ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Monday, September 27, 2010

മോശയുടെ ജനതയോട് ഇഞ്ചീലില്‍ നോക്കുവാന്‍ പറയുന്ന അല്ലാഹു !

ഖുറാനില്‍ അല്ലാഹു മൂസാ നബിയോട് പറയുന്ന ഭാഗം ശ്രദ്ധിക്കൂ.

7:156 ... അവന്‍ ( അല്ലാഹു ) പറഞ്ഞു: എന്‍റെ ശിക്ഷ ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ ഏല്‍പിക്കുന്നതാണ്‌. എന്‍റെ കാരുണ്യമാകട്ടെ സര്‍വ്വ വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കും. എന്നാല്‍ ധര്‍മ്മനിഷ്ഠ പാലിക്കുകയും, സകാത്ത്‌ നല്‍കുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരായ ആളുകള്‍ക്ക്‌ ( പ്രത്യേകമായി ) ഞാന്‍ അത്‌ രേഖപ്പെടുത്തുന്നതാണ്‌.
7:157 ( അതായത്‌ ) തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക്‌ കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ ( മുഹമ്മദ്‌ നബിയെ ) പിന്‍പറ്റുന്നവര്‍ക്ക്‌ ( ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്‌. ) അവരോട്‌ അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്‌ അവരെ വിലക്കുകയും ചെയ്യുന്നു.

ഈ അല്ലാഹു വളരെ തമാശ ക്കാരന്‍ ആയിരിക്കാനാണ് സാധ്യത. മോസയോടു സംസാരിക്കുമ്പോള്‍ ഇഞ്ചീല്‍ എന്ന പുസ്തകം ലഭ്യമല്ല. അത് ലഭിക്കുന്നത് ഈസാ നബിയ്ക്കാനു. അതായത്‌ ഇഞ്ചീല്‍ എന്നു പറയപ്പെടുന്ന പുസ്തകം അവര്‍ക്ക്‌ കാണാന്‍ കിട്ടണമെന്കില്‍ ഒരു 1200 കൊല്ലമെന്കിലും കാത്തിരുന്നേ പറ്റൂ. എന്നിട്ടും വല്ല കാര്യമുണ്ടോ? അതില്‍ പറയുന്ന മുഹമ്മദ്‌ നബിയെ പിന്‍ പറ്റുകയും വേണം. നബി എന്ത് പറയുന്നു എന്നറിയണമെങ്കില്‍ ഇഞ്ചീല് വന്നതിനു ശേഷം 600 കൊല്ലം കൂടി കഴിയണം.

പക്ഷെ 7:157 വായിക്കുമ്പോള്‍ തോന്നുക ഇഞ്ചീല്‍ ഇതിനോടകം തന്നെ എഴുതപ്പെട്ടു എന്നാണു. അല്ലെങ്കില്‍ അതില്‍ രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക്‌ കണ്ടെത്താന്‍ കഴിയുകയില്ലല്ലോ? മാത്രവുമല്ല അവരുടെ പക്കല്‍ അതുണ്ടാകുകയും ഇല്ല.

മൂസയുടെ കാലത്ത്‌ ലഭ്യമല്ലാത്ത സുവിശേഷങ്ങളില്‍ മുഹമ്മദിനെ അന്വേഷിക്കാന്‍ പറയാന്‍ മാത്രം വിഡ്ഢിയാണോ അല്ലാഹു? (നബിയെ പറ്റി ഒന്നും പറയുന്നില്ല. വായിക്കുന്നവര്‍ വൈലന്റായി എന്റെ കൈ അന്വേഷിച്ചു വരാന്‍ സാധ്യതയുണ്ട്. അല്ലാഹുവിനെ ആകുമ്പോള്‍ ആരും പരാതി പറയാന്‍ വഴിയില്ല)

Monday, September 6, 2010

യേശു മരിക്കുമോ? ഉണ്ടെന്നും ഇല്ലെന്നും ഖുര്‍ ആന്‍ പറയുന്നു

ഞാന്‍ മനസ്സിലാക്കിയത് ഖുര്‍ ആന്‍ പ്രകാരം യേശു മരിച്ചതായി മുസ്ലീമുകള്‍ വിശ്വസിക്കുന്നില്ല എന്നാണ്‌. കുരിശില്‍ കയറിയ യേശുവിനു പകരം മറ്റൊരാളെ കിടത്തി മനുഷ്യരുടെ കണ്ണില്‍ പൊടിയിട്ട് ഈസാനബിയെ അല്ലാഹു ഉയിര്‍പ്പിച്ചു എന്നാണ്‌ കാണുന്നത്.

4:157-159
അവര്‍ ഊറ്റംകൊണടു: 'മസീഹ് ഈസബ്നുമര്‍യമിനെ, ദൈവദൂതനെ ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു.' സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണടായത്. അദ്ദേഹത്തെക്കുറിച്ച് ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച്, കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ, ഒരറിവുമില്ല. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു.

അതായത് ഈസാ നബിയെ ദൈവം ജീവനോടെ സ്വര്‍ഗ്ഗത്തിലേക്ക് ഉയത്തിയിരിക്കുന്നു. സ്വര്‍ഗ്ഗത്തിലാണെങ്കില്‍ മരണവും ഇല്ല. അതായത് യേശുവിനു ഇനി മരിക്കാന്‍ സാധ്യമല്ല എന്നു തന്നെ.

അങ്ങിനെയെങ്കില്‍ 19:33ല്‍ കാണുന്നത് എങ്ങിനെ ശരിയാകും?

19: 27-33
പിന്നെ ആ ശിശുവിനേയുമെടുത്ത് അവള്‍ സ്വജനത്തിലേക്കു ചെന്നു. അവര്‍ പറയാന്‍ തുടങ്ങി: 'ഓ മര്‍യം, നീ മഹാപാപം ചെയ്തുകളഞ്ഞല്ലോ. ഓ ഹാറൂനിന്റെ സോദരീ, നിന്റെ പിതാവ് ദുഷിച്ച മനുഷ്യനായിരുന്നില്ല. മാതാവ് ദുര്‍ന്നടത്തക്കാരിയുമായിരുന്നില്ല.' അപ്പോള്‍ മര്‍യം ശിശുവിനുനേരെ ചൂണടി. ജനം ചോദിച്ചു: 'തൊട്ടിലില്‍ കിടക്കുന്ന ശിശുവിനോട് ഞങ്ങള്‍ സംസാരിക്കുന്നതെങ്ങനെ?' ശിശു പറഞ്ഞു: 'ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. എനിക്കവന്‍ വേദം നല്‍കുകയും എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. എവിടെയായിരിക്കുമ്പോഴും അവന്‍ എന്നെ അനുഗൃഹീതനുമാക്കിയിരിക്കുന്നു. ജീവിച്ചിരിക്കുന്നേടത്തോളം കാലം നമസ്കാരവും സകാത്തുമനുഷ്ഠിക്കുവാന്‍ എന്നോട് അനുശാസിച്ചിരിക്കുന്നു. അവന്‍ എന്നെ സ്വമാതാവിനെ നന്നായി പരിചരിക്കുന്നവനുമാക്കിയിരിക്കുന്നു. എന്നെ ക്രൂരനായ ദുഷ്ടനാക്കിയിട്ടില്ല. എന്റെ ജനന നാളിലും മരണ നാളിലും ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന നാളിലും എനിക്കു സമാധാനം!

ഇതിന്റെ അര്‍ത്ഥം എന്ത്‌?
ഖുര്‍ ആനില്‍ ഒരിടത്ത് പറയുന്നു, യേശു മരിച്ചിട്ടില്ലെന്ന്‌... മറ്റൊരിടത്തു പറയുന്നു മരിക്കും എന്ന്. ഇനി ഈസാ നബി മരിച്ചിട്ടില്ലെങ്കില്‍ ഖുര്‍ ആനിലെ വചനം (19:33) തെറ്റാകും.

----------------------------------------------------
ഖുര്‍ ആന്‍ വായിക്കുന്നതിനു മുമ്പ് ആ ഗ്രന്‌ഥത്തിനോട് ചെറിയ ബഹുമാനം ഉണ്ടായിരുന്നു. വായിക്കും തോറും അതു കുറയുന്നതു കണ്ടാണ്‌ ഈ പരിപാടി നിറുത്തിയത്. ഇപ്പോള്‍ മറ്റൊരു ബ്ലോഗില്‍ 19:33 കാണുവാന്‍ ഇടയായതിനാല്‍ ഇവിടെ കുറിച്ചു വയ്ക്കുന്നു.

Tuesday, April 27, 2010

ഖുര്‍ ആനിന്റെ പഴയ സ്ക്രിപ്റ്റുകള്‍ എവിടെ?

ഖുര്‍ ആനിന്റെ പഴയ സ്ക്രിപ്റ്റുകള്‍ എവിടെ?
ഇതു ഒരു വെല്ലുവിളിയൊന്നുമല്ല. ബൈബിളിന്റെ പഴയ സ്ക്രിപ്റ്റുകള്‍ തേടിയപ്പോള്‍ A.D 340 ന്റെ പഴക്കമുള്ള ഒരു ശേഖരം ഓണ്‍ലൈനില്‍ കാണുവാന്‍ കഴിഞ്ഞു. ലിങ്ക് ഇവിടെ... codexsinaiticus.org. പകര്‍ത്തിയെഴുതുന്നവര്‍ വരുത്തിയിട്ടുള്ള തെറ്റുകളും മറ്റും കാണുവാനും ഒരു തുറന്ന ചര്‍ച്ച നടത്തുന്നതിനും വേണ്ടിയാണ് അത് അങ്ങിനെ നിലകൊള്ളുന്നത്.

ഒരക്ഷരം പോലും ഇന്നു കാണപ്പെടുന്ന ഖുര്‍ ആനില്‍ വ്യത്യാസം വരില്ല എന്ന് അഭിമാനിക്കുന്നവരാണ് മുസ്ലീം സുഹൃത്തുക്കള്‍ എന്നാണ് എനിക്കു മനസ്സിലായത്. അങ്ങിനെയെങ്കില്‍ അതൊന്നു ഉറപ്പിക്കാന്‍ വേണ്ടിയാണ് ഗൂഗ്ലിങ് നടത്തി നോക്കിയത്. Uthman Copies, Damascus Manuscript, The Egyptian Manuscript, The Madina Manuscript, etc പല പേരുകള്‍ കാണുവാന്‍ കഴിഞ്ഞു എന്നിരുന്നാലും അതിന്റെ സ്ക്രിപ്റ്റിന്റെ സ്കാന്‍ ചെയ്ത കോപ്പിയോ മറ്റോ കാണുവാന്‍ കഴിഞ്ഞില്ല.

codexsinaiticus.org ആണെങ്കില്‍ ബൈബിളിന്റെ ഗ്രീക്ക് പദങ്ങളും അതിന്റെ പരിഭാഷയും കാണുവാന്‍ സാധിക്കും. അതേ പോലെ ലഭ്യമായിട്ടുള്ളവയില്‍ ഏറ്റവും പഴയ ഖുര്‍ ആനിന്റെ അറബി മൂലഗ്രന്ഥവും അതിന്റെ പരിഭാഷയും ഉള്ള ഒരു ഓണ്‍ലൈന്‍ സൈറ്റ് ലഭ്യമെങ്കില്‍ കമന്റായി ചേര്‍ക്കുക.

പകര്‍ത്തിയെഴുതുമ്പോള്‍ ഒരു വാ‍ക്ക് പോലും തെറ്റാതെ പകര്‍ത്തിയവര്‍ ആണോ അറബികള്‍ എന്നറിയാന്‍ ആകാംഷയുണ്ട്. അവരെ അഭിനന്ദിക്കാതെ തരമില്ല. കൈയെഴുത്തു കോപ്പികളില്‍ (അതു വെറും നാലു പാരഗ്രാഫ് ആണ് ഒരു ദിവസം എഴിതേണ്ടത്) തെറ്റുകള്‍ വരുത്തിയതിനു അത്യാവശ്യം ചുവപ്പു വരകള്‍ സമ്പാദിച്ച ഒരുവന്റെ ആകാംഷയാ‍ണിത്.

Tuesday, March 30, 2010

ജോസഫിന്റെ കാലത്ത് ദിര്‍ഹം!!

(അബ്രഹാം->ഇസഹാക്ക്‌->)യാക്കോബിന്റെ 12 പുത്രന്മാരില്‍ ഒരുവനാണ് ജോസഫ്. ഇദ്ദേഹത്തെ സഹോദരന്മാര്‍ ചേര്‍ന്ന് വിറ്റിട്ടുണ്ട്.... തുക എത്രയെന്ന് അറിയണമെങ്കില്‍ ഖുര്‍ ആന്‍ നോക്കുക...

12:20 And they sold him for a reduced price - a few dirhams - and they were, concerning him, of those content with little.

ദിര്‍ഹം?!! പണ്ട് കാലത്ത് വിലപിടിപ്പുള്ള എന്തിന്റെയങ്കിലും കൈമാറ്റമാണ് നടന്നിരുന്നത്. ആദ്യമായി (മുദ്രപതിപ്പിച്ച) നാണയം എന്ന ആശയം വരുന്നത് ബി.സി. 700 നോടതുത്താണെന്നാണ് വിദഗ്ദ്ധ അഭിപ്രായം. എന്തിനു യേശുവിന്റെ കാലത്ത് പോലും രണ്ട് തരത്തിലുള്ള പണവിനിമയം ഉണ്ടായിരുന്നു. സീസറിന്റെ മുദ്ര വച്ചിട്ടുള്ള നാണയങ്ങള്‍ ഒരു വശത്ത്, (ആ സന്ദര്‍ഭത്തിലാ‍ണ് സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന പ്രസിദ്ധമായ വചനങ്ങള്‍ ) യേശുവിനെ ഒറ്റികൊടുക്കാന്‍ യൂദാസിനു കിട്ടിയ 30 വെള്ളികാശുകള്‍ !!(വെള്ളിയുടെ ഒരു നിശ്ചിതതൂക്കമാണ് ഇതിന്റെ അളവുകോല്‍). ഇസ്രായേല്‍‍ക്കാര്‍ പണ്ടു മുതലേ ഈ വെള്ളികാശുകളാണ് ഉപയോഗിച്ചിരുന്നത്. ജോസഫിനെ വിറ്റതായ ഭാഗം ബൈബിളിലും ഉണ്ട്.
ഉല്പത്തി 37:28
മിദ്യാന്യകച്ചവടക്കാർ കടന്നുപോകുമ്പോൾ അവർ യോസേഫിനെ കുഴിയിൽനിന്നു വലിച്ചു കയറ്റി, യിശ്മായേല്യർക്കു ഇരുപതു വെള്ളിക്കാശിന്നു വിറ്റു. അവർ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി.

യേശുവിന്റെ കാലത്തു പോലും ഇസ്രായേല്‍ക്കാര്‍ ദിര്‍ഹം ഉപയോഗിച്ചിട്ടില്ല. അതിനും ഏതാണ്ട് 1800 കൊല്ലം മുമ്പ് അവര്‍ ദിര്‍ഹം ഉപയോഗിച്ചിരുന്നു എന്ന് ഖുര്‍ ആന്‍ പറയുമ്പോള്‍ , എന്തു ചെയ്യാം ‘വിശ്വസിക്കുക‘ തന്നെ.

എന്തായാലും മലയാള പരിഭാഷയില്‍ ദിര്‍ഹം എന്നിടത്ത് ‘വെള്ളികാശ് ‘ ആയിട്ടുണ്ട്. ഇവരാണ് ഖുര്‍ ആനിനെ ആരും ഒരിക്കലും തിരുത്തുകയില്ല എന്ന അവകാശപ്പെടുന്നവര്‍ !

http://www.quranmalayalam.com/quran/uni/u12.html


12:20 അവര്‍ അവനെ തുച്ഛമായ ഒരു വിലയ്ക്ക്‌-
ഏതാനും വെള്ളിക്കാശിന്‌ - വില്‍ക്കുകയും ചെയ്തു. അവര്‍ അവന്‍റെ കാര്യത്തില്‍ താല്‍പര്യമില്ലാത്തവരുടെ കൂട്ടത്തിലായിരുന്നു.

മറ്റൊന്നു കൂടി ശ്രദ്ധിക്കൂ... ഏതാനും വെള്ളികാശിനു്. ഇരുപത് എന്ന സംഖ്യ അവിടേയും ഇല്ല. ഇതാണ് കൃത്യത എന്നു പറയുന്നത്!


ഇനി അറബി അറയുന്ന മുസ്ലീം മലയാളം ബ്ലോഗര്‍മ്മാര്‍ പറയൂ... വെള്ളിക്ക്... fidda എന്നല്ലേ അറബി പദം. darāhima എന്ന പദം എങ്ങിനെ വെള്ളിയാകും? അതിനു തര്‍ജ്ജിമ ദിര്‍ഹം എന്നു തന്നെയല്ലേ?

ദിര്‍ഹവും വെള്ളി കൊണ്ട് തന്നെയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് വെള്ളികാശ് എന്ന് ഉപയോഗിക്കുന്നതുകൊണ്ട് എന്തു തെറ്റ് എന്നു ചോദിക്കാം. എല്ലാ വെള്ളിയും ദിര്‍ഹം ആകില്ല. വെള്ളി ദിര്‍ഹം ആകണമെങ്കില്‍ വെള്ളിയെ മിന്റ് ചെയ്യണം. അതില്‍ മുദ്രപതിപ്പിക്കണം. വെള്ളി ദിര്‍ഹം ആയി കഴിഞ്ഞാല്‍ ഒരു പോരായ്മ പ്രത്യക്ഷപ്പെടും. ദിര്‍ഹം അംഗീകരിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ അത് കച്ചവടം ചെയ്യാന്‍ സാധിക്കുകയിള്ളൂ. ഇതില്‍ പരാമര്‍ശിക്കുന്ന ജോസഫിന്റെ സമയത്ത് വെള്ളിയെ മിന്റ് ചെയ്യാനുള്ള അറിവ് അവര്‍ക്കുണ്ടായിരുന്നില്ല.

വിക്കി നോക്കൂ AD 729 ഉള്ള തരം ദിര്‍ഹം അതില്‍ കാണിച്ചിട്ടുണ്ട്. അതിലെ മുദ്ര ശ്രദ്ധിക്കൂ.

Friday, March 26, 2010

ദൈവവചനവും തിരുത്താന്‍ പറ്റുന്നതോ?

അല്ലാഹു തന്നെയല്ലേ തൌറാത്തും ഇന്‍ജീലും അവതരിപ്പിച്ചത്. ഖുര്‍ ആന്‍ അങ്ങിനെയാണ് പറയുന്നത്.

3:2 അല്ലാഹു - അവനല്ലാതെ ഒരു ദൈവവുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍.
3:3 അവന്‍ ഈ വേദഗ്രന്ഥത്തെ മുന്‍ വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട്‌ സത്യവുമായി നിനക്ക്‌ അവതരിപ്പിച്ചു തന്നിരിക്കുന്നു. അവന്‍ തൌറാത്തും ഇന്‍ജീലും അവതരിപ്പിച്ചു.
...
5:44 തീര്‍ച്ചയായും നാം തന്നെയാണ്‌ തൌറാത്ത്‌ അവതരിപ്പിച്ചിരിക്കുന്നത്‌. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്‌.


അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് യാതൊരു മാറ്റവും ഇല്ലെന്നും 10:64 ല്‍ പറയുന്നു.

10:64 അവര്‍ക്കാണ്‌ ഐഹികജീവിതത്തിലും പരലോകത്തും സന്തോഷവാര്‍ത്തയുള്ളത്‌.
അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക്‌ യാതൊരു മാറ്റവുമില്ല. അതു (
സന്തോഷവാര്‍ത്ത ) തന്നെയാണ്‌ മഹത്തായ ഭാഗ്യം.

6:34 ല്‍ അതു ആവര്‍ത്തിക്കുന്നു.

6:34 നിനക്ക്‌ മുമ്പും ദൂതന്‍മാര്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്‌. എന്നിട്ട്‌ തങ്ങള്‍ നിഷേധിക്കപ്പെടുകയും, മര്‍ദ്ദിക്കപ്പെടുകയും ചെയ്തത്‌ നമ്മുടെ സഹായം അവര്‍ക്ക്‌ വന്നെത്തുന്നത്‌ വരെ അവര്‍ സഹിച്ചു. അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക്‌ ( കല്‍പനകള്‍ക്ക്‌ ) മാറ്റം വരുത്താന്‍ ആരും തന്നെയില്ല. ദൈവദൂതന്‍മാരുടെ വൃത്താന്തങ്ങളില്‍ ചിലത്‌ നിനക്ക്‌ വന്നുകിട്ടിയിട്ടുണ്ടല്ലോ.

ഈ പറഞ്ഞ ഖുര്‍ അന്‍ തന്നയാണോ 5:66 ല്‍ ദൈവവചനങ്ങള്‍ തിരുത്തി എന്ന് പറഞ്ഞിരിക്കുന്നത്?

5:66 തൌറാത്തും, ഇന്‍ജീലും, അവര്‍ക്ക്‌ അവരുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളും അവര്‍ നേരാംവണ്ണം നിലനിര്‍ത്തിയിരുന്നെങ്കില്‍ തങ്ങളുടെ മുകള്‍ഭാഗത്ത്‌ നിന്നും, കാലുകള്‍ക്ക്‌ ചുവട്ടില്‍ നിന്നും അവര്‍ക്ക്‌ ആഹാരം ലഭിക്കുമായിരുന്നു. അവരില്‍ തന്നെ മിതത്വം പാലിക്കുന്ന ഒരു സമൂഹമുണ്ട്‌. എന്നാല്‍ അവരില്‍ അധികം പേരുടെയും പ്രവര്‍ത്തനങ്ങള്‍ വളരെ ചീത്ത തന്നെ.
(ഈ വചനമാണ് ഇവ തിരുത്തിഴുതപ്പെട്ടതാണെന്നതിന്റെ തെളിവായി ഒരു മുസ്ലീം ബ്ലോഗര്‍ തന്നത്.

ഖുര്‍ ആനില്‍ തന്നെ രണ്ടു തരത്തിലും പറയുന്നല്ലോ? എന്നുങ്കില്‍ ഇഞ്ചീലും തൌറത്തും എന്നു പറയുന്ന പുസ്തകങ്ങള്‍ ദൈവവചനങ്ങള്‍ അടങ്ങിയതല്ല. അതായത് അല്ലാഹ് കൊടുത്തുവിട്ടതല്ല. അല്ലെങ്കില്‍ അത് തിരുത്തപ്പെട്ടിട്ടില്ല. ഏതെടുത്താലും ഖുര്‍ ആന്‍ തന്നെ അതിനെ ഖണ്ഡിക്കുന്നു.

-----
ബൈബിളും ദൈവവചനം മാറ്റാന്‍ പറ്റില്ലെന്ന് പറയുന്നു. (അതിവിടെ ഖുര്‍ ആന്‍ ചര്‍ച്ചക്കിടയില്‍ പ്രസക്തമല്ല എങ്കിലും ഒരു റെഫറെന്‍സിനു ഉപകരിക്കും)

മത്തായി 5:18 - സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.

ആവര്‍ത്തനം 4:2
ഞാൻ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറെക്കയോ ചെയ്യരുതു.

Tuesday, March 23, 2010

ആദ്യ മുസ്ലീം ആര്? നബിയോ മോശയോ അബ്രാഹമോ ആദമോ?

ഖുര്‍ ആനിലെ പല സ്ഥലങ്ങളില്‍ നബി പറയുന്നതു കാണാം താനാണ് ആദ്യത്തെ മുസ്ല്ലീം എന്ന്. അല്ലാഹുവിന്റെ മുമ്പില്‍ ഒന്നാം സ്ഥാനം തനിക്കു തന്നെ എന്ന്!

6:14 തീര്‍ച്ചയായും അല്ലാഹുവിന്‌ കീഴ്പെട്ടവരില്‍ ഒന്നാമനായിരിക്കുവാനാണ്‌ ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്‌.
Say, [O Muhammad], "Indeed, I have been commanded to be the first [among you] who submit [to Allah ] and [was commanded]


6:162 പറയുക: തീര്‍ച്ചയായും എന്‍റെ പ്രാര്‍ത്ഥനയും, എന്‍റെ ആരാധനാകര്‍മ്മങ്ങളും, എന്‍റെ ജീവിതവും, എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു.
6:163 അവന്ന്‌ പങ്കുകാരേയില്ല. അപ്രകാരമാണ്‌ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്‌. ( അവന്ന്‌ ) കീഴ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്‌.


39:11 പറയുക: കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്കളങ്കമാക്കിക്കൊണ്ട്‌ അവനെ ആരാധിക്കുവാനാണ്‌ ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്‌
39:12 ഞാന്‍ കീഴ്പെടുന്നവരില്‍ ഒന്നാമനായിരിക്കണമെന്നും എനിക്ക്‌ കല്‍പന നല്‍കപ്പെട്ടിരിക്കുന്നു.

അല്ലാഹുവിന് കീഴ്പെടുന്നവരില്‍ ഒന്നാമന്‍ നബി തന്നെയെന്നു വ്യക്തമായി പറയുന്നു. എന്റെ അഭിപ്രായത്തില്‍ ആദ്യ മുസ്ലീം നബി തന്നെ എന്ന് എളുപ്പം അംഗീകരിക്കാം. പക്ഷേ എന്തു ചെയ്യാം ഖുര്‍ ആന്‍ തന്നെ അതിനു എന്നെ സമ്മതിക്കില്ല.

3:67 ഇബ്രാഹീം യഹൂദനോ ക്രിസ്ത്യനോ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹം ശുദ്ധമനസ്ഥിതിക്കാരനും ( അല്ലാഹുവിന്ന്‌ ) കീഴ്പെട്ടവനും ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍പെട്ടവനായിരുന്നിട്ടുമില്ല.

Abraham was neither a Jew nor a Christian, but he was one inclining toward truth, a Muslim [submitting to Allah ]. And he was not of the polytheists.

കണ്ടില്ലേ അബ്രാഹവും അല്ലാഹുവിന് കീഴ്പ്പെട്ടവന്‍ ആയിരുന്നു എന്ന് ! അദ്ദേഹം യഹൂദനോ ക്രിസ്ത്യാനിയോ ഒന്നും ആയിരുന്നില്ലെന്ന് (ക്രിസ്തുവിനും മുമ്പ് ക്രിസ്ത്യാനിയോ?!! യാക്കോബിനും മുമ്പ് യഹൂദനോ) പിന്നയോ പവന്‍ മാറ്റ് മുസ്ലീം ആയിരുന്നു. ഇപ്പോള്‍ നമ്മുക്ക് തോന്നും മുഹമ്മദ് നബിക്ക് ശേഷമാണ് അബ്രാഹം ജനിച്ചതെന്ന്!

യേശുവും എന്തിന് ശിഷ്യന്മാര് പോലും മുസ്ലീമുകള്‍ ആയിരുന്നു.
3:52But when Jesus felt [persistence in] disbelief from them, he said, "Who are my supporters for [the cause of] Allah ?" The disciples said," We are supporters for Allah . We have believed in Allah and testify that we are Muslims [submitting to Him].
എന്നിട്ട്‌ ഈസായ്ക്ക്‌ അവരുടെ നിഷേധസ്വഭാവം ബോധ്യമായപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവിങ്കലേക്ക്‌ എന്‍റെ സഹായികളായി ആരുണ്ട്‌? ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാകുന്നു. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ ( അല്ലാഹുവിന്ന്‌ ) കീഴ്പെട്ടവരാണ്‌ എന്നതിന്‌ താങ്കള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യണം.

ആദത്തിനെ ഖലീഫയും ആക്കുന്നു.
2: 30 ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുകയാണ്‌ എന്ന്‌ നിന്‍റെനാഥന്‍ മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക )


ഓഹ്, മോശയെ വിട്ടു പോയി. അദ്ദേഹവും ഖുര്‍ ആനില്‍ അവകാശപ്പെടുന്നു അദ്ദേഹമാണ് ആദ്യ മുസ്ലീം എന്ന്‌

7:143 നമ്മുടെ നിശ്ചിത സമയത്തിന്‌ മൂസാ വരികയും, അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ അദ്ദേഹത്തോട്‌ സംസാരിക്കുകയും ചെയ്തപ്പോള്‍ മൂസാ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ( നിന്നെ ) എനിക്കൊന്നു കാണിച്ചുതരൂ. ഞാന്‍ നിന്നെയൊന്ന്‌ നോക്കിക്കാണട്ടെ. അവന്‍ ( അല്ലാഹു ) പറഞ്ഞു: നീ എന്നെ കാണുകയില്ല തന്നെ. എന്നാല്‍ നീ ആ മലയിലേക്ക്‌ നോക്കൂ. അത്‌ അതിന്‍റെ സ്ഥാനത്ത്‌ ഉറച്ചുനിന്നാല്‍ വഴിയെ നിനക്കെന്നെ കാണാം. അങ്ങനെ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ പര്‍വ്വതത്തിന്‌ വെളിപ്പെട്ടപ്പോള്‍ അതിനെ അവന്‍ പൊടിയാക്കി. മൂസാ ബോധരഹിതനായി വീഴുകയും ചെയ്തു. എന്നിട്ട്‌ അദ്ദേഹത്തിന്‌ ബോധം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നീയെത്ര പരിശുദ്ധന്‍! ഞാന്‍ നിന്നിലേക്ക്‌ ഖേദിച്ചുമടങ്ങിയിരിക്കുന്നു. ഞാന്‍ വിശ്വാസികളില്‍ ഒന്നാമനാകുന്നു.

ഖുര്‍ ആന്‍ പ്രകാരം എല്ലാവരും മുസ്ലീമുകള്‍ (ഈ എഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും :-) അതില്‍ തന്നെ രണ്ട് ഒന്നാമന്‍മാര്‍ (നബിയും മോശയും)!! ആദ്യം ജനിച്ചത് ആദം എങ്കില്‍ അയാള്‍ മൂന്നാമത്തെ ഒന്നാമന്‍ !!!

ഒന്നാമന്‍ എന്നതിന് മലയാളത്തില്‍ രണ്ടര്‍ത്ഥം കല്പിക്കാം.
ഒന്ന്‌) ആദ്യത്തേത് എന്നര്‍ത്ഥം.
രണ്ട്) പ്രഥമ സ്ഥാനീയന്‍ എന്നര്‍ത്ഥം.

ഖുര്‍ ആന്‍ വായിച്ചിട്ട് നിങ്ങള്‍ തന്നെ പറയൂ..
ആരാണ് ഒന്നാമന്‍ (ആദ്യം അല്ലാഹുവിന് കീഴ്പ്പെട്ടവന്‍ )?
നബിയോ അബ്രാഹമോ മോശയോ ആദമോ?

ആരാണ് മറ്റേ ഒന്നാമന്‍ (പ്രഥമ സ്ഥാനീയന്‍ എന്നര്‍ത്ഥത്തില്‍)‌
നബിയോ മോശയോ?

കണ്ടില്ലെന്നു നടിക്കുക. അത്ര തന്നെ!

Monday, March 22, 2010

ഖുര്‍ ആന്‍ ശുദ്ധമായ അറബിയില്‍ ആണോ?

16:103 ഒരു മനുഷ്യന്‍ തന്നെയാണ്‌ അദ്ദേഹത്തിന്‌ ( നബിക്ക്‌ ) പഠിപ്പിച്ചുകൊടുക്കുന്നത്‌ എന്ന്‌ അവര്‍ പറയുന്നുണ്ടെന്ന്‌ തീര്‍ച്ചയായും നമുക്കറിയാം. അവര്‍ ദുസ്സൂചന നടത്തിക്കൊണ്ടിരിക്കുന്നത്‌ ഏതൊരാളെപ്പറ്റിയാണോ ആ ആളുടെ ഭാഷ അനറബിയാകുന്നു. ഇതാകട്ടെ സ്പഷ്ടമായ അറബി ഭാഷയാകുന്നു.

അതായത് ഖുര്‍ ആന്‍ പൂര്‍ണ്ണമായും അറബിഭാഷയില്‍ ആകണം എന്ന്‌.

മുഹമ്മദ് നബിയുടെ ഖുര്‍ ആനില്‍ ഉപയോഗിച്ചിരിക്കുന്നത് പൂര്‍ണ്ണമായും ശുദ്ധമായ അറബി പദങ്ങള്‍ ആയിരുന്നോ?

ഒരു ചെറിയ ഉദ്ദാഹരണം എടുക്കാം
Injil എന്ന പദം... ഗ്രീക്ക് പദമാണിത്... സുവിശേഷം (good news) എന്നതിന്റെ ഗ്രീക്ക് പദം.
സുവിശേഷത്തിന്റെ അറബി പദം.. bisharah എന്നല്ലേ?

ഇതിനര്‍ത്ഥം എന്ത്? മുഹമ്മദ് നബിക്ക് ഖുര്‍ ആന്‍ കൊടുത്തത് ഗ്രീക്ക് ക്കാരനെന്നോ? ഗ്രീക്ക് അറിയാവുന്നയാളായതുകൊണ്ടാണല്ലോ ഇഞ്ചീല്‍ എന്ന ഗ്രീക്ക് പദം ഉപയോഗിച്ചത്. നബി നിരക്ഷരന്‍ ആയിരുന്ന കാരണം അറബി പദമേത് ഗ്രീക്ക് പദമേത് എന്ന് അറിയില്ലായിരിക്കാം. പക്ഷേ സര്‍വ്വജ്ഞാനിയായ അല്ലാഹുവിന് സുവിശേഷത്തിന്റെ അറബി പദം അറിയിലായിരുന്നുവോ? ഒന്നുങ്കില്‍ അല്ലാഹുവിന് അത് അറിയില്ല; അല്ലെങ്കില്‍ അല്ലാഹുവല്ല ഇഞ്ചീല്‍ എന്ന പദം മുഹമ്മദിന് പറഞ്ഞു കൊടുത്തത്.