിക്കുക. ഖുറാന്‍ എന്ന നിങ്ങളുടെ വേദ പുസ്തകവും ഇങ്ങനെ ഒരു വ്യക്തിയുടെ astrological പേരാണോ ഉപയോഗിക്കുക?
ഇതാണ് ഞാന്‍ പറഞ്ഞത് യഹ്യ എന്നത് യൂഹന്നയാണ് എന്ന് തെളിയികേണ്ട ആവശ്യകത നിങ്ങള്‍ക്കാണ് എന്ന്.(വെറുതെയാണോ ഇസ്ലാമിക വിക്കി ലേഖനം likely to be same meaning and root എന്നെഴുതിയത്!) രണ്ടായാലും അതിന്റെ സ്ഥിതി താങ്കള്‍ക്കറിയാം എന്ന് കരുതുന്നു.
The Mandean Book of John the Baptizer
ReplyDeleteഎന്ന മാന്ഡായിനുകളുടെ പ്രാര്ഥനകാവ്യ ഗ്രന്ഥത്തിലെ വരികളിണ് താഴെ ഉദ്ദരിക്കുന്നത്.
Yahya peoclaims in the nights and says:
Through my Father`s discourses I give light and through the
praise of the Man, my creator. I have freed my soul from
the world and from the works that are hateful and wrong.
The Seven (rulers/planitary spirits) put question to me
, the Dead who have not seen Life, and they said unto me;
"In whose strenght dost thou stand there, and with whose
praise dost thou make proclamation?"
അവരുടെ ഗ്രന്ഥത്തില് തന്നെ ഇപ്രകാരം കാണുന്നു,
O Yahya, that thou
mayest ascend, and with thee may those descend .....എന്നിങ്ങനെ വിളിക്കുന്നതും കാണാം.
ഇതിലൂടെ യോഹന്നാന് ലോപിച്ചതല്ല, രണ്ടും പ്രത്യേകം ഉപയോഗിച്ചിരുന്നെന്നും Yahia Yuhana എന്ന് വ്യാപകമായി ഉപയോഗിക്കുന്നതിനാല് അത് രണ്ടും അദ്ദേഹത്തെ കുറിക്കാന് ഉപയോഗിച്ചുവെന്ന് തെളിയിക്കാന് മാത്രമാണ് മാന്ഡായിനുകാരെ ഉദ്ദരിച്ചത്. അല്ലാതെ അവരുമായി ബന്ധപ്പെട്ട മുഴുവന് വിഷയത്തിനും ഞാനെന്തിന് വിശദീകരണം നല്കണം? അത് അസട്രോളജിക്കല് പേരാവുകയോ ആവാതിരക്കുകയോ ചെയ്യട്ടെ, അങ്ങിനെ ഒരു പേരുണ്ടല്ലോ. ആപേര് മുമ്പാര്ക്കും നല്കപ്പെട്ടിട്ടില്ല എന്നതു മാത്രമാണ് ഖുര്ആനിന്റെ വാദം. ആ വാദം ചോദ്യം ചെയ്താരംഭിച്ച ഈ പോസ്റ്റില് ചര്ച്ച താങ്കളുടെ താല്പര്യപ്രകാരം തന്ന ഇവിടെ വെച്ചവസാനിപ്പിക്കുമ്പോള് ഇതുപരെ അങ്ങനെ ഒരു പേര് ആര്ക്കെങ്കിലുമുള്ളതായി തെളിയിക്കാന് സാധിച്ചിട്ടില്ല.
എന്റെ ഉപസംഹാരം ഈ ഖുര്ആന് വാക്യം മാത്രമാണ്.
"സകരിയ്യാ, നിശ്ചയമായും നിന്നെയിതാ നാം ഒരു പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര് യഹ്യാ എന്നായിരിക്കും. ഇതിനു മുമ്പ് നാം ആരെയും അവന്റെ പേരുള്ളവരാക്കിയിട്ടില്ല.”
സാജനും പത്രോസിനും നന്ദി...
< / > അവരുടെ ഗ്രന്ഥത്തില് തന്നെ ഇപ്രകാരം കാണുന്നു,
ReplyDeleteO Yahya, that thou
mayest ascend, and with thee may those descend .....എന്നിങ്ങനെ വിളിക്കുന്നതും കാണാം. < / >
അത് എന്തുകൊണ്ടാണ് എന്നാണു ഞാന്‍ തൊട്ടുമുകളിലെ കമന്റില്‍ വിശദീകരിച്ചത്...
Maluasa sign of Zodiac, horoscope , destiny as indicated by stars and constellations; the astrological (malwasa) name used in religious and magical documents , distinct from the name by which a person is known.
എന്തുകൊണ്ടാണ് ഈ astrological പേര് മാന്റായിന്‍ക്കാരുടെ വേദപുസ്തകത്തില്‍ വന്നത് എന്നതിന് MANDAIC DICTIONARY തന്നെ ഉത്തരം പറയുന്നുണ്ട്. യൂഹന്നയുടെ ഈ astrological പേരാണ് അവര്‍ അവരുടെ വേദപുസ്തകത്തില്‍ ഉപയോഗിക്കുക.
സുഹൈറലി, ::pm::
ചര്‍ച്ചയില്‍ പങ്കെടുത്തതിന് നന്ദി
എന്റെ പോയിന്റുകള്‍ ഒന്ന് ക്രോഡീകരിച്ചു പ്രസദ്ധീകരിച്ചിട്ടുണ്ട്.
ReplyDeletehttp://quran-talk.blogspot.com/2010/12/blog-post_22.html
@ സുഹൈറലി / sajan jcb,
ReplyDeleteയോഹന്നാന്റെ / യാഹ്യയുടെ ജനത്തെ സംബന്ധിച്ച് ഖുര്‍ആനിന്റെ മൂന്നാം അധ്യായത്തില്‍ യോഹന്നാന്റെ / യാഹ്യയുടെ പിതാവായ സഖറിയ അല്ലാഹുവിനോട് അങ്ങോട്ട് ആവശ്യപ്പെടുന്നതനുസരിച്ചു അല്ലാഹു സഖറിയയ്ക്ക് നല്‍കുന്ന അടയാളം ആണ് സഖറിയാ ഊമയായി തീരുന്നത്.
അവിടെ വെച്ച് സകരിയ്യ തന്‍റെ രക്ഷിതാവിനോട് പ്രാര്‍ത്ഥിച്ചു: എന്‍റെ രക്ഷിതാവേ, എനിക്ക് നീ നിന്‍റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ അദ്ദേഹം മിഹ്‌റാബില്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ മലക്കുകള്‍ അദ്ദേഹത്തെ വിളിച്ചുകൊണ്ടു പറഞ്ഞു: യഹ്‌യാ ( എന്ന കുട്ടി ) യെപ്പറ്റി അല്ലാഹു നിനക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു വചനത്തെ ശരിവെക്കുന്നവനും നേതാവും ആത്മനിയന്ത്രണമുള്ളവനും സദ്‌വൃത്തരില്‍ പെട്ട ഒരു പ്രവാചകനും ആയിരിക്കും അവന്‍. അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്കെങ്ങനെയാണ് ഒരു ആണ്‍കുട്ടിയുണ്ടാവുക? എനിക്ക് വാര്‍ദ്ധക്യമെത്തിക്കഴിഞ്ഞു. എന്‍റെ ഭാര്യയാണെങ്കില്‍ വന്ധ്യയാണു താനും. അല്ലാഹു പറഞ്ഞു: അങ്ങനെതന്നെയാകുന്നു; അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്ക് ഒരു അടയാളം ഏര്‍പെടുത്തിത്തരേണമേ. അല്ലാഹു പറഞ്ഞു: നിനക്കുള്ള അടയാളം ആംഗ്യരൂപത്തിലല്ലാതെ മൂന്നു ദിവസം നീ മനുഷ്യരോട് സംസാരിക്കാതിരിക്കലാകുന്നു. നിന്‍റെ രക്ഷിതാവിനെ നീ ധാരാളം ഓര്‍മിക്കുകയും, വൈകുന്നേരവും രാവിലെയും അവന്‍റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക. (3:38-41)
ബൈബിളിലും യോഹന്നാന്റെ പിതാവായ സഖറിയ ഊമയായി മാറുന്നുണ്ട്. പക്ഷെ ബൈബിളില്‍ മറ്റൊരു രീതിയില്‍ ആണ് ഇത് എഴുതിയിരിക്കുന്നത്:
ദൂതൻ അവനോടു പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ടാ. നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തിൽ നിനക്ക് ഒരു പുത്രൻ ജനിക്കും. നീ അവന് യോഹന്നാൻ എന്നു പേരിടണം. സഖറിയാ ദൂതനോടു ചോദിച്ചു: ഞാൻ ഇത് എങ്ങനെ അറിയും? ഞാൻ വൃദ്ധനാണ്; എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ്. ദൂതൻമറുപടി പറഞ്ഞു: ഞാൻ ദൈവസന്നിധിയിൽ നിൽക്കുന്ന ഗബ്രിയേൽ ആണ്. നിന്നോടു സംസാരിക്കാനും സന്തോഷകരമായ ഈ വാർത്തനിന്നെ അറിയിക്കാനും ഞാൻ അയയ്ക്കപ്പെട്ടിരിക്കുന്നു. യഥാകാലം പൂർത്തിയാകേണ്ട എന്റെ വചനം അവിശ്വസിച്ചതുകൊണ്ട് നീ മൂകനായിത്തീരും. ഇവ സംഭവിക്കുന്നതുവരെ സംസാരിക്കാൻ നിനക്കു സാധിക്കുകയില്ല. (ലൂക്കാ 1 : 13, 18 -20)
സംസാരശേഷി ഉള്ള സഖറിയ ഒരുനാള്‍ ഊമയായി മാറിയ സംഭവത്തെ ഖുറാന്‍ അവതരിപ്പിക്കുന്നത് പ്രാര്‍ഥിച്ചപ്പോള്‍ നേടിയ അടയാളം ആയും ബൈബിള്‍ അവതരിപ്പിക്കുന്നത് അവിശ്വസ്സിച്ചപ്പോള്‍ നല്‍കപ്പെട്ട ശിക്ഷയായും.
ഇതില്‍ ഏതാണ് ശരി? അല്ലാഹു (?) പറയുന്നതോ അതോ ലൂക്കാ പറയുന്നതോ?
യുക്തി,
ReplyDeleteതാങ്കളുടെ ചോദ്യം പുതിയ ഒരു വിഷയവുമായി തോന്നിയതിനാല്‍ മറ്റൊരു ബ്ലോഗ് ആയി കൊടുത്തിട്ടുണ്ട്. കമന്റിനെ പ്രസക്തഭാഗങ്ങള്‍ നിലനിരുതിയിട്ടുണ്ട്.താങ്കള്‍ക്ക് ബുദ്ധിമുട്ടാവില്ല എന്ന് കരുതുന്നു.
സഖറിയ എങ്ങിനെ ഊമയായി?
tracking
ReplyDelete