ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Monday, December 13, 2010

ഇമ്രാനിന്റെ "കുടുംബത്തിലെ" സ്ത്രീ !

കന്യകാ മറിയം അഹരോന്റെ സഹോദരി ?! എന്ന ബ്ലോഗ്‌ എഴുതുമ്പോള്‍ ഇമ്രാനിന്റെ "സ്ത്രീ" എന്ന പ്രയോഗം ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ലേവി വംശജനായ യേശു ക്രിസ്തു എന്ന ബ്ലോഗിലൂടെയാണ് അങ്ങിനെയും ചിലത് കാണുന്നത്.

അമ്രം എന്ന് ബൈബിള്‍ പറയുന്ന വ്യക്തിയാണ് ഖുര്‍ആനില്‍ പറയുന്ന ഇമ്രാന്‍ . അഹരോന്റെ ഫാദര്‍ ! അമ്രത്തിന് മരിയം എന്ന പേരില്‍ ഒരു മകളുണ്ട്. അഹരോന്റെ സഹോദരി. ഇത്രയും ആമുഖം .

ഇനി ഖുര്‍ആന്‍ സൂക്തം വായിക്കുക.

66:10 സത്യനിഷേധികള്‍ക്ക്‌ ഉദാഹരണമായി നൂഹിന്‍റെ ഭാര്യയെയും, ലൂത്വിന്‍റെ ഭാര്യയെയും അല്ലാഹു ഇതാ എടുത്തുകാണിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും നമ്മുടെ ദാസന്‍മാരില്‍ പെട്ട സദ്‌വൃത്തരായ രണ്ട്‌ ദാസന്‍മാരുടെ കീഴിലായിരുന്നു. എന്നിട്ട്‌ അവരെ രണ്ടുപേരെയും ഇവര്‍ വഞ്ചിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന്‌ യാതൊന്നും അവര്‍ രണ്ടുപേരും ഇവര്‍ക്ക്‌ ഒഴിവാക്കികൊടുത്തില്ല. നിങ്ങള്‍ രണ്ടുപേരും നരകത്തില്‍ കടക്കുന്നവരോടൊപ്പം കടന്നുകൊള്ളുക എന്ന്‌ പറയപ്പെടുകയും ചെയ്തു.
11 സത്യവിശ്വാസികള്‍ക്ക്‌ ഒരു ഉപമയായി അല്ലാഹു ഫിര്‍ഔന്‍റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു. അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്‍റെ രക്ഷിതാവേ, എനിക്ക്‌ നീ നിന്‍റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍ നിന്നും അവന്‍റെ പ്രവര്‍ത്തനത്തില്‍ നിന്നും എന്നെ നീ രക്ഷിക്കേണമേ. അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ.
12 തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും ( ഉപമയായി എടുത്ത്‌ കാണിച്ചിരിക്കുന്നു. ) അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു.

ഇമ്രാനിന്റെ "പുത്രി" എന്നാല്‍ രണ്ടു തരം വിശദീകരണം നല്‍കാം.
ഒന്ന്. ഇമ്രാനിന്റെ സ്വന്തം പുത്രി.
രണ്ട്. തലമുറയിലുള്ള (മകന്റെ മകന്റെ ... മകന്റെ) മകള്‍

ആരെയാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്? തലമുറയിലുള്ള മകളെയാണോ? പ്രത്യക്ഷത്തില്‍ അങ്ങിനെ തോന്നാമെങ്കിലും അതിന്റെ മുകളിലുള്ള സൂക്തങ്ങള്‍ പറയുന്ന സ്ത്രീകളൊക്കെ (നൂഹിന്‍റെ ഭാര്യ, ലൂത്വിന്‍റെ ഭാര്യ, ഫിര്‍ഔന്‍റെ ഭാര്യ) ആ പറയുന്ന വ്യക്തികളുടെ അടുത്ത ബന്ധുക്കളാണ്.

66:11 ല്‍ കാണുന്നത് ഫറവോന്റെ ഭാര്യയുടെ പ്രാര്‍ഥനയാണ്! മോശയുടെ കാലത്താണ് ഫറവോന്‍ വരുന്നത്. യേശുവിന്റെ കാലത്തല്ല. പ്രാര്‍ത്ഥന ശ്രദ്ധിച്ചാല്‍ നമുക്ക്‌ അത്ഭുതം തോന്നും! സ്വന്തം ഭര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തന്നെ രക്ഷിക്കാനാണ് അവരുടെ പ്രാര്‍ത്ഥന. അടുത്ത പ്രാര്‍ത്ഥന അതിലും അത്ഭുതം വരുത്തും. "12. തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും" രക്ഷിക്കണേ എന്ന്. തുടര്‍ന്ന് പറയുന്നത് ആ പ്രാര്‍ത്ഥന കേട്ടിട്ടുള്ള അല്ലാഹുവിന്റെ പ്രവര്‍ത്തനമാണോ എന്ന് ന്യായമായും സംശയിക്കണം. "അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു."

ഉം. മോശയുടെ കാലഘട്ടത്തിലുള്ള ഫറവോന്റെ ഭാര്യ യേശുവിന്റെ അമ്മയ്ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുവോ എന്ന് തോന്നാതിരിക്കാന്‍ പരിഭാഷകര്‍ " ഉപമയായി എടുത്ത്‌ കാണിച്ചിരിക്കുന്നു." എന്ന് ബ്രാക്കറ്റില്‍ കൊടുത്തിട്ടുണ്ട്. (എല്ലാ പരിഭാഷകരും അങ്ങിനെ ചെയ്തിട്ടില്ലെങ്കിലും.) അല്ലെങ്കില്‍ യേശുവിന്റെ അമ്മയും ഫറവോന്റെ ഭാര്യയും ഒരേ കാലഘട്ടത്തില്‍ ഉള്ളവരാണോ എന്ന് അവിശ്വാസികള്‍ ചോദിച്ചു പോകും.

ഹേയ്... നബി അത്ര വലിയ തെറ്റ് വരുത്തുമോ എന്ന സംശയം ന്യായമായും നമുക്ക് ഉദിക്കുന്നത് കൊണ്ട് നമ്മള്‍ ആശയകുഴപ്പത്തിലാകും.

അതുകൊണ്ട് അടുത്ത ഇമ്രാന്‍ എന്ന ഖുര്‍ആന്‍ പരാമര്‍ശം പരിഗണിക്കാം.

3:33 തീര്‍ച്ചയായും ആദമിനെയും നൂഹിനെയും ഇബ്രാഹീം കുടുംബത്തേയും ഇംറാന്‍ കുടുംബത്തേയും ലോകരില്‍ ഉല്‍കൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു. 34 ചിലര്‍ ചിലരുടെ സന്തതികളായിക്കൊണ്ട്‌. അല്ലാഹു ( എല്ലാം ) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. 35ഇംറാന്‍റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക: ) എന്‍റെ രക്ഷിതാവേ, എന്‍റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായ്‌ ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു. ആകയാല്‍ എന്നില്‍ നിന്ന്‌ നീ അത്‌ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ ( എല്ലാം ) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. 36എന്നിട്ട്‌ പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ.- എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനത്രെ -ആണ്‌ പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക്‌ ഞാന്‍ മര്‍യം എന്ന്‌ പേരിട്ടിരിക്കുന്നു. ശപിക്കപ്പെട്ട പിശാചില്‍ നിന്നും അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാന്‍ നിന്നില്‍ ശരണം പ്രാപിക്കുകയും ചെയ്യുന്നു.

امرأة (im-ra-ah) എന്ന പദത്തിന്‌ a woman, a wife ഈ രണ്ട് അര്‍ത്ഥങ്ങളുണ്ടെന്ന് John Penrice ന്റെ A Dictionary and Glossary of the Koran ഇലും കാണാം.

അതായത് ഇമ്രാനിന്റെ "സ്ത്രീ" എന്നും ഇമ്രാനിന്റെ "ഭാര്യ" എന്നും വിവര്‍ത്തനം ചെയ്യാം എന്ന് അര്‍ത്ഥം. "രാഘവന്റെ പെണ്ണ്" എന്ന് പറഞ്ഞാല്‍ രാഘവന്റെ ഭാര്യ എന്ന് തന്നെയാണ് അര്‍ത്ഥം. ഒരിക്കലും രാഘവന്റെ കുടുംബത്തിലെ പെണ്ണ് എന്ന് വരില്ല. പക്ഷെ ഖുര്‍ആന്‍ വിവര്‍ത്തകരില്‍ ചിലര്‍ അങ്ങിനെയും അര്‍ത്ഥം കൊടുത്തിട്ടുണ്ട്‌. അതും ബ്രാക്കറ്റില്‍ ! ഇവിടെ അലിക്കൊയയുടെ കമന്റില്‍ ഉണ്ട്)

3:33-34 ല്‍ പറയുന്ന വചനം ശ്രദ്ധിച്ചാല്‍ കൂടുതല്‍ വ്യക്തത വരും.
തീര്‍ച്ചയായും ആദമിനെയും നൂഹിനെയും ഇബ്രാഹീം കുടുംബത്തേയും ഇംറാന്‍ കുടുംബത്തേയും ലോകരില്‍ ഉല്‍കൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു. 34 ചിലര്‍ ചിലരുടെ സന്തതികളായിക്കൊണ്ട്‌.


തുടര്‍ന്ന് പറയുന്നത് ഒരു വിശിഷ്ട വ്യക്തിയുടെ ജനനമാണ്. യേശുവിന്റെ അമ്മയായ മറിയത്തിന്റെ! ഇബ്രാഹിമിന്റെ കുടുംബത്തെ പറ്റി പറയുകയും ഇമ്രാനിന്റെ ഭാര്യ പ്രസവിക്കുന്ന പെണ്‍കുട്ടിയുടെ മേന്മ പറയുകയും ചെയ്യിന്നിടത്ത് അത് ഇമ്രാന്‍ എന്ന വ്യക്തിയെ എങ്ങിനെ അല്ലാഹു ഉല്‍കൃഷ്ടരായി തിരഞ്ഞെടുത്തിരിക്കുന്നു എന്നല്ലേ അതിന്റെ നേര്‍വായന? പ്രത്യേകിച്ചും ലളിതമാണ് ഖുര്‍ആനിന്റെ ഭാഷ എന്ന് ഖുര്‍ആന്‍ അവകാശപ്പെടുന്നത് എന്ന് കൂടി പരിഗണിച്ചാല്‍ !

എന്തിനാണ് ഇമ്രാനിന്റെ "കുടുംബത്തിലെ" സ്ത്രീ എന്ന് ഖുര്‍ആന്‍ പണ്ഡിതര്‍ ആ സൂക്തത്തെ വിവര്‍ത്തനം ചെയ്യുന്നത്?
ഒന്ന്. ഇമ്രാനിന്റെ മകള്‍ മരിയയല്ല ഇവിടങ്ങളില്‍ പറയുന്ന മറിയം എന്ന് സ്ഥാപിക്കാന്‍. നബിക്ക്‌ അബദ്ധം പിണഞ്ഞതല്ല എന്ന് തെളിയിക്കാന്‍ .
രണ്ടു. ബൈബിളിളില്‍ നിന്ന് വിരുദ്ധമായി യേശു ലേവി കുടുംബത്തില്‍ ജനിച്ചു എന്ന് സ്ഥാപിക്കുക വഴി പൂര്‍വ വേദങ്ങള്‍ നബി കണ്ടിട്ടില്ല എന്ന് സ്ഥാപിക്കുകയും ചെയ്യാം.

ഇങ്ങനെയൊക്കെയാണെങ്കിലും യേശുവിന്റെ അമ്മയായ മറിയത്തിനും അഹരോന്‍ എന്ന സഹോദരനുണ്ട് , ഇമ്രാന്‍ എന്ന പിതാവുണ്ട് എന്ന് അര്‍ത്ഥം കൊടുക്കുന്ന വിവര്‍ത്തകരും ഹദീസുകളും ഉണ്ട്. അതും ഇതേ ഖുര്‍ആന്‍ സൂക്തങ്ങളുടെ മറ്റൊരു വിശദീകരണവുമായി !

ഇനി മോശയുടെയും അഹരോന്റെയും പിതാവാണ് ഈ പറയുന്ന ഇമ്രാന്‍ എന്ന് ഖുര്‍ആന്‍ പറയുന്നുണ്ടോ? ഇല്ല. അല്ലാഹുവിനു അതില്‍ താത്പര്യം ഇല്ലാത്തത് കൊണ്ട് അത് ഖുര്‍ആനില്‍ ഇല്ല. സാരമില്ല. നമുക്ക് ക്ഷമിക്കാം. പക്ഷെ ആ വിവരം നബിക്ക്‌ അറിവുണ്ട് എന്ന് ഹദീസുകളില്‍ കാണാം.

Book 1. Faith.
Hadith 0317. (Shahi Muslim)

Abu al-'Aliya reported: Ibn Abbas, the son of your Prophet's uncle, told us that the Messenger of Allah (may peace be upon him) had observed: On the night of my night journey I passed by Moses b. 'IMRAN (peace be upon him), a man light brown in complexion, tall. well-built as if he was one of the men of the Shanu'a, and saw Jesus son of Mary as a medium-statured man with white and red complexion and crisp hair, and I was shown Malik the guardian of Fire, and Dajjal amongst the signs which were shown to me by Allah. He (the narrator) observed: Then do not doubt his (i.e. of the Holy Prophet) meeting with him (Moses). Qatada elucidated it thus: Verily the Apostle of Allah (may peace be upon him), met Moses (peace be upon him).

Moses b. 'IMRAN = Moses bin Imran = Moses son of Imran (ആലിക്കോയയുടെ കമന്റില്‍ നിന്ന്)

എന്താണ് ഇതിന്റെ അര്‍ത്ഥം. മോശയുടെ അച്ഛനാണ് ഇമ്രാന്‍ എന്ന വിവരം അലാഹുവാണ് പറഞ്ഞു കൊടുത്തതെങ്കില്‍ അത് ഖുര്‍ആനില്‍ ഉണ്ടാകണം. അത് നബിയുടെ ദിനചര്യകളുടെ പുസ്തകമായ ഹദീസില്‍ മാത്രം കാണുമ്പോള്‍ അതിന്റെ അര്‍ത്ഥം നബിക്ക് "അല്ലാഹുവിനു പുറമേ" വേദം പഠിപ്പിച്ചു കൊടുത്ത വേറെ വല്ലവരും ഉണ്ടെന്നാണോ?

എന്താണെന്ന് അറിയില്ല. മോശയും ഏലിയായും യേശുവിന്റെ ഒപ്പം തൂവെള്ളയായി കാണപ്പെട്ടു എന്നു പുതിയ നിയമത്തില്‍ വായിക്കുന്ന അതെ സാഹചര്യവുമായി ഈ ഹദീസിനു വല്ലാത്ത പൊരുത്തം. മൂസയും ഈസയും മുഹമ്മദ്‌ നബിയുമായി നേരിട്ട് കാണുന്നു.

ബൈബിള്‍ പ്രകാരം ഏലിയ സ്വര്‍ഗത്തിലേക്ക്‌ ഉയിര്‍ത്തപ്പെട്ടു. ഖുര്‍ആന്‍ പ്രകാരം യേശു സ്വര്‍ഗത്തിലേക്ക് ഉയിര്‍ത്തപ്പെട്ടു. മോശയും "സ്വര്‍ഗത്തിലേക്ക് ഉയിര്‍ത്തപ്പെട്ട വ്യക്തിയും " അതാത് കാലഘട്ടത്തിലെ 'പ്രവാചകന്മാര്‍ക്ക്' പ്രത്യക്ഷപ്പെട്ടു എന്ന ആ സാമ്യം തികച്ചും യാദൃചികം തന്നെ അല്ലേ?

55 comments:

  1. ഇത്രയും വിശദമായി ഒരു ബ്ലോഗ്‌ എഴുതുവാന്‍ എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല. പക്ഷെ അലിക്കൊയയുടെ മോഡറേഷന്‍ ഉള്ള ബ്ലോഗില്‍ ഇതിനോടനുബന്ധിച്ച് പറഞ്ഞ പല കമന്റുകളും വെളിച്ചം കാണുന്നില്ല. കാര്യത്തോട് അടുക്കുമ്പോള്‍ ഇത് സംഭവിക്കും എന്ന് ഞാന്‍ വിചാരിച്ചിരുന്നു. ആലിക്കോയ അങ്ങിനെ മുമ്പ്‌ ചെയ്തു കണ്ടിട്ടില്ല. ഒരു പക്ഷെ അസുഖമായിരിക്കാം. ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പറ്റുന്നുണ്ടാകില്ല. അതുകൊണ്ട് ഇത് ബ്ലോഗാക്കുന്നു. മറുപടി പറയാന്‍ ആലിക്കോയ എത്രയും പെട്ടന്ന് വരുമെന്നു പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. O.T ആണ് ...

    അലിക്കൊയയുടെ ബ്ലോഗില്‍ "ഹദീസുകളുടെ ലിങ്ക് തന്നാല്‍ അതിന്റെയും അവസ്ഥ നേരിട്ട് പരിശോധിക്കാമായിരുന്നു." എന്ന് സാജന്‍ ചോദിച്ചതിനു ആലിക്കോയ തന്ന മറുപടി കണ്ടു ശരിക്കും ഞാന്‍ ഞെട്ടിപ്പോയി ..

    = ഹദീസിലുണ്ടെന്ന് പറഞ്ഞത് താങ്കള്‍ ഇനിയെങ്കിലും ശ്രദ്ധിക്കും എന്ന് കരുതുന്നു.Muslim 437 - وَحَدَّثَنَا عَبْدُ بْنُ حُمَيْدٍ أَخْبَرَنَا يُونُسُ بْنُ مُحَمَّدٍ حَدَّثَنَا شَيْبَانُ بْنُ عَبْدِ الرَّحْمَنِ عَنْ قَتَادَةَ عَنْ أَبِى الْعَالِيَةِ حَدَّثَنَا ابْنُ عَمِّ نَبِيِّكُمْ صلى الله عليه وسلم ابْنُ عَبَّاسٍ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم « مَرَرْتُ لَيْلَةَ أُسْرِىَ بِى عَلَى مُوسَى بْنِ عِمْرَانَ - عَلَيْهِ السَّلاَمُ - رَجُلٌ آدَمُ طُوَالٌ جَعْدٌ كَأَنَّهُ مِنْ رِجَالِ شَنُوءَةَ وَرَأَيْتُ عِيسَى ابْنَ مَرْيَمَ مَرْبُوعَ الْخَلْقِ إِلَى الْحُمْرَةِ وَالْبَيَاضِ سَبِطَ الرَّأْسِ » . وَأُرِىَ مَالِكاً خَازِنَ النَّارِ وَالدَّجَّالَ . فِى آيَاتٍ أَرَاهُنَّ اللَّهُ إِيَّاهُ فَلاَ تَكُنْ فِى مِرْيَةٍ مِنْ لِقَائِهِ . قَالَ كَانَ قَتَادَةُ يُفَسِّرُهَا أَنَّ نَبِىَّ اللَّهِ صلى الله عليه وسلم قَدْ لَقِىَ مُوسَى عَلَيْهِ السَّلاَمُ .
    Ibn majah 4066 - حَدَّثَنَا أَبُو بَكْرِ بْنُ أَبِى شَيْبَةَ حَدَّثَنَا يُونُسُ بْنُ مُحَمَّدٍ حَدَّثَنَا حَمَّادُ بْنُ سَلَمَةَ عَنْ عَلِىِّ بْنِ زِيْدٍ عَنْ أَوْسِ بْنِ خَالِدٍ عَنْ أَبِى هُرَيْرَةَ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ « تَخْرُجُ الدَّابَّةُ وَمَعَهَا خَاتَمُ سُلَيْمَانَ بْنِ دَاوُدَ وَعَصَا مُوسَى بْنِ عِمْرَانَ عَلَيْهِمَا السَّلاَمُ فَتَجْلُو وَجْهَ الْمُؤْمِنِ بِالْعَصَا وَ تَخْطِمُ أَنْفَ الْكَافِرِ بِالْخَاتَمِ حَتَّى أَنَّ أَهْلَ الْحِوَاءِ لَيَجْتَمِعُونَ فَيَقُولُ هَذَا يَا مُؤْمِنُ وَيَقُولُ هَذَا يَا كَافِرُ » .
    Darimi 472: وَكَتَبَ إِلَيْهِ إِنَّ مُوسَى بْنَ عِمْرَانَ لَمَّا وَرَدَ مَاءَ مَدْيَنَ وَجَدَ عَلَيْهَا رِعَاءً يَسْقُونَ وَوَجَدَ مِنْ دُونِهِمْ جَارِيَتَيْنِ تَذُودَانِ فَسَأَلَهُمَا فَقَالَتَا ( لاَ نَسْقِى حَتَّى يُصْدِرَ الرِّعَاءُ وَأَبُونَا شَيْخٌ كَبِيرٌ فَسَقَى لَهُمَا ثُمَّ تَوَلَّى إِلَى الظِّلِّ فَقَالَ رَبِّ إِنِّى لِمَا أَنْزَلْتَ إِلَىَّ مِنْ خَيْرٍ فَقِيرٌ ) وَذَلِكَ أَنَّهُ كَانَ جَائِعاً خَائِفاً لاَ يَأْمَنُ فَسَأَلَ رَبَّهُ وَلَمْ يَسْأَلِ النَّاسَ .....فَلَمْ يَفْطِنِ الرِّعَاءُ

    ചര്‍ച്ച ഒന്ന് കൊഴുത്തുവന്നതായിരുന്നു അപ്പോഴേക്കും ആലിക്കോയ വീടും പൂട്ടി താക്കോലും കൊണ്ട് പോയിക്കളഞ്ഞു ...

    ReplyDelete
  3. എന്റെ കമന്റുകള്‍ മോഡരേഷനില്‍ തടഞ്ഞു വച്ചിട്ട് ആലിക്കോയ പുതിയ പോസ്റ്റുമായി വന്നിട്ടുണ്ട്. ഇദ്ദേഹം മനപ്പൂര്‍വ്വം എന്റെ കമന്റുകള്‍ തടഞ്ഞു വയ്ക്കും എന്ന് ഞാന്‍ കരുതിയില്ല. ഇനി ആരെ വിശ്വസിച്ചു അതില്‍ കമന്റണം? കാളിദാസന്‍ പറഞ്ഞതാണ് ശരി. ഇവര്‍ ചിയര്‍ ഗേള്‍സിന്റെ കമന്റു മാത്രമേ അനുവദിക്കൂ.

    ReplyDelete
  4. < / >
    * ഈയൊരു മാറ്റം ഉദ്ദേശിച്ചതിനാലാണ്‌ ചില കമന്റുകള്‍ പ്രസിദ്ധീകരിക്കാതിരുന്നത്; ക്ഷമിക്കണം. പുതിയ പോസ്റ്റ് ഇട്ടുകൊണ്ട് ചര്‍ച്ചയില്‍ നിന്ന് ഒഴിഞ്ഞു മാറുകയല്ല; ചര്‍ച്ചക്ക് കൂടുതല്‍ വ്യക്തത വരുത്തുക മാത്രമാണ്‌ എന്റെ ഉദ്ദേശ്യം. സഹകരണം പ്രതീക്ഷിക്കുന്നു.
    < / >
    സൌകര്യപെടില്ല സുഹൃത്തേ. താങ്കള്‍ ഇനിയും പ്രസദ്ധീകരിക്കാത്ത എന്റെ കമന്റുകള്‍ താങ്കളുടെ ഇരട്ട മുഖത്തെ സൂചിപ്പിക്കുന്നു.

    ഞാന്‍ ചോദിച്ച പല ചോദ്യങ്ങള്‍ക്കും താങ്കള്‍ മറുപടി പറഞ്ഞിട്ടില്ല എന്നതും രണ്ടിടത്ത് താങ്കള്‍ പരസ്പര വിരുദ്ധമായ കമന്റുകള്‍ എഴുതിയതും ചര്‍ച്ച കഴിഞ്ഞിട്ട് ബ്ലോഗറുടെ അഭിപ്രായം പറയാം എന്ന താങ്കളുടെ വരികളും മുകളില്‍ പറഞ്ഞ താങ്കളുടെ ഉദ്ദേശം വെളിവാക്കുന്നു. മറുപടി പറയാനും ചര്‍ച്ച ചെയ്തു ഖുര്‍ആനിന്റെ തന്നെ അര്‍ഥം കണ്ടെത്താനും താങ്കളുടെ ചിയര്‍ ഗേള്‍സ്‌ വരുമല്ലോ? നിങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്തു ഒരു സംഗ്രഹം അവിടെ എഴുതുക. എന്നിട്ട് അത് തന്നെയാണോ താങ്കള്‍ ഇത്രയും നേരം പറഞ്ഞിരുന്നത് എന്ന് ഒത്തു നോക്കുക.

    എന്നോട് ക്ഷമിക്കൂ. താങ്കളുടെ ബ്ലോഗില്‍ കമന്റു ചെയ്യാനുള്ള താത്പര്യം നശിച്ചു.

    ReplyDelete
  5. എല്ലാ ഭാഷയിലും ഇത്തരം പ്രയോഗങ്ങള്‍ ഉണ്ട്. ഈ പരിഭാഷ തന്നെ താഴെ പറയുന്ന രീതിയില്‍ എഴുതിയാല്‍ കാര്യം വ്യക്തമാകും:

    സത്യവിശ്വാസികള്‍ക്ക്‌ ഒരു ഉപമയായി അല്ലാഹു ഫിര്‍ഔന്‍റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു - അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്‍റെ രക്ഷിതാവേ, എനിക്ക്‌ നീ നിന്‍റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍ നിന്നും അവന്‍റെ പ്രവര്‍ത്തനത്തില്‍ നിന്നും എന്നെ നീ രക്ഷിക്കേണമേ. അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ - തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും.

    ഇതിന്‍റെ ആശയം ഇങ്ങനെ എഴുതാം: സത്യവിശ്വാസികള്‍ക്ക്‌ ഒരു ഉപമയായി അല്ലാഹു ഫിര്‍ഔന്‍റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു; തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും.

    ഇതിനിടയില്‍ വന്ന ഫറവോന്‍റെ ഭാര്യയുടെതായി വന്ന പ്രാര്‍ഥന അവര്‍ക്കു മാത്രം ബാധകമാണ്. അതുകൊണ്ടാണ് ബ്രക്കറ്റില്‍ ഉപമയായി എടുത്ത്‌ കാണിച്ചിരിക്കുന്നു എന്ന് എഴുതുന്നത്. ഒരു ഭാഷയില്‍ നിന്നു മറ്റൊരു ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ പദാനുപദ തര്‍ജ്ജമ ചെയ്താല്‍ ആശയങ്ങള്‍ ചിലപ്പോള്‍ വ്യക്തമായെന്നു വരില്ല. അതുകൊണ്ടാണ് ബ്രക്കറ്റുകളും വിശദീകരണങ്ങളും വേണ്ടി വരുന്നത്.

    ReplyDelete
  6. എന്താണ് ഇതിന്റെ അര്‍ത്ഥം. മോശയുടെ അച്ഛനാണ് ഇമ്രാന്‍ എന്ന വിവരം അലാഹുവാണ് പറഞ്ഞു കൊടുത്തതെങ്കില്‍ അത് ഖുര്‍ആനില്‍ ഉണ്ടാകണം. അത് നബിയുടെ ദിനചര്യകളുടെ പുസ്തകമായ ഹദീസില്‍ മാത്രം കാണുമ്പോള്‍ അതിന്റെ അര്‍ത്ഥം നബിക്ക് "അല്ലാഹുവിനു പുറമേ" വേദം പഠിപ്പിച്ചു കൊടുത്ത വേറെ വല്ലവരും ഉണ്ടെന്നാണോ?

    നബിക്ക്(സ) മതപരമായ എല്ലാ വിവരങ്ങളും പഠിപ്പിച്ചു കൊടുത്തത് അല്ലാഹു തന്നെയാണ്. അല്ലാഹു പറഞ്ഞുകൊടുത്തത് എല്ലാം ഖുര്‍‌ആനില്‍ ഉണ്ടായിരിക്കണം എന്നത് ഇസ്‌ലാമിനെക്കുറിച്ചുള്ള സാജന്‍റെ അറിവില്ലായ്മയാണ്. ഖുര്‍‌ആനുപുറമെ അല്ലാഹു നബി(സ)ക്ക് പല കാര്യങ്ങളും അറിയിച്ചു കൊടുത്തിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ പലതും നബി പറഞ്ഞത് ഹദീസുകളില്‍ രേഖപ്പെട്ടു കിടക്കുന്നമുണ്ട്. 'ഖുദ്സിയായ' ഹദീസുകള്‍ എന്നാണ് അവ അറിയപ്പെടുന്നത്. വി‌ശുദ്ധ ഖുര്‍‌ആന്‍ വചനങ്ങള്‍ പ്രത്യേകം തന്നെ അല്ലാഹു അറിയിച്ചു കൊടുക്കുകയായിരുന്നു. അല്ലാതെ നബിക്ക് അല്ലാഹുവില്‍ നിന്നു കിട്ടിയ എല്ലാ വെളിപാടുകളും ക്രോഡീകരിച്ചതല്ല വിശുദ്ധ ഖുര്‍‌ആന്‍.

    ബൈബിള്‍ പ്രകാരം ഏലിയ സ്വര്‍ഗത്തിലേക്ക്‌ ഉയിര്‍ത്തപ്പെട്ടു. ഖുര്‍ആന്‍ പ്രകാരം യേശു സ്വര്‍ഗത്തിലേക്ക് ഉയിര്‍ത്തപ്പെട്ടു.

    ഏലിയാവ് ഇറങ്ങി വരും എന്നു കരുതി ഇന്നും ജൂതന്മാര്‍ കാത്തിരിക്കുന്നത് പോലെ ക്രിസ്ത്യാനികളും ഭൂരിപക്ഷ മുസ്‌ലിംകളും ആകാശത്തേക്ക് (സ്വര്‍ഗ്ഗത്തിലേക്ക്) പോയ യേശു വരുന്നതും കാത്തിരിക്കുന്നു. എന്നാല്‍ ആകാശത്തേക്കാരും പോയിട്ടില്ല; ആകാശത്തു നിന്നാരും വരികയുമില്ല. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് വന്ന യേശു മരിച്ചു പോയിരിക്കുന്നു. വരാനുള്ള മസീഹ് വന്നു കഴിഞ്ഞിരിക്കുന്നു. കണ്ണുള്ളവര്‍ കാണട്ടെ, കാതുള്ളവര്‍ കേള്‍ക്കട്ടെ!

    ReplyDelete
    Replies
    1. താന്‍ അഹമ്മദിയ്യ ടീമാനല്ല്ലേ.. ""കണ്ണുള്ളവര്‍ കാണട്ടെ, കാതുള്ളവര്‍ കേള്‍ക്കട്ടെ""താങ്കള്‍ക്ക് വായ ഉണ്ടോ??എങ്കില്‍ കാര്യങ്ങള്‍ പറ...ഡയലോഗ് അടിച്ചു സ്കൂട്ട് ആവേണ്ടകാര്യമില്ല

      Delete
  7. തലങ്ങും വിലങ്ങും കാര്യങ്ങള്‍ പറയാന്‍ താല്‍പര്യമുണ്ട്; എന്നാല്‍ വ്യവസ്ഥാപിതമായ ഒരു ചര്‍ച്ചക്ക് ഒരുക്കമല്ല. ഇതാണ്‌ സാജന്‍ എന്നെ അറിയച്ചതിന്റെ ചുരുക്കം. എങ്കിലും സാജനെ ഞാന്‍ ക്ഷണിക്കുന്നു; തല്‍പര്യപൂര്‍വം. ഞാന്‍ ആരോടും പിണങ്ങുന്നില്ല. നാം കൈകാര്യം ചെയ്യുന്നത് വിജ്ഞാനമാണ്‌; അതിനോടുള്ള താല്‍പര്യമാണ്‌ എന്നെ ചര്‍ച്ചയ്ക്ക് പ്രേരിപ്പിക്കുന്നത്.

    ReplyDelete
  8. @ ആലിക്കോയ,

    നിങ്ങളുടെ ബ്ലോഗില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നത് നല്ലതല്ല എന്ന് മറ്റുള്ളവര്‍ക്ക് തോന്നുവാന്‍ കാരണം നിങ്ങളുടെ പ്രവൃത്തികള്‍ തന്നെയാണ്. പലപ്പോഴും വ്യക്തിപരമായ പരിഹാസങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ മാറ്റി വയ്ക്കുന്ന സമയത്തിന്റെ ഒരംശം പോലും നിങ്ങളോട് ചോദിക്കുന്നവയ്ക്കുള്ള മറുപടി നല്‍കുവാന്‍ നിങ്ങള്‍ ചിലവഴിക്കാറില്ല. ഇപ്പോഴാകട്ടെ നിങ്ങള്‍ മോഡറേഷനും ഏര്‍പ്പെടുത്തി. സ്വതന്ത്രമായി നിങ്ങള്‍ക്ക് പറയുവാനുള്ള കാര്യങ്ങള്‍ ഇവടെ നിങ്ങള്‍ക്ക് പറയുവാന്‍ സാധിക്കുമല്ലോ? സാജന്‍ ഈ പോസ്റ്റില്‍ എഴുതിയിരിക്കുന്നത് ഖുറാനിലെ മറിയത്തെക്കുറിച്ചാണ്. സാജന്‍ എഴുതിയവ തെറ്റാണെങ്കില്‍ ശരിയായവ നിങ്ങള്‍ ഇവിടെ പറയൂ, എന്തിനു നിങ്ങളുടെ ബ്ലോഗിലേക്ക് പോകണം?

    എന്താണ് "വ്യവസ്ഥാപിതമായ ചര്‍ച്ച"? ഒരാള്‍ എഴുതുന്ന അഭിപ്രായങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് സ്വീകാര്യം എന്ന് തോന്നുന്നവ മാത്രം പ്രസിദ്ധീകരിക്കുന്നതോ?

    ReplyDelete
  9. < / >
    ഇവിടെയും യാതൊരു വൈരുധ്യവും ഇല്ല സാജന്‍. ഇവിടെ പറഞ്ഞിരിക്കുന്ന ഇംറാനും മര്‍‌യയുടെ പിതാവായ ഇമ്രാന്‍ തന്നെയാണെങ്കില്‍ പിന്നെ ഈ സൂക്തങ്ങളില്‍ എന്താണ് വൈരുദ്ധ്യം?
    ...
    മോശയുടെയുയും അഹരോന്‍റെയും പിതാവാണ് ഈ പറയുന്ന ഇംറാന്‍ എന്ന് ഖുര്‍‌ആന്‍ എവിടെയും പറയുന്നില്ല. പക്ഷേ, മോശയുടെയും അഹരോന്‍റെയും പിതാവിന്‍റെ പേരും ഇംറാന്‍ എന്നാകുന്നതില്‍ ഒരു തെറ്റും ഇല്ല. ഒരാളുടെ പേര്‍ മറ്റോരാള്‍ക്ക് ഉണ്ടായിരിക്കാന്‍ പാടില്ല എന്നുണ്ടോ?
    < / >

    കല്‍ക്കി,

    ഖുര്‍ആന്‍ പ്രകാരം മറിയത്തിനു ഇമ്രാന്‍ എന്ന പിതാവും അഹരോന്‍ എന്ന സഹോദരനും ഉണ്ടാകുന്നതില്‍ എനിക്ക് ഒരു പരാതിയും ഇല്ല.
    മോശയുടെയും അഹരോന്റെയും പിതാവല്ല ഈ ഇമ്രാന്‍ എന്നതില്‍ എനിക്ക് ഒരു യാതൊരു പരാതിയും ഇല്ല.
    പക്ഷെ അങ്ങിനെ തന്നയാണ് അതിന്റെ വിശദീകരണം എന്ന് താങ്കള്‍ക്കെങ്കിലും ഒരു ഉറപ്പുണ്ടാകണം എന്ന് മാത്രം.
    മാത്രവുമല്ല അലിക്കൊയയെ കൂടി അത് മനസിലാക്കി കൊടുത്താല്‍ എല്ലാം പൂര്‍ണ്ണം. താങ്കളുടെ കമന്റുകള്‍ കൂടി വെളിച്ചം കാണില്ല എന്ന് മാത്രം.

    ReplyDelete
  10. < / >
    ഞാന്‍ ആരോടും പിണങ്ങുന്നില്ല.
    < / >

    ഞാനെന്തോ വലിയ അപരാധം ചെയ്ത പോലെയുണ്ടല്ലോ മാഷേ? വാദിയെ പ്രതിയാക്കാനും നിപുണനാണല്ലേ?

    < / >
    എങ്കിലും സാജനെ ഞാന്‍ ക്ഷണിക്കുന്നു;
    < / >
    ക്ഷണിച്ചാല്‍ മാത്രം പോരാ.... ഞാന്‍ പറഞ്ഞ ചിലകാര്യങ്ങള്‍ കൂടി താങ്കള്‍ പാലിക്കണം. അതിനു പറ്റില്ലെങ്കില്‍ എന്നെ വിട്ടേക്ക്.
    താങ്കളുടെ പ്രവര്‍ത്തിയില്‍ ഇപ്പോള്‍ എനിക്ക് യാതൊരു വിശ്വാസവും ഇല്ല. ക്ഷമിക്കൂ.

    ReplyDelete
  11. < / >
    ഈയൊരു മാറ്റം ഉദ്ദേശിച്ചതിനാലാണ്‌ ചില കമന്റുകള്‍ പ്രസിദ്ധീകരിക്കാതിരുന്നത്;
    < / >

    പിന്നെയും ആ പോസ്റ്റില്‍ നിന്ന് കമന്റുകള്‍ വരുന്നു. അനുകൂല കമന്റുകള്‍ ഇടുന്നവരുടെ കമന്റുകള്‍ മാത്രമേ അവിടെ പ്രസദ്ധീകരിക്കൂ എന്ന ബോര്‍ഡ്‌ കൂടി വച്ചാല്‍ എല്ലാം ശുഭം. ഇദ്ദേഹം എന്ത് ചര്‍ച്ചയാണ് ഉദ്ദേശിക്കുന്നത്?
    എന്റെയും സന്തോഷിന്റെയും കമന്റുകളെല്ലാം കണ്ണുമടച്ചു പ്രസദ്ധീകരിക്കും എന്ന് പറഞ്ഞ കക്ഷിയാണ്, ഇപ്പോള്‍ ചര്‍ച്ച അവസാനിപ്പിച്ചു എന്ന കാരണം പറഞ്ഞു എന്റെ കമന്റുകള്‍ തടഞ്ഞു വച്ചതിനു ശേഷം മറ്റുള്ളവരുടെ കമന്റുകള്‍ പ്രസദ്ധീകരിക്കുന്നത്. അലിക്കോയ, താങ്കളുടെ ഉദ്ദേശ 'ശുദ്ധി' ഓരോന്നായി കാണുവാന്‍ സാധിച്ചതില്‍ സന്തോഷം.

    ReplyDelete
  12. sajan jcb said...
    < / >
    ഈയൊരു മാറ്റം ഉദ്ദേശിച്ചതിനാലാണ്‌ ചില കമന്റുകള്‍ പ്രസിദ്ധീകരിക്കാതിരുന്നത്;
    < / >

    പിന്നെയും ആ പോസ്റ്റില്‍ നിന്ന് കമന്റുകള്‍ വരുന്നു. അനുകൂല കമന്റുകള്‍ ഇടുന്നവരുടെ കമന്റുകള്‍ മാത്രമേ അവിടെ പ്രസദ്ധീകരിക്കൂ എന്ന ബോര്‍ഡ്‌ കൂടി വച്ചാല്‍ എല്ലാം ശുഭം. ഇദ്ദേഹം എന്ത് ചര്‍ച്ചയാണ് ഉദ്ദേശിക്കുന്നത്?
    എന്റെയും സന്തോഷിന്റെയും കമന്റുകളെല്ലാം കണ്ണുമടച്ചു പ്രസദ്ധീകരിക്കും എന്ന് പറഞ്ഞ കക്ഷിയാണ്, ഇപ്പോള്‍ ചര്‍ച്ച അവസാനിപ്പിച്ചു എന്ന കാരണം പറഞ്ഞു എന്റെ കമന്റുകള്‍ തടഞ്ഞു വച്ചതിനു ശേഷം മറ്റുള്ളവരുടെ കമന്റുകള്‍ പ്രസദ്ധീകരിക്കുന്നത്. അലിക്കോയ, താങ്കളുടെ ഉദ്ദേശ 'ശുദ്ധി' ഓരോന്നായി കാണുവാന്‍ സാധിച്ചതില്‍ സന്തോഷം.

    = "ഈയൊരു മാറ്റം ഉദ്ദേശിച്ചതിനാലാണ്‌!" ഏത് മാറ്റമാണെന്ന് ഞാന്‍ അവിടെ വ്യക്തമാക്കിയതാണ്‌. പക്ഷെ അതൊന്നും സാജന്ന് പ്രശ്നമല്ല. കമന്റ് പ്രസിദ്ധീകരിക്കാതിരുന്നു എന്ന ഭാഗം ആളുകളെ കാണിക്കണമെന്നേ അദ്ദേഹത്തിന്ന് ഉദ്ദേശ്യമുള്ളു. എന്നാല്‍ തലയും വാലും വെട്ടി ഉദ്ധരിക്കുന്നത് കൊണ്ട് പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല. വിഷയ ചര്‍ച്ച തുടരുന്നു. താല്‍പര്യമുണ്ടെങ്കില്‍ പങ്കെടുക്കാം. പിണങ്ങിപ്പോയവര്‍ തിരിച്ചു വരുകയാണ്‌ വേണ്ടത്. അനുകൂലിക്കുന്നവര്‍ക്കും പ്രതികൂലിക്കുന്നവര്‍ക്കും സ്വാഗതം

    ReplyDelete
  13. ക്ഷമിക്കണം. എന്റെ കമന്റു ഡിലീറ്റ്‌ ചെയ്യിന്നിടത്തും മോഡറേഷന്‍ ഏര്‍പ്പെടുത്തുന്നിടത്തും എനിക്ക് ചര്‍ച്ച ചെയ്യാന്‍ താത്പര്യമില്ല. താങ്കള്‍ ചര്‍ച്ച തുടരൂ. Happy New Year

    ReplyDelete
  14. അലിക്കോയ,
    എന്റെ ബ്ലൊഗിന്റെ മറുപടിയായി താങ്കളുടെ ബ്ലോഗില്‍ എഴുതിയ കാര്യങ്ങള്‍ വായിച്ചു. അതിന്റെ മറുപടി സേഫ് ആയി ഇവിടെ എഴുതുന്നു.

    മുന്‍ നിലപാടുകളില്‍ നിന്നു മാറി അലിക്കോയ രണ്ടു നിഗമനങ്ങളില്‍ എത്തിയിരിക്കുന്നു. ഒന്ന്‌) മറിയത്തിനു അഹറോന്‍ എന്ന സഹോദരന്‍ ഉണ്ട്‌. (മോശയുടെ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന അഹറോനും മറിയം എന്ന സഹോദരി ഉണ്ട്) (അതുകൊണ്ട് 19:28 ഉപയോഗിച്ച് യേശു ലേവി വംശജന്‍ ആവുകയില്ല)


    രണ്ട്) യേശൂവിന്റെ അമ്മയായ മറിയതിന്റെ പിതാവിന്റെ പേരും ഇമ്രാന്‍ എന്നു തന്നെയാണ്. അഹറോന്റെയും (മോശയുടേയും) പിതാവിന്റെ പേരും ഇമ്രാന്‍ എന്നു തന്നെ. (യാദൃശ്ചികത !) (അതുകൊണ്ട് 3:33-35 ഉപയോഗിച്ച് യേശു ലേവി വംശജന്‍ ആവുകയില്ല)


    അതിനു ശേഷം അദ്ദേഹം ഖുര്‍ആന്‍ 66:12 ഇല്‍ കന്യാ മറിയമിനെ ഇംറാനിന്റെ പുത്രി എന്നു വിളിച്ചതിനെ രണ്ടു അര്‍ത്ഥമുണ്ട് എന്ന്‌ വിലയിരുത്തുന്നു.

    ഒരേ സൂക്തത്തിലൂടെ ഈ ഇമ്രാന്‍ മോശയുടെ പിതാവായ ഇമ്രനിനേയും കന്യകാമറിയത്തിന്റെ പിതാവായ ഇമ്രനിനേയും സൂചിപ്പിക്കുന്നു എന്നും 'പുത്രി' എന്ന പദത്തിനു തലമുറയിലെ മകള്‍ എന്നും സ്വന്തം പുത്രി എന്നും വിലയിരുത്തുന്നു.

    പൂര്‍ണ്ണ രൂപം വായിക്കാനായി ഇവിടെ നോക്കുക

    നമ്മള്‍ ഖുര്‍ആനിനെ കുറിച്ചാണ്‌ ചര്‍ച്ച ചെയ്യുന്നതു എന്നു അലിക്കോയ ഇടയ്ക്കിടെ മറന്നു പോയിരുന്നു എന്നു അദ്ദേഹം ഉപയോഗിച്ച ബൈബിള്‍ വചനങ്ങള്‍ കണ്ടാല്‍ മനസിലാകും. ഖുരാനിലൂടെ യേശു ലേവി വംശജനാണെന്നു തെളിയിക്കാന്‍ പറ്റില്ല എന്നു അതിലൂടെ തന്നെ വ്യക്തം. തിരുതി എഴുതപ്പെട്ടു എന്നു ഖുര്‍ആന്‍ പറയുന്ന ബൈബിള്‍ ആശ്രയിക്കപ്പേടുന്നവരുടെ അവസ്ഥയെ എന്തു വിളിക്കും?

    ReplyDelete
  15. ഇനി അദേഹത്തിന്റെ വിശകലനങ്ങളില്‍ എനിക്കു വന്ന സംശയങ്ങള്‍

    1) ഇമ്രാന്‍ രണ്ടാമനു സ്വന്തം പുത്രിയായി യേശുവിന്റെ അമ്മയായ മറിയം ഉണ്ടായിരിക്കേ എങ്ങിനെയാണ്‌ 66:12 ലെ ഇമ്രാനിനു ഇമ്രാന്‍ ഒന്നാമന്‍ എന്ന അര്‍ത്ഥം വരുന്നതു?

    2) 3/35, 3/37 ലെ കണുന്ന ഇമ്രാനുകളില്‍ ആദ്യത്തേതു മോശയുടെ പിതാവായ ഇമ്രാന്‍ ഒന്നാമനും രണ്ടാമത്തേതു കന്യാമരിയത്തിന്റെ പിതാവായ ഇമ്രാന്‍ രണ്ടാമനും ആണെന്നു അലിക്കോയ പറയുന്നു. ഇമ്രന്‍ ഒന്നാമനും ഇമ്രാന്‍ രണ്ടാമനും തമ്മിലുള്ള ബന്ധം എന്ത്?

    3) ഖുര്‍ആനിനു ഖുര്‍ആനിന്റെ ശൈലിയാണ്‌. ബൈബിളിനു ബൈബിളിന്റേയും. അതുകൊണ്ട് ചോദിക്കുകയാണ്‌, എവിടെയൊക്കെ തലമുറയിലെ മകളെ/മകനെ സൂചിപ്പിക്കാന്‍ "പുത്രി/പുത്രന്‍ " എന്ന പദങ്ങള്‍ ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുണ്ട്? ബൈബിള്‍ സൂക്തങ്ങള്‍ അല്ല ഞാന്‍ ചോദിച്ചതു എന്നു ഞാന്‍ പ്രത്യേകം ഓര്‍മിപ്പിക്കുന്നു.

    അലിക്കോയ,
    ഇത്രയും ഞാന്‍ പറഞ്ഞതു എന്തിനാണെന്നോ? യേശു ലേവി വംശജന്‍ ആണെന്നു ഖുര്‍ആന്‍ ഉപയോഗിച്ചു തെളിയിക്കാന്‍ താങ്കള്‍ക്കു കഴിയുകയില്ല എന്നു ബോധ്യപ്പെടുത്തന്‍ ആണ്‌. ഇനിയും താങ്കളുടെ നിലപാടുകള്‍ മാറുന്നതു കാണുവാന്‍ ഞാന്‍ കാത്തിരിക്കുന്നു. താങ്കളുടെ മറ്റു വളച്ചോടിക്കലുകള്‍ക്ക് മറുപടി പറഞ്ഞു സമയം കളയേണ്ട എന്നു കരുതുന്നതു കൊണ്ട് അതിനെ പറ്റി പറയുന്നില്ല.

    ReplyDelete
  16. തികച്ചും ഈ വിഷയത്തിനോട്‌ യോജിക്കാതതും എന്നാല്‍ വൈരുദ്ധ്യം നിറഞ്ഞതും ആയ സൂക്തം താങ്കള്‍ തന്നെ കമന്റയി കൊടുത്തിട്ടുണ്ട്. ഈ പുതിയ കാര്യം ശ്രദ്ധയില്‍ പെട്ടതു ഇതാ
    < / >നബി പറഞ്ഞു: ഇസ്‌റാഈല്‍ ഗോത്രത്തിന്ന് നേതൃത്വം നല്‍കിയിരുന്നത് പ്രവാചകന്‍മാരായിരുന്നു; ഓരോ പ്രവാചകന്‍ മരിക്കുമ്പോഴും ഒരു പ്രവാചകന്‍ പിന്‍ഗാമിയായി വന്നിരുന്നു. (ബുഖാരി 3455)< / >

    ഖുര്‍ആന്‍ പ്രകാരം സ്നാപക യോഹന്നാനും യേശുവും പ്രവാചകന്മാര്‍ ആയിരുന്നുവല്ലോ ? എന്നിട്ടും യോഹന്നാനിന്റെ മരണത്തിനു ശേഷമാണോ യേശൂ ജനിക്കുന്നതു? ഇതു ബുഖാരിയുടെ വിശ്വസ്യതയാണോ നബിയുടെ വിശ്വാസ്യതയാണോ ചോദ്യം ചെയ്യുന്നത്? അതോ യോഹന്നാനും യേശുവും സമകാലികര്‍ ആണെന്നു ബൈബിള്‍ നുണ പറഞ്ഞതോ? ഇനിയിപ്പോള്‍ മോശയ്ക്ക് തൊട്ടു പിന്നാലെ യേശുവും വന്നു എന്നു നബിക്ക് ചിന്ത വന്നിട്ടുണ്ടാകുമോ? യേശുവിന്റെ അമ്മാവന്‍ തന്നയോ മോശ !

    ReplyDelete
  17. ഇവയ്ക്കുള്ള മറുപടി എന്റെ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്.

    1
    2
    3
    4

    ReplyDelete
  18. < \ > ഏതെങ്കിലും ഒരു ഖുര്‍ആന്‍ വാക്യം കൊണ്ട് മാത്രമല്ല ഇത് തെളിയിക്കുക. ഖുര്‍ആന്‍, നബിവചനം, ബൈബിള്‍ ഇവ മൂന്നില്‍ നിന്നുമുള്ള തെളിവുകള്‍ ഞാന്‍ നല്‍കിക്കഴിഞ്ഞു. < / >

    അത് താങ്കള്‍ക്ക് സ്വയം വിശ്വസിക്കാന്‍ കൊള്ളാം.

    ബൈബിള്‍ പ്രകാരം അഹരോന്റെ "പുത്രി"യാണ് എലിസബത്ത്‌. (പുത്രിയെന്നാല്‍ തലമുറയിലെ പുത്രി, ഈ ശൈലി താങ്കള്‍ തന്നെ എടുത്തു പറഞ്ഞ നിലയ്ക്ക് എനിക്ക് സംഗതി എളുപ്പം) എലിസബത്തിന്റെ ചാര്‍ച്ചകാരിയാണ് മറിയം. ഒരു ബന്ധു. അടുത്ത ബന്ധുവാകാം അകന്ന ബന്ധുവാകാം, കസിന്‍ , ആന്‍റി എന്നിവരില്‍ ആരുവേണമെങ്കില്‍ ആകാം.

    ക്രിസ്ത്യന്‍ പാരമ്പര്യ പ്രകാരം മറിയത്തിന്റെ അമ്മയായ അന്നയുടെ സഹോദരിയാണ് എലിസബത്ത്‌.അന്നയുടെ ഭര്‍ത്താവ് യഹൂദനായ ഹേലി. ഭര്‍ത്താവിന്റെ വംശത്തില്‍ ആണ് ഭാര്യ അറിയപ്പെടുക. അതുകൊണ്ട് മകള്‍ മേരിയും യഹൂദയായി ഇസ്രായേല്‍ക്കാര്‍ കണക്കാക്കും. ആയതിനാല്‍ യേശുവിനു മേരിയിലൂടെ ഒരേ സമയം രാജകീയ കുടുംബ പാരമ്പര്യവും പുരോഹിത പാരമ്പര്യവും ഉണ്ടെന്നു ക്രിസ്ത്യന്‍ പഠനം. ശരിയാണ് ഇതൊക്കെ ബൈബിളില്‍ ഇല്ല. അതൊരു പാരമ്പര്യമാണ്. അത് പോരല്ലോ നമുക്കിവിടെ. ബൈബിള്‍ നിന്ന് തന്നെ വേണ്ടേ തെളിയിക്കാന്‍? തരാം.

    Luke1: 30- 34 വായിക്കുക. അതില്‍ പുരുഷന്‍ ആരെന്നു പറയാതെ തന്നെ കന്യകാമറിയായത്തെ പുത്രന് "അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം " കൊടുക്കും എന്നാണു പറഞ്ഞത്.

    അത് തന്നെ യേശു മറിയത്തിലൂടെ യേശു യഹൂദനാണ് എന്ന് പറയാനുള്ള കാരണം. ഇതൊക്കെ ഞാന്‍ ഇവിടെ അവസാന ഭാഗത്ത്‌ പറഞ്ഞിട്ടുള്ളതാണ് . താങ്കള്‍ അവിടെ കമന്റു ചെയ്തിരുന്നു. ആ ബ്ലോഗ്‌ മുഴുവന്‍ വായിക്കാതെ കമന്റു ചെയ്തത് കാരണം ഈ ഭാഗം കണ്ടു കാണില്ല. അതുകൊണ്ട് ഇനിയെങ്കിലും വായിക്കുക.

    ReplyDelete
  19. < \ >
    അലിക്കോയ: "1) ഖുര്‍ആന്‍ 66:12 ഇല്‍ ഇംറാന്‍ ഒന്നാമന്‍ എന്നല്ല; ഇംറാന്‍ ഒന്നാമനും രണ്ടാമനും എന്നാണ്‌ അര്‍ത്ഥം. ഇവിടെ മര്‍യമിനെ ഇംറാനിന്റെ മകള്‍ എന്ന് വിളിച്ചത് ഒന്നാമന്റെ വംശത്തില്‍ പിറന്നവളും രണ്ടാമന്റെ മകളും എന്ന ഇരട്ട അര്‍ത്ഥത്തിലാണ്‌. . "

    sajan: ഒരേ സൂക്തത്തിലൂടെ ഈ ഇമ്രാന്‍ മോശയുടെ പിതാവായ ഇമ്രനിനേയും കന്യകാമറിയത്തിന്റെ പിതാവായ ഇമ്രനിനേയും സൂചിപ്പിക്കുന്നു എന്നും 'പുത്രി' എന്ന പദത്തിനു തലമുറയിലെ മകള്‍ എന്നും സ്വന്തം പുത്രി എന്നും വിലയിരുത്തുന്നു."

    = ഇതിനെക്കുറിച്ച് സാജന്‍ ഒന്നും പ്രതികരിച്ചത് കണ്ടില്ല. ഒരേ സമയത്ത് രണ്ട് അര്‍ത്ഥപ്രകാരവും മറിയം ഇംറാനി
    ന്റെ പുത്രിയാണ്‌. ഇംറാന്‍ ഒന്നാമന്റെ വംശത്തില്‍ പിറന്നവള്‍. ഇംറാന്‍ രണ്ടാമന്റെ മകള്‍.

    < / >

    എന്റെ പ്രതികരണം താങ്കള്‍ക്ക് മനസിലായില്ലേ? എന്റെ ഒന്നാമത്തെ സംശയം തന്നെ അതായിരുന്നുവല്ലോ?
    "1) ഇമ്രാന്‍ രണ്ടാമനു സ്വന്തം പുത്രിയായി യേശുവിന്റെ അമ്മയായ മറിയം ഉണ്ടായിരിക്കേ എങ്ങിനെയാണ്‌ 66:12 ലെ ഇമ്രാനിനു ഇമ്രാന്‍ ഒന്നാമന്‍ എന്ന അര്‍ത്ഥം വരുന്നതു? " ഇരട്ട അര്‍ഥം എന്ന് താങ്കള്‍ പറഞ്ഞത് എനിക്ക് മനസിലായി. ആ രണ്ടര്‍ഥത്തില്‍ ഒന്നാമത്തെ അര്‍ത്ഥം എങ്ങിനെ വന്നു എന്നാണ് ഞാന്‍ ചോദിച്ചത്, പ്രത്യേകിച്ചും രണ്ടാമത്തെ അര്‍ത്ഥം താങ്കള്‍ അതിനു കൊടുത്ത നിലയ്ക്ക് !

    മറ്റൊരു വിധത്തില്‍ ചോദിക്കാം. കന്യക മറിയത്തിന്റെ പിതാവ്‌ ഇമ്രാന്‍ ആണെന്ന് നിങ്ങള്‍ പറയുന്ന നിലയ്ക്ക്, ഇമ്രാനിന്റെ പുത്രി എന്ന് പറഞ്ഞാല്‍ അത് എങ്ങിനെ മോശയുടെ പിതാവായ ഇമ്രാനിന്റെ തലമുറയിലെ പുത്രിയാകും ? എങ്ങിനെ ഈ സൂക്തത്തിന് അങ്ങിനെ അര്‍ഥം വരും? ഖുറാനില്‍ അങ്ങിനെ ഒരു ശൈലി ഉണ്ടോ? "പുത്രി/പുത്രന്‍ " എന്ന് പറഞ്ഞാല്‍ തലമുറയിലെ "പുത്രി/പുത്രന്‍ " എന്നും സ്വന്തം "പുത്രി/പുത്രന്‍ " എന്നും ഇരട്ട അര്‍ഥം വരുന്ന മറ്റു വചനങ്ങള്‍ കാണിച്ചു തന്നാല്‍ , ഇതും ഖുര്‍ആനിന്റെ ശൈലിയാണെന്നു പറയാം. ഒറ്റപ്പെട്ട സൂക്തങ്ങളെ ശൈലി എന്ന് പറയില്ല. അതിനെ തെറ്റ് മറയ്ക്കാന്‍ ശ്രമിക്കുന്ന തരികിടയാണെന്നേ പറയൂ.

    ഇങ്ങനെ സങ്കീര്‍ണമായ അര്‍ഥം അവിടെ നിലക്കട്ടെ. ഞാന്‍ ചോദിച്ച മൂന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം താങ്കള്‍ക്കിതുവരെ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ലേ?ആവര്‍ത്തിക്കാം.

    "3) ഖുര്‍ആനിനു ഖുര്‍ആനിന്റെ ശൈലിയാണ്‌. ബൈബിളിനു ബൈബിളിന്റേയും. അതുകൊണ്ട് ചോദിക്കുകയാണ്‌, എവിടെയൊക്കെ തലമുറയിലെ മകളെ/മകനെ സൂചിപ്പിക്കാന്‍ "പുത്രി/പുത്രന്‍ " എന്ന പദങ്ങള്‍ ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുണ്ട്? ബൈബിള്‍ സൂക്തങ്ങള്‍ അല്ല ഞാന്‍ ചോദിച്ചതു എന്നു ഞാന്‍
    പ്രത്യേകം ഓര്‍മിപ്പിക്കുന്നു."

    താങ്കള്‍ പറയുന്നു: "ബനൂ ഇസ്‌റാഈല്‍ എന്ന പ്രയോഗം മതിയായ തെളിവാണ്‌. ഇസ്‌റാഈലിന്റെ മക്കള്‍ എന്നാണ്‌ വാക്കിന്റെ അര്‍ത്ഥം."

    ഇത് മതിയായ തെളിവായി എനിക്ക് തോന്നുന്നില്ല. അത് ഇസ്‌റയേല്‍ വംശത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. മക്കള്‍ എന്ന ബഹുവചനം ശ്രദ്ധിക്കുക. ഒരു വ്യക്തിയുടെ പുത്രനെയോ പുത്രിയെയോ എടുത്തു പറയുന്ന ഒരു സൂക്തം അല്ല അത്. പൊതുവേ പറയുന്നതാണ്. ഇവിടെ ഇമ്രാന്‍ എന്നത് ഒരു വ്യക്തിയും മറിയം എന്ന് വ്യക്തിയും തമ്മിലുള്ള തലമുറയിലുള്ള പുത്രി എന്ന ബന്ധം പോലെ തത്തുല്യമായ പ്രയോഗം ഖുറാനില്‍ വേറെ എവിടെയെങ്കിലും ഉണ്ടോ എന്നാണ് ഞാന്‍ ചോദിച്ചത്? (ശ്രദ്ധിക്കുക, വ്യക്തികള്‍ തമ്മില്‍ !!)

    ഒരു ഉദാഹരണം അബ്രാഹത്തിന്റെ പുത്രന്‍ ആണ് ദാവീദ്‌ എന്നത് ഒരു ബൈബിള്‍ ശൈലിയാണ്. അതിനു തുല്യമായി എന്തെങ്കിലും ശൈലി ഖുര്‍ആനില്‍ ഉണ്ടോ? ഇത്ര ലളിതമായ ശൈലി ഖുറാനില്‍ നിന്ന് കണ്ടു പിടിചു തന്നാല്‍ ഉപകാരമായിരുന്നു. എന്നിട്ട് നമുക്ക്‌ സങ്കീര്‍ണമായ ശൈലി തപ്പാം.

    ReplyDelete
  20. < \ >
    3/33 ഇലും 3/35 ഇലുമാണ്‌ ഇംറാന്‍ മാരെക്കുറിച്ചു പറഞ്ഞിട്ടുള്ളത്. 3/33 ഇല്‍ പറഞ്ഞ ഇംറാന്‍ ഒന്നാമന്റെ വംശത്തില്‍ പിറന്നവനാണ്‌ 3/35 ഇല്‍ പറഞ്ഞ ഇംറാന്‍ രണ്ടാമന്‍. 3/33 ഇല്‍ ഇംറാന്‍ എന്ന വ്യക്തിയെ അല്ല ഇംറാന്‍ കുടുംബത്തെയാണ്‌ പരാമര്‍ശിച്ചിരിക്കുന്നത്. ആ കുടുംബത്തിലാണ്‌ മൂസയും ഹാറൂനും ജനിച്ചത്. ആ കുടുംബത്തില്‍ തന്നെയാണ്‌ ഇംറാന്‍ രണ്ടാമ്മനും അദ്ദേഹത്തിന്റെ മകള്‍ മര്‍യമും അവരുടെ മകന്‍ യേശുവും ജനിച്ചിട്ടുള്ളത്. ഇംറാന്‍ കുടുംബത്തെക്കുറിച്ച് പറഞ്ഞ ഉടനെ ഇംറാന്‍ രണ്ടാമന്‍, മര്‍യം, അവരെ സകരിയ വളര്‍ത്തിയത്, പിന്നെ യേശുവുന്റെ ജനനം ഇത്യാതി കാര്യങ്ങള്‍ പറഞ്ഞത് ഇവര്‍ തമ്മിലുള്ള വംശ ബന്ധം സൂചിപ്പിക്കാന്‍ വേണ്ടിയാണെന്ന് ഊഹിക്കാം. < / >

    താങ്കള്‍ക്ക് ഊഹിക്കാം . അതിലും നേരെചൊവ്വേയുള്ള വായന ഞാന്‍ പറഞ്ഞിരുന്നു ഈ ബ്ലോഗില്‍ തന്നെ.

    "ഖുറാന്‍ 3:33 തീര്‍ച്ചയായും ആദമിനെയും നൂഹിനെയും ഇബ്രാഹീം കുടുംബത്തേയും ഇംറാന്‍ കുടുംബത്തേയും ലോകരില്‍ ഉല്‍കൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു. 34 ചിലര്‍ ചിലരുടെ സന്തതികളായിക്കൊണ്ട്‌. അല്ലാഹു ( എല്ലാം ) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. 35ഇംറാന്‍റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക: ) എന്‍റെ രക്ഷിതാവേ, ..."

    തുടര്‍ന്ന് പറയുന്നത് ഒരു വിശിഷ്ട വ്യക്തിയുടെ ജനനമാണ്. യേശുവിന്റെ അമ്മയായ മറിയത്തിന്റെ! ഇബ്രാഹിമിന്റെ കുടുംബത്തെ പറ്റി പറയുകയും ഇമ്രാനിന്റെ ഭാര്യ പ്രസവിക്കുന്ന പെണ്‍കുട്ടിയുടെ മേന്മ പറയുകയും ചെയ്യിന്നിടത്ത് അത് ഇമ്രാന്‍ എന്ന വ്യക്തിയെ എങ്ങിനെ അല്ലാഹു ഉല്‍കൃഷ്ടരായി തിരഞ്ഞെടുത്തിരിക്കുന്നു എന്നല്ലേ അതിന്റെ നേര്‍വായന? പ്രത്യേകിച്ചും ലളിതമാണ് ഖുര്‍ആനിന്റെ ഭാഷ എന്ന് ഖുര്‍ആന്‍ അവകാശപ്പെടുന്നത് എന്ന് കൂടി പരിഗണിച്ചാല്‍ !

    അതായത് 3:33 ല്‍ ഇമ്രാനിന്റെ കുടുംബത്തെ പറ്റി പറയുകയും 3:35 ഇമ്രാനിനെയും അദ്ദേഹത്തിന്റെ ഭാര്യയേയും പുത്രിയും പറയുമ്പോള്‍ അതേ കുടുബത്തിനെ പറ്റിയല്ല 3:33 ല്‍ പറയുന്നത് എന്ന് എങ്ങിനെ താങ്കള്‍ ഊഹിച്ചു? വ്യക്തമായ വളച്ചൊടിക്കലാണ് താങ്കള്‍ നടത്തുന്നത് . ഈ രണ്ടു പേരും രണ്ടു ഇമ്രാനുകള്‍ ആണെന്ന് ഒരു തെളിവ് പോലും ഇല്ല. ഒന്നുങ്കില്‍ ആ ഇമ്രാന്‍ മോശയുടെ പിതാവാണ്, അല്ലെങ്കില്‍ അത് മറിയത്തിന്റെ പിതാവാണ്. രണ്ടും രണ്ടാകുവാന്‍ ഒരു സാധ്യതയും ഞാന്‍ കാണുന്നില്ല.

    താങ്കളുടെ വിശദീകരണത്തെ പറ്റി കൂടുതല്‍ ചോദിക്കട്ടെ.
    3:33 ല്‍ ആദം മുതലുള്ള വിശിഷ്ട വ്യക്തികളെ പറ്റി പറയുന്നുണ്ട്. ആദം, നോഹ് , ഇബ്രാഹിം, ഇമ്രാന്‍ . എന്തുകൊണ്ട് ഇമ്രാനിനേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്ന മോശ/അഹരോന്‍ എന്നിവരെ ആ ലിസ്റ്റില്‍ കാണുന്നില്ല.3:33 ല്‍ പറയുന്ന ഇമ്രാന്‍ ഇമ്രാന്‍ ഒന്നാമന്‍ ആണെന്നുള്ള താങ്കളുടെ വിശദീകരണം എനിക്കും ബോധിച്ചു. രണ്ടാമന്‍ ആയിരുന്നെങ്കില്‍ അതിനും മുമ്പേ മോശയുടെ/അഹരോന്റെ പേര് വന്നേനേ!
    ഈ ഇമ്രാന്‍ രണ്ടാമാന്‍ ആരുടെ തലമുറയില്‍ വരും? മോശയുടെ തലമുറയിലോ അതോ അഹരോന്റെ തലമുറയിലോ? 3:35 ലെ ഇമ്രാന്‍ താങ്കള്‍ പറയുന്ന പോലെ ഇമ്രാന്‍ രണ്ടാമനെ പറ്റിയാനെങ്കില്‍ എന്ത് കൊണ്ട് ഇമ്രാന്‍ ഒന്നാമനും ഇമ്രാന്‍ രണ്ടാമനും ഇടയിലുള്ള പ്രധാനിയായ മോശ/അഹരോന്‍ വിട്ടു പോയി?
    "ലോകരില്‍ ഉല്‍കൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു" എന്ന് പറഞ്ഞവരില്‍ മോശ/അഹരോന്‍ പെടില്ലേ?

    ReplyDelete
  21. < / >ഈ വാദങ്ങളെയെല്ലാം കൂടുതല്‍ ബലപ്പെടുത്തുന്ന തെളിവായി ഒരു നബിവചനം ഞാന്‍ ഉദ്ധരിച്ചിരുന്നു. ഈസയും യഹ്‌യായും മാതൃസഹോദരിമാരുടെ മക്കളാണ്‌ എന്നാണ്‌ നബി പറഞ്ഞത്. സാജന്‍ അത് കണ്ടതായി പോലും നടിച്ചില്ല. < / >

    മാതൃ സഹോദരിമാരുടെ മക്കളാണ് എന്നത് ഒരിക്കലും ഇസ്രായേല്‍ ശൈലി പ്രകാരം ഒരേ വംശത്തിലാവുകയില്ല എന്നത് കൊണ്ടാണ് അത് അവഗണിച്ചത്. മാതൃ സഹോദരികള്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ വംശത്തിന്റെ കീഴിലാണ് വരിക. അതുകൊണ്ട് അതൊരു ദുര്‍ബലമായ വാദമാണെന്ന് താങ്കള്‍ക്ക് മനസിലായില്ലെങ്കിലും എനിക്ക് മനസിലായി. പറഞ്ഞു വരുമ്പോള്‍ ആരാണ് ഈ മാതൃ സഹോദരികള്‍ ? അവര്‍ മാതൃ സഹോദരികള്‍ ആണെന്ന് എങ്ങിനെ മനസിലായി ?

    ReplyDelete
  22. മറുപടി ഇവിടെ വായിക്കാം.

    ReplyDelete
  23. ഞാന്‍ കുറച്ചൊക്കെ വായിച്ചു നോക്കി. എന്റെ തല കറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ നിറുത്തി. ഇനിയും വായിക്കാന്‍ ശ്രമിക്കാം. പല തവണ വായിക്കുമ്പോള്‍ ശരിയാകുമായിരിക്കും. ഇപ്പോള്‍ എനിക്കൊന്നും മനസ്സിലായിട്ടില്ല.

    ReplyDelete
  24. പുതിയതായി ഒന്നും പറയാനില്ലാത്ത മറുപടിയാണ് എനിക്ക് കാണുവാന്‍ കഴിഞ്ഞത് ! കാതലായ ചോദ്യങ്ങള്‍ക്ക്‌ ഒന്നും താങ്കള്‍ മറുപടി പറഞ്ഞിട്ടില്ല എന്നു ഞാന്‍ ചൂണ്ടികാണിക്കുവാന്‍ ആഗ്രഹിക്കുന്നു.

    ചോദ്യങ്ങള്‍ ഒരു ഓര്‍ഡരില്‍ ആക്കി തരാം.
    1) ഇമ്രാന്‍ ഒന്നാമന് രണ്ടു ആണ്‍മക്കള്‍ ഉണ്ട്. മോശയും അഹരോനും . ഇതില്‍ ആരുടെ തലമുറയിലാണ് ഇമ്രാന്‍ രണ്ടാമന്‍ വരുന്നത്?
    2) എന്ത് കൊണ്ട് മോശ/അഹരോനിനെ പറ്റി 3:33-35 ല്‍ പറഞ്ഞില്ല! അല്ലാഹു ഉല്‍കൃഷ്ടരായി തിരഞ്ഞെടുത്തവരില്‍ ഇവര്‍ രണ്ടും പെടില്ലേ?
    3) താങ്കളുടെ 6,7 പോയിന്റുകളില്‍ , ബൈബിള്‍ വചനങ്ങള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. അവയുടെ വിശദീകരണം ഞാന്‍ (രണ്ടു വട്ടം) നല്‍കിയതാണ്. ഖുര്‍ആന്‍ വിശദീകരിക്കാന്‍ അതെ പുസ്തകം തള്ളി കളഞ്ഞ ബൈബിള്‍ താങ്കള്‍ ഉപയോഗിക്കുന്ന പരിതാപകരമായ അവസ്ഥ വീണ്ടും കാണുവാന്‍ കഴിഞ്ഞു.
    4) പോയിന്റ് അഞ്ചില്‍ താങ്കള്‍ മാതൃ സഹോദരികളെ പറ്റി പറഞ്ഞിരിക്കുന്നു. ആരാണിവര്‍ എന്നാണ്‌ ഞാന്‍ ചോദിച്ചത്? അല്ലാതെ ആരാണ് ഈ വിവരം നബിയ്ക്ക് നല്‍കിയത് എന്നല്ല. എന്തിനാണ് താങ്കള്‍ ഒഴിഞ്ഞു മാറിയത് എന്ന് ഞാന്‍ അവസാനം എഴുതിയിട്ടുണ്ട്. (XX)
    5) പോയിന്റു നാല് താങ്കള്‍ ആവര്‍ത്തിക്ക മാത്രമേ ചെയ്തിട്ടുള്ളൂ. ഞാന്‍ ചോദിച്ചതിനു മറുപടിയായില്ല. ആ ശൈലി ഖുര്‍ആനില്‍ വേറെ എവിടെയെങ്കിലും ഉണ്ടോ എന്നായിരുന്നു ചോദ്യം?
    6) പോയിന്റ് മൂന്ന്‍ ...ഇതും വെറും ആവര്‍ത്തനം മാത്രം. ചോദ്യത്തിനുള്ള ഉത്തരമായില്ല.
    7) പോയിന്റ് രണ്ട്... മോശയും യേശുവും തമ്മില്‍ എത്ര കാലത്തിന്റെ അന്തരമുണ്ട് എന്നാണ്‌ 2/87 പറയുന്നത്?
    ആരാണ് ഈ മോശ? നമ്മള്‍ ചര്‍ച്ച ചെയ്ത ഖുര്‍ആന്‍ സൂക്തങ്ങളുടെ പരിസരത്തൊന്നും ഈ ചങ്ങാതിയെ കണ്ടില്ലല്ലോ? ( സംഗ്രഹം താഴെ എഴുതിയിട്ടുണ്ട്)
    8) പോയിന്റു ഒന്ന്.... 3/33 ല്‍ ഇമ്രാന്‍ കുടുബതിനെ പറ്റിയാണ് പറയുന്നത് സമ്മതിച്ചു. 3/35 പിന്നെ എന്താണ് പറയുന്നത്? ഇമ്രാന്‍, ഭാര്യ, മകള്‍ ! ഇതെന്താ കുടുംബമല്ലേ? (ഈ സൂക്തങ്ങളില്‍ രണ്ടു ഇമ്രാന്‍ ഇല്ല എന്നതിന് ഈ തെളിവ്‌ പോരേ?)
    9) "പുത്രന്‍ / പുത്രി" എന്ന് പറഞ്ഞാല്‍ അത് തലമുറയിലെ "പുത്രന്‍ / പുത്രി"യാണ് എന്ന ശൈലി വ്യക്തമാക്കുന്ന ഖുര്‍ആന്‍ ശൈലി ഞാന്‍ ആവശ്യപ്പെട്ടിരുന്നു. അത് എവിടെ?
    10) ഒരേ സൂക്തതിലൂടെ തലമുറയിലെ പുത്രി , സ്വന്തം പുത്രി എന്ന് അര്‍ത്ഥമാക്കുന്ന ശൈലി എവിടെ?

    പുതിയ രണ്ടു ചോദ്യങ്ങള്‍ കൂടി ചേര്‍ക്കുന്നു.
    11) (പ്രധാനികളായ ) ആദം, നോഹ് , ഇബ്രാഹിം എന്നിവരെയും (അപ്രധാനിയായ) ഇമ്രാന്‍ ഒന്നാമനേയും 3/33 പരാമര്‍ശിച്ചു. അത് കഴിഞ്ഞു എന്ത് കൊണ്ട് (വളരെ പ്രധാനിയായ ) മോശ/അഹരോനിനെ പരാമര്‍ശിക്കാതെ (അതിലും അപ്രധാനിയായ ) ഇമ്രാന്‍ രണ്ടാമനെ പരാമര്‍ശിച്ചു? അതോ ഇവര്‍ക്കിടയില്‍ മോശ ഇല്ലെന്ന് അല്ലാഹുവിനു തോന്നി കാണുമോ?
    12. 3/33-35 വംശാവലിയില്‍ എവിടെയും മോശയെ/അഹരോനിനെ പരാമര്‍ശിക്കാത്തത് വഴി അതില്‍ പറയുന്ന ഇമ്രാന്‍ മോശയുടെ പിതാവാണ് എന്ന് എങ്ങിനെ മനസിലായി? ഇബ്രാഹിം നബിയുടെ തായ്‌വഴിയില്‍ വേറൊരു ഇമ്രാന്‍ ഉണ്ടായിക്കൂടെ ? അങ്ങിനെ വന്നാല്‍ യേശു ലേവിയുടെ വംശജനാണ് എന്ന് വാദിക്കാന്‍ പറ്റില്ല അല്ലേ?

    ReplyDelete
  25. < / > ഒരാളുടെ വംശം നിര്‍ണ്ണയിക്കേണ്ടത് അയാളുടെ അമ്മയ്ക്ക് കല്യാണം നിശ്ചയിക്കപ്പെട്ട ആളിലേക്ക് ചേര്‍ത്തിട്ടല്ല. അയാളുടെ സ്വന്തം അച്ഛനോട് ചേര്‍ത്തിട്ടാണ്‌. < / >

    തീര്‍ച്ചയായും. (XX) ഞാന്‍ മാതൃ സഹോദരികളെ പറ്റി ചോദിച്ചത് താങ്കളുടെ തിയറിയുടെ പാപരത്തം ചൂണ്ടികാണിക്കാനാണ്. ഇത് പ്രകാരം മറിയത്തിനു എലിസബത്ത്‌ എന്ന സഹോദരിയെ കൂടി കിട്ടും എന്ന് താങ്കളെ കൊണ്ട് പറയിപ്പിക്കാനാണ് ഞാന്‍ ആ ചോദ്യം ചോദിച്ചത്. അഹരോന്‍ എന്ന സഹോദരന്‍ 19:28 ആദ്യമേ തന്നെ സൌജന്യമായി ലഭിച്ചിട്ടുമുണ്ട്. ഇപ്പോള്‍ ഒന്ന് കൂടി.
    ഇമ്രാനിന്റെ മക്കള്‍ ഇവരാകും അഹരോന്‍, എലിസബത്ത്‌, മറിയം. ഖുര്‍ആന്‍ പ്രകാരം ഇങ്ങനെയാണോ കാര്യങ്ങള്‍ ? (ഒരു ചീട്ടുകൊട്ടാരം കാണുന്ന പ്രതീതി)

    < / >എന്നാല്‍ ഈ പൊതു നിയമം യേശുവിന്ന് ബാധകമാക്കാന്‍ കഴിയുകയില്ല. കാരണം അദ്ദേഹത്തിന്ന് അച്ഛനില്ല. അത്കൊണ്ട് അദ്ദേഹത്തിന്റെ അമ്മയുടെ വംശത്തില്‍ അദ്ദേഹത്തെയും ഉള്‍പ്പെടുത്തേണ്ടി വരും.< / >

    തീര്‍ച്ചയായും . അത് തന്നെയാണ് ഞാന്‍ Luke1: 30- 34 ഉപയോഗിച്ച് കാണിച്ചു തന്നത്. അത് പ്രകാരം അമ്മ വഴിയും യേശു "പിതാവായ" ദാവീദിന്റെ വംശജന്‍ ആണ്. കാരണം , പുരുഷനെ അറിയിക്കാതെ തന്നെയാണ് മാലാഖ ഈ വംശാവലി സൂചിപ്പിച്ചത്. അത് കൊണ്ട് മേരിയുടെ വംശവും ദാവീദിന്റെ വംശമായിരിക്കണമല്ലോ? (ഇതിനു മറുപടി പറയാതെ , താങ്കള്‍ ഇനിയും "ബൈബിള്‍ പ്രകാരം മറിയം ലേവി വംശജയാണ്" എന്ന് ആവര്‍ത്തിക്കുമെന്ന് എനിക്കറിയാം. )

    ReplyDelete
  26. ഇനി സംഗ്രഹം.
    മൂന്ന്‍ പോയിന്റുകള്‍ ആണ് നമ്മുടെ മുമ്പില്‍ പ്രധാനമായും.
    1 19:28 (അഹരോന്റെ സ്വന്തം സഹോദരി). ഇത് ലേവി വംശവുമായി യാതൊരു ബന്ധവും ഇല്ല.
    2. 3:33-35 (ഇമ്രാന്‍ കുടുംബം) ഈ വംശാവലിയില്‍ മോശയേയോ അഹരോനെയോ കാണാത്തതിനാല്‍ ഇതില്‍ പറയുന്ന ഇമ്രാന്‍ കുടുംബം ലേവി വംശം ആകുകയില്ല.
    3. 66:12 (ഇമ്രാനിന്റെ പുത്രി) 3:33-35 പ്രകാരം മറിയത്തിന്റെ പിതാവ്‌ ഒരു ഇമ്രാന്‍ ആണ് എന്നിരിക്കെ, 66:12 പുത്രി എന്ന പ്രയോഗം സ്വന്തം പുത്രിയെ സൂചിപ്പിക്കുന്നു.

    പറഞ്ഞു വന്നത് എന്തെന്നാല്‍ യേശു ലേവി വംശജനാണ് എന്ന് പറയുവാന്‍ തക്ക ഒരു തെളിവും താങ്കളുടെ മുമ്പില്‍ ഇല്ല. ബൈബിളില്‍ നിന്ന് പോയിട്ട് ഖുര്‍ആനില്‍ പോലും ഒരു സൂക്തം കണ്ടെത്തുവാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല 3:33-35 ലെ സൂക്തത്തില്‍ ഖുര്‍ആനിന്‍ ഓതി കൊടുത്ത അല്ലാഹുവിന്റെ യഥാര്‍ത്ഥ മുഖം വ്യക്തമായി കാണുകയും ചെയ്യാം.

    ReplyDelete
  27. "ബൈബിളില്‍ നിന്ന് പോയിട്ട് ഖുര്‍ആനില്‍ പോലും ഒരു സൂക്തം കണ്ടെത്തുവാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടില്ല. "

    ലൂക്ക : 1 : 5 :
    "യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്തു അബീയാക്കൂറിൽ സെഖര്യാവു എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുത്തി ആയിരുന്നു; അവൾക്കു എലീശബെത്ത് എന്നു പേർ."
    ...
    ലൂക്ക : 1 : 36 : "നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർദ്ധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്കു ഇതു ആറാം മാസം."

    ഡിയര്‍ സാജന്‍ :
    ലൂക്ക : 1 : 5 ല്‍ പറഞ്ഞ അഹരോന്‍ മോശയുടെ സഹോദരനോ , അല്ലെങ്കില്‍ എലീശബെത്തിന്‍റെ നേരിട്ടുള്ള പിതാവോ ? എന്താണ് ക്രിസ്ത്യന്‍ വിശ്വാസം ?

    മോശയുടെ സഹോദരന്‍ ആണെങ്കില്‍ യേശു ലെവി വംശജന്‍ തന്നെയല്ലേ ?
    അല്ലെങ്കില്‍ "കന്യകാ മറിയം അഹരോന്റെ സഹോദരി ?!" എന്ന പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റല്ലേ?
    ഉത്തരം എന്തായാലും ആലിക്കോയ പറഞ്ഞതിനെ അത് ബാധിക്കുകയില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്. സംശയമുള്ള കാര്യങ്ങള്‍ ഞാന്‍ അദ്ദേഹത്തിന്‍റെ പോസ്റ്റില്‍ ചോദിച്ചിരുന്നു. അവിടെ അദ്ദേഹം രണ്ടു ഇമ്രാനെ കുറിച്ചും വിശദീകരിചിടുണ്ട്.

    ReplyDelete
  28. < \ >
    ലൂക്ക : 1 : 5 ല്‍ പറഞ്ഞ അഹരോന്‍ മോശയുടെ സഹോദരനോ , അല്ലെങ്കില്‍ എലീശബെത്തിന്‍റെ നേരിട്ടുള്ള പിതാവോ ? എന്താണ് ക്രിസ്ത്യന്‍ വിശ്വാസം ?
    < / >

    മോശയുടെ സഹോദരന്‍ അഹരോന്‍ തന്നെ. അത് പ്രകാരം എലിസബത്ത്‌ ലേവി വംശജയാണ്. മേരി ഏതു വംശജയാണ് എന്നറിയണമെങ്കില്‍ ഈ കമന്റ് വായിച്ചു നോക്കുമല്ലോ. ആവര്‍ത്തനം ഒഴിവാക്കുവാന്‍ സഹായിക്കും.

    ReplyDelete
  29. യേശു ദാവീദ് വംശജനാണ് എന്നു സ്ഥാപിക്കാന്‍ ബൈബിള്‍ രചയിതാക്കള്‍ അവതരിപ്പിക്കുന്ന യേശുവിന്റെ വംശാവലി പരസ്പരവൈരുദ്ധ്യം ഉള്ളതാണ്.

    മത്തായിയുടെ സുവിശേഷപ്രകാരം ദാവീദിന്റെ പുത്രനായ സോളമന്റെ പരമ്പരയില്‍ പെട്ടയാളാണ് മറിയത്തിന്റെ ഭര്‍ത്താവായ ജോസഫ്‌. എന്നാല്‍ ലൂക്കായുടെ സുവിശേഷപ്രകാരം ദാവീദിന്റെ പുത്രനായ നാഥാന്റെ പരമ്പരയില്‍ പെട്ടയാളാണ് മറിയത്തിന്റെ ഭര്‍ത്താവായ ജോസഫ്‌. ഇതു പരസ്പര വൈരുദ്ധ്യമാണ്. യേശു ദാവീദിന്റെ പരമ്പരയില്‍ പെട്ട ആളായിരുന്നു എന്നു സ്ഥാപിക്കാന്‍ പില്‍ക്കാല സുവിശേഷകാരന്മാര്‍ ഉണ്ടാക്കിയെടുത്തതല്ല ഇതെങ്കില്‍ ഈ വ്യത്യാസം എങ്ങനെ വന്നു എന്നു വിശദീകരിക്കാമോ? രണ്ടു സുവിശേഷത്തിലും ജോസഫിന്റെ പിതാവായി പറയുന്നത് രണ്ടു പേരെ ആണ്. ദാവീദിന് പല പുത്രന്മാര്‍ ഉണ്ടായിരുന്നിരിക്കാം, എന്നാല്‍ ജോസഫിന് ഒന്നിലേറെ പിതാക്കന്‍മാര്‍ ഉണ്ടായിരുന്നിരിക്കില്ലല്ലോ?

    ReplyDelete
  30. »» ملباري ««

    താങ്കള്‍ ഉദ്ദേശിക്കുന്ന ചര്‍ച്ച ഇവിടെ,
    യേശുവിന്റെ വംശാവലി , ഒരു ബ്ലോഗ്‌ ആയി ഉണ്ട്. ഇവിടെ യേശുവിന്റെ വംശാവലിയേക്കാള്‍ ഉപരി മറിയത്തിന്റെ വംശാവലി ആണ് ചര്‍ച്ച ചെയ്യുന്നത്. മറിയം ലേവി വംശജ ആണോ യഹൂദ വംശജ ആണോ എന്ന് ഖുര്‍ആന്‍/ ബൈബിള്‍ വഴി തെളിയിക്കാന്‍ പറ്റുമോ എന്നാണു ഇവിടെ ചര്‍ച്ച.

    ReplyDelete
  31. Sajan: ? പുതിയതായി ഒന്നും പറയാനില്ലാത്ത മറുപടിയാണ് എനിക്ക് കാണുവാന്‍ കഴിഞ്ഞത് ! കാതലായ ചോദ്യങ്ങള്‍ക്ക്‌ ഒന്നും താങ്കള്‍ മറുപടി പറഞ്ഞിട്ടില്ല എന്നു ഞാന്‍ ചൂണ്ടികാണിക്കുവാന്‍ ആഗ്രഹിക്കുന്നു.

    = നിഗമനം ശരിയാണ്‌! പുതുതായി കാര്യമായി ഒന്നും പറയാനില്ല. താങ്കള്‍ ചോദിച്ചവ കാതലായ ചോദ്യങ്ങളാണെന്ന് എനിക്ക് തോന്നുന്നില്ല.

    ? 1) ഇമ്രാന്‍ ഒന്നാമന് രണ്ടു ആണ്‍മക്കള്‍ ഉണ്ട്. മോശയും അഹരോനും . ഇതില്‍ ആരുടെ തലമുറയിലാണ് ഇമ്രാന്‍ രണ്ടാമന്‍ വരുന്നത്?

    = ഇത്പോലുള്ള ചില ചോദ്യങ്ങള്‍ എനിക്കങ്ങോട്ടും ചോദിക്കാനുണ്ട്. എലിസബെതിന്റെ പിതാവാരാണ്‌? മാതാവാരാണ്‌? ഈ മാതാ പിതാക്കള്‍ക്ക് എത്ര മക്കളുണ്ട്? ആണെത്ര? പെണ്ണെത്ര? അവരുടെ പേരെന്താണ്‌?
    കന്യാ മറിയമിന്റെ (ജോസഫിന്റെയല്ല) പിതാവാരണ്‌? മാതാവാരാണ്‌? ഈ മാതാപിതാക്കള്‍ക്ക് എത്ര മക്കളുണ്ട്? ആണെത്ര? പെണ്ണെത്ര? അവരുടെ പേരെന്താണ്‌?
    കന്യാ മറിയം എത്ര പ്രസവിച്ചു? ആണ്‍മക്കളെത്ര? പെണ്‍മക്കളെത്ര? അവരുടെ പേരെന്താണ്‌?
    എല്ലാ വിശദാംശങ്ങളും വ്യക്തമാക്കുന്ന കൃതിയാണല്ലോ ബൈബിള്‍. അപ്പോള്‍ ഇതൊക്കെ അതില്‍ കാണണമല്ലോ.

    ? 2) എന്ത് കൊണ്ട് മോശ/അഹരോനിനെ പറ്റി 3:33-35 ല്‍ പറഞ്ഞില്ല! അല്ലാഹു ഉല്‍കൃഷ്ടരായി തിരഞ്ഞെടുത്തവരില്‍ ഇവര്‍ രണ്ടും പെടില്ലേ?

    = അഞ്ചോ ആറോ തവണ ആവര്‍ത്തിച്ചിട്ടും ഞാന്‍ പറഞ്ഞതെന്തെന്ന് താങ്കള്‍ക്ക് മനസ്സിലായിട്ടില്ല. കഷ്ടം തന്നെ! ഇംറാനെ തെരഞ്ഞെടുത്തെന്നല്ല; ഇംറാന്‍ കുടുംബത്തെ തെരഞ്ഞെടുത്തെന്നാണ്‌ 3:33 ല്‍ പറഞ്ഞത്. അതില്‍ മൂസാ ഹാറൂന്‍മാര്‍ പെടുമോ ഇല്ലേ എന്ന് താങ്കള്‍ക്ക് തീരുമാനിക്കാം.

    ? 3) താങ്കളുടെ 6,7 പോയിന്റുകളില്‍ , ബൈബിള്‍ വചനങ്ങള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. അവയുടെ വിശദീകരണം ഞാന്‍ (രണ്ടു വട്ടം) നല്‍കിയതാണ്. ഖുര്‍ആന്‍ വിശദീകരിക്കാന്‍ അതെ പുസ്തകം തള്ളി കളഞ്ഞ ബൈബിള്‍ താങ്കള്‍ ഉപയോഗിക്കുന്ന പരിതാപകരമായ അവസ്ഥ വീണ്ടും കാണുവാന്‍ കഴിഞ്ഞു.

    = താങ്കളുടെ വിശദീകരണം അടിസ്ഥാന രഹിതമായതിനാല്‍ എനിക്കത് സ്വീകാര്യമല്ല. ഞാന്‍ പറഞ്ഞ ഏഴും ചേര്‍ത്തു വായിക്കാന്‍ താങ്കള്‍ ഭയപ്പെടുന്നത് കൊണ്ടാണ്‌ ഇങ്ങനെയൊക്കെ പറയുന്നത്.

    ? 4) പോയിന്റ് അഞ്ചില്‍ താങ്കള്‍ മാതൃ സഹോദരികളെ പറ്റി പറഞ്ഞിരിക്കുന്നു. ആരാണിവര്‍ എന്നാണ്‌ ഞാന്‍ ചോദിച്ചത്? അല്ലാതെ ആരാണ് ഈ വിവരം നബിയ്ക്ക് നല്‍കിയത് എന്നല്ല. എന്തിനാണ് താങ്കള്‍ ഒഴിഞ്ഞു മാറിയത് എന്ന് ഞാന്‍ അവസാനം എഴുതിയിട്ടുണ്ട്.

    = യേശുവും യോഹന്നാനും മാതൃ സഹോദരിമാരുടെ മക്കളാണെന്ന ഹദീസ് ഞാന്‍ ഉദ്ധരിച്ചിരുന്നു. ഇത് പറയുമ്പോള്‍ രണ്ട് പേരുടെയും മാതാക്കള്‍ സഹോദരിമാരാണെന്നാണ്‌ ഇതിന്റെ അര്‍ത്ഥമെന്ന് ഓര്‍ക്കാതെയാണ്‌ ഞാന്‍ പറഞ്ഞതെന്ന് താങ്കള്‍ കരുതി. താങ്കളോടെനിക്ക് സഹതാപം തോന്നുന്നു. യേശുവിന്റെയും യോഹന്നാന്റെയും മാതാക്കളെക്കുറിച്ച് തന്നെയാണ്‌ ഇപ്പറഞ്ഞത്. അവര്‍ ആരാണെന്ന് താങ്കള്‍ക്കറിയാമെന്ന് ഞാന്‍ കരുതുന്നു.
    കൂട്ടത്തില്‍ "അവര്‍ മാതൃ സഹോദരികള്‍ ആണെന്ന് എങ്ങിനെ മനസിലായി ?" എന്ന് താങ്കള്‍ ചോദിച്ചിരുന്നു. അതിന്ന് ഞാന്‍ നല്‍കിയ മറുപടി "അവര്‍ ആരാണെന്ന" താങ്കളുടെ ചോദ്യത്തിന്നുള്ള മറുപടിയാണെന്ന് താങ്കള്‍ തെറ്റിദ്ധരിച്ചു. അതോ അങ്ങനെ അഭിനയിക്കുന്നതോ?

    ReplyDelete
  32. Sajan: 5) പോയിന്റു നാല് താങ്കള്‍ ആവര്‍ത്തിക്ക മാത്രമേ ചെയ്തിട്ടുള്ളൂ. ഞാന്‍ ചോദിച്ചതിനു മറുപടിയായില്ല. ആ ശൈലി ഖുര്‍ആനില്‍ വേറെ എവിടെയെങ്കിലും ഉണ്ടോ എന്നായിരുന്നു ചോദ്യം?

    = പോയന്റ് നാല്‌ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു: (4. 66/12 ഇല്‍ കന്യാ മര്‍യമിനെ ഇംറാനിന്റെ പുത്രി എന്ന് വിളിച്ചിരിക്കുന്നു. ഇംറാന്‍ ഒന്നാമന്റെ വംശത്തില്‍ പിറന്നവള്‍ എന്ന അര്‍ത്ഥത്തിലും ഇംറാന്‍ രണ്ടാമന്റെ മകള്‍ എന്ന അര്‍ത്ഥത്തിലു ഈ വിളി ശരിയാണ്‌.) പിതാവില്ലാതെ മക്കള്‍ ജനിക്കുന്നതിന്റെ വേറെ എത്ര ഉദാഹരണം കണ്ടിട്ടാണ്‌ ക്രിസ്തുവിനെ താങ്കള്‍ വിശ്വസിച്ചത്. ബൈബിളില്‍ നിന്ന് ഇതിന്ന് വേറെ ഉദാഹരണം ആരെങ്കിലും ചോദിച്ചാല്‍?

    ? 6) പോയിന്റ് മൂന്ന്‍ ...ഇതും വെറും ആവര്‍ത്തനം മാത്രം. ചോദ്യത്തിനുള്ള ഉത്തരമായില്ല.

    = ഇതാണ്‌ ഞാന്‍ നേരത്തെ പറഞ്ഞത്, ഏഴും ചേര്‍ത്തു വായിക്കണമെന്ന്. പോയന്റ് മൂന്നിനോട് ചുരുങ്ങിയത് പോയന്റ് രണ്ടെങ്കിലും ഒന്ന് ചേര്‍ത്തു വായിച്ചു നോക്കുക.(പോയന്റ്: 2. മൂസായും യേശുവും തമ്മില്‍ കാലത്തില്‍ അകലമുണ്ടെന്നത് ഖുര്‍ആന്‍ 2/87 വ്യക്തമാക്കിയിട്ടുണ്ട്. പോയന്റ്: 3. 3/35 ഇല്‍ പറഞ്ഞ ഇംറാന്‍ മര്‍യമിന്റെ പിതാവായ ഇംറാനാണ്‌. അപ്പോള്‍ 3/33 ഇല്‍ പറഞ്ഞ ഇംറാനും 3/35 ഇല്‍ പറഞ്ഞ ഇംറാനും രണ്ടാളാണെന്നും ഒരേ വംശത്തില്‍ പെട്ടവരാണെന്നും മനസ്സിലാക്കാം.)

    ? 7) പോയിന്റ് രണ്ട്... മോശയും യേശുവും തമ്മില്‍ എത്ര കാലത്തിന്റെ അന്തരമുണ്ട് എന്നാണ്‌ 2/87 പറയുന്നത്?
    ആരാണ് ഈ മോശ? നമ്മള്‍ ചര്‍ച്ച ചെയ്ത ഖുര്‍ആന്‍ സൂക്തങ്ങളുടെ പരിസരത്തൊന്നും ഈ ചങ്ങാതിയെ കണ്ടില്ലല്ലോ? ( സംഗ്രഹം താഴെ എഴുതിയിട്ടുണ്ട്)

    = മോശയും യേശുവും തമ്മില്‍ കുറെ കാലത്തിന്റെ അന്തരമുണ്ടെന്ന് 2/87 ഇല്‍ നിന്ന് മനസ്സിലാകുന്നുണ്ടോ? അതോ രണ്ടു പേരും ഒരേ കാലക്കാരാണെന്നാണോ മനസ്സിലാവുക? അഥവാ അവര്‍ അമ്മാവനും മരുമകനുമാണെന്ന് പറയാന്‍ പറ്റും വിധമുള്ള അടുപ്പമുണ്ടെന്നാണോ മനസ്സിലാവുക? പഠിച്ചു പഠിച്ചു ഒട്ടും വിവരമില്ലാതായിപ്പോവുകയാണോ? മോശെയെ താങ്കള്‍ക്കറിയില്ലേ? ഇല്ലെങ്കില്‍ ആദ്യം അത് പഠിക്കണം. എന്നിട്ട് തര്‍ക്കിക്കാം.

    ? 8) പോയിന്റു ഒന്ന്.... 3/33 ല്‍ ഇമ്രാന്‍ കുടുബതിനെ പറ്റിയാണ് പറയുന്നത് സമ്മതിച്ചു. 3/35 പിന്നെ എന്താണ് പറയുന്നത്? ഇമ്രാന്‍, ഭാര്യ, മകള്‍ ! ഇതെന്താ കുടുംബമല്ലേ? (ഈ സൂക്തങ്ങളില്‍ രണ്ടു ഇമ്രാന്‍ ഇല്ല എന്നതിന് ഈ തെളിവ്‌ പോരേ?)

    = 1, 2, 3 പോയന്റുകള്‍ വായിച്ചു നോക്കുക.

    ? 9) "പുത്രന്‍ / പുത്രി" എന്ന് പറഞ്ഞാല്‍ അത് തലമുറയിലെ "പുത്രന്‍ / പുത്രി"യാണ് എന്ന ശൈലി വ്യക്തമാക്കുന്ന ഖുര്‍ആന്‍ ശൈലി ഞാന്‍ ആവശ്യപ്പെട്ടിരുന്നു. അത് എവിടെ?

    = = ഇബ്‌ന്‍ = മകന്‍ എന്നാണ്‌ അര്‍ത്ഥം. ഇതിന്റെ ബഹുവചനമായ ബനൂന്‍ എന്നതിന്ന് മക്കള്‍ എന്നര്‍ത്ഥം. ഇത് വംശത്തെ സൂചിപ്പിക്കനും ഉപയോഗിക്കുന്നു. (ഈ രൂപം രണ്ടര്‍ത്ഥത്തിലും ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുണ്ട്.)

    ? 10) ഒരേ സൂക്തതിലൂടെ തലമുറയിലെ പുത്രി , സ്വന്തം പുത്രി എന്ന് അര്‍ത്ഥമാക്കുന്ന ശൈലി എവിടെ?

    = ഇതേ സ്വഭാവത്തില്‍ മറ്റൊരു സംഭവം ഖുര്‍ആനില്‍ വേറെ എവിടെയാണുള്ളത്? ഒരു പദത്തിന്റെ അര്‍ത്ഥം നിര്‍ണ്ണയിക്കണമെങ്കില്‍ ആ പദം വേറെ ഒരിടത്ത് കൂടി കണ്ടേ പറ്റൂ എന്ന ന്യായം എല്ലാ ഗ്രന്‍ഥത്തിന്നും ബാധകമാണോ? ഒരു പദം ഖുര്‍ആനില്‍ ഒരു തവണ മാത്രമാണ്‌ വന്നതെങ്കില്‍ എന്ത് ചെയ്യും? അല്ലെങ്കില്‍ ഒരു പദത്തിന്റെ ഒരു അര്‍ത്ഥം ഒരു തവണ മാത്രമാണ്‌ വന്നതെങ്കില്‍ എന്ത് ചെയ്യും? ബൈബിളില്‍ എല്ലാ പദങ്ങളും താങ്കള്‍ പറയും പ്രകാരം ജോഡിയായിട്ടാണോ വന്നിട്ടുള്ളത്? എന്തെങ്കിലുമൊക്കെ ഒടക്ക് ന്യായം പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്നപ്പുറം വല്ല സദുദ്ദേശ്യവും ഈ ചോദ്യത്തില്‍ അടങ്ങിയുട്ടുണ്ടോ?

    ReplyDelete
  33. Sajan: 11) (പ്രധാനികളായ ) ആദം, നോഹ് , ഇബ്രാഹിം എന്നിവരെയും (അപ്രധാനിയായ) ഇമ്രാന്‍ ഒന്നാമനേയും 3/33 പരാമര്‍ശിച്ചു. അത് കഴിഞ്ഞു എന്ത് കൊണ്ട് (വളരെ പ്രധാനിയായ ) മോശ/അഹരോനിനെ പരാമര്‍ശിക്കാതെ (അതിലും അപ്രധാനിയായ ) ഇമ്രാന്‍ രണ്ടാമനെ പരാമര്‍ശിച്ചു? അതോ ഇവര്‍ക്കിടയില്‍ മോശ ഇല്ലെന്ന് അല്ലാഹുവിനു തോന്നി കാണുമോ?

    = ഇംറാന്‍ ഒന്നാമനെ ഒരു വ്യക്തിയെന്ന നിലയില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് ഞാന്‍ എത്ര തവണ പറഞ്ഞു ? 'ആലു ഇംറാന്‍' അഥവ 'ഇംറന്‍ കുടുംബം' ആണ്‌ പരാമര്‍ശിക്കപ്പെട്ടത്. അതില്‍ മൂസായും ഹാറൂനും മുതല്‍ സകരിയ്യയും യോഹന്നാനും യേശുവും വരെ ഉള്‍പ്പെടും. അല്ലാഹുവിനെക്കുറിച്ചുള്ള പരിഹാസം സാക്ഷാല്‍ ദൈവത്തിന്‌ നേരെയുള്ള പരിഹാസമാണ്‌. ഖുര്‍ആനില്‍ ഉപയോഗിച്ചതിനേക്കാള്‍ കൂടുതല്‍ തവണ അല്ലാഹു എന്ന വാക്ക് ഉപയോഗിച്ചത് ബൈബിളിലാണ്‌. യേശു ദൈവമാണെന്നതിനെ ചോദ്യം ചെയ്യുന്നത് പോലെ അല്ലാഹു ദൈവമാണെന്നതിനെ ചോദ്യം ചെയ്യരുത്. കാരണം അല്ലാഹു എന്ന അറബി വാക്കിന്ന് സാക്ഷാല്‍ ദൈവം എന്നാണ്‌ അര്‍ത്ഥം.

    ? 12. 3/33-35 വംശാവലിയില്‍ എവിടെയും മോശയെ/അഹരോനിനെ പരാമര്‍ശിക്കാത്തത് വഴി അതില്‍ പറയുന്ന ഇമ്രാന്‍ മോശയുടെ പിതാവാണ് എന്ന് എങ്ങിനെ മനസിലായി? ഇബ്രാഹിം നബിയുടെ തായ്‌വഴിയില്‍ വേറൊരു ഇമ്രാന്‍ ഉണ്ടായിക്കൂടെ ? അങ്ങിനെ വന്നാല്‍ യേശു ലേവിയുടെ വംശജനാണ് എന്ന് വാദിക്കാന്‍ പറ്റില്ല അല്ലേ?

    = അതൊക്കെ തിരിച്ചറിയാനാണ്‌ ദൈവം നമുക്ക് ബുദ്ധി നല്‍കിയത്. ഇതേ സാദ്ധ്യത ബൈബിളിലും പലേടത്തും ഒടക്ക് വാദമായി ഉന്നയിക്കാവുന്നതേയുള്ളു. എന്നാല്‍, എനിക്കതിന്ന് താല്‍പര്യമില്ല.

    ? തീര്‍ച്ചയായും. (XX) ഞാന്‍ മാതൃ സഹോദരികളെ പറ്റി ചോദിച്ചത് താങ്കളുടെ തിയറിയുടെ പാപരത്തം ചൂണ്ടികാണിക്കാനാണ്. ഇത് പ്രകാരം മറിയത്തിനു എലിസബത്ത്‌ എന്ന സഹോദരിയെ കൂടി കിട്ടും എന്ന് താങ്കളെ കൊണ്ട് പറയിപ്പിക്കാനാണ് ഞാന്‍ ആ ചോദ്യം ചോദിച്ചത്. അഹരോന്‍ എന്ന സഹോദരന്‍ 19:28 ആദ്യമേ തന്നെ സൌജന്യമായി ലഭിച്ചിട്ടുമുണ്ട്. ഇപ്പോള്‍ ഒന്ന് കൂടി.
    ഇമ്രാനിന്റെ മക്കള്‍ ഇവരാകും അഹരോന്‍, എലിസബത്ത്‌, മറിയം. ഖുര്‍ആന്‍ പ്രകാരം ഇങ്ങനെയാണോ കാര്യങ്ങള്‍ ? (ഒരു ചീട്ടുകൊട്ടാരം കാണുന്ന പ്രതീതി)

    = മറിയമിന്റെ മാതാപിതാക്കള്‍ ആരെല്ലാം? അവര്‍ക്ക് എത്ര മക്കളുണ്ട്? ആണെത്ര? പെണ്ണെത്ര? അവരുടെ പേരെന്താണ്‌? അതില്‍ ഒരു എലിസബത് ഇല്ലെന്ന് ഉറപ്പാണോ?
    എലിസബത്തിന്റെ മാതാപിതാക്കള്‍ ആരെല്ലാം? അവര്‍ക്ക് എത്ര മക്കളുണ്ട്? ആണെത്ര? പെണ്ണെത്ര? അവരുടെ പേരെന്താണ്‌? അതില്‍ മൊരു മറിയം ഇല്ലെന്ന് ഉറപ്പാണോ? തെളിവ് ഹാജറാക്കുക.

    ? തീര്‍ച്ചയായും . അത് തന്നെയാണ് ഞാന്‍ Luke1: 30- 34 ഉപയോഗിച്ച് കാണിച്ചു തന്നത്. അത് പ്രകാരം അമ്മ വഴിയും യേശു "പിതാവായ" ദാവീദിന്റെ വംശജന്‍ ആണ്. കാരണം , പുരുഷനെ അറിയിക്കാതെ തന്നെയാണ് മാലാഖ ഈ വംശാവലി സൂചിപ്പിച്ചത്. അത് കൊണ്ട് മേരിയുടെ വംശവും ദാവീദിന്റെ വംശമായിരിക്കണമല്ലോ? (ഇതിനു മറുപടി പറയാതെ , താങ്കള്‍ ഇനിയും "ബൈബിള്‍ പ്രകാരം മറിയം ലേവി വംശജയാണ്" എന്ന് ആവര്‍ത്തിക്കുമെന്ന് എനിക്കറിയാം. )

    = മാതാവിന്റെ വംശം കുട്ടിയുടെ വംശമായി കണക്കാക്കുകയില്ലെന്നല്ലേ താങ്കള്‍ നേരത്തെ പറഞ്ഞത്? അപ്പോള്‍ ലൂക്കോ. 1/30-34 മുഖവിലക്കെടുത്താല്‍ പോലും ക്രിസ്തുവിന്റെ വംശം അമ്മയുടെ വംശമായും കണക്കാക്കാന്‍ പറ്റുകയില്ല. അതോടൊപ്പം ക്രിസ്തു യഹൂദ വംശത്തില്‍ പെട്ടവനാണെന്നതിന്നും മനുഷ്യ വംശത്തില്‍ പെട്ടവനാണെന്നതിന്നും താങ്കള്‍ തെളിവ് നല്‍കണം.

    ? പറഞ്ഞു വന്നത് എന്തെന്നാല്‍ യേശു ലേവി വംശജനാണ് എന്ന് പറയുവാന്‍ തക്ക ഒരു തെളിവും താങ്കളുടെ മുമ്പില്‍ ഇല്ല. ബൈബിളില്‍ നിന്ന് പോയിട്ട് ഖുര്‍ആനില്‍ പോലും ഒരു സൂക്തം കണ്ടെത്തുവാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല 3:33-35 ലെ സൂക്തത്തില്‍ ഖുര്‍ആനിന്‍ ഓതി കൊടുത്ത അല്ലാഹുവിന്റെ യഥാര്‍ത്ഥ മുഖം വ്യക്തമായി കാണുകയും ചെയ്യാം.

    = ലേവി വംശത്തില്‍ പെട്ടവനാണ്‌ യേശു എന്ന് ഖുര്‍ആന്‍, ഹദീസ്, ബൈബിള്‍ എന്നിവ കൊണ്ട് തെളിഞ്ഞ് കഴിഞ്ഞിരിക്കുന്നു. അത് സമ്മതിക്കാതിരിക്കാന്‍ വേണ്ടി ചീല അനാവശ്യ വാദങ്ങള്‍ ഉന്നയിക്കുകയാണ്‌ താങ്കളിപ്പോള്‍ ചെയ്യുന്നത്.

    ReplyDelete
  34. < / >മാതാവിന്റെ വംശം കുട്ടിയുടെ വംശമായി കണക്കാക്കുകയില്ലെന്നല്ലേ താങ്കള്‍ നേരത്തെ പറഞ്ഞത്? അപ്പോള്‍ ലൂക്കോ. 1/30-34 മുഖവിലക്കെടുത്താല്‍ പോലും ക്രിസ്തുവിന്റെ വംശം അമ്മയുടെ വംശമായും കണക്കാക്കാന്‍ പറ്റുകയില്ല.അതോടൊപ്പം ക്രിസ്തു യഹൂദ വംശത്തില്‍ പെട്ടവനാണെന്നതിന്നും മനുഷ്യവംശത്തില്‍ പെട്ടവനാണെന്നതിന്നും താങ്കള്‍ തെളിവ് നല്‍കണം. < / >

    നന്ദി. അപ്പോള്‍ താങ്കള്‍ സമ്മതിച്ചു ബൈബിള്‍ മുഖവിലയ്ക്ക് എടുത്താല്‍ ലൂക്ക. 1/30-34 പ്രകാരം മറിയം യൂദാ വംശജ ആകുമെന്ന്. അത് താങ്കളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഞാന്‍ താങ്കളുടെ പഴയ ബ്ലോഗ്‌ മുതല്‍ ചര്‍ച്ച ചെയ്ത കൊണ്ടിരുന്നത്. അത് തന്നെയാണ് ഈ ചര്‍ച്ചയില്‍ തെളിയിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചത്. കന്യകാമറിയത്തിന്റെ വംശം ബൈബിള്‍ പ്രകാരം യഹൂദ വംശമാണെന്ന് തെളിയിക്കാനാണ് ഞാന്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തത് തന്നെ. ഇനി യേശുവിന്റെ വംശം ഏതാണെന്ന് താങ്കള്‍ ഗണിച്ചു കണ്ടു പിടിക്ക്.

    എന്നിട്ടും ...
    "ലേവി വംശത്തില്‍ പെട്ടവനാണ്‌ യേശു എന്ന് ഖുര്‍ആന്‍, ഹദീസ്, ബൈബിള്‍ എന്നിവ കൊണ്ട് തെളിഞ്ഞ് കഴിഞ്ഞിരിക്കുന്നു. അത് സമ്മതിക്കാതിരിക്കാന്‍ വേണ്ടി ചീല അനാവശ്യ വാദങ്ങള്‍ ഉന്നയിക്കുകയാണ്‌ താങ്കളിപ്പോള്‍ ചെയ്യുന്നത്."

    ... എന്ന് താങ്കള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് കാണുമ്പോള്‍ എന്തെന്നില്ലാത്ത ഒരു സുഖം തോന്നുന്നു. സ്വന്തം വാക്യങ്ങള്‍ താങ്കള്‍ക്ക് നേരെ തിരിഞ്ഞു നില്‍ക്കുന്നത് താങ്കള്‍ക്ക് ഇനിയും മനസിലായില്ല എന്നത് അതിലും രസം പകരുന്നു.

    ReplyDelete
  35. സാജന്‍ എഴുതി: "നന്ദി. അപ്പോള്‍ താങ്കള്‍ സമ്മതിച്ചു ബൈബിള്‍ മുഖവിലയ്ക്ക് എടുത്താല്‍ ലൂക്ക. 1/30-34 പ്രകാരം മറിയം യൂദാ വംശജ ആകുമെന്ന്."

    സാജന്‍, തങ്കള്‍ക്ക് ബുദ്ധിക്ക് വല്ല തകരാറും സംഭവിച്ചിട്ടുണ്ടോ? ഒരു കര്യം 'ഇല്ല' എന്ന് ഞാന്‍ പറയുമ്പോള്‍ 'ഉണ്ട്' എന്നാണല്ലോ താങ്കള്‍ക്ക് മനസ്സിലാകുന്നത്. ഞാന്‍ എഴുതിയത്: "മാതാവിന്റെ വംശം കുട്ടിയുടെ വംശമായി കണക്കാക്കുകയില്ലെന്നല്ലേ താങ്കള്‍ നേരത്തെ പറഞ്ഞത്? അപ്പോള്‍ ലൂക്കോ. 1/30-34 മുഖവിലക്കെടുത്താല്‍ പോലും ക്രിസ്തുവിന്റെ വംശം അമ്മയുടെ വംശമായും കണക്കാക്കാന്‍ പറ്റുകയില്ല."

    (Note:ഞാനത് മുഖവിലക്കെടുത്തിട്ടില്ല; എടുത്താല്‍ പോലും താങ്കളുടെ വാദം തെളിയുകയില്ല എന്ന് ചൂണ്ടിക്കാണിക്കുകയാണ്‌ ചെയ്തത്.)

    താങ്കള്‍ പറഞ്ഞത് മറിയമിന്റെ വംശം ക്രിസ്തുവിന്റെ വംശം ആവുകയില്ലെന്നാണ്‌. അതായത് മറിയം ലേവി വംശക്കാരി ആണെന്ന് തെളിഞ്ഞാല്‍ പോലും ക്രിസ്തു ലേവി വംശജന്‍ ആവുകയില്ലെന്ന്. മറിച്ച് ക്രിസ്തുവിന്റെ അമ്മയുമായി വിവാഹം നിശ്ചയിക്കപ്പെട്ട ജോസഫിന്റെ വംശമാണ്‌ ക്രിസ്തുവിന്റെ വംശമായി കണക്കാക്കേണ്ടത് എന്ന മഹാ വങ്കത്തവും താങ്കള്‍ എഴുന്നള്ളിച്ചിരുന്നു. ഇതിനെ ഞാന്‍ ചോദ്യം ചെയ്തിട്ടുണ്ട്. അച്ചന്റെ വംശം കുഞ്ഞിന്റെ വംശമായി കണക്കാക്കാം. അത് ശരിയായ നിലപാടാണ്‌. എന്നാല്‍ 'അമ്മയുമായി വിവാഹം നിശ്ചയിക്കപെട്ട ഒരാളുടെ വംശം' ആ സ്ത്രീക്ക് പിതാവില്ലാതെ ജനിക്കുന്ന കുഞ്ഞിന്റെ വംശമായി കണക്കാകാവതല്ല എന്ന് ഞാന്‍ വാദിച്ചിരുന്നു. അത് താങ്കള്‍ക്ക് ഖണ്ഡിക്കാന്‍ കഴിഞ്ഞിട്ടില്ല.

    അതിന്ന് ശേഷമാണ്‌ താങ്കള്‍ ലൂക്കോ. 1/34-35 ഉം കൊണ്ട് വരുന്നത്.
    താങ്കളുടെ വദം ഇപ്രകാരമായിരുന്നു:

    "Luke 1: 30- 34 വായിക്കുക. അതില്‍ പുരുഷന്‍ ആരെന്നു പറയാതെ തന്നെ കന്യകാമറിയായത്തെ പുത്രന് "അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം " കൊടുക്കും എന്നാണു പറഞ്ഞത്. അത് തന്നെ യേശു മറിയത്തിലൂടെ യേശു യഹൂദനാണ് എന്ന് പറയാനുള്ള കാരണം. ഇതൊക്കെ ഞാന്‍ ഇവിടെ അവസാന ഭാഗത്ത്‌ പറഞ്ഞിട്ടുള്ളതാണ് . താങ്കള്‍ അവിടെ കമന്റു ചെയ്തിരുന്നു. ആ ബ്ലോഗ്‌ മുഴുവന്‍ വായിക്കാതെ കമന്റു ചെയ്തത് കാരണം ഈ ഭാഗം കണ്ടു കാണില്ല. അതുകൊണ്ട് ഇനിയെങ്കിലും വായിക്കുക."

    1. ഇവിടെ യേശുവിനെ ദാവീദിന്റെ പുത്രന്‍ എന്ന് വിളിച്ചിരിക്കുന്നു.
    2. യേശുവിന്റെ പിതാവിന്റെ പേര്‌ പറഞ്ഞിട്ടുമില്ല.
    3. അതിനാല്‍ യേശു ദാവീദിന്റെ പുത്രനാകുന്നത് മറിയമിലൂടെയാണ്‌.
    ഇതാണ്‌ താങ്കളുടെ വാദം.

    ഇത് താങ്കള്‍ നേരത്തെ പറഞ്ഞതിന്ന് വിരുദ്ധമാണ്‌.
    1. മാതവിന്റെ വംശം കുഞ്ഞിന്റെ വംശമാവുകയില്ല.
    2. അച്ഛന്റെ വംശമേ കുഞ്ഞിന്റെ വംശമാവുകയുള്ളു.
    3. അച്ഛനില്ലെങ്കില്‍ അമ്മയുമായി കല്യാണം നിശ്ചയിക്കപ്പെട്ട ആളുടെ വംശമാണ്‌ പരിഗണിക്കേണ്ടത്.
    ഇതാണ്‌ താങ്കള്‍ പറഞ്ഞിരുന്നത്.

    അതിനാല്‍ ലൂക്കോസ് 1/34-35 മറിയം യഹൂദ വംശക്കാരിയാണെന്നതിന്ന് തെളിവല്ല. താങ്കളുടെ വാദമനുസരിച്ച്, മറിയം യഹൂദ വംശക്കാരിയാണെന്നതിന്ന് തെളിവ് കിട്ടിയിട്ടും പ്രയോജനമില്ല. കാരണം, അത്കൊണ്ട് ക്രിസ്തു യഹൂദ വംശക്കാരന്‍ ആവുകയില്ല. പിന്നെ എന്തിനാണ്‌ ലൂക്കോസ് 1/34-35 പൊക്കിക്കാണിക്കുന്നത്?

    ആദാമിന്റെ അച്ഛന്റെ പേര്‌ പോലും പറയാന്‍ മറന്നിട്ടില്ലാത്ത ആളാണ്‌ ലൂക്കോസ്.എന്നിട്ടും അദ്ദേഹം മറിയമിന്റെ അച്ഛന്റെയും അമ്മയുടെയും പേര്‌ പറയാതിരിക്കാന്‍ കാരണമെന്താണ്‌? അറിയാഞ്ഞിട്ടാണോ? അല്ല; അറിയാം. പക്ഷെ പറഞ്ഞുകൂടാഞ്ഞിട്ടാണ്. കാരണം ഒരു രാജാവായ യേശുവിനെ സമൂഹത്തിന്‌ മുമ്പില്‍ അവതരിപ്പിക്കാനാണ്‌ അവര്‍ ഉദ്ദേശിച്ചത്. അതിന്ന് പാകമാകാന്‍ യേശു, ലേവി വംശക്കാരനായാല്‍ പോരാ; യഹൂദ വംശക്കാരനാകണം. യഹൂദ വംശത്തില്‍ പിറന്ന നിരവധി രാജാക്കന്‍മാരെക്കുറിച്ചുള്ള കുറെ പ്രവചനങ്ങളും പ്രസ്താവനകളും പഴയനിയമത്തിലുണ്ട്. അതെല്ലാം ക്രിസ്തുവിനെക്കുറിച്ചാണെന്ന് വാദിക്കണം എന്നാണ്‌ അവര്‍ തീരുമാനിച്ചത്. ഇമ്മാനുവേലിനെക്കുറിച്ചുള്ള പ്രവചനം  യേശുവിനെക്കുറിച്ചുള്ളതാണെന്ന് മത്തായി വ്യാജമായി വാദിച്ചതും ഈ തന്ത്രത്തിന്റെ ഭാഗമായിരുന്നു.

    ReplyDelete
  36. അച്ഛനില്ലാതെയാണല്ലോ യേശു പിറന്നത്. എന്നിരിക്കെ അദ്ദേഹത്തിന്റെ വംശമായി കണക്കാക്കാന്‍ കഴിയുക മറിയമിന്റെ വംശം മാത്രമാണ്‌. അത്കൊണ്ടാകാം ഖുര്‍ആനില്‍ യേശുവിനെ ഈസാ ബിന്‍ മര്‍യം /ഈസബ്‌നു മര്‍യം എന്നാണ്‌ വിളിച്ചിരിക്കുന്നത്. അമ്മയിലൂടെ ഉള്ളതല്ലാത്ത ഒരു വംശബന്ധവും യേശുവിന്നില്ല. നമുക്കെല്ലാം നമ്മെ മനുഷ്യ വംശവുമായി ബന്ധിപ്പിക്കുന്ന രണ്ട് കണ്ണികളുണ്ട്; നമ്മുടെ മാതാ-പിതാക്കള്‍! യേശുവിന്ന് ഈ സ്ഥാനത്ത് ഒരു കണ്ണിയേ ഉള്ളൂ. മാതാവ് മാത്രം. അതങ്ങ് സമ്മതിക്കുന്നതാണ്‌ ബുദ്ധി. അതോടൊപ്പം മറിയം ഏത് വംശക്കാരിയാണോ ആ വംശമാണ്‌ യേശുവിന്റെയും വംശമെന്നും സമ്മതിക്കുക. എന്നിട്ട് മറിയമിന്റെ വംശം തെളിയിക്കുന്ന തെളിവ് ഹാജരാക്കുക. തങ്കള്‍ക്ക് തെളിവൊന്നും ഹാജരാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ബൈബിളില്‍ ഉള്ള തെളിവ് ഞാന്‍ നേരത്തെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ലൂക്കോസ് 1/5 ഉം 1/36 ഉം അത് അംഗീകരിക്കാം. അല്ലാതെ താങ്കള്‍ക്ക് മുമ്പില്‍ വേറെ മര്‍ഗ്ഗമേതുമില്ല.

    ഇതൊന്നും തങ്കള്‍ അംഗീകരിക്കുന്നില്ലെങ്കില്‍, ആദാമിന്റെ അച്ഛന്റെ പേര്‌ പോലും പറഞ്ഞ സുവിശേഷ ഗ്രന്‍ഥത്തില്‍, യേശുവിന്റെ അമ്മയുടെ മാതാ-പിതാക്കളുടെ പേരും വംശവും പറയാതെ വിട്ടതിന്റെ കാരണമെന്തെന്ന് താങ്കള്‍ പറയണം.

    'മറിയം യഹൂദ വംശക്കാരിയാണെ'ന്ന് ബൈബിളില്‍ ഒറ്റ വാചകത്തില്‍ ഒരു പ്രസ്തവനയെങ്കിലും ഉണ്ടോ എന്നും താങ്കള്‍ പറയണം.

    ReplyDelete
  37. Sajan: ? 1) ഇമ്രാന്‍ ഒന്നാമന് രണ്ടു ആണ്‍മക്കള്‍ ഉണ്ട്. മോശയും അഹരോനും . ഇതില്‍ ആരുടെ തലമുറയിലാണ് ഇമ്രാന്‍ രണ്ടാമന്‍ വരുന്നത്?

    Alikoya = ഇത്പോലുള്ള ചില ചോദ്യങ്ങള്‍ എനിക്കങ്ങോട്ടും ചോദിക്കാനുണ്ട്. എലിസബെതിന്റെ പിതാവാരാണ്‌? മാതാവാരാണ്‌? ഈ മാതാ പിതാക്കള്‍ക്ക് എത്ര മക്കളുണ്ട്? ആണെത്ര? പെണ്ണെത്ര? അവരുടെ പേരെന്താണ്‌?
    കന്യാ മറിയമിന്റെ (ജോസഫിന്റെയല്ല) പിതാവാരണ്‌? മാതാവാരാണ്‌? ഈ മാതാപിതാക്കള്‍ക്ക് എത്ര മക്കളുണ്ട്? ആണെത്ര? പെണ്ണെത്ര? അവരുടെ പേരെന്താണ്‌?
    കന്യാ മറിയം എത്ര പ്രസവിച്ചു? ആണ്‍മക്കളെത്ര? പെണ്‍മക്കളെത്ര? അവരുടെ പേരെന്താണ്‌?
    എല്ലാ വിശദാംശങ്ങളും വ്യക്തമാക്കുന്ന കൃതിയാണല്ലോ ബൈബിള്‍. അപ്പോള്‍ ഇതൊക്കെ അതില്‍ കാണണമല്ലോ.
    .........

    മറിയമിന്ന് ഹാറൂന്‍ എന്ന സഹോദരനോ എലിസബത്ത് എന്ന സഹോദരിയോ ഇല്ലെന്നതിന്ന് താങ്കളുടെ പക്കല്‍ തെളിവുണ്ടെങ്കില്‍ ഹാജറാക്കണം.
    1. ഇതിനുള്ള താങ്കളുടെ മറുപടി കാത്തിരിക്കുന്നു.
    2. ഇതിന്ന് മറുപടി പറയാന്‍ താങ്കള്‍ക്ക് കഴിയില്ലെങ്കില്‍ അല്ലാഹുവിന്നും മുഹമ്മദ് നബിക്കുമെതിരെയുള്ള തങ്കളുടെ രണ്ട് പരിഹാസ വാക്കുകള്‍ പിന്‍വലിക്കുമോ?
    എ. മറിയമിന്ന് സൌജന്യമായി ഹാറൂന്‍ എന്ന സഹോദരനെ കിട്ടിയിരിക്കുന്നു.
    ബി. ഇപ്പോള്‍ സൌജന്യമായി എലിസബത്ത് എന്ന സഹോദരിയെയും കിട്ടിയിരിക്കുന്നു.

    ഈ രണ്ട് പരിഹാസ വാക്കുകള്‍ പിന്‍വലിക്കുവന്‍ ഇപ്പോള്‍ താങ്കള്‍ ബാദ്ധ്യസ്ഥനാണ്‌.

    ReplyDelete
  38. ? അത് താങ്കളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഞാന്‍ താങ്കളുടെ പഴയ ബ്ലോഗ്‌ മുതല്‍ ചര്‍ച്ച ചെയ്ത കൊണ്ടിരുന്നത്.
    = എന്നെ താങ്കള്‍ ഒന്നും ബോദ്ധ്യപ്പെടുത്തിയിട്ടില്ല. താങ്കള്‍ പറയുന്ന കാര്യങ്ങള്‍ താങ്കള്‍ക്ക് പോലും ബോദ്ധ്യം വന്നിട്ടുമില്ല. പിന്നെങ്ങനെയാണ്‌ എന്നെ ബോദ്ധ്യപ്പെടുത്തുക?

    ? അത് തന്നെയാണ് ഈ ചര്‍ച്ചയില്‍ തെളിയിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചത്.
    = ഒന്നും തെളിയിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടില്ല. എന്റെ ചോദ്യങ്ങളില്‍ പലതില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ്‌ താങ്കള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

    ? കന്യകാമറിയത്തിന്റെ വംശം ബൈബിള്‍ പ്രകാരം യഹൂദ വംശമാണെന്ന് തെളിയിക്കാനാണ് ഞാന്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തത് തന്നെ. ഇനി യേശുവിന്റെ വംശം ഏതാണെന്ന് താങ്കള്‍ ഗണിച്ചു കണ്ടു പിടിക്ക്.

    = പക്ഷെ അത് താങ്കള്‍ക്ക് സാധിച്ചിട്ടില്ല. സാധിച്ചാല്‍ പോലും മറിയമിന്റെ വംശം യേശുവിന്റെ വംശമാവുകയില്ലെന്ന് തങ്കള്‍ നേരത്തെ എഴുതിയിട്ടുണ്ട്. എങ്കിലും പറയൂ മറിയമിന്റെ വംശം യഹൂദ വംശമാണെന്ന് ബൈബിളില്‍ എവിടെയാണുള്ളത്?

    ? എന്നിട്ടും ... "ലേവി വംശത്തില്‍ പെട്ടവനാണ്‌ യേശു എന്ന് ഖുര്‍ആന്‍, ഹദീസ്, ബൈബിള്‍ എന്നിവ കൊണ്ട് തെളിഞ്ഞ് കഴിഞ്ഞിരിക്കുന്നു. അത് സമ്മതിക്കാതിരിക്കാന്‍ വേണ്ടി ചീല അനാവശ്യ വാദങ്ങള്‍ ഉന്നയിക്കുകയാണ്‌ താങ്കളിപ്പോള്‍ ചെയ്യുന്നത്." ... എന്ന് താങ്കള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് കാണുമ്പോള്‍ എന്തെന്നില്ലാത്ത ഒരു സുഖം തോന്നുന്നു. സ്വന്തം വാക്യങ്ങള്‍ താങ്കള്‍ക്ക് നേരെ തിരിഞ്ഞു നില്‍ക്കുന്നത് താങ്കള്‍ക്ക് ഇനിയും മനസിലായില്ല എന്നത് അതിലും രസം പകരുന്നു.

    = ഇതൊക്കെ താങ്കള്‍ കണ്ണാടിയില്‍ നോക്കി പറയാന്‍ കൊള്ളുന്ന ചില വാക്യങ്ങളാണ്‌; അഥവാ സ്വന്തത്തോട് തന്നെ പറയണമെന്ന്.

    ReplyDelete
  39. താങ്കളുടെ ഇപ്പോഴത്തെ അവസ്ഥ മനസിലാക്കുവാനുള്ള വിവേകം എങ്കിലും ഞാന്‍ പ്രഘടിപ്പിക്കണ്ടേ. സാരമില്ലന്നെ.

    "ലേവി വംശത്തില്‍ പെട്ടവനാണ്‌ യേശു എന്ന് ഖുര്‍ആന്‍, ഹദീസ്, ബൈബിള്‍ എന്നിവ കൊണ്ട് തെളിഞ്ഞ് കഴിഞ്ഞിരിക്കുന്നു. "

    എന്ന് താങ്കള്‍ എല്ലായിടത്തും ആവര്‍ത്തിക്കുന്നത് കാണാന്‍ ഒരു രസമുണ്ട്.(ഈ വിഷയത്തില്‍ എന്റെ അവസാന കമന്റ്. ആണി അടിച്ചു)

    ReplyDelete
  40. സാജന്‍,
    താങ്കള്‍ ആരോപിച്ചത് പോലെ ഈ വാചകം ഞാന്‍ ആവര്‍ത്തിച്ചിട്ടില്ല. ഒരു തവണയേ എഴുതിയിട്ടുള്ളു. താങ്കള്‍ അത് രണ്ടിടത്ത് ഉദ്ധരിച്ചു. താങ്കളുടെ ഉദ്ധരണി ഒരിക്കല്‍ ഞാനും ഉദ്ധരിച്ചു. ഏതായാലും ഈ വാചകം താങ്കളെ വല്ലാതെ ഭയപ്പെടുത്തുവെന്നാണ്‌ എനിക്ക് തോന്നുന്നത്.
    1
    2
    3
    4

    ReplyDelete
  41. ശരിയാണ്... ഭയത്തിന്റെ ഒപ്പം പേടിയും ഉണ്ട്.

    ReplyDelete
  42. Mr. Sajan
    താങ്കള്‍ എനിക്ക് നല്‍കിയ ലിങ്കില്‍ ഉദ്ധരിച്ച ബൈബിള്‍ വചനം
    "Luke1: 30- 34 വായിക്കുക. അതില്‍ പുരുഷന്‍ ആരെന്നു പറയാതെ തന്നെ കന്യകാമറിയായത്തെ പുത്രന് "അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം " കൊടുക്കും എന്നാണു പറഞ്ഞത്"
    ദാവീദ് ഭൌതികമായ ഒരു രാജ്യത്തിന്‍റെ രാജാവായിരുന്നല്ലൊ. ബൈബിള്‍ പ്രകാരം ദാവീദ് പ്രവാചകനും ആല്ല. ഇത്തരം ഒരു ഭൌതിക സിംഹാസനം യേശുവിനു എപ്പോഴാണ് നല്കപെട്ടത് ? അല്ലെങ്കില്‍ ഭാവിയില്‍ നല്‍കുമെന്നും അങ്ങിനെ യേശു ഭൂമിയില്‍ രാജ്യം ഭരിക്കുമെന്നും താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?

    ReplyDelete
  43. Seek Truth,

    "ദാവീദിന്റെ സിംഹാസനത്തില്‍ യേശു എന്ന് ഇരിക്കും"
    താങ്കളുടെ കൊണ്ടുവന്ന ഈ വിഷയം quran-talk എന്ന ഈ ബ്ലോഗിന് ഒട്ടും ചേരുന്നതല്ല. രണ്ടാമത്തെ കാരണം അതിനെ പറ്റി ഇപ്പോള്‍ എനിക്ക് ഒന്നും അറിയില്ല. പഠിച്ചിട്ട് http://me4what.blogspot.com/ എന്ന ബ്ലോഗില്‍ ഒരു പോസ്റ്റ്‌ ചേര്‍ക്കാം :-(

    ReplyDelete
  44. sajan :
    "അതിനെ പറ്റി ഇപ്പോള്‍ എനിക്ക് ഒന്നും അറിയില്ല"

    = അതിനാല്‍ താങ്കള്‍ക്ക് അറിവില്ലാത്ത വാചകങ്ങള്‍ തെളിവായി ഉദ്ധരിക്കാതിരിക്കുമല്ലോ. മാത്രമല്ല ഇത് വരെയുള്ള ചര്‍ച്ചയില്‍ ആ വാചകം സ്വീകാര്യവുമല്ല.

    വിഷയം എനിക്കും പഠിക്കാന്‍ താല്‍പര്യമുണ്ട്.
    So I will continue tuned to me4what.

    ReplyDelete
  45. < \ > അതിനാല്‍ താങ്കള്‍ക്ക് അറിവില്ലാത്ത വാചകങ്ങള്‍ തെളിവായി ഉദ്ധരിക്കാതിരിക്കുമല്ലോ. < / >

    ഇവിടുത്തെ വിഷയം "ദാവീദിന്റെ സിംഹാസനത്തില്‍ യേശു എന്നിരിക്കും ?" എന്നല്ല എന്ന് കൂടി താങ്കള്‍ക്ക് അറിയാം എന്ന് കരുതുന്നു. ബാക്കിയുള്ളതെല്ലാം മനസിലായെങ്കില്‍ അതും ഇതും തമ്മില്‍ യാതൊരു ബന്ധവും ഇല്ല എന്ന് കൂടി മനസിലാക്കുക.

    ReplyDelete
  46. "Throne of David" എന്നാല്‍ ദാവീദിന്റെ അനന്തരവകാശി എന്നര്‍ത്ഥത്തിലാണ് ഞാന്‍ ഈ വചനം ഇവിടെ കൊടുത്തത്.(ഇസ്രായേലിന്റെ രാജാവായത് കൊണ്ട് മാത്രം ഒരാള്‍ ദാവീദിന്റെ വംശത്തില്‍ വരണം എന്നില്ല എന്ന് കൂടി ഈ അവസരത്തില്‍ ഓര്‍ക്കുക)

    താങ്കളുടെ ചോദ്യം കണ്ടപ്പോള്‍ അതില്‍ കൂടുതല്‍ പഠിക്കാനുള്ള സ്കോപ്പ്‌ തോന്നി. അത് കൊണ്ടാണ് ഇതില്‍ കൂടുതല്‍ ഒന്നും അറിയില്ല എന്ന് പറഞ്ഞത്.

    ReplyDelete
  47. ദാവീദിനെ പോലെ ഭൌതികമായ രാജ്യ ഭരണം യേശു നടത്തീട്ടില്ലത്തതിനാല്‍ ആ വാചകം പൂര്‍ണമായും പഠിക്കാതെ ഇവിടെ ഉദ്ധരിക്കുന്നത് ശരിയല്ല. താങ്കള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ മാത്രം വാചകത്തില്‍ നിന്ന് ഉദ്ധരിക്കുന്നത് ശരിയല്ല എന്നാണ് എന്റെ കാഴ്ചപാട്. ആലിക്കോയ പറഞ്ഞ പോലെ ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നത് ആ വാചകം മൊത്തം ദൈവത്തിന്‍റെ പേരില്‍ ബൈബിളില്‍ കടന്നു കൂടിയ ഒന്നായിട്ടാണ്. മറിച് വ്യക്തമായ ഒരു കാഴ്ചപാടുന്ടെങ്കില്‍ ഞാന്‍ അത് സ്വാഗതം ചെയ്യുന്നു.
    So I will continue tuned to me4what.

    ReplyDelete
  48. ഓര്‍ക്കുക, ദാവിദിന്റെ മക്കളില്‍ ഒരുവന്‍ മാത്രമേ രാജ്യം ഭരിച്ചിടുള്ളൂ. അതിന്റെ അര്‍ഥം മറ്റുള്ളവര്‍ ദാവീദിന്റെ മറ്റു മക്കള്‍ ദാവീദിന്റെ കുലത്തില്‍ പിറന്നവര്‍ അല്ല എന്ന അര്‍ഥം ഇല്ല. ലൂക്കയില്‍ പറഞ്ഞത് പിറക്കാന്‍ പോകുന്ന കൊച്ചിന്റെ പൂര്‍വ്വ പിതാവ് ദാവീദാണ് എന്നേ സൂചിപ്പിച്ചുള്ളൂ.

    അലിക്കോയ പറയുന്നത് ബൈബിള്‍ തെറ്റാണ് എന്നാണ് ...അത് കൊണ്ട് മുഖ വിലയ്ക്ക് എടുക്കുന്നില്ല എന്നും.ആ കാര്യം അലിക്കോയ മുഖ വിലയ്ക്ക് എടുത്തോ ഇല്ലേ എന്നതു എനിക്കു ഒരു വിഷയം അല്ല. ഞാന്‍ പറഞ്ഞത് ബൈബിള്‍ പ്രകാരം മറിയത്തിന്റെ പിതാവും ദാവീദാണ്‌ എന്നതിന്റെ തെളിവും ഉണ്ട് എന്നു മാത്രം.

    നാഥാന്‍ എന്ന ദാവീദിന്റെ പുത്രനും രാജ്യ ഭരണം നടത്തിയിട്ടില്ല. നാഥാന്‍ ദാവീദിന്റെ വംശത്തില്‍ അല്ലേ പിറന്നതു? ദാവീദിന്റെ സിംഹാസനം എന്ന പ്രയോഗം അനന്തരവകാശത്തെയും സൂചിപ്പിക്കുന്നു. അതാണ്‌ ഞാന്‍ ഈ സന്ദര്‍ഭത്തില്‍ ഉപയോഗിച്ചത്. ആ പ്രയോഗം തെറ്റാണെങ്കില്‍ താങ്കള്‍ക്ക് സൂചിപ്പിക്കാം.

    യാഥാര്‍ത്ഥത്തില്‍ യേശു ഭൌതികമായ രാജ്യഭരണം നടത്തിയിട്ടുണ്ടോ എന്ന കാര്യം മറ്റൊരു വിഷയമാണ്.അതും "ഇമ്രാനിന്റെ കുടുംബത്തിലെ സ്ത്രീ" എന്ന ഖുരാന്‍ വിഷയവും തമ്മിലുള്ള ബന്ധം താങ്കള്‍ എനിക്കു പറഞ്ഞു തരുമോ? അതിനു ശേഷം നമ്മുക്ക് അതിനെ പറ്റി വിശദമായി ചര്‍ച്ച ചെയ്യാം. ഇവിടെ തന്നെ.

    ബൈബിളില്‍ പലതും ഉണ്ടാകും. അതിന്റെ പേരില്‍ ഖുറാനിലെ സൂക്തങ്ങളുടെ അര്‍ഥം മാറില്ലല്ലോ. ഖുറാന്‍ പ്രകാരം മറിയതിന്റെ വംശം ലേവിയാണെന്നു തെളിയിക്കാന്‍ പറ്റില്ല എന്ന് ഞാന്‍ ഈ ബ്ലോഗില്‍ പറഞ്ഞു. തെളിയിച്ചു എന്നു ഞാന്‍ പറയില്ല. ചില മറുചോദ്യങ്ങള്‍ കണ്ടു എന്നു മാത്രം. പക്ഷെ ശക്തമായ മറുവാദം ഞാന്‍ കണ്ടില്ല എന്നു മാത്രമേ ഞാന്‍ പറയൂ.

    ReplyDelete
  49. < \ > ആലിക്കോയ പറഞ്ഞ പോലെ ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നത് ആ വാചകം മൊത്തം ദൈവത്തിന്‍റെ പേരില്‍ ബൈബിളില്‍ കടന്നു കൂടിയ ഒന്നായിട്ടാണ്. < / >

    അതു താങ്കളുടെ വിശ്വാസം. അതിനെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. ഇവിടെ പറഞ്ഞതു യേശു മറിയത്തിലൂടേയും ദാവീദിന്റെ വംശത്തില്‍ പിറന്നു എന്നതിന്റെ ബൈബിള്‍ വചനം ചൂണ്ടി കാണിച്ചു എന്നു മാത്രം. താങ്കള്‍ അതിനെ മുഖവിലയ്ക്ക് എടുക്കുകയോ തള്ളി കളയുകയോ ചെയ്യാം

    ReplyDelete
  50. സാജന്‍ സാര്‍,

    ഈ പോസ്റ്റും കമന്റുകളും വായിച്ചപ്പോള്‍ തോന്നിയ ചില സംശയങ്ങള്‍:

    1. ദാവീദിന്റെ സിംഹാസനത്തില്‍ ഇരിക്കുന്ന ഒരു രാജാവിനെക്കുറിച്ചുള്ള ബൈബിള്‍ പ്രവചനങ്ങള്‍ യേശുവിനെക്കുറിച്ചാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

    2. ദാവീദിന്റെ സിംഹാസനം ​ഭൌതികമോ ആത്മീയമോ എന്തായിരുന്നു?

    3. ആ സിംഹാസനത്തില്‍ യേശു ഇരിക്കുമെന്നാണ്‌ പ്രവചനമെങ്കില്‍ അത് ഭൌതിക സിംഹാസനത്തില്‍ യേശു ഇരിക്കുമെന്ന് തന്നെ ആകേണ്ടതല്ലേ?

    4. യേശു ഇരിക്കുന്നത് ആത്മീയ സിംഹാസനത്തിലാണെങ്കില്‍ മേല്‍ സൂചിപ്പിച്ച, ദാവീദിന്റെ സിംഹാസനത്തില്‍ ഇരിക്കുന്ന രാജാവിനെക്കുറിച്ചുള്ള, പ്രവചനം എങ്ങെനെ യേശുവിനെക്കുറിച്ചുള്ളതാകും?

    5. മനുഷ്യ പുത്രന്‌ തല ചായ്ക്കാന്‍ മണ്ണിലിടമില്ലെന്ന് പറഞ്ഞ യേശുവിനെ, ഭൌതിക സിംഹാസനത്തില്‍ ഇരുന്ന ദാവീദിന്റെ പിന്‍ഗാമിയായ രാജാവായി അവതരിപ്പിക്കണമെന്ന് എന്തിനാണ്‌ വാശി കാണിക്കുന്നത്?

    ReplyDelete
  51. < / >
    ഈ പോസ്റ്റും കമന്റുകളും വായിച്ചപ്പോള്‍ തോന്നിയ ചില സംശയങ്ങള്‍:
    < / >

    ഈ പോസ്റ്റില്‍ എവിടെയാണ് താങ്കള്‍ താഴെ പറയുന്ന കാര്യങ്ങള്‍ കണ്ടത്?


    < / >
    1. ദാവീദിന്റെ സിംഹാസനത്തില്‍ ഇരിക്കുന്ന ഒരു രാജാവിനെക്കുറിച്ചുള്ള ബൈബിള്‍ പ്രവചനങ്ങള്‍ യേശുവിനെക്കുറിച്ചാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ? 2. ദാവീദിന്റെ സിംഹാസനം ഭൌതികമോ ആത്മീയമോ എന്തായിരുന്നു? 3. ആ സിംഹാസനത്തില്‍ യേശു ഇരിക്കുമെന്നാണ്‌ പ്രവചനമെങ്കില്‍ അത് ഭൌതിക സിംഹാസനത്തില്‍ യേശു ഇരിക്കുമെന്ന് തന്നെ ആകേണ്ടതല്ലേ? 4. യേശു ഇരിക്കുന്നത് ആത്മീയ സിംഹാസനത്തിലാണെങ്കില്‍ മേല്‍ സൂചിപ്പിച്ച, ദാവീദിന്റെ സിംഹാസനത്തില്‍ ഇരിക്കുന്ന രാജാവിനെക്കുറിച്ചുള്ള, പ്രവചനം എങ്ങെനെ യേശുവിനെക്കുറിച്ചുള്ളതാകും? 5. മനുഷ്യ പുത്രന്‌ തല ചായ്ക്കാന്‍ മണ്ണിലിടമില്ലെന്ന് പറഞ്ഞ യേശുവിനെ, ഭൌതിക സിംഹാസനത്തില്‍ ഇരുന്ന ദാവീദിന്റെ പിന്‍ഗാമിയായ രാജാവായി അവതരിപ്പിക്കണമെന്ന് എന്തിനാണ്‌ വാശി കാണിക്കുന്നത്? < / >

    ഈ ദാവീദിന്റെ സിംഹാസനവും, ഈ പോസ്റ്റും/കമന്റുകളും തമ്മില്‍ എന്താണ് ബന്ധമെന്ന് Seek Truth നോട് ഞാന്‍ ഒരിക്കല്‍ ചോദിച്ചിരുന്നു. ഇപ്പോള്‍ താങ്കളോടും ചോദിക്കുന്നു. എന്താണ് ബന്ധം? വേറെയും ചില ചോദ്യങ്ങള്‍ അദ്ദേഹത്തോട് ഇതിനോടനുബന്ധിച്ച് ചോദിച്ചിരുന്നു. അതൊക്കെ തമ്മിലുള്ള ബന്ധം അറിഞ്ഞിട്ടു ചര്‍ച്ച ചെയ്‌താല്‍ ചര്‍ച്ച ചെയ്യാന്‍ ഒരു സുഖമുണ്ട്.

    ഇവിടെ ചര്‍ച്ച ചെയ്ത വിഷയത്തില്‍ (ഇമ്രാനിന്റെ "കുടുംബത്തിലെ" സ്ത്രീ !) എന്തെങ്കിലും സംശയം ഉണ്ടോ? അത് ആദ്യം പരിഹരിക്കാം.

    ReplyDelete

  52. സാജന്‍:
    "ഈ ദാവീദിന്റെ സിംഹാസനവും, ഈ പോസ്റ്റും/കമന്റുകളും തമ്മില്‍ എന്താണ് ബന്ധമെന്ന് Seek Truth നോട് ഞാന്‍ ഒരിക്കല്‍ ചോദിച്ചിരുന്നു. ഇപ്പോള്‍ താങ്കളോടും ചോദിക്കുന്നു. എന്താണ് ബന്ധം? വേറെയും ചില ചോദ്യങ്ങള്‍ അദ്ദേഹത്തോട് ഇതിനോടനുബന്ധിച്ച് ചോദിച്ചിരുന്നു. അതൊക്കെ തമ്മിലുള്ള ബന്ധം അറിഞ്ഞിട്ടു ചര്‍ച്ച ചെയ്‌താല്‍ ചര്‍ച്ച ചെയ്യാന്‍ ഒരു സുഖമുണ്ട്. "

    =ഒരു ബന്ധം പോലും ഇല്ലാത്ത കടന്നു കൂടിയ തെറ്റായ വചനങ്ങള്‍ തെളിവായി ഉദ്ധരിക്കുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ സ്വയം ചോദിക്കാമായിരുന്നു.

    സാജന്‍:
    "ഓര്‍ക്കുക, ദാവിദിന്റെ മക്കളില്‍ ഒരുവന്‍ മാത്രമേ രാജ്യം ഭരിച്ചിടുള്ളൂ. അതിന്റെ അര്‍ഥം മറ്റുള്ളവര്‍ ദാവീദിന്റെ മറ്റു മക്കള്‍ ദാവീദിന്റെ കുലത്തില്‍ പിറന്നവര്‍ അല്ല എന്ന അര്‍ഥം ഇല്ല. "
    ..."നാഥാന്‍ എന്ന ദാവീദിന്റെ പുത്രനും രാജ്യ ഭരണം നടത്തിയിട്ടില്ല. നാഥാന്‍ ദാവീദിന്റെ വംശത്തില്‍ അല്ലേ പിറന്നതു? "

    =ദാവീദിന്റെ എല്ലാ മക്കളും രാജ്യം ഭരിക്കും എന്ന് ബൈബിള്‍ പറഞ്ഞിട്ടുണ്ടോ? നാഥാന്‍ രാജാവാകും എന്ന് പറഞ്ഞിടുണ്ടോ ? അങ്ങിനെ പറയപെട്ടവര്‍ ആയിട്ടില്ല. എന്നിട്ടല്ലേ ബാകി.

    സാജന്‍:
    "വേറെയും ചില ചോദ്യങ്ങള്‍ അദ്ദേഹത്തോട് ഇതിനോടനുബന്ധിച്ച് ചോദിച്ചിരുന്നു. അതൊക്കെ തമ്മിലുള്ള ബന്ധം അറിഞ്ഞിട്ടു ചര്‍ച്ച ചെയ്‌താല്‍ ചര്‍ച്ച ചെയ്യാന്‍ ഒരു സുഖമുണ്ട്. "

    =ഈ വിഷയവുമായി ബന്ധപ്പെട്ടു എനിക്ക് ലഭിച്ച മറുപടി ഇതാണ് "അതിനെ പറ്റി ഇപ്പോള്‍ എനിക്ക് ഒന്നും അറിയില്ല" . ഞാന്‍ വല്ലതും കാണാതെ പോയിട്ടുണ്ടെങ്കില്‍ അറിയിക്കുക.

    ReplyDelete
  53. < / >ഒരു ബന്ധം പോലും ഇല്ലാത്ത കടന്നു കൂടിയ തെറ്റായ വചനങ്ങള്‍ തെളിവായി ഉദ്ധരിക്കുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ സ്വയം ചോദിക്കാമായിരുന്നു. < / >

    ആരാണ് തെറ്റായ വചനം ഉപയോഗിച്ചത്? മറിയത്തിന്റെ വംശം ചൂണ്ടി കാണിക്കാന്‍ ഇങ്ങനെ ഒരു വചനം ബൈബിളില്‍ ഉണ്ടാകും എന്ന് അലിക്കോയ ഒട്ടും പ്രതീക്ഷിച്ചില്ല. അങ്ങിനെയൊരു വചനം കാണിച്ചപ്പോള്‍ അതിനെ ആദ്യം അവഗണിച്ചു, പിന്നെ അത് മുഖ വിലയ്ക്ക് എടുക്കുന്നില്ല എന്നായി. താങ്കളും അത് തന്നെ പറയുന്നു. വചനം തെറ്റാണെന്ന്. മുഖ വിലയ്ക്ക് എടുക്കണോ വേണ്ടയോ എന്നത് നിങ്ങളുടെ ഇഷ്ടം. അങ്ങിനെ ഒരു വചനം ബൈബിളില്‍ ഉണ്ട് എന്ന് ചൂണ്ടികാണിക്കുകയാണ് എന്റെ ഉദ്ദേശം. ബൈബിളില്‍ ഉണ്ട് എന്ന് വ്യക്തമായപ്പോള്‍ പിന്നെ ആ വചനം ശരിയല്ല എന്ന് വരുത്തേണ്ടത് ചിലരുടെ ആവശ്യമാണ്. അതില്‍ എനിക്ക് പരാതിയില്ല. അതൊരു ഓഫ് ടോപിക്‌ ആണെന്നെ പറഞ്ഞുള്ളൂ.

    ദാവീദിന്റെ സിംഹാസനത്തില്‍ യേശു ഇപ്പോള്‍ ഇരുന്നാലും ഇനി ഭാവിയില്‍ ഇരുന്നാലും ഇവിടെ ചര്‍ച്ച ചെയ്യുന്നതു മറിയത്തിന്റെ വംശത്തെ പറ്റിയാണ്‌. അതു വ്യക്തമായി ഖുര്‍ആനില്‍ ഇല്ല എന്നു മാത്രമല്ല, കൂടുതല്‍ വിവരിച്ചാല്‍ നബിക്കു പറ്റിയ ആന മണ്ടത്തരം വെളിവാവുകയും ചെയ്യും. അപ്പോള്‍ ആകെ ഒപ്ഷന്‍ ഉള്ളതു ഓഫ് ടോപ്പിക്കില്‍ കളിക്കുകയാണ്‌. അതു നിങ്ങള്‍ കുറച്ചു പേര്‍ ഭംഗിയായി ചെയ്യുന്നുമുണ്ട്.

    എങ്കിലും താങ്കളുടെ സത്യം കണ്ടെത്താനുള്ള ആവേശത്തെ ഞാന്‍ തടയുന്നില്ല. പല കാര്യങ്ങളും എനിക്കറിയില്ല.അതുകൊണ്ട് ആ വചനം തെറ്റാണെന്ന് പറയുന്നതിന്റെ കാരണം എനിക്ക് മനസിലാകുന്നില്ല. അതുകൊണ്ട് അറിയുന്നവര്‍ എഴുതിയതു വായിക്കുക.

    http://www.bible.ca/ef/expository-2-samuel-7-12-16.htm

    ഇനിയും താങ്കള്‍ക്ക് മനസ്സിലാവാത്ത കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അതു സ്വന്തമായി ഒരു ബ്ലൊഗ് ചെയ്യുക. അറിയുന്ന ആരെങ്കിലും അതിനു മറുപടി പറയും. എന്റെ വിഷയം മറിയത്തിന്റെ വംശത്തെ പറ്റി ബൈബിള്‍ ഉള്ള ഒരു വചനം നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുക എന്നു മാത്രമാണ്. അതു അതിന്റെ ലക്ഷ്യം കണ്ടു എന്നതു നിങ്ങളുടെ ഓഫ്ടൊപ്പിക്കുകള്‍ സാക്ഷ്യം നല്‍കുന്നു. വെറെ ഒന്നും പറയാനില്ലാതതു കൊണ്ടാണല്ലോ ഈ ഓഫില്‍ കയറി പിടിച്ചിരിക്കുന്നതു. അതിലെ നിരാശയും തെളിഞ്ഞു കാണാം.

    ReplyDelete

ആശയസംവാദമാണിവിടെ അഭികാമ്യം ... ആശയം ഇല്ലെങ്കില്‍ കമന്റ് ചെയ്യരുതു്.ഖുര്‍ ആനിനെ പറ്റിയാണിവിടെ ചര്‍ച്ച. ഖുര്‍ ആനിന്റെ/ഹദീസിന്റെ ഉള്ളില്‍ നിന്നു തന്നെ ലഭ്യമായ ആശയങ്ങള്‍ ഉപയോഗിക്കുക.