ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Wednesday, October 6, 2010

പാഴായ പ്രവചനം

June 10, 2011 7:36 PM കമന്റു പ്രകാരം സുഹൈരലി ആവശ്യപ്പെട്ടതനുസരിച്ചു, എനിക്ക് മനസിലായ പുതിയ അറിവുകള്‍ വച്ച് , ബ്ലോഗ്‌ പുതുക്കുന്നു. " പാഴായ പ്രവചനം അഥവാ ഒരു പാഴായ പരിശ്രമം" ആണോ എന്ന് അദ്ദേഹം തീരുമാനിക്കട്ടെ.


59:11 ആ കാപട്യം കാണിച്ചവരെ നീ കണ്ടില്ലേ? വേദക്കാരില്‍ പെട്ട സത്യനിഷേധികളായ അവരുടെ സഹോദരന്‍മാരോട്‌ അവര്‍ പറയുന്നു: തീര്‍ച്ചയായും നിങ്ങള്‍ പുറത്താക്കപ്പെട്ടാല്‍ ഞങ്ങളും നിങ്ങളുടെ കൂടെ പുറത്ത്‌ പോകുന്നതാണ്‌. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ഒരിക്കലും ഒരാളെയും അനുസരിക്കുകയില്ല. നിങ്ങള്‍ക്കെതിരില്‍ യുദ്ധമുണ്ടായാല്‍ തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ സഹായിക്കുന്നതാണ്‌. എന്നാല്‍ തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാണ്‌ എന്നതിന്‌ അല്ലാഹു സാക്ഷ്യം വഹിക്കുന്നു.

59:12 അവര്‍ യഹൂദന്‍മാര്‍ പുറത്താക്കപ്പെടുന്ന പക്ഷം ഇവര്‍ (കപടവിശ്വാസികള്‍) അവരോടൊപ്പം പുറത്തുപോകുകയില്ല തന്നെ. അവര്‍ ഒരു യുദ്ധത്തെ നേരിട്ടാല്‍ ഇവര്‍ അവരെ സഹായിക്കുകയുമില്ല. ഇനി ഇവര്‍ അവരെ സഹായിച്ചാല്‍ തന്നെ ഇവര്‍ പിന്തിരിഞ്ഞോടും തീര്‍ച്ച. പിന്നീട്‌ അവര്‍ക്ക്‌ ഒരു സഹായവും ലഭിക്കുകയില്ല.

59:13 തീര്‍ച്ചയായും അവരുടെ മനസ്സുകളില്‍ അല്ലാഹുവെക്കാള്‍ കൂടുതല്‍ ഭയമുള്ളത്‌ നിങ്ങളെ പറ്റിയാകുന്നു. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനതയായത്‌ കൊണ്ടാകുന്നു അത്‌.

59:14 കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ അവര്‍ ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല. അവര്‍ തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. അവര്‍ ഒരുമിച്ചാണെന്ന്‌ നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത്‌ കൊണ്ടത്രെ അത്‌.


59:11-12 പറയുന്ന "അവര്‍ / ഇവര്‍ " ആര് എന്നത് വ്യക്തമായി മനസിലാക്കാം. എങ്കിലും 59:13-14 പറയുന്ന "അവര്‍ " ആരെ സൂചിപിക്കുന്നു എന്നതിന് വ്യക്തതയില്ല. (ദൈവമേ, അല്ലാഹുവിനു പോലും വ്യക്തത ഇല്ലെന്ന്). അവിടെ പറയുന്ന "അവര്‍ " ഒന്നുങ്കില്‍ യഹൂദരെ സൂചിപ്പിക്കുന്നു. അല്ലെങ്കില്‍ കപട വിശ്വാസികള്‍ ആകാം. അല്ലെങ്കില്‍ രണ്ടു പേരും കൂടിയാകാം.

59:13 ലെ "അവര്‍ " യഹൂദരെയാണ് സൂചിപ്പിക്കുന്നത് എന്ന് ഞാന്‍ കരുതുന്നു. കാരണം 59:12 പറയുന്ന "അവര്‍ " യഹൂദരെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ 59:13 ല്‍ അവരെ ജനത എന്നാണ് സൂചിപ്പിക്കുന്നത്. കപട വിശ്വാസികളെ ആരും ഒരു ജനതയായി കാണുകയില്ല. അത് കൊണ്ട് തന്നെ 59:13 ലെ "അവര്‍ " യഹൂദരെയാണ് സൂചിപ്പിക്കുന്നത് എന്ന് ഞാന്‍ കരുതുന്നു.

59:14 ലെ "അവര്‍ ഒരുമിച്ച്" എന്നുള്ളതിനാല്‍ യഹൂദരെയും കപട വിശ്വാസികളെയും സൂചിപ്പിക്കുന്നു എന്ന് കരുതാം. 59:14 ലെ അവസാനം പറയുന്ന "അവര്‍ " ഒരു പക്ഷെ യഹൂദരെ മാത്രം ഉദ്ദേശിക്കുന്നതാകാം. കാരണം അവിടെയും ജനത ന്നു തന്നെയാണ് പറയുന്നത്.

ഇനി പോട്ടെ, 59:13-14 പറയുന്ന അവര്‍ രണ്ടു പേരെയും സൂചിപ്പിക്കുന്നു എന്ന് കരുതാം. ഈ പരിഭാഷ ശരിയാണെങ്കില്‍ നമ്മുക്ക് ആ സൂക്തങ്ങള്‍ വ്യക്തമായി എടുത്തെഴുതാം.

59:13 തീര്‍ച്ചയായും യഹൂദരുടെയും കപട വിശ്വാസികളുടെയും മനസ്സുകളില്‍ അല്ലാഹുവെക്കാള്‍ കൂടുതല്‍ ഭയമുള്ളത്‌ നിങ്ങളെ പറ്റിയാകുന്നു. യഹൂദരും കപട വിശ്വാസികളും കാര്യം ഗ്രഹിക്കാത്ത ഒരു ജനതയായത്‌ കൊണ്ടാകുന്നു അത്‌.

59:14 കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ യഹൂദരും കപട വിശ്വാസികളും ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല. യഹൂദരും കപട വിശ്വാസികളും തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. യഹൂദരും കപട വിശ്വാസികളും ഒരുമിച്ചാണെന്ന്‌ നീ വിചാരിക്കുന്നു. യഹൂദരുടെയും കപട വിശ്വാസികളുടെയും ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. യഹൂദരും കപട വിശ്വാസികളും ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത്‌ കൊണ്ടത്രെ അത്‌.


ഇതില്‍ തിരഞ്ഞെടുത്ത ആശയം എടുത്തെഴുതുന്നു.

ഒന്ന്) യഹൂദര്‍ കാര്യം ഗ്രഹിക്കാത്ത ജനതയാകുന്നു. (59:13)
യഹൂദര്‍ ചിന്തിച്ചു മനസിലാക്കാത്ത ജനതയാകുന്നു. (59:14)

രണ്ട് ) കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ യഹൂദരും കപട വിശ്വാസികളും ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല.


യഹൂദര്‍ ബുദ്ധി ശൂന്യരായ ജനതയാകുന്നു എന്നതിനോട് പ്രതികരിക്കുന്നില്ല. രണ്ടാമത്തേത് സൂചിപ്പിക്കുന്നത് യഹൂദര്‍ ധൈര്യം ഇല്ലാത്ത ജനതയാണ് എന്നാണ്. കോട്ടയ്ക്ക് /മതിലിന് പിന്നില്‍ നിന്നലാതെ , കപട വിശ്വാസികളുടെ സഹായം ഇല്ലാതെ ഒറ്റയ്ക്ക് മുസ്ലീമുകളെ ആക്രമിക്കാന്‍ ധൈര്യം ഇല്ലാത്തവരാണ് എന്ന് ധ്വനി.

നൂറ്റാണ്ടുകള്‍ക്ക് ശേഷം യഹൂദര്‍ ഇസ്രായേല്‍ എന്ന രാജ്യം രൂപവത്കരിച്ചു. (1948 ല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു). 1967 ല്‍ മുസ്ലീമുകലുമായി ആറു ദിവസം നീണ്ടു നിന്ന യുദ്ധത്തിലൂടെയാണ് ഇത് കൈവരിച്ചത്. അന്ന് ഇന്ന് ഇസ്രയേലിനു ചുറ്റും കാണുന്നത് പോലുള്ള Israeli_West_Bank_barrier ഇല്ല. ഈ മതില്‍ പണിതത്‌ പാലസ്തീനില്‍ നിന്നുള്ള സൂയിസൈഡ് ബോംബര്‍മാരില്‍ നിന്ന് രക്ഷനേടുന്നതിന് 1992 ല്‍ നിദ്ദേശിക്കപ്പെട്ട മതിലാണത്.

മതിലിന്റെ പിന്നില്‍ നിന്നാലാതെ, കപട വിശ്വാസികളുടെ സഹായം ഇല്ലാതെ (ചാരന്മാരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നറിയില്ല) യഹൂദര്‍ മുസ്ലീം രാഷ്ട്രങ്ങളെ ആക്രമിച്ചു. (ഭീരുക്കള്‍ !!)

ഇതാണ് നബിയുടെ ബുദ്ധി അനുയായികള്‍ക്കില്ല എന്ന് പറയുന്നത്.... മെക്കയില്‍ സമാധാനമായി പ്രവേശിക്കാന്‍ കഴിയും എന്ന പ്രവചനം സാധ്യമാക്കാന്‍ നബി ആദ്യം പോയി സന്ധി ചെയ്തു വന്നു. ഇവിടെ ഈ പ്രവചനം പാഴാവാതിരിക്കാന്‍ മുസ്ലീമുകള്‍ ആദ്യം തന്നെ ഇസ്രയേലിനു ചുറ്റും ഈ മതില് കെട്ടി കൊടുക്കണമായിരുന്നു. പോയ ബുദ്ധി ഇപ്പോള്‍ പരിതപിച്ചിട്ടു കാര്യമുണ്ടോ?

എന്തൊക്കെ പറഞ്ഞാലും ലത്തീഫിന് 59:14 പറഞ്ഞത്‌ ഒരു പ്രവചനമായി കാണുവാന്‍ സാധിക്കുന്നേയില്ല. ഖുര്‍ആനിന്റെ പത്താമത്തെ തെളിവ്‌ ! സുഹൈറലിക്കും അങ്ങിനെ കാണുവാന്‍ സാധിക്കുന്നില്ല. കാരണം അതില്‍ പറഞ്ഞിരിക്കുന്നത് ലോകത്തുള്ള കാലാകാലങ്ങളിലുള്ള യഹൂദരെ മൊത്തം അല്ലെന്ന്. നബിയുടെ കാലത്തുള്ള ഒരു യഹൂദ ഗോത്രതെയാണ് ഉദ്ദേശിച്ചതെന്നു പറയുന്നു.

കാലാകാലങ്ങളിലായി നിലനില്ക്കുമെന്നു പറയുന്ന ഖുര്‍ആനില്‍ പറയുന്നത് വെറും അന്നത്തെ കാലത്തുള്ള ആളുകള്‍ക്ക് മാത്രമുള്ള കാര്യം. എന്നിരുന്നാലും അങ്ങിനെ ഒരു ഗോത്രത്തെ പറ്റി ഖുര്‍ആനില്‍ കാണുവാന്‍ കഴിയില്ല (അത് നമ്മള്‍ ഹദീസ് വച്ച് ഊഹിക്കണം) .ഖുര്‍ആനില്‍ യഹൂദര്‍ എന്ന് മാത്രമേ പറയുന്നുള്ളൂ. ഒരു പക്ഷെ അവിടെ കാണുന്ന യഹൂദര്‍ മാത്രമേ ലോകത്ത് ഉണ്ടാവുകയുള്ളൂ എന്ന് "അല്ലാഹു" കരുതി കാണും.

എന്നിരുന്നാലും ഇന്നത്തെ ഇസ്രായേല്‍ക്കാര്‍ മതിലുകള്‍ കെട്ടി അതിനകത്തിരുന്നു യുദ്ധം ചെയ്യുന്ന ഭീരുക്കള്‍ ആണ് എന്ന് പറയുന്ന പണ്ഡിതര്‍ ഇപ്പോഴും ഉണ്ട്. അത് ഖുര്‍ആനിന്റെ ശാസ്ത്രീയത വെളിപ്പെടുത്തുന്നതാണ് എന്നും അവര്‍ പ്രസ്താവിക്കുന്നു. ചില ഭംഗിയുള്ള മതിലിന്റെ ഫോട്ടോകളും കൊടുത്തിട്ടുണ്ട്‌. എന്നാണു അത് നിര്‍മിച്ചത്‌ എന്ന് മാത്രം പറയുന്നില്ല. (ഇവിടെ).

38 comments:

 1. ഇതാണ് നബിയുടെ ബുദ്ധി അനുയായികള്‍ക്കില്ല എന്ന് പറയുന്നത്.... മെക്കയില്‍ സമാധാനമായി പ്രവേശിക്കാന്‍ കഴിയും എന്ന പ്രവചനം സാധ്യമാക്കാന്‍ നബി ആദ്യം പോയി സന്ധി ചെയ്തു വന്നു. ഇവിടെ ഈ പ്രവചനം പാഴാവാതിരിക്കാന്‍ മുസ്ലീമുകള്‍ ആദ്യം തന്നെ ഇസ്രയേലിനു ചുറ്റും ഈ മതില് കെട്ടി കൊടുക്കണമായിരുന്നു. പോയ ബുദ്ധി ഇപ്പോള്‍ പരിതപിച്ചിട്ടു കാര്യമുണ്ടോ?

  ReplyDelete
 2. ഒരു ചെറിയ സംശയം. അല്ല, താങ്കള്ക്കെവിടെ നിന്നാണ് ജൂതര് കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല എന്ന ഖുര്ആന് വചനം ലഭിച്ചത്. പഠിക്കാനാണ്?

  ReplyDelete
 3. < \ >ഒരു ചെറിയ സംശയം. അല്ല, താങ്കള്ക്കെവിടെ നിന്നാണ് ജൂതര്
  കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ
  ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല എന്ന ഖുര്ആന് വചനം ലഭിച്ചത്.
  പഠിക്കാനാണ്? < / >

  http://www.quranmalayalam.com/quran/uni/u59.html

  14:കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ അവര്‍ ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല. അവര്‍ തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. അവര്‍ ഒരുമിച്ചാണെന്ന്‌ നീ
  വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത്‌ കൊണ്ടത്രെ അത്‌.

  http://quran.com/59
  Sahih International
  They will not fight you all except within fortified cities or from behind walls. Their violence among themselves is severe. You think they are together, but their hearts are diverse. That is because they
  are a people who do not reason.

  ReplyDelete
 4. മി.സാജന്‍...ജൂതന്മാരെ കുറിച്ച് ഖുര്‍ആന്‍ പ്രവചിക്കുകയും ആ പ്രവചനം പൊളിയുകയും ചെയ്തു എന്നതാണ് താങ്കളുടെ വാദം. താങ്കളിപ്പോഴുദ്ദരിച്ച വചനങ്ങള്‍ ഖുര്‍ആനിലുണ്ടെന്ന് ഞാനും സമ്മതിക്കുന്നു.പക്ഷെ അതില്‍ ജൂതന്മാരെ കുറിച്ചൊന്നും കാണുന്നില്ലല്ലോ. എന്റെ ചോദ്യം മനസ്സിലായില്ലെന്ന് തോന്നുന്നു. മുകളില്‍ പറഞ്ഞ വാക്യം ജൂതന്മാരെ പറ്റിയുള്ളതാണെന്ന് താങ്കള്‍ക്കെവിടെ നിന്നാണ് ലഭിച്ചത്?

  ReplyDelete
 5. 59:14 അതില്‍ പറയുന്ന ജനത പിന്നെ ആരാണ് സുഹൈരലി? അതൊന്നു വ്യക്തമാക്കാമോ?

  http://www.quranmalayalam.com/quran/uni/u59.html

  59:12അവര്‍ യഹൂദന്‍മാര്‍ പുറത്താക്കപ്പെടുന്ന പക്ഷം ഇവര്‍ (കപടവിശ്വാസികള്‍) അവരോടൊപ്പം പുറത്തുപോകുകയില്ല തന്നെ. അവര്‍ ഒരു യുദ്ധത്തെ നേരിട്ടാല്‍ ഇവര്‍ അവരെ സഹായിക്കുകയുമില്ല. ഇനി ഇവര്‍ അവരെ സഹായിച്ചാല്‍ തന്നെ ഇവര്‍ പിന്തിരിഞ്ഞോടും തീര്‍ച്ച. പിന്നീട്‌ അവര്‍ക്ക്‌ ഒരു സഹായവും ലഭിക്കുകയില്ല.
  59:13

  തീര്‍ച്ചയായും അവരുടെ മനസ്സുകളില്‍ അല്ലാഹുവെക്കാള്‍ കൂടുതല്‍ ഭയമുള്ളത്‌ നിങ്ങളെ പറ്റിയാകുന്നു. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനതയായത്‌ കൊണ്ടാകുന്നു അത്‌.
  59:14

  കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ അവര്‍ ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല. അവര്‍ തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. അവര്‍ ഒരുമിച്ചാണെന്ന്‌ നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത്‌ കൊണ്ടത്രെ അത്‌.

  ReplyDelete
 6. അതാരെങ്കിലുമാവട്ടെ സാറെ...ഇവിടെ താങ്കള്‍ പറഞ്ഞു. ഇത് ഖുര്‍ആന്‍ നടത്തിയ പ്രവചനമാണെന്നും അത് ജൂതന്മാരെ കുറിച്ചാണെന്നും. പിന്നെ നെടുങ്കന്‍ വിശകലനവും. ലക്ഷ്യം ഒന്നേയുള്ളൂ. ഖുര്‍ആന്‍ പൊളളയാണെന്ന് തെളിയിക്കണം. അതിന് എന്ത് കള്ളം പറഞ്ഞായാലും കുഴപ്പമില്ല എന്ന രിതിയിലുള്ള ചില വിമര്‍ശകരുടെ കൂട്ടത്തിലുള്ള ആളോണോ താങ്കള്‍ അതല്ല അത്തരം കൂട്ടത്തില്‍ താങ്കളറിയാതെ അകപ്പെട്ടതോ?
  ഇവിടെ പറയുന്നത് ആരാണെന്നറിയില്ലെങ്കില്‍ അതെല്ലാം ജൂതന്മാരാവുമോ? ഇത് നല്ല തമാശ. സര്‍, ആദ്യം അത് ജൂതന്മാരാണെന്ന് തെളിയിക്ക്. അതിന് കഴിയില്ലെങ്കില്‍ അത് അടുത്ത കമന്റില്‍ തുറന്നു പറയുക. ഈ വിമര്‍ശനം പകര്‍ത്തി ഉദ്ദരിച്ചതാണെങ്കില്‍ അതെവിടുന്നാണെന്ന് പറയുക. പിന്നെ മറ്റു വിശദീകരണം ആവശ്യമെങ്കി ഞാന്‍ നല്‍കാം. അതല്ലേ അതിന്റെ ഒരു ശരി?

  ReplyDelete
 7. ആരാണ് സാറേ ഉരുണ്ടു കളിക്കുന്നത്. 59:12 "അവര്‍ യഹൂദന്‍മാര്‍ " എന്ന് വ്യക്തമായി പറയുന്നുണ്ട്. അത് കഴിഞ്ഞു വരുന്ന 59:13 വചനത്തിലും ,"തീര്‍ച്ചയായും അവരുടെ മനസ്സുകളില്‍ " , അവര്‍ എന്നത് കൊണ്ട് യഹൂദരെയാണ് ഉദ്ദേശിക്കുന്നത്. അത് കഴിഞ്ഞു വരുന്ന 59:14 ല്‍ അവര്‍ എന്ന് പറയുന്നവര്‍ യഹൂദര്‍ ആണ് എന്നാണു ഞാന്‍ മനസിലാക്കിയത്. ലത്തീഫ് മനസിലാക്കിയതും അത് തന്നെ.

  അതില്‍ നിന്ന് വ്യത്യസ്തമായി താങ്കള്‍ എന്തെങ്കിലും മനസിലാക്കിയിട്ടുണ്ടെങ്കില്‍ അത് വിശദീകരിക്കൂ.

  < \ > ഖുര്‍ആന്‍ പൊളളയാണെന്ന് തെളിയിക്കണം. < / >
  ശരിയാണ്. ഞാന്‍ മനസിലാക്കിയത് അങ്ങിനെയാണ്. അത് തന്നെയാണ് ഞാന്‍ ചെയ്യുന്നതും.

  ReplyDelete
 8. <<>>

  സ്വാഗതം. ഇത് ഞാന്‍ വിശദീകരിക്കേണ്ട ആവശ്യമില്ല. ഖുര്‍ആന്‍ പണ്ഡിതന്മാര്‍ തന്നെ വിശദീകരിക്കുന്നുണ്ട്.
  11മുതളുള്ള വാക്യം വായിച്ചാല്‍ അത് കപടവിശ്വാസി(മുനാഫിഖ്‌hypocritse) കളെ കുറിച്ചാണെന്നത് വ്യക്തമാണ്. സഹോദരന്‍ 12 മുതല്‍ വായിച്ചതു കൊണ്ടാണ് പ്രശ്‌നം.


  59:11-17
  "കാപട്യം കൈക്കൊണ്ട അക്കൂട്ടരെ നീ കണ്ടില്ലയോ? അവര്‍ വേദക്കാരില്‍നിന്നുള്ള നിഷേധികളായ സഹോദരന്മാരോടു പറയുന്നു: `നിങ്ങള്‍ പുറത്താക്കപ്പെടുകയാണെങ്കില്‍, നിങ്ങളോടൊപ്പം തീര്‍ച്ചയായും ഞങ്ങളും പുറത്തുപോരും. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ആര്‍ക്കും ഒരിക്കലും വഴങ്ങുകയില്ല. നിങ്ങളുടെ നേരെ യുദ്ധമുണ്ടാകുന്നുവെങ്കില്‍, ഞങ്ങള്‍ തീര്‍ച്ചയായും സഹായിക്കും.` പക്ഷേ ഇവര്‍ തനി കള്ളമാണ് പറയുന്നതെന്നതിന് അല്ലാഹു സാക്ഷിയാകുന്നു. അവര്‍ പുറത്താക്കപ്പെടുകയാണെങ്കില്‍ ഈ വഞ്ചകരൊരിക്കലും അവരോടൊപ്പം പുറത്തുപോകുന്നതല്ല. അവരുടെ നേരെ യുദ്ധമുണ്ടായാല്‍ ഇവര്‍ ഒട്ടും സഹായിക്കുകയുമില്ല. ഇനി സഹായിച്ചാല്‍ത്തന്നെ വൈകാതെ പിന്തിരിഞ്ഞോടുകയും ചെയ്യും. പിന്നീടെവിടന്നും ഒരു സഹായവും അവര്‍ക്ക് ലഭിക്കുകയുമില്ല. ഈയാളുകളുടെ മനസ്സില്‍ അല്ലാഹുവിനോടുള്ളതിലേറെ ഭീതി നിങ്ങളോടത്രെ. അതെന്തുകൊണ്ടെന്നാല്‍ ഇവര്‍ ഒന്നും മനസ്സിലാക്കാത്ത ജനമാകുന്നു. ഇക്കൂട്ടര്‍ ഒരിക്കലും തുറന്ന മൈതാനത്തുവെച്ച് ഒറ്റക്കെട്ടായി നിങ്ങളെ നേരിടുകയില്ല. യുദ്ധം ചെയ്യുകയാണെങ്കില്‍ത്തന്നെ അത് സുശക്തമായ കോട്ടകളാല്‍ സുഭദ്രമായ പട്ടണങ്ങളില്‍ നിലുയറപ്പിച്ചുകൊണ്ടോ അല്ലെങ്കില്‍ ഭിത്തികള്‍ക്ക് പിറകില്‍ ഒളിച്ചുനിന്നുകൊണ്ടോ ആയിരിക്കും. ഇവര്‍ തങ്ങള്‍ക്കകത്ത് തമ്മില്‍ത്തമ്മില്‍ എതിര്‍ക്കുന്നതില്‍ ബഹുശൂരന്മാരാകുന്നു. നീ ഇവരെ ഒറ്റക്കെട്ടെന്ന് കരുതുന്നു. എന്നാല്‍ ഇവരുടെ ഹൃദയങ്ങള്‍ ചിതറിക്കിടക്കുകയാണ്. ഇവര്‍ ബുദ്ധിഹീനന്മാരായതുകൊണ്ടത്രെ അത്. ഇവര്‍ക്ക് അല്‍പകാലം മുമ്പ് സ്വകര്‍മങ്ങളുടെ രുചി അനുഭവിച്ചിട്ടുള്ള ജനത്തെപ്പോലെത്തന്നെയാകുന്നു ഇവര്‍. ഇവര്‍ക്ക് നോവേറിയ ശിക്ഷയുമുണ്ട്. ഇവരുടെ ഉദാഹരണം ചെകുത്താന്റേതാകുന്നു; അവന്‍ ആദ്യം മനുഷ്യനോട് സത്യം നിഷേധിക്കാന്‍ പറയുന്നു. മനുഷ്യന്‍ അത് നിഷേധിച്ചുകഴിയുമ്പോള്‍ അവന്‍ പറയുന്നു: `നമ്മള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല. ഞാന്‍ ലോകരക്ഷകനായ അല്ലാഹുവിനെ ഭയപ്പെടുന്നു.` എന്നന്നേക്കുമായി നരകത്തിലേക്കു നടക്കുക എന്നതാകുന്നു പിന്നെ രണ്ടാളുടെയും ഗതി. ഇതുതന്നെയാകുന്നു അക്രമികള്‍ക്കുള്ള പ്രതിഫലം."

  ReplyDelete
 9. വിവരണം:
  കപടവിശ്വാസികളുടെ രണ്ടാമത്തെ ദൌര്‍ബല്യമാണ് ഇവിടെ പറയുന്നത്. ഭീരുത്വമാണ് അവരുടെ ഒന്നാമത്തെ ദൌര്‍ബല്യം. ദൈവത്തെ ഭയപ്പെടുന്നതിനു പകരം അവര്‍ മനുഷ്യരെ ഭയപ്പെടുന്നു. വിശ്വാസികളെപ്പോലെ അന്തരാളത്തില്‍ ആത്മാര്‍പ്പണവികാരമുണര്‍ത്തുന്ന ഉന്നതമായ ലക്ഷ്യങ്ങളൊന്നും അവരുടെ മുന്നിലില്ല. കപടവിശ്വാസികളുടെ കാപട്യമല്ലാതെ, അവരെ പരസ്പരം കൂട്ടിയിണക്കി ഭദ്രമായ ഒരു സംഘടനയാക്കുന്ന പൊതുവായ യാതൊന്നും അവര്‍ക്കിടയിലില്ല എന്നതാണ് രണ്ടാമത്തെ ദൌര്‍ബല്യം. തങ്ങളുടെ പട്ടണത്തില്‍ പുറത്തുനിന്നു വന്ന മുഹമ്മദി (സ)ന്റെ നേതൃത്വവും സ്വാധീനവും നടപ്പാകുന്നതു കണ്ട് അവര്‍ക്കെല്ലാമുള്ള മനസ്താപം മാത്രമാണ് അവരെ ഒന്നിപ്പിച്ചിരുന്നത്. സ്വന്തം നാട്ടുകാരായ അന്‍സാറുകള്‍ തന്നെ മുഹാജിറുകളെ സ്വീകരിക്കുന്നതു കണ്ട് അവരുടെ മാറിടത്തില്‍ പാമ്പിഴയുകയായിരുന്നു. ഈ അടങ്ങാത്ത അസൂയയാല്‍ അവരാഗ്രഹിച്ചു: തങ്ങളെല്ലാവരും ഒന്നിച്ച് പരിസരങ്ങളിലുള്ള മുസ്ലിംവിരുദ്ധ ശക്തികളെയും കൂട്ടി ഈ വൈദേശികാധിപത്യവും സ്വാധീനവും എങ്ങനെയെങ്കിലും അവസാനിപ്പിച്ചെങ്കില്‍. ഈ നിഷേധാത്മക ലക്ഷ്യമല്ലാതെ സൃഷ്ടിപരമായ യാതൊന്നും അവരെ കൂട്ടിയിണക്കാനുണ്ടായിരുന്നില്ല. അവരില്‍ ഓരോ നേതാവിന്റെയും ഗ്രൂപ്പുകള്‍ വേറെ വേറെയായിരുന്നു. ഓരോരുത്തരുടെയും താല്‍പര്യം അവരവരുടെ പ്രമാണിത്തത്തിലായിരുന്നു. ആരും ആരുടെയും ആത്മാര്‍ഥ സുഹൃത്തായിരുന്നില്ല. തങ്ങള്‍ പൊതു ശത്രുവായി കരുതുന്നവരെ നേരിടുന്നതില്‍ പോലും പരസ്പര ശത്രുത മറക്കാന്‍ കഴിയാത്തവിധം ശക്തമായിരുന്നു അവരോരോരുത്തരും തമ്മിലുണ്ടായിരുന്ന പകയും തൊഴുത്തില്‍ക്കുത്തും. പരസ്പരം കുതികാല്‍വെട്ടാനും അവര്‍ക്കൊരു മടിയുമുണ്ടായിരുന്നില്ല. ഈ വിധം ബനൂനദീര്‍ യുദ്ധത്തിനു മുമ്പുതന്നെ കപടവിശ്വാസികളുടെ ആഭ്യന്തരാവസ്ഥ നിരൂപണം ചെയ്തുകൊണ്ട് അല്ലാഹു മുസ്ലിംകളെ അറിയിച്ചു: അവരുടെ ഭാഗത്തുനിന്ന് യഥാര്‍ഥത്തില്‍ ഒരാപത്തുമുണ്ടാവില്ല. അതുകൊണ്ട് നിങ്ങള്‍ ബനൂനദീറിനെ ഉപരോധിക്കാന്‍ പുറപ്പെട്ടാല്‍ കപടവിശ്വാസികളുടെ നേതാക്കള്‍ രണ്ടായിരം ഭടന്‍മാരുമായി നിങ്ങളെ പിന്തുടര്‍ന്ന് ആക്രമിക്കുമെന്നും അതോടൊപ്പം ഖുറൈള ഗോത്രവും ഗത്ഫാന്‍ ഗോത്രവും നിങ്ങളുടെ മേല്‍ ചാടിവീഴുമെന്നുമൊക്കെയുള്ള വര്‍ത്തമാനങ്ങള്‍ കേട്ട് തെല്ലും ഭയപ്പെടേണ്ട കാര്യമില്ല. അതൊക്കെ വെറും വിടുവായത്തമാണ്. പരീക്ഷണത്തിന്റെ ആദ്യ നിമിഷത്തില്‍തന്നെ അവയുടെ കാറ്റുപോകുന്നതു കാണാം

  Thafheemul Quran Malayalam

  Thafheemul Quran Eng

  ReplyDelete
 10. < \ > 11മുതളുള്ള വാക്യം വായിച്ചാല്‍ അത് കപടവിശ്വാസി(മുനാഫിഖ്‌hypocritse) കളെ കുറിച്ചാണെന്നത് വ്യക്തമാണ്. സഹോദരന്‍ 12 മുതല്‍ വായിച്ചതു കൊണ്ടാണ് പ്രശ്‌നം. < / >

  11മുതലുള്ള വാക്യം വായിച്ചാല്‍ വായിച്ചിട്ടും കാര്യമൊന്നുമില്ലല്ലോ സുഹൈരലി. താങ്കള്‍ തന്ന പരിഭാഷയിലും ഞാന്‍ തന്ന പരിഭാഷയിലും "അവര്‍ / ഇവര്‍ " എന്നിവര്‍ അങ്ങോട്ടും ഇങ്ങോട്ടും മാറിയിരിക്കുന്നത് കാണാം.

  ആദ്യം താങ്കള്‍ തന്ന പരിഭാഷ എടുക്കാം.

  < quote>
  59:11
  "കാപട്യം കൈക്കൊണ്ട അക്കൂട്ടരെ നീ കണ്ടില്ലയോ? അവര്‍ (1)വേദക്കാരില്‍നിന്നുള്ള നിഷേധികളായ സഹോദരന്മാരോടു പറയുന്നു: `നിങ്ങള്‍ പുറത്താക്കപ്പെടുകയാണെങ്കില്‍, നിങ്ങളോടൊപ്പം തീര്‍ച്ചയായും ഞങ്ങളും പുറത്തുപോരും. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ആര്‍ക്കും ഒരിക്കലും വഴങ്ങുകയില്ല. നിങ്ങളുടെ നേരെ യുദ്ധമുണ്ടാകുന്നുവെങ്കില്‍, ഞങ്ങള്‍ തീര്‍ച്ചയായും സഹായിക്കും.` പക്ഷേ ഇവര്‍ തനി കള്ളമാണ് പറയുന്നതെന്നതിന് അല്ലാഹു സാക്ഷിയാകുന്നു. < / quote>

  മുകളില്‍ പറയുന്ന "അവര്‍ (1)" താങ്കള്‍ പറഞ്ഞപോലെ യഹൂദരല്ല. എന്നാല്‍ അവര്‍ പറയുന്ന സംഭാഷ ശകലം നോക്കുക. യഹൂദരെ സഹായിക്കാം എന്നാണു അവര്‍ പറയുന്നത്.

  < quote>
  59:12
  അവര്‍ (2) പുറത്താക്കപ്പെടുകയാണെങ്കില്‍ ഈ വഞ്ചകരൊരിക്കലും (3) അവരോടൊപ്പം (4) പുറത്തുപോകുന്നതല്ല. അവരുടെ (5) നേരെ യുദ്ധമുണ്ടായാല്‍ ഇവര്‍ (6)ഒട്ടും സഹായിക്കുകയുമില്ല. ഇനി സഹായിച്ചാല്‍ത്തന്നെ വൈകാതെ പിന്തിരിഞ്ഞോടുകയും ചെയ്യും. പിന്നീടെവിടന്നും ഒരു സഹായവും അവര്‍ക്ക് (7) ലഭിക്കുകയുമില്ല.
  < / quote>
  മുകളില്‍ പറയുന്ന "അവര്‍ (2)" യഹൂദരാണ്.
  വഞ്ചകര്‍ (3),(6) മറ്റേ കൂട്ടം.
  (4),(5),(7) എന്ന് പറയുമ്പോള്‍ യഹൂദര്‍ .

  ഇനി ഞാന്‍ മനസിലാകിയ പോലെ തന്നെയാണോ എന്ന് പരിശോധിക്കാന്‍ ഞാന്‍ തന്ന പരിഭാഷ നോക്കിയാല്‍ മതി. ഈ പരിഭാഷയില്‍ വ്യക്തമായി പറയുന്നുണ്ട് ... അവര്‍ യാഹൂദരാണെന്ന്.

  < quote> 59:12അവര്‍ യഹൂദന്‍മാര്‍ പുറത്താക്കപ്പെടുന്ന പക്ഷം ഇവര്‍ (കപടവിശ്വാസികള്‍) അവരോടൊപ്പം പുറത്തുപോകുകയില്ല തന്നെ. < / quote>

  പറഞ്ഞു വരുന്നത് 11മുതളുള്ള വാക്യം വായിച്ചാലും 12 മുതളുള്ള വാക്യം വായിച്ചാലും 12 തുടങ്ങുന്നത് യഹൂദരെ സൂചിപ്പിച്ചു കൊണ്ടാണ്. താങ്കള്‍ തന്ന പരിഭാഷയായാലും ഞാന്‍ സൂചിപ്പിച്ച പരിഭാഷയായാലും ഒന്ന് തന്നെ.

  59:12അവര്‍ യഹൂദന്‍മാര്‍ പുറത്താക്കപ്പെടുന്ന പക്ഷം ഇവര്‍ (കപടവിശ്വാസികള്‍) അവരോടൊപ്പം പുറത്തുപോകുകയില്ല തന്നെ. അവര്‍ ഒരു യുദ്ധത്തെ നേരിട്ടാല്‍ ഇവര്‍ അവരെ സഹായിക്കുകയുമില്ല. ഇനി ഇവര്‍ അവരെ സഹായിച്ചാല്‍ തന്നെ ഇവര്‍ പിന്തിരിഞ്ഞോടും തീര്‍ച്ച. പിന്നീട്‌ അവര്‍ക്ക്‌ ഒരു സഹായവും ലഭിക്കുകയില്ല.
  59:13

  തീര്‍ച്ചയായും അവരുടെ മനസ്സുകളില്‍ അല്ലാഹുവെക്കാള്‍ കൂടുതല്‍ ഭയമുള്ളത്‌ നിങ്ങളെ പറ്റിയാകുന്നു. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനതയായത്‌ കൊണ്ടാകുന്നു അത്‌.
  59:14

  കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ അവര്‍ ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല. അവര്‍ തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. അവര്‍ ഒരുമിച്ചാണെന്ന്‌ നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത്‌ കൊണ്ടത്രെ അത്‌.

  ഇതില്‍ കൂടുതല്‍ ഒരാളെ മലയാളം പഠിപ്പിക്കാന്‍ എനിക്കറിയില്ല.

  ReplyDelete
 11. കടുപ്പത്തില്‍ കൊടുത്തത് ഞാനാണ്. മറ്റുള്ളവയെല്ലാം അതാതിന്റെ ഉറവിടത്തില്‍ നിന്ന് പകര്‍ത്തിയതും.

  ReplyDelete
 12. എളുപ്പത്തിനു വേണ്ടി ചില സംഖ്യകളും (1)...(7) കൂട്ടി ചേര്‍ത്തിട്ടുണ്ട്.

  ReplyDelete
 13. മലയാളം പഠിപ്പിക്കുന്നില്ല. അറബിയിലെ ചില കാര്യം പറയാം. ഒരു ക്രിയയോടൊപ്പം ബഹുവചനരൂപം(പുറത്താക്കപ്പെടുന്നവര്‍) ഇവര്‍ അവരെന്നുള്ള വ്യത്യാസം അറബിയിലില്ല. അത് സാഹചര്യത്തില്‍ നിന്ന് മനസ്സിലാക്കുകയാണ് ചെയ്യുക. പ്രത്യേകിച്ച് ഇപ്രകാരം രണ്ട് കൂട്ടരെ മാറിമാറി പ്പറയുമ്പോള്‍ ഇവര്‍ അവര്‍ എന്ന് മലയാളത്തില്‍ പെട്ടെന്ന് തിരിച്ചറിയാനായി ഉപയോഗിക്കുന്നു. നിങ്ങള്‍ മലയാളത്തില്‍ ഇവര്‍ അവര്‍ എന്ന് നമ്പറിട്ടു കൊടുത്തതിന് യാതൊരു അടിസ്ഥാനവുമില്ലെന്നര്‍ഥം.അഥവാ അറബിയില്‍ ആപ്രയോഗങ്ങളെല്ലാം കോമണായിട്ടാണുപയോഗിച്ചിരിക്കുന്നതെന്ന് സാരം.
  ഖുര്‍ആന്‍ മലയാളത്തിലാണോ അവതരിച്ചത് എന്ന് തോന്നിപ്പോകുന്ന രീതിയിലായിരുന്നു താങ്കളുടെ വിശകലനം.

  താങ്കളുദ്ദരിച്ച ഖുര്‍ആന്‍ പരിഭാഷയെടുക്കാം. അതില്‍ അവരെന്ന് യഹൂദരെ പറ്റിയും ഇവരെന്ന് മുനാഫിഖുകളെ(കപടവിശ്വാസി) പറ്റിയും പ്രയോഗിച്ചിരിക്കുന്നു. അഥവാ രണ്ട് കൂട്ടരെ മാറിമാറിപറഞ്ഞപ്പോള്‍ ഇവര്‍ അവര്‍ എന്ന് മാറി മാറി പ്രയോഗിച്ചു. 12ാം വചനത്തില്‍ ഒരു കൂട്ടരെ പറ്റിമാത്രമാണ് ചര്‍ച്ച. അപ്പോള്‍ പൊതുവായ അവര്‍ എന്ന നാമമുപയോഗിച്ചു.

  ഞാനുദ്ദരിച്ച പരിഭായയില്‍ 11ാം വാക്യത്തില്‍ മേല്‍ സൂചിപ്പിച്ച പോലെ തന്നെ ഇവരെന്നും അവരെന്നും വേര്‍തിരിച്ച് ഉപയോഗിച്ചു. 12 ാം വാക്യമുദ്ദരിച്ചപ്പോള്‍ ആശയക്കുഴപ്പമൊഴിവാക്കാനായി ഇക്കൂട്ടര്‍ എന്ന് തന്നെ ഉപയോഗിച്ചു.(ഞാനുദ്ദരിച്ച വാക്യത്തിലെ ബോള്ഡ് ആയ ഭാഗം ശ്രദ്ധിക്കുക) മാത്രവുമല്ല എന്താണ് ഈ സൂക്തത്തിന്റെ ആശയമെന്ന് തുടര്‍ന്ന് വിശദീകരിക്കുന്ന ഭാഗവും ഞാനുദ്ദരിച്ച്. അതില്‍ കൃത്യമായി മുനാഫിഖുകളുടെ സ്വഭാവമാണിതെന്ന് വിശദീകരിക്കുകയും ചെയ്തു.

  ചുരുക്കത്തില്‍ ഇവിടെ പരാമര്‍ശിക്കുന്ന വിഭാഗം മുസ്ലിംകളുടെ തന്നെ ഉള്ളില്‍ നുഴഞ്ഞുകയറിക്കൂടിയ ശത്രുമനസ്സോടെ പ്രവര്‍ത്തിക്കുന്ന കപടവിശ്വാസികളാണ്. അതുകൊണ്ടാണ് അവര്‍ രഹസ്യമായി വന്ന് ജൂതന്മാരോട് നിങ്ങളെ സഹായിക്കാമെന്ന് പറയുന്നത്.

  ReplyDelete
 14. < \ >ഒരു ക്രിയയോടൊപ്പം ബഹുവചനരൂപം(പുറത്താക്കപ്പെടുന്
  നവര്‍) ഇവര്‍ അവരെന്നുള്ള വ്യത്യാസം അറബിയിലില്ല. അത് സാഹചര്യത്തില്‍ നിന്ന് മനസ്സിലാക്കുകയാണ് ചെയ്യുക. പ്രത്യേകിച്ച് ഇപ്രകാരം രണ്ട് കൂട്ടരെ മാറിമാറി പ്പറയുമ്പോള്‍ ഇവര്‍ അവര്‍ എന്ന് മലയാളത്തില്‍ പെട്ടെന്ന് തിരിച്ചറിയാനായി ഉപയോഗിക്കുന്നു. നിങ്ങള്‍ മലയാളത്തില്‍ ഇവര്‍ അവര്‍ എന്ന് നമ്പറിട്ടു കൊടുത്തതിന് യാതൊരു അടിസ്ഥാനവുമില്ലെന്നര്‍ഥം.അഥവാ അറബിയില്‍ ആപ്രയോഗങ്ങളെല്ലാം കോമണായിട്ടാണുപയോഗിച്ചിരിക്കുന്നതെന്ന് സാരം.
  ഖുര്‍ആന്‍ മലയാളത്തിലാണോ അവതരിച്ചത് എന്ന് തോന്നിപ്പോകുന്ന രീതിയിലായിരുന്നു താങ്കളുടെ വിശകലനം. < / >

  ഇത് അറബിയില്‍ മാത്രമല്ല. ഒട്ടു മിക്ക ഭാഷയിലും അങ്ങിനെ തന്നെ. ഉദ്ദാഹരണമായി ഇംഗ്ലീഷ്‌ എടുക്കാം. THEY എന്നാണ് ഈ സന്ദര്‍ഭത്തില്‍ ഉപയോഗിക്കുക. ആശയവും സാഹചര്യവും അനുസരിച്ച് അതിനെ അവര്‍ , ഇവര്‍ എന്ന് മലയാളത്തില്‍ ഉപയോഗിക്കുന്നു. മലയാളത്തില്‍ അങ്ങിനെ രണ്ടു പദങ്ങള്‍ ഉണ്ടായത് കൊണ്ട് അങ്ങിനെ ഉപയോഗിക്കുന്നു. "അത് സാഹചര്യത്തില്‍ നിന്ന് മനസ്സിലാക്കുകയാണ് ചെയ്യുക" .എനിക്കതില്‍ ഒരു അഭിപ്രായ വ്യത്യാസവും ഇല്ല.

  < \ >ചുരുക്കത്തില്‍ ഇവിടെ പരാമര്‍ശിക്കുന്ന വിഭാഗം മുസ്ലിംകളുടെ തന്നെ ഉള്ളില്‍ നുഴഞ്ഞുകയറിക്കൂടിയ ശത്രുമനസ്സോടെ പ്രവര്‍ത്തിക്കുന്ന കപടവിശ്വാസികളാണ്. അതുകൊണ്ടാണ് അവര്‍ രഹസ്യമായി വന്ന് ജൂതന്മാരോട് നിങ്ങളെ സഹായിക്കാമെന്ന് പറയുന്നത്. < / >


  അതിലൊന്നും ഒരു അഭിപ്രായ വ്യത്യാസവും എനിക്കില്ല. എന്ന് മാത്രമല്ല അത് തന്നെയാണ് ഞാനും മനസിലാക്കിയത്. എന്റെ ചോദ്യം , ലളിതമാണ്.
  താങ്കളുടെ തന്ന പരിഭാഷയില്‍ 59:14 പറയുന്ന ഇക്കൂട്ടര്‍ 59:11 ല്‍ പറയുന്ന കപടവിശ്വാസികള്‍ ആണെന്ന് നിങ്ങള്‍ പറയുന്നു. എന്ത് സാഹചര്യം കൊണ്ട് എന്ന് മാത്രമേ ഞാന്‍ ചോദിക്കുന്നുള്ളൂ.

  താങ്കള്‍ തന്നെ പറയുന്നു കപട വിശ്വാസികള്‍ രഹസ്യമായാണ് യഹൂദരെ സഹായിക്കുന്നതെന്ന്. അപ്പോള്‍ അവര്‍ക്ക്‌ നബിയുമായി യുദ്ധത്തില്‍ ഏര്‍പ്പെടേണ്ട ആവശ്യമുണ്ടോ?

  നബിയും അനുയായികളുമായി യുദ്ധം ചെയ്യേണ്ടി വരുന്നത് യാഹൂദന്മാര്‍ക്കാണ്. കപട വിശ്വാസികള്‍ക്കല്ല. അവര്‍ യഹൂദരെ സഹായിക്കും എന്നേ പറയുന്നുള്ളൂ. നബിയുമായി യുദ്ധത്തില്‍ ഏര്‍പ്പെടേണ്ട ആവശ്യം കപട വിശ്വാസികള്‍ക്കല്ല.

  അപ്പോള്‍ നബിയെ നേരിടാന്‍ ഭയം വേണ്ടതും യാഹൂദന്മാര്‍ക്കാണ്. കപട വിശ്വാസികള്‍ക്കല്ല. മാത്രമല്ല കപട വിശ്വാസികളെ ഒരു ജനതയായി ആരും കാണുകയില്ല. ഇന്ത്യന്‍ ജനത എന്ന് പറയും പാക്കിസ്ഥാന്‍ ജനത എന്ന് പറയും. എന്നാല്‍ ഭീകരവാദി ജനത എന്ന് ആരും പറയില്ല.

  അതുകൊണ്ട് തന്നെയാണ് ഞാന്‍ മനസിലാക്കിയത് പ്രകാരം, സാഹചര്യം വച്ച് നോക്കുമ്പോള്‍ പ്രത്യകിച്ചും, 59:13 , 59:14 സൂക്തങ്ങളില്‍ പറയുന്ന കൂട്ടര്‍ യഹൂദരാണ് എന്ന് പറയുന്നത്.

  < \ >
  59:13 തീര്‍ച്ചയായും അവരുടെ മനസ്സുകളില്‍ അല്ലാഹുവെക്കാള്‍ കൂടുതല്‍ ഭയമുള്ളത്‌ നിങ്ങളെ പറ്റിയാകുന്നു. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനതയായത്‌ കൊണ്ടാകുന്നു അത്‌.
  59:14 കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ അവര്‍ ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല. അവര്‍ തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. അവര്‍ ഒരുമിച്ചാണെന്ന്‌ നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത്‌ കൊണ്ടത്രെ അത്‌. < / >

  ഏതു സാഹചര്യമാണ് 59:13 , 59:14 സൂക്തങ്ങളില്‍ പറയുന്ന കൂട്ടര്‍ കപട വിശ്വാസികള്‍ ആയത് എന്ന് മാത്രം താന്കള്‍ വിശദീകരിച്ചു കണ്ടില്ല.

  ReplyDelete
 15. ആരാണ് മുനാഫിഖ് എന്നതാണിപ്പോള് മനസ്സിലാവാത്ത വിഷയമെന്ന് തോന്നുന്നു.അവര്‍ പ്രത്യക്ഷത്തില്‍ മുസ്ലിംകളും പ്രവാചകന്റെ അനുയായികളുമായിരുന്നു. എന്നാല്‍ രഹസ്യമായി അവര്‍ ശത്രുക്കളെ സഹായിക്കുന്നവരും ദൈവവിശ്വാസം മനസ്സില്‍ കുടികൊള്ളാത്തതു കൊണ്ടുതന്നെ ഭീരുക്കളുമായിത്തീര്‍ന്നു.അതു കൊണ്ട് തന്നെ നേരിട്ട് ഒരു ഏറ്റുമുട്ടലിനവര് സന്നദ്ധമല്ല.

  <താങ്കളുടെ തന്ന പരിഭാഷയില്‍ 59:14 പറയുന്ന ഇക്കൂട്ടര്‍ 59:11 ല്‍ പറയുന്ന കപടവിശ്വാസികള്‍ ആണെന്ന് നിങ്ങള്‍ പറയുന്നു. എന്ത് സാഹചര്യം കൊണ്ട് എന്ന് മാത്രമേ ഞാന്‍ ചോദിക്കുന്നുള്ളൂ.
  താങ്കള്‍ തന്നെ പറയുന്നു കപട വിശ്വാസികള്‍ രഹസ്യമായാണ് യഹൂദരെ സഹായിക്കുന്നതെന്ന്. അപ്പോള്‍ അവര്‍ക്ക്‌ നബിയുമായി യുദ്ധത്തില്‍ ഏര്‍പ്പെടേണ്ട ആവശ്യമുണ്ടോ?
  >

  ഇതിനുത്തരം ഞാന് മുകളിലുദ്ദരിച്ചു.അത് വീണ്ടും ആവര്ത്തിക്കുന്നു.

  "തങ്ങളെല്ലാവരും ഒന്നിച്ച് പരിസരങ്ങളിലുള്ള മുസ്ലിംവിരുദ്ധ ശക്തികളെയും കൂട്ടി ഈ വൈദേശികാധിപത്യവും സ്വാധീനവും എങ്ങനെയെങ്കിലും അവസാനിപ്പിച്ചെങ്കില്‍. ഈ നിഷേധാത്മക ലക്ഷ്യമല്ലാതെ സൃഷ്ടിപരമായ യാതൊന്നും അവരെ കൂട്ടിയിണക്കാനുണ്ടായിരുന്നില്ല. അവരില്‍ ഓരോ നേതാവിന്റെയും ഗ്രൂപ്പുകള്‍ വേറെ വേറെയായിരുന്നു. ഓരോരുത്തരുടെയും താല്‍പര്യം അവരവരുടെ പ്രമാണിത്തത്തിലായിരുന്നു. ആരും ആരുടെയും ആത്മാര്‍ഥ സുഹൃത്തായിരുന്നില്ല. തങ്ങള്‍ പൊതു ശത്രുവായി കരുതുന്നവരെ നേരിടുന്നതില്‍ പോലും പരസ്പര ശത്രുത മറക്കാന്‍ കഴിയാത്തവിധം ശക്തമായിരുന്നു അവരോരോരുത്തരും തമ്മിലുണ്ടായിരുന്ന പകയും തൊഴുത്തില്‍ക്കുത്തും. പരസ്പരം കുതികാല്‍വെട്ടാനും അവര്‍ക്കൊരു മടിയുമുണ്ടായിരുന്നില്ല. ഈ വിധം ബനൂനദീര്‍ യുദ്ധത്തിനു മുമ്പുതന്നെ കപടവിശ്വാസികളുടെ ആഭ്യന്തരാവസ്ഥ നിരൂപണം ചെയ്തുകൊണ്ട് അല്ലാഹു മുസ്ലിംകളെ അറിയിച്ചു: അവരുടെ ഭാഗത്തുനിന്ന് യഥാര്‍ഥത്തില്‍ ഒരാപത്തുമുണ്ടാവില്ല. അതുകൊണ്ട് നിങ്ങള്‍ ബനൂനദീറിനെ ഉപരോധിക്കാന്‍ പുറപ്പെട്ടാല്‍ കപടവിശ്വാസികളുടെ നേതാക്കള്‍ രണ്ടായിരം ഭടന്‍മാരുമായി നിങ്ങളെ പിന്തുടര്‍ന്ന് ആക്രമിക്കുമെന്നും അതോടൊപ്പം ഖുറൈള ഗോത്രവും ഗത്ഫാന്‍ ഗോത്രവും നിങ്ങളുടെ മേല്‍ ചാടിവീഴുമെന്നുമൊക്കെയുള്ള വര്‍ത്തമാനങ്ങള്‍ കേട്ട് തെല്ലും ഭയപ്പെടേണ്ട കാര്യമില്ല. അതൊക്കെ വെറും വിടുവായത്തമാണ്."

  ഇത് ഞാനെഴുതിയ വ്യാഖ്യാനമല്ല. ഇന്ന് ലോകത്തേറ്റവുമധികം വായിക്കപ്പെടുന്ന ഖുര്ആന് വ്യാഖ്യാനഗ്രന്ഥമായ തഫ്ഹീമുല് ഖുര്ആനില് നിന്നുദ്ധരിക്കുന്നതാണ്. ആധുനിക ഖുര്ആന് വ്യാഖ്യാതാക്കളില് ശ്രദ്ധേയനായ സയ്യിദ് മൌദൂദിക്കുപോലും ഇതൊരു പ്രവചനമായോ ജൂതന്മാരെ കുറിച്ചുള്ള പരാമര്ശമായോ മനസ്സിലാക്കാനാവുന്നില്ല.പിന്നെ എന്തിനാണ് താങ്കളിത്ര അസവസ്ഥമാവുന്നത്. ചുരുക്കത്തില് അത് ജൂതന്മാരെ കുറിച്ചല്ലെന്നും കപടവിശ്വസികളെ കുറിച്ചാണെന്നും പ്രസ്തുത വചനത്തിലൂടെ മുസ്ലിംപണ്ഡിതന്മാര് തന്നെ വിശകലനം ചെയ്യുന്നുണ്ട് എന്നെങ്കിലും സമ്മതിച്ചു തന്നുകൂടെ.ലോകത്തിന്നെ വരെ ഖുര്ആന് വ്യാഖ്യാതാക്കളും പ്രവചനമായി മനസ്സിലാക്കുകയോ പ്രവാചകനതൊരു ഖുര്ആനിന്റെ ദൈവികതക്കുള്ള ഒരു പ്രവചനമായി ഒരിക്കല് പോലും പഠിപ്പിക്കുകയോ ചെയ്യാത്ത ഒരു വിഷയം പ്രവചനമാണെന്ന് വാദിച്ച് സ്ഥാപിച്ച് എന്നിട്ടതിന് മറുപടി എഴുതി ക്ഷീണിക്കേണ്ട വല്ല ആവശ്യമുണ്ടോ സാറെ.?

  ReplyDelete
 16. < \ > . അതുകൊണ്ട് നിങ്ങള്‍ ബനൂനദീറിനെ ഉപരോധിക്കാന്‍ പുറപ്പെട്ടാല്‍ കപടവിശ്വാസികളുടെ നേതാക്കള്‍ രണ്ടായിരം ഭടന്‍മാരുമായി നിങ്ങളെ പിന്തുടര്‍ന്ന് ആക്രമിക്കുമെന്നും അതോടൊപ്പം ഖുറൈള ഗോത്രവും ഗത്ഫാന്‍ ഗോത്രവും നിങ്ങളുടെ മേല്‍ ചാടിവീഴുമെന്നുമൊക്കെയുള്ള വര്‍ത്തമാനങ്ങള്‍ കേട്ട് തെല്ലും ഭയപ്പെടേണ്ട കാര്യമില്ല. < / >

  താന്കള്‍ ഈ ചര്‍ച്ചയുടെ തുടക്കത്തില്‍ എന്നോട് ചോദിച്ചിരുന്നു.. < \ > മുകളില്‍ പറഞ്ഞ വാക്യം ജൂതന്മാരെ പറ്റിയുള്ളതാണെന്ന് താങ്കള്‍ക്കെവിടെ നിന്നാണ് ലഭിച്ചത്? < / > ഖുര്‍ആനില്‍ അങ്ങിനെ പറഞ്ഞിട്ടില്ല എന്നാണു താന്കള്‍ ന്യായം പറഞ്ഞത്.
  ഞാന്‍ തിരിച്ചു ചോദിക്കട്ടെ...
  ഇതൊക്കെ (കപടവിശ്വാസികളുടെ നേതാക്കള്‍ രണ്ടായിരം ഭടന്‍മാരുമായി...) എവിടെ നിന്നാണ് താങ്കടെ പണ്ഡിതന്‍ കണ്ടു പിടിച്ചത്?. ഖുര്‍ആനില്‍ ഉണ്ടോ? ഹദീസില്‍ നിന്നാണെങ്കില്‍ എനിക്ക് കാണേണ്ടത് ആ ഹദീസാണ്. അല്ലാതെ പണ്ഡിതന്റെ സാക്ഷ്യ പത്രം അല്ല.


  < \ > ഇത് ഞാനെഴുതിയ വ്യാഖ്യാനമല്ല. ഇന്ന് ലോകത്തേറ്റവുമധികം വായിക്കപ്പെടുന്ന ഖുര്ആന് വ്യാഖ്യാനഗ്രന്ഥമായ തഫ്ഹീമുല് ഖുര്ആനില് നിന്നുദ്ധരിക്കുന്നതാണ്. ആധുനിക ഖുര്ആന് വ്യാഖ്യാതാക്കളില് ശ്രദ്ധേയനായ സയ്യിദ് മൌദൂദിക്കുപോലും ഇതൊരു പ്രവചനമായോ ജൂതന്മാരെ കുറിച്ചുള്ള പരാമര്ശമായോ മനസ്സിലാക്കാനാവുന്നില്ല < / >

  ലോകത്തുള്ള എല്ലാ പണ്ഡിതന്മാരും അങ്ങിനെ പറയുകയാണെങ്കില്‍ എനിക്ക് അത് മനസിലാക്കാമായിരുന്നു. ഇവിടെ ചില വിദ്വാന്മാര്‍ പറയുന്നത് 59:14 യഹൂദന്മാരെ പറ്റി തന്നെയാണ് പറയുന്നത് എന്നും അത് ഖുര്‍ആനിന്റെ ശാസ്ത്രീയതയ്ക്ക്‌ തെളിവ്‌ ആണെന്നുമാണ്. ചില ഭംഗിയുള്ള മതിലിന്റെ ഫോട്ടോകളും കൊടുത്തിട്ടുണ്ട്‌. എന്നാണു അത് നിര്‍മിച്ചത്‌ എന്ന് മാത്രം പറയുന്നില്ല. എന്ത് കൊണ്ടാണ് സുഹൈരലി അവര്‍ ഈ വാക്യത്തെ ചൊല്ലി ഇത്ര മാത്രം അസവസ്ഥമാവുന്നത് ? അത് താങ്കള്‍ ഇന്നേ വരെ അവരോടു ചോദിച്ചിട്ടുണ്ടോ?

  പണ്ഡിതന്മാര്‍ പറഞ്ഞു എന്ന് പറയാതെ എന്ത് തെളിവ്‌ വച്ചിട്ടാണ് പണ്ഡിതന്മാര്‍ ആ അഭിപ്രായത്തില്‍ എത്തി എന്നാണു താങ്കള്‍ മറുപടി പറയേണ്ടത്. ഖുര്‍ആന്‍ പോരെങ്കില്‍ താങ്കള്‍ ഹദീസ്‌ വിവരിക്കൂ. അത് വരെ ഞാന്‍ മറിച്ചു കരുതുന്നതില്‍ താങ്കള്‍ അസ്വസ്ഥനാകേണ്ട. വ്യക്തമായ തെളിവ്‌ ഹദീസില്‍ നിന്നോ ഖുര്‍ആനില്‍ നിന്നോ തരികയാണെങ്കില്‍ അത് മനസിലാക്കുവാന്‍ എനിക്ക് ബുദ്ധിമുട്ട് ഒന്നും തന്നെയില്ല.

  59:14 പറയുന്നത് യഹൂദന്മാരെ പറ്റിയാണ് എന്ന് ഞാന്‍ പറഞ്ഞത് രണ്ടു മുസ്ലീം എഴുത്തുകാര്‍ പറഞ്ഞതനുസരിച്ചാണ്...
  ഒന്ന്. ഖുറാന്‍ പരിഭാഷ
  രണ്ട്. Osama Abdallah

  കൂടാതെ ബ്ലോഗര്‍ ലത്തീഫ് പറഞ്ഞതു ഇവിടെ ...ഉം..ലത്തീഫിന് തെറ്റ് പറ്റിയതാകാം. അതുകൊണ്ട് അത് നോക്കണ്ട.

  ReplyDelete
 17. ഞാന്‍ പറഞ്ഞത് ഖുര്‍ആനില്‍ സൂചിപ്പിക്കുന്ന വിഭാഗം മുനാഫിഖുകളാണെന്ന് ഖുര്‍ആനിക വാക്യങ്ങളിലൂടെ തന്നെ വ്യക്തമാകുന്നുണ്ടെന്നാണ്. ആ അര്‍ഥത്തില്‍ അത് അക്കൂട്ടരാണെന്ന് വ്യക്തമാക്കുന്ന വിശദീകരണങ്ങളും ഉദ്ദരിച്ചു. അത് തെറ്റാണെന്ന് താങ്കള്‍ക്ക് തെളിയിക്കാനോ അബന്ധമാണെന്ന് അറബി പണ്ഡിതന്മാര്‍ക്ക് പറഞ്ഞതുദ്ദരിക്കാനോ സാധിച്ചില്ല. മുകളിലുദ്ദരിച്ച വാക്യത്തില്‍ യുദ്ധത്തിനവര്‍ സന്നദ്ധരാവില്ലെന്ന് പറയുന്നുണ്ടല്ലോ ആ യുദ്ധത്തെ കുറിച്ച് ഒരു വ്യക്തത വരുത്തുകയാണ് ആ എണ്ണം പറഞ്ഞ വചനത്തിലൂടെ.അല്ലാതെ നടന്ന ഒരു കാര്യത്തെ പറ്റി പറയുകയല്ല, അങ്ങനെയും നടക്കില്ല എന്നു പറയുകയാണ്. നേര്ക്കുനേരെ ഒരു സൂക്തത്തിന് അര്ഥം നല്കുന്നതും വിശദീകരണത്തില് വിശദാംശങ്ങള് പറയുന്നതും രണ്ടാണ് സുഹൃത്തെ. താങ്കളുദ്ദരിച്ച ഒന്നാമത്തെ തെളിവില്‍ 14ാം സൂക്തത്തില്‍ ഉദ്ദ്യേശിക്കുന്നത് ജൂതരാണെന്നോ മുനാഫിഖാണെന്നോ വ്യക്തമായി പറയുന്നില്ല. രണ്ടാമത്തെ ലിങ്കില്‍ അത് ജൂതരാണെന്ന നിലക്ക് വിശദീകരിക്കുന്നു. ഞാന്‍ ഉദ്ദരിച്ചതിലാവട്ടെ മുനാഫിഖാണതു കൊണ്ടുദ്ദ്യേശിക്കുന്നതെന്നും സാഹചര്യതെളിവുകുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്നു.

  ഈ വിഷയവുമായി കൂടുതല് അന്വേഷിക്കാന് പ്രേരകമായ സാജന് നന്ദി പറഞ്ഞ് പഠനവിധേയമാക്കിയപ്പോള് ലഭിച്ച ചില കാര്യങ്ങളിവിടെ സൂചിപ്പിക്കുന്നു.


  പൗരാണികമായ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ പരിശോദിച്ചപ്പോള്‍ കണ്ട ഒരു വ്യഖ്യാനം കുറച്ചു കൂടി കൃത്യമാണ്. പതിനാലാം വചനത്തിന് പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവായ ശൗകാനി (ഫത്ഹുല്‍ഖദീര്‍) നല്‍കുന്ന വിശദീകരണം ഇതാണ്.means: not only highlights the Jews and the hypocrites together to fight you can not afford that {except in fortified villages} tracks and the role {or from behind walls}.

  ഇമാം റാസി ഈ അയത്തിനെ വിശദീകരിക്കുന്നു...ثم قال تعالى: { لاَ يُقَـٰتِلُونَكُمْ جَمِيعاً إِلاَّ فِي قُرًى مُّحَصَّنَةٍ أَوْ مِن وَرَاء جُدُرٍ } يريد أن هؤلاء اليهود والمنافقين لا يقدرون على مقاتلتكم مجتمعين إلا إذا كانوا في قرى محصنة بالخنادق والدروب أو من وراء جدر، وذلك بسبب أن الله ألقى في قلوبهم الرعب، وأن تأييد الله ونصرته معكم، وقرىء { جُدُرٍ } بالتخفيف وجدار وجدر وجدر وهما الجدار.
  (
  Then the Almighty said: {not kill you all, except in fortified villages or from behind walls} wants to those Jews and the hypocrites can not afford to direct together unless they are in the villages of fortified trenches and routes, or from behind walls, and because of that God threw terror into their hearts, and support of God and support him with you, and has been read mitigation walls and the wall and walls and walls and two of the wall._(Imam Razi Thafseeru Kabeer)

  ReplyDelete
 18. ചുരുക്കത്തിലിതാണ്:
  കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ അവര്‍ ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല. ഇവിടെ അവര് ഒരുമിച്ച് എന്നതുകൊണ്ടുദ്ദ്യേശിക്കുന്നത് ജൂന്മാരും മുനാഫിഖുകളുമാണ്. അഥവാ അവര് ഉള്ളിലൂടെ സഹായിക്കുമെന്നല്ലാതെ പരസ്യമായി ഒരുമിച്ചൊരു മൈതാനത്ത് വന്ന് നിങ്ങളോട് യുദ്ധം ചെയ്യില്ല എന്നതാണ് ഈ വചനത്തിന് ഭൂരിഭാഗം ഖുര്ആന് വ്യാഖ്യാതക്കളും നല്കുന്ന അര്ഥം
  അവര്‍ ഒരുമിച്ചാണെന്ന്‌ നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായത്‌ കൊണ്ടത്രെ അത്‌. എന്നതു കൊണ്ടുദ്ദ്യേശിക്കുന്നതും ഭൂരിഭാഗം ഖുര്ആന് വ്യാഖ്യാതാക്കളും അത് മുനാഫിഖുകളും യഹൂദരുമാണെന്ന് പറയുന്നു.

  1."അവര്‍ ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല." എന്നതിനുള്ള വ്യാഖ്യാനം ഫത്ഹുല്‍ ഖദീര്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥത്തില്‍ മുഖാതിലില്‍ നിന്ന് ഉദ്ദരിക്കുന്നു. അവര്‍ യഹൂദികളും മുനാഫിഖുകളുമാണ് (Fathhul Qadeer by Showkani)

  2.ഇബ്രാഹിമുന്നഖഇയില്‍ നിന്നുള്ള ഉദ്ദരണി ഇബ്‌നുകസീര്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാതാവ് ഉദ്ദരിക്കുന്നു.
  "അവര്‍ ഒരുമിച്ചാണെന്ന്‌ നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു.-എന്നതു കൊണ്ടുദ്ദ്യേശിക്കുന്നത് ജൂതരും കപടവിശ്വാസികളുമാണ്" (Thafseerul Quran by Ibn Kaseer)

  3.മുജാഹിദ് പറയുന്നു: "അവര്‍ ഒരുമിച്ചാണെന്ന്‌ നീ വിചാരിക്കുന്നു." എന്നതു കൊണ്ട് ഇവിടെ ഉദ്ദ്യേശിക്കുന്നത് യഹൂദരും മുനാഫിഖുകളുമാണ്.പ്രസ്തുത അഭിപ്രായം തന്നെ മഹ്റാന്, സുഫുയാന് എന്നിവരില് നിന്നും ഉദ്ധരിക്കുന്നു.(Thafseer Jamiu Bayan by Imam Thabri)

  ഇതു കൂടാതെ സമഖ്ശരിയുടെ കശ്ശാഫ്, ബൈദാവിയുടെ അന്‍വാറുത്തന്‍സീല്‍ വ അസ്‌റാറുത്തന്‍വീര്‍ എന്നീ വ്യാഖ്യനങ്ങളിലും (59:14 ) ഇവിടെയുദ്ദ്യേശിക്കുന്നത് യഹൂദരും കപടവിശ്വാസികളും ഒരുമിച്ചാണെന്ന് തെളിവു സഹിതം വിശദീകരിക്കുന്നുണ്ട്. ഇത് തന്നെയാണ് എനിക്ക് ഈ വിഷയത്തില്‍ ഏറ്റവും പ്രമാണികമായി തോന്നിയതും.

  Ref: http://www.altafsir.com
  ഇനി ചില വ്യാഖ്യാനപ്രകാരം ജൂതന്മാര്‍ തന്നെയാണെന്ന വാദം അംഗീകരിച്ചാല്‍ തന്നെ ഖുര്‍ആനിന് ഒരു കോട്ടവുമില്ല കാരണം.
  1. ഇവിടെ പരാമര്‍ശിക്കുന്നത് ബനീനദീര്‍ എന്ന ജൂത ഗോത്രത്തെ കുറിച്ചാണ്. അല്ലാതെ ലോകാവസാനം വരെയുള്ള ജൂതന്മാരെ കുറിച്ചല്ല.
  2. ഇതൊരു പ്രവചനവുമല്ല. അവരുടെ സ്വഭാവം വിവരിക്കുകയാണ്. ഖുര്‍ആനില്‍ ഈ വചനം മാത്രമല്ല, കൃസ്ത്യാനികളെ കുറിച്ചും ബഹുദൈവിവിസ്വാസികളെ കുറിച്ചുമെല്ലാം വിശകലനം ചെയ്യുന്നുണ്ട്. അതെല്ലാം ലോകാവസാനം വരെയുള്ള മുഴുവന്‍ ജനങ്ങളുടെ മേലുള്ള പ്രവചനമാവുന്നതെങ്ങിനെയാണ്.
  3.ഇതൊരു ദൈവിക ഗ്രന്ഥമാണ്.അതു കൊണ്ടുതന്നെ അതിലൊരു കാര്യം കൃത്യമായി പ്രവചിച്ചാല് അതൊരിക്കലും പുലരാതിരിക്കുകയില്ല.

  ഖുര്ആന് പറയുന്നു."എന്ത്, ഈ ജനം ഖുര്‍ആനിനെക്കുറിച്ചു ചിന്തിക്കുന്നില്ലേ? അല്ലാഹു അല്ലാത്ത മറ്റാരില്‍നിന്നെങ്കിലും വന്നതായിരുന്നുവെങ്കില്‍ അവര്‍ അതില്‍ നിരവധി വൈരുധ്യങ്ങള്‍ കാണുമായിരുന്നു" (Quran 4:82)

  Thanks Sajan...

  ReplyDelete
 19. ഞാന്‍ കൃതാര്തനായി... "അവര്‍ " എന്നതില്‍ യാഹൂദികളും പെടും എന്ന് താങ്കളെ പഠിപ്പിക്കുവാന്‍ സാധിച്ചല്ലോ! അതായിരുന്നു താങ്കളുടെ ആദ്യ സംശയം.

  ReplyDelete
 20. തീര്‍ച്ചയായും അക്കാരം ഞാനും അംഗീകരിക്കുന്നു.കൂടുതല് പഠിച്ചപ്പോള് കൂടതല് മനസ്സിലാക്കാനായി. പക്ഷെ, അതില് രണ്ടു കൂട്ടരും ഉള്പ്പെടുമെന്ന് കൂടുതലുള്ള പഠനങ്ങള് താങ്കളും അംഗീകരിക്കുന്നുവെങ്കില് ഹെഡിങിന് ഇങ്ങനെയൊരു ചെറിചൊരു തിരുത്ത് ഒരു പക്ഷെ വേണ്ടി വരും. "പാഴായ പ്രവചനം അഥവാ ഒരു പാഴായ പരിശ്രമം". ഏതായാലും ഈ തലക്കെട്ട് ചേര്ത്ത് ഞാന് എന്റെ ബ്ലോഗില് ചേര്ക്കുകയാണ്.

  ReplyDelete
 21. Osama Abdallah എന്ന് തന്റെ അവകാശ വാദം പിന്‍വലിക്കുന്നോ അന്ന് ഞാന്‍ ഈ ബ്ലോഗിന്റെ ടൈറ്റില്‍ മാറ്റും. പോരെ!

  ReplyDelete
 22. സുഹൈരലി ആവശ്യപ്പെട്ടതനുസരിച്ചു, എനിക്ക് മനസിലായ പുതിയ അറിവുകള്‍ വച്ച് , ബ്ലോഗ്‌ പുതുക്കുന്നു. " പാഴായ പ്രവചനം അഥവാ ഒരു പാഴായ പരിശ്രമം" ആണോ എന്ന് അദ്ദേഹം തീരുമാനിക്കട്ടെ.

  ReplyDelete
 23. <<<Osama Abdallah എന്ന് തന്റെ അവകാശ വാദം പിന്‍വലിക്കുന്നോ അന്ന് ഞാന്‍ ഈ ബ്ലോഗിന്റെ ടൈറ്റില്‍ മാറ്റും. പോരെ!>>>

  മതി..ധാരാളം...! പക്ഷെ ഇനി ഒരു വിഷയത്തില് ഖുര്ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില് ആധികാരിക പണ്ഡിതന്മാരുടെ തെളിവ് മാത്രം താങ്കള് ചര്ച്ചയില് ആവശ്യപ്പെടരുത്...ഉസാമയെയോ ലാദനെയോ താങ്കള്ക്ക് അവലംബിക്കാം...!!!

  ReplyDelete
 24. നന്ദി..നല്ല നമസ്കാരം.

  ReplyDelete
 25. < \ > മതി..ധാരാളം...! പക്ഷെ ഇനി ഒരു വിഷയത്തില് ഖുര്ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില് ആധികാരിക പണ്ഡിതന്മാരുടെ തെളിവ് മാത്രം താങ്കള് ചര്ച്ചയില് ആവശ്യപ്പെടരുത്.. < / >

  താന്കള്‍ കൂടി അംഗീകരിച്ച കണ്ടു പിടുത്തം കൂട്ടി ചേര്‍ത്ത് ബ്ലോഗ്‌ പുതുക്കിയിട്ടുണ്ട്. അതിനെ പറ്റി മാത്രം അഭിപ്രായം പറയാതെ സര്ഫസില്‍ മാത്രം അഭിപ്രായം പറയുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാം.

  ReplyDelete
 26. വളരെ മോശം...
  താങ്കളുന്നയിച്ച ആദ്യ വാദത്തിനുള്ള സംവാദമാണിവിടെ നടന്നത്. ഇടക്കുവെച്ച് പോസ്റ്റ് തിരുത്തുന്നത് പിന്നീട് ഈ ബ്ലോഗിലെത്തുന്ന വായനക്കാരനെങ്ങിനെ ബോധ്യമാവും.ഇത് ഒരു തരത്തിലുള്ള Escapismമാണ്. മറുപടി പറഞ്ഞ് കഴിഞ്ഞപ്പോള് മറുപടി നിലനിര്ത്തി പോസ്റ്റ് മാറ്റുക. താങ്കളുടെ പുതിയവാദമുഖങ്ങളുന്നയിക്കേണ്ടത് ഒരു പുതിയ പോസ്റ്റിലായിരുന്നു. അല്ലെങ്കില് സംവാദത്തിനിടയില് കമന്റായി പുതിയ മാറ്റം ചേര്ക്കുകയാണ് വേണ്ടിയിരുന്നത്. ആദ്യഭാഗത്തെ മറുപടികള് വായിക്കുന്ന ഒരാള്ക്ക് എന്താണ് മനസ്സിലാവുക? പോസ്റ്റ് വായിച്ചതിന് അതിനുള്ള മറുപടിയാണോ തൊട്ട് താഴെ കൊടുത്തിരിക്കുന്നത്?
  വൃത്തത്തിലേക്ക് അമ്പെയ്യാന് വെല്ലുവിളിക്കുക. അമ്പ് വൃത്തത്തില് കൊണ്ടാല് ആരും കാണാതെ വൃത്തം മാറ്റി വരക്കുക..എന്നിട്ട് പിന്നേം വെല്ലുവിളിക്കുക...!

  ReplyDelete
 27. ഇവിടെ ഖുര്ആനില് തെറ്റായ പ്രവചനം തേടി കഷ്ടപ്പെടുന്നത് കാണുമ്പോള് ബൈബിളിലെ ഒന്നരദിവസത്തില് മൂന്ന് രാപ്പകലുകള് പ്രവചിച്ചതൊന്നും ഗവേഷകന് കണ്ടെത്താനാവുന്നില്ലല്ലോ എന്നോര്ത്താണ് സങ്കടം തോന്നുന്നത്.

  ReplyDelete
 28. പഴയ പോസ്റ്റ്‌ ഇവിടെ ചേര്‍ക്കുന്നു.

  പാഴായ പ്രവചനം
  യഹൂദര്‍ ഒരിക്കലും ഒരുമിച്ചു ചേരുകയോ മുസ്ലീമുകല്‍ക്കെതിരെ യുദ്ധം ചെയ്യുകയോ ഇല്ല എന്നാണു ഖുറാന്‍ പറയുന്നത്.

  59:14: കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ അവര്‍ (യഹൂദര്‍ ) ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല.

  ഈ പ്രവചനത്തില്‍ രണ്ടു കാര്യങ്ങളാണ് പറയുന്നത്....
  ഒന്ന്‍ ) യഹൂദര്‍ ഒന്നിച്ചു ചേര്‍ന്ന് യുദ്ധം ചെയ്യില്ല. (നബിയുടെ കാലത്ത്‌ യഹൂദര്‍ ലോകത്തിന്റെ പലഭാഗത്തായി ചിതറി കിടക്കുകയായിരുന്നു)

  രണ്ട്) മതിലുകളുടെ / കോട്ടയുടെ പിന്നില്‍ നിന്നലാതെ അവര്‍ മുസ്ലീമുകലുമായി യുദ്ധം ചെയ്യില്ല.

  ഈ രണ്ടും 1967 ലോടെ തകര്‍ന്നു.

  അന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം യഹൂദര്‍ ഇസ്രായേല്‍ എന്ന രാജ്യം രൂപവത്കരിച്ചു. (1948 ല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു)
  1967 ല്‍ മുസ്ലീമുകലുമായി ആറു ദിവസം നീണ്ടു നിന്ന യുദ്ധത്തിലൂടെയാണ് ഇത് കൈവരിച്ചത്. അന്ന് ഇന്ന് ഇസ്രയേലിനു ചുറ്റും കാണുന്നത് പോലുള്ള Israeli_West_Bank_barrier ഇല്ല. ഈ മതില്‍ പണിതത്‌ പാലസ്തീനില്‍ നിന്നുള്ള സൂയിസൈഡ് ബോംബര്‍മാരില്‍ നിന്ന് രക്ഷനേടുന്നതിന് 1992 ല്‍ നിദ്ദേശിക്കപ്പെട്ട മതിലാണത്.

  അതായത്‌ ഖുറാനില്‍ പറഞ്ഞതിന് വിപരീതമായി മതിലിന്റെ പിന്നില്‍ നിന്നാലാതെ യഹൂദര്‍ ഒന്നിച്ച് മുസ്ലീം രാഷ്ട്രങ്ങളെ ആക്രമിച്ചു. അപ്പോള്‍ പിന്നെ 59:14 പറഞ്ഞ പ്രവചനത്തിന് വല്ല വിലയുമുണ്ടോ?

  ഇതാണ് നബിയുടെ ബുദ്ധി അനുയായികള്‍ക്കില്ല എന്ന് പറയുന്നത്.... മെക്കയില്‍ സമാധാനമായി പ്രവേശിക്കാന്‍ കഴിയും എന്ന പ്രവചനം സാധ്യമാക്കാന്‍ നബി ആദ്യം പോയി സന്ധി ചെയ്തു വന്നു. ഇവിടെ ഈ പ്രവചനം പാഴാവാതിരിക്കാന്‍ മുസ്ലീമുകള്‍ ആദ്യം തന്നെ ഇസ്രയേലിനു ചുറ്റും ഈ മതില് കെട്ടി കൊടുക്കണമായിരുന്നു. പോയ ബുദ്ധി ഇപ്പോള്‍ പരിതപിച്ചിട്ടു കാര്യമുണ്ടോ?


  എന്തൊക്കെ പറഞ്ഞാലും ലത്തീഫിന് 59:14 പറഞ്ഞത്‌ ഒരു പ്രവചനമായി കാണുവാന്‍ സാധിക്കുന്നേയില്ല.ഖുര്‍ആനിന്റെ പത്താമത്തെ തെളിവ്‌ !

  ReplyDelete
 29. < \ > ഇടക്കുവെച്ച് പോസ്റ്റ് തിരുത്തുന്നത് പിന്നീട് ഈ ബ്ലോഗിലെത്തുന്ന വായനക്കാരനെങ്ങിനെ ബോധ്യമാവും.ഇത് ഒരു തരത്തിലുള്ള Escapismമാണ്. മറുപടി പറഞ്ഞ് കഴിഞ്ഞപ്പോള് മറുപടി നിലനിര്ത്തി പോസ്റ്റ് മാറ്റുക. താങ്കളുടെ പുതിയവാദമുഖങ്ങളുന്നയിക്കേണ്ടത് ഒരു പുതിയ പോസ്റ്റിലായിരുന്നു. അല്ലെങ്കില് സംവാദത്തിനിടയില് കമന്റായി പുതിയ മാറ്റം ചേര്ക്കുകയാണ് വേണ്ടിയിരുന്നത്. < / >

  നിര്‍ദ്ടെസത്തിനു നന്ദി. അങ്ങിനെ കണ്ഫ്യൂശന്‍ ഉണ്ടാകാതിരിക്കാന്‍ ഞാന്‍ പോസ്റ്റിന്റെ തുടക്കത്തില്‍ തന്നെ ഒരു പാരഗ്രാഫ്‌ ചേര്‍ത്തിട്ടുള്ളത് താങ്കള്‍ ശ്രദ്ധിച്ചോ എന്നറിയില്ല. ഒരു വിഷയത്തില്‍ കൂറെ പോസ്റ്റുകള്‍ എഴുതുവാന്‍ താത്പര്യമില്ല. മാത്രവുമല്ല ഞാന്‍ ആദ്യം ഉന്നയിച്ച വിഷയത്തില്‍ നിന്ന് ആശയത്തില്‍ കാര്യമായ മാറ്റവും ഞാന്‍ വരുത്തിയിട്ടില്ല.

  താങ്കള്‍ കൂടി അംഗീകരിച്ച ആശയം കൂടി ചേര്‍ത്ത് പോസ്റ്റു പുതുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. വെറും ബാലിശമായ പുറം വാദങ്ങള്‍ വിട്ടു കാമ്പില്‍ മറുപടി ഉണ്ടെങ്കില്‍ പറയുക.

  ReplyDelete
 30. < \ > ഇവിടെ ഖുര്ആനില് തെറ്റായ പ്രവചനം തേടി കഷ്ടപ്പെടുന്നത് കാണുമ്പോള് ബൈബിളിലെ ഒന്നരദിവസത്തില് മൂന്ന് രാപ്പകലുകള് പ്രവചിച്ചതൊന്നും ഗവേഷകന് കണ്ടെത്താനാവുന്നില്ലല്ലോ എന്നോര്ത്താണ് സങ്കടം തോന്നുന്നത്. < / >

  ഇതൊക്കെ മുമ്പേ ഞാന്‍ എഴുതിയ കാര്യങ്ങളാണ്... സൗകര്യം പോലെ വായിക്കാം. എല്ലായിടത്തും വന്നു ഒരേ കാര്യം ആവര്ത്തിക്കുവാന്‍ തോന്നുന്നില്ല.
  http://me4what.blogspot.com/2010/03/blog-post_10.html.

  ReplyDelete
 31. ഇസ്ലാമിക പ്രമാണങ്ങളുടെയും ആധികാരിക രേഖകളുടെയും അടിസ്ഥാനത്തില് മറുപടി പറഞ്ഞുകഴിഞ്ഞു. എന്താണ് ഈ വിഷയത്തില് ഇസ്ലാമിക പ്രമാണപരമായ നിലപാടെന്തെന്ന് ഇതി മുഴുവന് വായിക്കുന്ന ആര്ക്കും ബോധ്യമാവും.അതിലപ്പുറമൊന്നും ഈ വിഷയത്തിനി പറയാനില്ല.സമയവുമില്ല. വ്യക്തമായ ഖുര്ആനിക വാക്യത്തിനെതിരായി ഒരു ഹദീസ് ആണെന്ന് പറഞ്ഞ് ആരെങ്കിലും ഒരു തെളിവ് കൊണ്ടുവന്നാല് പോലും ഇസ്ലാമിക മാനദണ്ഡമനുസരിച്ച് അതിന്റെ സ്ഥാനം ചവറ്റുകൊട്ടയിലാണ്. അതിനപ്പുറമില്ല ആരെടെ ലേഖനവും വെബ്സൈറ്റു. അതിലപ്പുറമൊന്നും ഈ വിഷയത്തിനി പറയാനില്ല.സമയവുമില്ല.
  എന്റെ വാദത്തിനാണ് ഞാന് മറുപിടി തന്നത്. ലോകത്തുള്ളവരുടെയെല്ലാം ഗവേഷണങ്ങള് ഞാന് മറുപടി പറയേണ്ടതില്ല. മറുപടി പറയും അത് നേരത്തെ ഞാനുദ്ദരിച്ച് ആധികാരിക തെളിവുകളേക്കാള് മേലെയുള്ളതോ തത്തുല്യമായതോ കൊണ്ടുവന്നാല്...
  ഉറങ്ങുന്നവരുണ്ര്ന്നു കഴിയും. അല്ലാത്തവരുറങ്ങിക്കൊണ്ടേയിരിക്കും.

  ReplyDelete
 32. ഇനി സാറ് ഇതൊന്നു വിശദീകരിച്ചു തന്നാല് കൊള്ളാം...

  "ഒരു പ്രവചനം യഥാര്‍ഥത്തില്‍ പ്രവചനമായി പരിഗണിക്കപ്പെടണമെങ്കില്‍ അതിനു മുന്‍കൂട്ടി പറഞ്ഞതൊക്കെയും സംഭവിക്കണം.ഒരു പ്രവചനത്തിന്റെ ഏതെങ്കിലും ഒരു ഭാഗം പരാചയപ്പെട്ടാല്‍ അത് പരാജയാധീനമായ മനുഷ്യമനസ്സില്‍ നിന്നുളവായതാണ്. ദൈവത്തില്‍ നിന്നുള്ളതല്ല. ബൈബിള്‍ നിര്‍ദ്ദേശിക്കുന്ന പരിശോദനാക്രമം ഇതാണ്. ഈ നിലവാരത്തില്‍ നിലയുറപ്പിച്ചു നാം നിരീക്ഷിക്കുമ്പോള്‍ ബൈബിള്‍ പൂര്‍ണ്ണമായും വിശ്വസനീയം എന്നു മനസ്സിലാകും".(സമ്പൂര്‍ണ്ണ ദൈവശാസ്ത്രം, പേജ്-89)

  ബൈബിളിലെ ദൈവികവാക്യങ്ങളും പ്രവാചകന്മാരുടെ പ്രവചനങ്ങളും യാഥാര്‍ഥ്യമാവുകയും പുലരുകയും ചെയ്യും എന്ന് വിശ്വസിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. കാരണം അതില്‍ ദൈവിക വാക്യങ്ങളും വെളിച്ചവുമുണ്ടെന്നതിന് ഖുര്‍ആന്‍ ത്‌ന്നെ സാക്ഷിയാണ്. എന്നാല്‍ അതിന് വിരുദ്ധമായ ചില പ്രതാവനകളും പ്രവചനങ്ങളും ബൈബിളില്‍ കാണാം. അതൊരിക്കലും ദൈവികപ്രവചനത്തില്‍ സംഭവിച്ച അബന്ധമല്ല. മറിച്ച് പില്‍ക്കാലത്ത് പുരോഹിതര്‍ കടത്തിച്ചേര്‍ത്ത വാക്യങ്ങളിലുള്ള സ്വാഭാവികമായുണ്ടാവുന്ന മാനുഷികാബന്ധങ്ങള്‍ മാത്രമാണ് എന്നതാണ് ശരി. അഥവാ ബൈബിള്‍ പൂര്‍ണമായും ദൈവനിവേശിതമാണെന്ന വാദത്തെ അത് ഖണ്ഡിക്കുന്നുവെന്ന് സാരം. അത്തരം ചില പ്രവചനങ്ങള്‍ നമ്ുക്ക് പരിശോദിക്കാം.
  യേശു തന്റെ പുനരുദ്ധാനത്തെ കുറിച്ച് മത്തായിയുടെ സുവിശേഷത്തില്‍ പ്രവചിക്കുന്നുണ്ട്.
  പ്രവചനമിതാണ്.

  മത്തായി_അധ്യായം-12:

  39
  “ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല.
  40
  യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.  ഈ പ്രവചനമനുസരിച്ച് 3 രാവും 3 പകലും യേശു കല്ലറയില്‍ കിടക്കണം. ഇനി ബൈബിള്‍ പ്രകാരം എന്താണ് സംഭവിച്ചതെന്ന് പരിശോദിക്കാം. വെള്ളിയാഴ്ച ക്രൂശിക്കപ്പെട്ടു. സന്ധ്യയോടെ യേശുവിന്റെ ശരീരം കല്ലറയിലടച്ചു. വെള്ളി രാത്രി+്ശനിപകല്‍+ശനി രാത്രി=2രാവും ഒരു പകലും കഴിഞ്ഞ് ഞായറാഴ്ച അതിരാവിലെ ഇരുട്ടായിരിക്കെ തന്നെ മഗദലനമറിയവും കൂട്ടരും കല്ലറയിലെത്തിയപ്പോള്‍ അവിടെ ബോഡി കണ്ടില്ലെന്ന് പറയുന്നു.

  ഇവിടെ വ്യക്തമാവുന്ന കാര്യങ്ങള്‍
  1.യേശുവിന്റെ പ്രവചനം പിഴച്ചു.
  2.യേശുവിന് അബന്ധം പറ്റില്ലെങ്കില്‍ യേശുവിന്റെ പ്രവചനം ഉദ്ദരിച്ച സുവിശേഷ കര്‍ത്താക്കള്‍ക്ക് അബന്ധം സംഭവിച്ചു.
  3.ഇത് രണ്ടും സംഭവിച്ചില്ലെങ്കില്‍ ക്രൂശാന്തരമുള്ള വിശകലങ്ങളില്‍ ബൈബിള്‍ സുവിശേഷ കര്‍ത്താക്കള്‍ക്ക തെറ്റ് പറ്റി.

  ദൈവത്തിനും യേശുവിനും തെറ്റ് പറ്റില്ല എന്നതു കൊണ്ട്തന്നെ ബൈബിള്‍ രചയിതാക്കള്‍ക്ക് അബന്ധം സംഭവിച്ചും എന്ന വിശകലനം ചെയ്യുന്നതാവും ശരി.

  ReplyDelete
 33. ഈ പോസ്റ്റിലുള്ള ചര്ച്ച ഇവിടെ സാധ്യമല്ലെങ്കില് ഇവിടേക്ക് സ്വാഗതം

  ReplyDelete
 34. < \ > ഇസ്ലാമിക പ്രമാണങ്ങളുടെയും ആധികാരിക രേഖകളുടെയും അടിസ്ഥാനത്തില് മറുപടി പറഞ്ഞുകഴിഞ്ഞു. എന്താണ് ഈ വിഷയത്തില് ഇസ്ലാമിക പ്രമാണപരമായ നിലപാടെന്തെന്ന് ഇതി മുഴുവന് വായിക്കുന്ന ആര്ക്കും ബോധ്യമാവും.അതിലപ്പുറമൊന്നും ഈ വിഷയത്തിനി പറയാനില്ല.സമയവുമില്ല. < / >

  താങ്കള്‍ പറഞ്ഞ പൌരാണികമായ വ്യാഖ്യാനം തന്നെയാണ് ഞാനും പുതുക്കിയ പോസ്റ്റില്‍ പറഞ്ഞത്.

  < \ > പൗരാണികമായ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ പരിശോദിച്ചപ്പോള്‍ കണ്ട ഒരു വ്യഖ്യാനം കുറച്ചു കൂടി കൃത്യമാണ്. പതിനാലാം വചനത്തിന് പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവായ ശൗകാനി (ഫത്ഹുല്‍ഖദീര്‍) നല്‍കുന്ന വിശദീകരണം ഇതാണ്.means: not only highlights the Jews and the hypocrites together to fight you can not afford that {except in fortified villages} tracks and the role {or from behind walls}. < / >

  59:14 ല്‍ ജൂതന്മാരെ കുറിച്ചല്ല പറയുന്നത് എന്ന താങ്കളുടെ വാദമാണ് ഇവിടെ പൊളിഞ്ഞു വീണത്‌.

  < \ >ഒരു ചെറിയ സംശയം. അല്ല, താങ്കള്ക്കെവിടെ നിന്നാണ് ജൂതര് കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ ഒരുമിച്ച്‌ നിങ്ങളോട്‌ യുദ്ധം ചെയ്യുകയില്ല എന്ന ഖുര്ആന് വചനം ലഭിച്ചത്. പഠിക്കാനാണ്? < / >

  ഇപ്പോള്‍ പഠിച്ചു കാണും അന്ന് കരുതുന്നു.

  ReplyDelete
 35. < \ >ഈ പോസ്റ്റിലുള്ള ചര്ച്ച ഇവിടെ സാധ്യമല്ലെങ്കില് ഇവിടേക്ക് സ്വാഗതം < / >

  ഈ പോസ്റ്റിലെ വിഷയം എന്താണെന്ന് താങ്കള്‍ക്കറിയാം.
  രണ്ടു കാരണങ്ങള്‍ കൊണ്ട് ഞാന്‍ താങ്കളുടെ ക്ഷണം നിരസിക്കുന്നു.

  ഒന്ന്) മൂന്നു ദിവസത്തിന്റെ കാര്യങ്ങളില്‍ എന്റെ അഭിപ്രായം ഞാന്‍ മുമ്പേ രേഖപെടുത്തിയിട്ടുണ്ട്. അതില്‍ താങ്കള്‍ക്ക് യോജിക്കാന്‍ പറ്റാത്ത കാര്യം താങ്കളുടെ ബ്ലോഗില്‍ കണ്ടില്ല.

  രണ്ടു) താങ്കളുടെ ബ്ലോഗില്‍ മുമ്പ്‌ ഞാന്‍ ചേര്‍ത്ത കമന്റുകള്‍ വെളിച്ചം കാണുവാന്‍ ധാരാളം സമയമെടുത്തു. മറ്റു മുസ്ലീം ബ്ലോഗര്‍ മാരുടെയും ബ്ലോഗിലെ കമന്റു പരിചയം എടുത്തു നോക്കുമ്പോള്‍ താങ്കളുടെ ബ്ലോഗിലും ഒരു പരീക്ഷണത്തിന്‌ മുതിരാന്‍ എനിക്ക് തോന്നുന്നില്ല. സോറി.

  എന്നിരുന്നാലും എന്റെ വിശദീകരണത്തില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ താങ്കള്‍ക്ക് അത് ചൂണ്ടി കാണിച്ചു എന്റെ ബ്ലോഗില്‍ കമന്ടുകയോ താങ്കളുടെ ബ്ലോഗില്‍ കമന്ടുകയോ ചെയ്യാം. എനിക്ക് ബോധ്യം വന്നതാണെങ്കില്‍ ഞാന്‍ തിരുത്തും. അതില്‍ ഒരു മടിയും ഇല്ലെന്നു ഈ ബ്ലോഗു തിരുത്തി ഞാന്‍ കാണിക്കുകയും ചെയ്തു. പക്ഷെ അത് പോലും നല്ല സെന്‍സില്‍ എടുക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞില്ല.

  ReplyDelete
 36. താന്‍ apologetic മാത്രമല്ല രക്തദാഹിയായ zionist koodiyano ????

  ReplyDelete
  Replies
  1. ബ്ലോഗില്‍ തികച്ചും ഒരു സയണിസ്റ്റ്‌ ചായ്‌വ് ഉണ്ട്..താങ്കള്‍ക്ക് അത് ഭൂഷണമല്ല..ഇസ്രേല്‍ ചെയ്തികളെ അപലപികുക.. പ്ശ്ചാത്യരും ഇന്ത്യന്‍ govഉം അപലപിക്കാറുണ്ട്..ട്ഗന്കള്‍ക്കും ആവാം..

   Delete
  2. താങ്കള്‍ എങ്ങോട്ടാണ് ചായ്‌വ് എന്ന് നോക്കിയാല്‍ മതി. അപ്പോള്‍ പിന്നെ മറുപടി പറയേണ്ട കാര്യം വരുന്നില്ലല്ലോ. നല്ല കാര്യം.

   Delete

ആശയസംവാദമാണിവിടെ അഭികാമ്യം ... ആശയം ഇല്ലെങ്കില്‍ കമന്റ് ചെയ്യരുതു്.ഖുര്‍ ആനിനെ പറ്റിയാണിവിടെ ചര്‍ച്ച. ഖുര്‍ ആനിന്റെ/ഹദീസിന്റെ ഉള്ളില്‍ നിന്നു തന്നെ ലഭ്യമായ ആശയങ്ങള്‍ ഉപയോഗിക്കുക.