ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Thursday, June 7, 2012

ശിര്‍ക്കും വൈരുദ്ധ്യങ്ങളും! അനവധി.


ഒരേ അദ്ധ്യായത്തില്‍ നിന്ന് തന്നെ തുടങ്ങാം.

അല്ലാഹുവിനു വച്ച് പൊറുപ്പിക്കാന്‍ പറ്റാത്ത ഒരേ ഒരു സാധനം ശിര്‍ക്കാണത്രേ!

4:48 തന്നോട്‌ പങ്കുചേര്‍ക്കപ്പെടുന്നത്‌ അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവോട്‌ പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ്‌ ചമച്ചുണ്ടാക്കിയിരിക്കുന്നത്‌.

 4:116 തന്നോട്‌ പങ്കുചേര്‍ക്കപ്പെടുക എന്നത്‌ അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത്‌ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവോട്‌ പങ്കുചേര്‍ക്കുന്നുവോ അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു.

കണ്ടില്ലേ  ! അല്ലാഹു നരകത്തില്‍ ഇടാന്‍ ഈ പാപം ഒരുതവണ ചെയ്താല്‍ തന്നെ ധാരാളം. അതോഴിച്ചുള്ള പാപങ്ങള്‍ അങ്ങേര്‍ക്കു തോന്നിയാല്‍ പൊറുത്തു കൊടുക്കും.

നബി  കഥപറഞ്ഞു പറഞ്ഞു മോശയുടെ കാലത്തേക്ക് പോയി....

4:153 ...പിന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന്‌ ശേഷം അവര്‍ കാളക്കുട്ടിയെ ( ദൈവമായി ) സ്വീകരിച്ചു. എന്നിട്ട്‌ നാം അത്‌ പൊറുത്തുകൊടുത്തു....

കണ്ടോ  വ്യക്താമായ തെളിവുകള്‍ക്ക് ശേഷവും ഒരു ജനത കാളകുട്ടിയെ ദൈവമായി സ്വീകരിച്ചു. അല്ലാഹു അത് ചുമ്മാ പൊറുത്തു കൊടുത്തു.അത് വ്യക്തമായ അറിവോട് കൂടിയാണ് അവര്‍ ചെയ്തത്.

അറിവില്ലായ്മഅല്ലാഹു ക്ഷമിക്കും.പക്ഷെ ഇത് പോട്ടെന്നു കരുതി.എന്താന്നു അറിയില്ല ഇതേ അദ്ധ്യായത്തിന്റെ തുടക്കത്തില്‍ അല്ലാഹു പറഞ്ഞത് മറന്നു.

4:17 പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത്‌ അറിവുകേട്‌ നിമിത്തം തിന്‍മ ചെയ്യുകയും, എന്നിട്ട്‌ താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക്‌ മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

 കാളകുട്ടിയെ ആരാധിച്ചവര്‍ അറിഞ്ഞു കൊണ്ടാണ് ചെയ്തത്.എന്നിട്ട് ഒരിക്കലും ക്ഷമിക്കില്ല എന്ന് അല്ലാഹു പറഞ്ഞ വിഗ്രഹാരാധന അല്ലാഹു പൊറുത്തുകൊടുത്തു. എന്തൊരു മാജിക്‌. ( പശ്ചാതപിച്ചതായി അവിടെ പറയുന്നില്ലെങ്കിലും മറ്റൊരു സ്ഥലത്ത് പറയുന്നുണ്ട്)

വിഗ്രഹാരാധനയെ പറ്റി പറയുമ്പോള്‍ അബ്രാഹത്തിന്റെ കാര്യം വിട്ടു പോകരുത്.

6:76അങ്ങനെ രാത്രി അദ്ദേഹത്തെ ( ഇരുട്ട്കൊണ്ട്‌ ) മൂടിയപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. അദ്ദേഹം പറഞ്ഞു: ഇതാ, എന്‍റെ രക്ഷിതാവ്‌! എന്നിട്ട്‌ അത്‌ അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അസ്തമിച്ച്‌ പോകുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.77 അനന്തരം ചന്ദ്രന്‍ ഉദിച്ചുയരുന്നത്‌ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ രക്ഷിതാവ്‌! എന്നിട്ട്‌ അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ്‌ എനിക്ക്‌ നേര്‍വഴി കാണിച്ചുതന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ വഴിപിഴച്ച ജനവിഭാഗത്തില്‍ പെട്ടവനായിത്തീരും.78 അനന്തരം സൂര്യന്‍ ഉദിച്ചുയരുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ രക്ഷിതാവ്‌! ഇതാണ്‌ ഏറ്റവും വലുത്‌!! അങ്ങനെ അതും അസ്തമിച്ചു പോയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ സമുദായമേ, നിങ്ങള്‍ ( ദൈവത്തോട്‌ ) പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം തീര്‍ച്ചയായും ഞാന്‍ ഒഴിവാകുന്നു. 79 തീര്‍ച്ചയായും ഞാന്‍ നേര്‍മാര്‍ഗത്തില്‍ ഉറച്ചുനിന്നു കൊണ്ട്‌ എന്‍റെ മുഖം ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനിലേക്ക്‌ തിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവവാദികളില്‍ പെട്ടവനേ അല്ല.
സൂര്യനെയും  ചന്ദ്രനെയും നക്ഷത്രതിനെയും ഒരു റൌണ്ട് ആരാധിച്ചു കഴിഞ്ഞപ്പോള്‍ ആണ് പുള്ളികാരന് മനസിലായത് അതൊന്നും ദൈവമല്ല എന്ന്. പോട്ടെ. നബിയുടെ കഥകള്‍ അല്ലേ. ക്ഷമിക്കാം.

പക്ഷെ അതിനു തൊട്ടടുത്ത വചനങ്ങളില്‍ പറയുന്ന വീമ്പ്‌ നോക്കണം.
6:83 ഇബ്രാഹീമിന്‌ തന്‍റെ ജനതയ്ക്കെതിരായി നാം നല്‍കിയ ന്യായപ്രമാണമത്രെ അത്‌. നാം ഉദ്ദേശിക്കുന്നവര്‍ക്ക്‌ നാം പദവികള്‍ ഉയര്‍ത്തികൊടുക്കുന്നു. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ യുക്തിമാനും സര്‍വ്വജ്ഞനുമത്രെ.
84 അദ്ദേഹത്തിന്‌ നാം ഇസഹാഖിനെയും യഅ്ഖൂബിനെയും നല്‍കുകയും ചെയ്തു. അവരെയെല്ലാം നാം നേര്‍വഴിയിലാക്കിയിരിക്കുന്നു. അദ്ദേഹത്തിന്‌ മുമ്പ്‌ നൂഹിനെയും നാം നേര്‍വഴിയിലാക്കിയിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ സന്താനങ്ങളില്‍ നിന്ന്‌ ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും ( നാം നേര്‍വഴിയിലാക്കി. ) അപ്രകാരം സദ്‌വൃത്തര്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നു. 85 സകരിയ്യാ, യഹ്‌യാ, ഈസാ, ഇല്‍യാസ്‌ എന്നിവരെയും ( നേര്‍വഴിയിലാക്കി. ) അവരെല്ലാം സജ്ജനങ്ങളില്‍ പെട്ടവരത്രെ. 86 ഇസ്മാഈല്‍, അല്‍യസഅ്‌, യൂനുസ്‌, ലൂത്വ്‌ എന്നിവരെയും ( നേര്‍വഴിയിലാക്കി. ) അവരെല്ലാവരെയും നാം ലോകരില്‍ വെച്ച്‌ ശ്രേഷ്ഠരാക്കിയിരിക്കുന്നു. 87അവരുടെ പിതാക്കളില്‍ നിന്നും സന്തതികളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും ( ചിലര്‍ക്ക്‌ നാം ശ്രേഷ്ഠത നല്‍കിയിരിക്കുന്നു. ) അവരെ നാം വിശിഷ്ടരായി തെരഞ്ഞെടുക്കുകയും, നേര്‍മാര്‍ഗത്തിലേക്ക്‌ അവരെ നയിക്കുകയും ചെയ്തിരിക്കുന്നു.88 അതാണ്‌ അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനം. അത്‌ മുഖേന തന്‍റെ ദാസന്‍മാരില്‍ നിന്ന്‌ താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലേക്ക്‌ നയിക്കുന്നു. അവര്‍ ( അല്ലാഹുവോട്‌ ) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു.

 അവസാന വരി നോക്കണം. അവര്‍ ശിര്‍ക്ക് ചെയ്തിരുന്നെങ്കില്‍ അവര്‍ പ്രവര്തിച്ചതെല്ലാം നിഷ്ഫലമായേനെ. ഇപ്പോള്‍ എന്തായി അബ്രാഹം ശിര്‍ക്ക് ചെയ്തത് അല്ലാഹു മറന്നു .

അപ്പോള്‍ ശിര്‍ക്ക് ചെയ്‌താല്‍ അല്ലാഹു പൊറുക്കുമോ ഇല്ലയോ എന്ന അവസ്ഥയില്‍ എത്തി. പൊറുക്കില്ല എന്നാണു കൂടുതല്‍ സ്ഥലത്തും ആവര്‍ത്തിച്ചു പറയുന്നത്. എന്നിരുന്നാലും...
39:53 പറയുക: സ്വന്തം ആത്മാക്കളോട്‌ അതിക്രമം പ്രവര്‍ത്തിച്ച്‌ പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും

എത്ര  കാരുണ്യവാന്‍ എല്ലാ പാപങ്ങളും പൊരുത് താരം എന്നാണു പറയുന്നത്. മുമ്പ്‌ പറഞ്ഞതൊക്കെ വെള്ളത്തില്‍ .

ഒരേ  ഒരാള്‍ എഴുതി വച്ച കാര്യങ്ങളാണ് ഇവ. ഇതില്‍ ഏതു വിശ്വസിക്കും.അവസരത്തിനൊത്ത് വായില്‍ വന്നത് അല്ലാഹു പറഞ്ഞതാണ് എന്ന് പറഞ്ഞു നബി വിളിച്ചു പറഞ്ഞു. അതൊക്കെ തുന്നികൂട്ടി ഒരു പുസ്തകമാക്കി. അതാണ്‌ ഖുറാന്‍ എന്നാണു ഞാന്‍ മനസിലാക്കിയത്.


13 comments:

  1. ശിര്‍ക്ക്‌ ചെയ്താല്‍ ഒരാള്‍ ഇസ്ലാമില്‍ നിന്നും പുറത്തു പോകും. അതോടെ അയാളുടെ കര്‍മങ്ങള്‍ മുഴുവന്‍ പാഴാകും. ആ അവസ്ഥയില്‍ മരണപ്പെട്ടാല്‍ അവനു പാപമോചനം ലഭിക്കുകയില്ല.

    ഇനി ഒരാള്‍ ശിര്‍ക്ക്‌ ചെയ്തു. എന്നാല്‍ അയാള്‍ പശ്ചാത്തപിച്ചു ഇസ്ലാമിലേക്ക് തിരിച്ചു വന്നു. അങ്ങനെയായാല്‍ അള്ളാഹു അവന്റെ ആ പാപം പൊറുത്തു കൊടുക്കും. മുസ്ലിമായ ഒരാള്‍ മറ്റു പാപങ്ങള്‍ ചെയ്യുന്നത് മൂലം ഇസ്ലാമില്‍ നിന്നും പുറത്തു പോവുകയില്ല. പരലോകത്ത് വെച്ച് പാപങ്ങള്‍ക്ക് ശിക്ഷ ലഭ്ക്കുകയോ അല്ലെങ്കില്‍ അള്ളാഹു അവ പൊറുത്തു കൊടുക്കുകയോ ചെയ്യാം. എന്നാല്‍ ശിര്‍ക്ക്‌ ചെയ്തു കൊണ്ട് ഒരാള്‍ക്ക്‌ മുസ്ലിമായി തുടരാന്‍ സാധിക്കില്ല. അങ്ങനെ മരണപ്പെട്ടാല്‍ ആ ശിര്‍ക്കെന്ന പാപം ഒരിക്കലും പൊറുക്കുകയുമില്ല. ഇത്രയുമാണ് താങ്കള്‍ ചൂണ്ടിക്കാണിച്ച സൂക്തങ്ങളില്‍ ഉള്ളത്. ഒരു വൈരുധ്യവും അവ തമ്മില്‍ ഇല്ല.

    ReplyDelete
    Replies
    1. ആശയകുഴപ്പമാന്നു സാജന്...സാജന്‍ മനസിലാകേണ്ടത്....ഒരാള്‍ ശിര്‍ക്ക് ഉള്ളപ്പോള്‍ മരണപെട്ടാല്‍ അയാളുടെ കര്‍മങ്ങള്‍ മുഴുവന്‍ പാഴാകും."മരികുന്നതിനു മുന്പ്" ഒരാള്‍ സത്യവിശ്വാസം സ്വീകരിച്ചാല്‍ അയാള്‍ രക്ഷപെടും മറ്റു "ചില്ലറ" പാപങ്ങള്‍ പൊറുത്തു കൊടുക്കപെടുകയും ചെയ്യാം..

      Delete
  2. സാജന്‍ മനസിലാകേണ്ടത്....ഒരാള്‍ ശിര്‍ക്ക് ഉള്ളപ്പോള്‍ മരണപെട്ടാല്‍ അയാളുടെ കര്‍മങ്ങള്‍ മുഴുവന്‍ പാഴാകും."മരികുന്നതിനു മുന്പ്" ഒരാള്‍ സത്യവിശ്വാസം സ്വീകരിച്ചാല്‍ അയാള്‍ ശിര്‍ക്കില്‍ നിന്നു രക്ഷപെടും മറ്റു "ചില്ലറ" പാപങ്ങള്‍ പൊറുത്തു കൊടുക്കപെടുകയും ചെയ്യാം..

    ReplyDelete
    Replies
    1. 4:116 തന്നോട്‌ പങ്കുചേര്‍ക്കപ്പെടുക എന്നത്‌ അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത്‌ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവോട്‌ പങ്കുചേര്‍ക്കുന്നുവോ അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു.

      മരന്നപ്പെട്ടോ ഇല്ലയോ എന്നൊന്നും അല്ലാഹു ശിര്‍ക്കിന്റെ ക്ഷമിക്കുന്ന കാര്യത്തില്‍ പറഞ്ഞിട്ടില്ല.
      അറിയാതെ ചെയ്തത് പിന്നെയും ക്ഷമിക്കുമായിരിക്കും എന്ന് കരുതാം. ഇല്ലെങ്കില്‍ നബിയുടെ കാര്യം തന്നെ അവതാളത്തില്‍ ആയേനെ.
      ഇവിടെ തെളിഞ്ഞ ബോധ്യം കിട്ടിയിട്ടും. വിഗ്രഹം ഉണ്ടാക്കരുത് അല്ലാഹുവാണ് ഏക ദൈവം എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടും ശിര്‍ക്ക് ചെയ്തവരോട് അല്ലാഹു ക്ഷമിച്ചു എന്നാണു ഖുറാന്‍ പറയുന്നത്. ഏതോ ഒരു വചനം ആ അല്ലാഹു എന്ന് പറയുന്ന ചങ്ങാതി മറന്നു. അത് മാത്രമാണ് എന്റ പോയിന്റു.

      Delete
    2. #######മരന്നപ്പെട്ടോ ഇല്ലയോ എന്നൊന്നും അല്ലാഹു ശിര്‍ക്കിന്റെ ക്ഷമിക്കുന്ന കാര്യത്തില്‍ പറഞ്ഞിട്ടില്ല.##
      ഇവ്ടെയാണ് സാജന് തെറ്റിയത്.അല്ലാഹു ശിര്‍ക്കിന്റെ ക്ഷമിക്കുന്ന പോയിന്റ്‌ പറഞ്ഞിട്ടുണ്ട്.
      മരികുന്നതിന്നു മുന്പ് ശിര്‍ക്ക്‌ ഒഴിവാക്കിയാല്‍ അവന്‍ രക്ഷപെടും.
      മരിക്കുന്ന സമയത്ത് ഒരുവന്‍ മുസ്ലിം ആനെകില്‍ അവന്റെ ശിര്‍ക്ക്‌ പോരുക്കപെടും ഇതെല്ലം ഇസ്ലാമിക പാഠങ്ങള്‍.സാജന് അറിയാത്തത് കൊണ്ട് ധുര്വ്യ്ഖ്യനികുന്നു..

      Delete
    3. >>> മരികുന്നതിന്നു മുന്പ് ശിര്‍ക്ക്‌ ഒഴിവാക്കിയാല്‍ അവന്‍ രക്ഷപെടും.

      ആ ഖുറാന്‍ വചനം ഒന്ന് കാണിച്ചു തരുമോ?

      Delete
    4. മൂസയെ കുറിച്ച പഞ്ഞ ബ്ലോഗില്‍ കാര്യങ്ങള്‍ ഞാന്‍ വിശദീകരിച്ചതാണ്
      ...............................
      ശിര്‍ക്ക്‌ ചെയ്താല്‍ ഒരാള്‍ ഇസ്ലാമില്‍ നിന്നും പുറത്തു പോകും. അതോടെ അയാളുടെ കര്‍മങ്ങള്‍ മുഴുവന്‍ പാഴാകും. ആ അവസ്ഥയില്‍ മരണപ്പെട്ടാല്‍ അവനു പാപമോചനം ലഭിക്കുകയില്ല.

      ഇനി ഒരാള്‍ ശിര്‍ക്ക്‌ ചെയ്തു. എന്നാല്‍ അയാള്‍ പശ്ചാത്തപിച്ചു ഇസ്ലാമിലേക്ക് തിരിച്ചു വന്നു. അങ്ങനെയായാല്‍ അള്ളാഹു അവന്റെ ആ പാപം പൊറുത്തു കൊടുക്കും. മുസ്ലിമായ ഒരാള്‍ മറ്റു പാപങ്ങള്‍ ചെയ്യുന്നത് മൂലം ഇസ്ലാമില്‍ നിന്നും പുറത്തു പോവുകയില്ല. പരലോകത്ത് വെച്ച് പാപങ്ങള്‍ക്ക് ശിക്ഷ ലഭ്ക്കുകയോ അല്ലെങ്കില്‍ അള്ളാഹു അവ പൊറുത്തു കൊടുക്കുകയോ ചെയ്യാം. എന്നാല്‍ ശിര്‍ക്ക്‌ ചെയ്തു കൊണ്ട് ഒരാള്‍ക്ക്‌ മുസ്ലിമായി തുടരാന്‍ സാധിക്കില്ല. അങ്ങനെ മരണപ്പെട്ടാല്‍ ആ ശിര്‍ക്കെന്ന പാപം ഒരിക്കലും പൊറുക്കുകയുമില്ല. ഇത്രയുമാണ് താങ്കള്‍ ചൂണ്ടിക്കാണിച്ച സൂക്തങ്ങളില്‍ ഉള്ളത്. ഒരു വൈരുധ്യവും അവ തമ്മില്‍ ഇല്ല.

      Delete
    5. ഖുറാന്‍ വചനങ്ങള്‍ ആണ് ഞാന്‍ ചോദിച്ചത്. താങ്കളുടെ കണ്ടു പിടുത്തങ്ങള്‍ അല്ല.

      Delete
  3. """ഈ വിഷയത്തില്‍ എനിക്ക് പറയാന്‍ ഉള്ളത്''''
    എന്റെ കണ്ടുപിടുത്തമോ.. ഞാന്‍ മേല്‍ പറഞ്ഞ കമന്റ്‌ "ശരിക്കുള്ള ഇസ്ലാമിക പാഠം തന്നെയാണ് ".
    ഒരു വിഷയത്തില്‍ വന്ന എല്ലാ സൂക്തങ്ങളും ചേര്ത്ത്ക വെച്ചാണ് അക്കാര്യം പടികേണ്ടത്.സാജന്‍ ഒന്ന് രണ്ടു ആയത്തുകള്‍ വിട്ടുകലയുകം ചെയ്യുന്നു
    4:17 പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത്‌ അറിവുകേട്‌ നിമിത്തം തിന്മാ ചെയ്യുകയും, എന്നിട്ട്‌ താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്ക്ക്ന‌ മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
    4 :17 "പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത്‌ അറിവുകേട്‌ നിമിത്തം തിന്മി ചെയ്യുകയും, എന്നിട്ട്‌ താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്ക്ക്ക‌ മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു".
    4 :18 " പശ്ചാത്താപം എന്നത്‌ തെറ്റുകള്‍ ചെയ്ത്‌ കൊണ്ടിരിക്കുകയും, എന്നിട്ട്‌ മരണം ആസന്നമാകുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന്‌ പറയുകയും ചെയ്യുന്നവര്ക്കു ള്ളതല്ല. സത്യനിഷേധികളായിക്കൊണ്ട്‌ മരണമടയുന്നവര്ക്കു മുള്ളതല്ല. അങ്ങനെയുള്ളവര്ക്ക്ൊ‌ വേദനയേറിയ ശിക്ഷയാണ്‌ നാം ഒരുക്കിവെച്ചിട്ടുള്ളത്‌."39:53പറയുക: സ്വന്തം ആത്മാക്കളോട്‌ അതിക്രമം പ്രവര്ത്തി്ച്ച്‌ പോയ എന്റെേ ദാസന്മാളരേ, അല്ലാഹുവിന്റെയ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. തീര്ച്ചമയായും അല്ലാഹു #"പാപങ്ങളെല്ലാം"# പൊറുക്കുന്നതാണ്‌. തീര്ച്ച്യായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.
    42:25അവനാകുന്നു തന്റെന ദാസന്മാനരില്‍ നിന്ന്‌ പശ്ചാത്താപം സ്വീകരിക്കുന്നവന്‍. അവന്‍ ദുഷ്കൃത്യങ്ങള്ക്ക്വ‌ മാപ്പുനല്കുതകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്ത്തിതക്കുന്നതെന്തോ അത്‌ അവന്‍ അറിയുകയും ചെയ്യുന്നു.
    ശിര്ക്ക് ‌ ചെയ്ത്തിട്ടു
    25:70,പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്കനര്മ്മംയ പ്രവര്ത്തിുക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്ക്ക്ക‌ അല്ലാഹു തങ്ങളുടെ തിന്മ്കള്ക്ക് ‌ പകരം നന്മകകള്‍ മാറ്റികൊടുക്കുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായിരിക്കുന്നു.കണ്ടോ

    ReplyDelete
  4. കണ്ടോ സാജന്‍.... 1.പശ്ചാത്തപിക്കുകയും 2.വിശ്വസിക്കുകയും 3.സല്ക്ര്മ്മം് പ്രവര്ത്തി്ക്കുകയും ചെയ്തവരൊഴികെ5:73-74-##സാജനെ പോലെയുള്ളവര്‍ എങ്ങനെ രക്ഷപെടും?##മര്യതമിന്റെയ മകന്‍ മസീഹ്‌ തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്ച്ചയയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ്‌ പറഞ്ഞത്‌; ഇസ്രായീല്‍ സന്തതികളേ, എന്റെഹയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട്‌ വല്ലവനും പങ്കുചേര്ക്കുകന്ന പക്ഷം തീര്ച്ച യായും അല്ലാഹു അവന്ന്‌ സ്വര്ഗംാ നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്റെ് വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്ക്ക് ‌ സഹായികളായി ആരും തന്നെയില്ല. എന്നാണ്‌.അല്ലാഹു മൂവരില്‍ ഒരാളാണ്‌ എന്ന്‌ പറഞ്ഞവര്‍ തീര്ച്ചരയായും അവിശ്വാസികളാണ്‌. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന്‌ വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന്‌ അവിശ്വസിച്ചവര്ക്ക്ര‌ വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും.

    വിശ്വസികുകയും സന്മാര്ഗരത്തില്‍ നിലകൊള്ളുകയും ചെയ്താല്‍ പഴയ ശിര്ക്ക് ‌ പോലും ഇല്ലാതാകുന്നു.
    വിശദീകരിച്ചു കഴിഞ്ഞു..
    ...
    thafseerile chila description താഴെ കൊടുക്കുന്നു ..എന്റെ കണ്ടുപിടുത്തം അല്ലായെന്ന് മനസിലായില്ലേ
    When the Quran says that Allah does not forgive shirk, this means that if you die and meet Allah on judgement day without repenting from this major sin while you were alive Allah would never forgive you, however so if you commit shirk and repent of it while you are alive Allah will forgive it, the verses are referring to the AFTER-LIFE. Allah will never forgive a person who has died and has not repented of shirk
    ഹദീസ്‌ വായിക്കുക
    On the authority of Anas (may ALLAH be pleased with him), who said: I heard the Messenger of ALLAH (peace and blessings of ALLAH be upon him) say:
    "ALLAH the Almighty said:

    'O son of Adam, so long as you call upon Me and ask of Me, I shall forgive you for what you have done, and I shall not mind. O son of Adam, were your sins to reach the clouds of the sky and were you then to ask forgiveness of Me, I would forgive you. O son of Adam, were you to come to Me with sins nearly as great as the earth and were you then to face Me, ascribing no partner to Me, I would bring you forgiveness nearly as great as it.'"

    [At-Tirmidhi (also by Ahmad ibn Hanbal).
    so if a guy wnt to allah with sins which r as big as sky and nvr partnered with god ,will get forgiveness.
    അപ്പൊ "മരികുന്നതിനു മുന്പ്" ഇസ്ലാം സ്വീകരിച്ചാല്‍ ഏതു പഹയനും അല്ലാഹ് വിചാരിച്ചാല്‍ രക്ഷപെടാം.
    "ശിര്ക്ക് ‌ ചെയ്തു മരിച്ചവര്ക്ക്" വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും

    ReplyDelete
  5. കണ്ടോ സാജന്‍.... 1.പശ്ചാത്തപിക്കുകയും 2.വിശ്വസിക്കുകയും 3.സല്ക്ര്മ്മം് പ്രവര്ത്തി്ക്കുകയും ചെയ്തവരൊഴികെ5:73-74-##സാജനെ പോലെയുള്ളവര്‍ എങ്ങനെ രക്ഷപെടും?##മര്യതമിന്റെയ മകന്‍ മസീഹ്‌ തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്ച്ചയയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ്‌ പറഞ്ഞത്‌; ഇസ്രായീല്‍ സന്തതികളേ, എന്റെഹയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട്‌ വല്ലവനും പങ്കുചേര്ക്കുകന്ന പക്ഷം തീര്ച്ച യായും അല്ലാഹു അവന്ന്‌ സ്വര്ഗംാ നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്റെ് വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്ക്ക് ‌ സഹായികളായി ആരും തന്നെയില്ല. എന്നാണ്‌.അല്ലാഹു മൂവരില്‍ ഒരാളാണ്‌ എന്ന്‌ പറഞ്ഞവര്‍ തീര്ച്ചരയായും അവിശ്വാസികളാണ്‌. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന്‌ വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന്‌ അവിശ്വസിച്ചവര്ക്ക്ര‌ വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും.

    വിശ്വസികുകയും സന്മാര്ഗരത്തില്‍ നിലകൊള്ളുകയും ചെയ്താല്‍ പഴയ ശിര്ക്ക് ‌ പോലും ഇല്ലാതാകുന്നു.
    വിശദീകരിച്ചു കഴിഞ്ഞു..
    ...
    thafseerile chila description താഴെ കൊടുക്കുന്നു ..എന്റെ കണ്ടുപിടുത്തം അല്ലായെന്ന് മനസിലായില്ലേ
    When the Quran says that Allah does not forgive shirk, this means that if you die and meet Allah on judgement day without repenting from this major sin while you were alive Allah would never forgive you, however so if you commit shirk and repent of it while you are alive Allah will forgive it, the verses are referring to the AFTER-LIFE. Allah will never forgive a person who has died and has not repented of shirk
    ഹദീസ്‌ വായിക്കുക
    On the authority of Anas (may ALLAH be pleased with him), who said: I heard the Messenger of ALLAH (peace and blessings of ALLAH be upon him) say:
    "ALLAH the Almighty said:

    'O son of Adam, so long as you call upon Me and ask of Me, I shall forgive you for what you have done, and I shall not mind. O son of Adam, were your sins to reach the clouds of the sky and were you then to ask forgiveness of Me, I would forgive you. O son of Adam, were you to come to Me with sins nearly as great as the earth and were you then to face Me, ascribing no partner to Me, I would bring you forgiveness nearly as great as it.'"

    [At-Tirmidhi (also by Ahmad ibn Hanbal).
    so if a guy wnt to allah with sins which r as big as sky and nvr partnered with god ,will get forgiveness.
    അപ്പൊ "മരികുന്നതിനു മുന്പ്" ഇസ്ലാം സ്വീകരിച്ചാല്‍ ഏതു പഹയനും അല്ലാഹ് വിചാരിച്ചാല്‍ രക്ഷപെടാം.
    "ശിര്ക്ക് ‌ ചെയ്തു മരിച്ചവര്ക്ക്" വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും

    ReplyDelete
    Replies
    1. ഇസ്ലാമായ ഒരാള്‍ അറിഞ്ഞു കൊണ്ട് ശിര്‍ക്ക് ചെയ്‌താല്‍ എന്ത് സംഭവിക്കും എന്നാണ് ഇവിടെ ചര്‍ച്ച. അല്ലാതെ മുമ്പ്‌ വിഗ്രഹാരാധകര്‍ ആയവര്‍ ഇസ്ലാം ആയാല്‍ എന്ത് എന്നതല്ല ചര്‍ച്ച.

      Delete
  6. ഇനി ഒരാള്‍ ശിര്‍ക്ക്‌ ചെയ്തു. എന്നാല്‍ അയാള്‍ പശ്ചാത്തപിച്ചു ഇസ്ലാമിലേക്ക് തിരിച്ചു വന്നു. അങ്ങനെയായാല്‍ അള്ളാഹു അവന്റെ ആ പാപം പൊറുത്തു കൊടുക്കും. മുസ്ലിമായ ഒരാള്‍ മറ്റു പാപങ്ങള്‍ ചെയ്യുന്നത് മൂലം ഇസ്ലാമില്‍ നിന്നും പുറത്തു പോവുകയില്ല. പരലോകത്ത് വെച്ച് പാപങ്ങള്‍ക്ക് ശിക്ഷ ലഭ്ക്കുകയോ അല്ലെങ്കില്‍ അള്ളാഹു അവ പൊറുത്തു കൊടുക്കുകയോ ചെയ്യാം. എന്നാല്‍ ശിര്‍ക്ക്‌ ചെയ്തു കൊണ്ട് ഒരാള്‍ക്ക്‌ മുസ്ലിമായി തുടരാന്‍ സാധിക്കില്ല. അങ്ങനെ മരണപ്പെട്ടാല്‍ ആ ശിര്‍ക്കെന്ന പാപം ഒരിക്കലും പൊറുക്കുകയുമില്ല. ഇത്രയുമാണ് താങ്കള്‍ ചൂണ്ടിക്കാണിച്ച സൂക്തങ്ങളില്‍ ഉള്ളത്. ഒരു വൈരുധ്യവും അവ തമ്മില്‍ ഇല്ല.

    ReplyDelete

ആശയസംവാദമാണിവിടെ അഭികാമ്യം ... ആശയം ഇല്ലെങ്കില്‍ കമന്റ് ചെയ്യരുതു്.ഖുര്‍ ആനിനെ പറ്റിയാണിവിടെ ചര്‍ച്ച. ഖുര്‍ ആനിന്റെ/ഹദീസിന്റെ ഉള്ളില്‍ നിന്നു തന്നെ ലഭ്യമായ ആശയങ്ങള്‍ ഉപയോഗിക്കുക.