ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Monday, March 22, 2010

ഖുര്‍ ആന്‍ ശുദ്ധമായ അറബിയില്‍ ആണോ?

16:103 ഒരു മനുഷ്യന്‍ തന്നെയാണ്‌ അദ്ദേഹത്തിന്‌ ( നബിക്ക്‌ ) പഠിപ്പിച്ചുകൊടുക്കുന്നത്‌ എന്ന്‌ അവര്‍ പറയുന്നുണ്ടെന്ന്‌ തീര്‍ച്ചയായും നമുക്കറിയാം. അവര്‍ ദുസ്സൂചന നടത്തിക്കൊണ്ടിരിക്കുന്നത്‌ ഏതൊരാളെപ്പറ്റിയാണോ ആ ആളുടെ ഭാഷ അനറബിയാകുന്നു. ഇതാകട്ടെ സ്പഷ്ടമായ അറബി ഭാഷയാകുന്നു.

അതായത് ഖുര്‍ ആന്‍ പൂര്‍ണ്ണമായും അറബിഭാഷയില്‍ ആകണം എന്ന്‌.

മുഹമ്മദ് നബിയുടെ ഖുര്‍ ആനില്‍ ഉപയോഗിച്ചിരിക്കുന്നത് പൂര്‍ണ്ണമായും ശുദ്ധമായ അറബി പദങ്ങള്‍ ആയിരുന്നോ?

ഒരു ചെറിയ ഉദ്ദാഹരണം എടുക്കാം
Injil എന്ന പദം... ഗ്രീക്ക് പദമാണിത്... സുവിശേഷം (good news) എന്നതിന്റെ ഗ്രീക്ക് പദം.
സുവിശേഷത്തിന്റെ അറബി പദം.. bisharah എന്നല്ലേ?

ഇതിനര്‍ത്ഥം എന്ത്? മുഹമ്മദ് നബിക്ക് ഖുര്‍ ആന്‍ കൊടുത്തത് ഗ്രീക്ക് ക്കാരനെന്നോ? ഗ്രീക്ക് അറിയാവുന്നയാളായതുകൊണ്ടാണല്ലോ ഇഞ്ചീല്‍ എന്ന ഗ്രീക്ക് പദം ഉപയോഗിച്ചത്. നബി നിരക്ഷരന്‍ ആയിരുന്ന കാരണം അറബി പദമേത് ഗ്രീക്ക് പദമേത് എന്ന് അറിയില്ലായിരിക്കാം. പക്ഷേ സര്‍വ്വജ്ഞാനിയായ അല്ലാഹുവിന് സുവിശേഷത്തിന്റെ അറബി പദം അറിയിലായിരുന്നുവോ? ഒന്നുങ്കില്‍ അല്ലാഹുവിന് അത് അറിയില്ല; അല്ലെങ്കില്‍ അല്ലാഹുവല്ല ഇഞ്ചീല്‍ എന്ന പദം മുഹമ്മദിന് പറഞ്ഞു കൊടുത്തത്.

14 comments:

  1. അനറബി പദങ്ങള്‍ ഉള്ള ഖുര്‍ ആന്‍ ദൈവികമാകുമോ, ഖുര്‍-ആന്‍ 16:103 പ്രകാരം?

    ReplyDelete
  2. നബി എന്ന പദം തന്നെ ഹീബ്രു ഭാഷയിലുള്ളതാണെന്നാണ്‌ ഞാൻ കേട്ടിട്ടുള്ളത്‌. പ്രവാചകൻ എന്ന സങ്കൽപം തുടക്കത്തിൽ ഉണ്ടായിരുന്നില്ലെന്നും ദൂതൻ എന്ന അർത്ഥം വരുന്ന റസൂൽ ആണ്‌ മുഹമ്മദ്‌ ഉപയോഗിച്ചിരുന്നത്‌ എന്നുമാണ്‌ എന്റെ അറിവിൽ.

    ഭൗതികമായി മാത്രം നോക്കിയാൽ വിവിധ ഗോത്രങ്ങളായി നിലനിന്നിരുന്ന അറബികളിൽ ഏകദൈവവിശ്വാസത്തോടൊപ്പം ഭാഷയും ഫലപ്രദമായി അവരുടെ ഏകീകരണത്തിന്‌ സഹായിച്ചു എന്നതാണ്‌ മനസിലാക്കാവുന്നത്‌. പല ഭാഷകളിലും പ്രവാചകർ ദൈവവചനങ്ങൾ ജനങ്ങൾക്കെത്തിച്ചു കൊടുത്തപ്പോൾ അവരുടേതായ ഭാഷയിൽ ഒരു പ്രവാചകൻ ഉണ്ട്‌ എന്നത്‌ അവരുടെ ഒരുമയ്ക്ക്‌ സഹായകമായി. അതിനപ്പുറം ഇതിൽ കീറിമുറിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല.

    ReplyDelete
  3. അപ്പൂട്ടന്‍,

    ഭാഷ ഏകീകരണത്തിനു നല്ലതാണ്. അതില്‍ എനിക്കു അഭിപ്രായ വ്യത്യാസം ഇല്ല.

    കൂടുതല്‍ ഇറങ്ങി തപ്പിയപ്പോള്‍ ഒന്നും രണ്ടുമല്ല 50 നു മുകളില്‍ പദങ്ങള്‍ ശുദ്ധമായ അറബി പദങ്ങള്‍ അല്ല. അങ്ങിനെ വരുമ്പോള്‍ അത് 16:103 ഘടക വിരുദ്ധമല്ലേ എന്നാണ് എന്റെ ചോദ്യം. ഖുര്‍ ആനും അനറബിയില്‍ സംസാരിക്കുന്നോ??? മുസ്ലീം ബ്ലോഗര്‍മാര്‍ ഖുര്‍ ആനില്‍ നിന്നു തന്നെ അതിന് എന്ത് വിശദീകരണം തരും എന്നറിയാന്‍ ആഗ്രഹമുണ്ട്.

    (ഇത് സ്ഥാപിച്ചെടുത്തത് കൊണ്ട് എനിക്ക് യാതൊരു നേട്ടവും ഇല്ല. മറ്റുള്ളവരുടെ വിശ്വാസത്തില്‍ കേറി ചൊറിയാന്‍ പ്രത്യേകിച്ചും ഒരു ആഗ്രഹവുമില്ല. ബൈബിള്‍ വൈരുദ്ധ്യങ്ങള്‍ പഠിക്കുന്നതിന്റെ ഇടയില്‍ ഖുര്‍ ആനിലെ വൈരുദ്ധ്യങ്ങളും കാണുവാന്‍ ഇടയായി. എന്നാല്‍ പിന്നെ ബൈബിള്‍ കീറിമുറിക്കുന്നവര്‍ക്ക് ഒരു പ്രോത്സാഹനമാകട്ടേ ഈ ബ്ലോഗ് എന്ന് തോന്നി. ഒരു പാലമിട്ടാല്‍ രണ്ടു വശത്തുള്ളവര്‍ക്കും ഗുണം വേണ്ടേ?)

    ReplyDelete
  4. The Injil (Arabic إنجيل (or Injeel) is one of the four Islamic Holy Books the Qur'an records as revealed by God

    The word Injil is derived from Greek word Ευαγγέλιον (evangelion), gospel and means the 'good new'. .. (http://en.wikipedia.org/wiki/Injil)

    Injil എന്ന പദം ശുദ്ധമായും ഗ്രീക്‌ അല്ല എന്നര്‍ഥം, അറബി തന്നെയാണ്‌..

    നൂഹ്‌ , മൂസ എന്നതിനൊക്കെ അറബിയല്ലാത്ത ഭാഷയില്‍ പലതുമാണ്‌ (നോഹ, മോശ) എന്നൊക്കെയാണ്‌ പറയുന്നത്‌. അതിനാല്‍ ആ വാക്കുകളൊക്കെ അറബിയില്‍ പറയുന്നതിനാല്‍ അതൊക്കെ അനറബിയാണ്‌, അതു ഖുര്‍-ആന്‍ വൈരുധ്യമാണ്‌ എന്നൊക്കെ പറഞ്ഞാല്‍ എന്തു ചെയ്യും..

    ReplyDelete
  5. അപ്പൊകലിപ്തോ,
    ചര്‍ച്ചയില്‍ വന്നതിനു നന്ദി. injil എന്ന പദത്തിന്റെ വിശദീകരണം കണ്ടു. ചുരുങ്ങിയ പക്ഷം അത് ഗ്രീക്കില്‍ നിന്ന് രൂപം കൊണ്ട പദമാണ് എന്ന് മനസ്സിലായില്ലേ? bisharah എന്നതിന്റെ അര്‍ത്ഥം എന്താണ്? അതല്ലേ ‘സുവിശേഷം‘ എന്നതിന്റെ ശുദ്ധമായ അറബി പദം. ഇത്രയും നല്ല, ശുദ്ധമായ അറബി പദം ഉള്ളപ്പോള്‍ എന്തുകൊണ്ട് മറ്റുഭാഷയില്‍ നിന്ന് രൂപം കൊണ്ട പദം ഖുര്‍ ആനില്‍ വന്നു എന്നതാണ് ചോദ്യം.


    ഇതും കൂടി വായിക്കൂ... ഇഞ്ചീല്‍ എന്ന പദത്തിന്റെ ഉല്പത്തിയെ കുറിച്ച്.. അതിന് പിന്നേയും അവകാശികള്‍ ഉണ്ട്.
    http://www.renaissance.com.pk/janrefl2y3.html

    ---------
    മേശ എന്ന പദം പോര്‍ട്ടുഗീസ് ഭാഷയില്‍ നിന്നാണ് എന്നാണ് ശബ്ദതാരാവലി പറയുന്നത്. എത്ര മലയാളികല്‍ അത് മലയാള പദമല്ല എന്ന് അംഗീകരിക്കും? അതേ സമയം വാതില്‍ എന്ന പദം ശുദ്ധമായ മലയാളമാണ്.

    പിശാച് എന്ന പദം മലയാളമാണ്. പക്ഷേ അത് പിശാസ് എന്ന തമിഴ് പദത്തില്‍ നിന്ന് രൂപം കൊണ്ടതാണ്. പക്ഷേ ചുകുത്താന്‍ എന്ന പദം പൂര്‍ണ്ണമായും മലയാളമാണ്. (ഇത് ഒരു താരതമ്യത്തിനു ഉപയോഗിച്ചു എന്നേ ഉള്ളൂ... ഞാന്‍ ഒരു മലയാളം ഭാഷ പണ്ഡിതന്‍ അല്ല)

    ----
    മൂസയും നൂഹും മനസ്സിലായി ... ആദം എന്ന പദം അറബിയില്‍ എങ്ങിനെ പറയും? ഹൌവയ്ക്കോ?

    ReplyDelete
  6. sajan..

    Injil ഒരു അറബി ഗ്രന്ഥമല്ലെന്നു താങ്കള്‍ക്കറിയാമല്ലോ.. അത്‌ ഏത്‌ ഭാഷയില്‍ വന്നു എന്നത്‌ കൃത്യമായും അറിയില്ല. അത്‌ ഏത്‌ ഭാഷയായലും ദൈവത്തിന്‌ അറിയാതിരിക്കില്ലല്ലൊ. അപ്പോല്‍ നിലനിന്നിരുന്നതും അറബില്‍ പറഞ്ഞാല്‍ മനസ്സിലാവുന്നതുമായ ഒരു നാമത്തിനെ പരിചയപ്പെടുത്തുമ്പോല്‍ അന്ന് ‍നിലവിലുണ്ടായിരുന്നതോ അതിനോടടുത്തതോ ആയ ഭാഷ ഉപയോഗിക്കുന്നതല്ലെ ശരിയായ നിലപാട്‌.

    താങ്കള്‍ ഒരു പുസ്തകമെഴുതുന്നു തമിഴില്‍, ശുദ്ധമായ തമിഴില്‍. അപ്പോല്‍ കേരളത്തിലെ ഒരു സ്തലത്തെ കുറിച്ച്‌ എഴുതേണ്ടിവരുന്നു. ഉദാഹരണം "ഉദയപുരം". തമിഴിലും അങ്ങനെയല്ലെ എഴുതാനൊക്കൂ. ഇനി ശുദ്ധമായ തമില്‍ തന്നെ എഴുതണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ഇങ്ങനെ എഴുതാം. "കാലൈ മണ്റ്റ്രം". അങ്ങനെ എഴുതിയാല്‍ ഇങ്ങനെ ഒരു സ്ഥലം എവിടെയെങ്കിലും നിലവിലുള്ളതായി തെളിയിക്കാനാവുമോ.. ????

    ReplyDelete
  7. സാജനോടും അപ്പോകലിപ്തോയോടും,
    ക്ഷമിക്കണം, ദൈവവിശ്വാസമില്ലാത്ത ഒരാളുടെ കമന്റാണിത്‌, നിങ്ങളിരുവരും ഇവിടെ സംസാരിക്കുന്ന വിഷയവുമായി നേരിട്ട്‌ ബന്ധമൊന്നുമില്ല.

    അപ്പോകലിപ്തോ,
    താങ്കൾ അറിഞ്ഞോ അറിയാതെയോ ഭാഷാപരിണാമത്തെ സാധൂകരിക്കുകയാണ്‌ ഇവിടെ ചെയ്തത്‌.
    താങ്കൾ പറഞ്ഞത്‌ 100% ശരിയാണ്‌, പല ഭാഷകളും പരസ്പരം കൊടുത്തും വാങ്ങിയും തന്നെയാണ്‌ തങ്ങളുടെ പദസഞ്ചയം വിപുലീകരിച്ചിട്ടുള്ളത്‌. ചുറ്റും സ്ഥിരമായി കാണുന്ന വസ്തുക്കൾക്കും പ്രയോഗിക്കേണ്ടുന്ന ആശയങ്ങൾക്കും സ്ഥാനങ്ങൾക്കുമൊക്കെ ഉചിതമെന്ന് തോന്നിക്കുന്ന പദങ്ങൾ ഉപയോഗിച്ചാണ്‌ ഏതൊരു ഭാഷയുടേയും തുടക്കം. ചില വസ്തുക്കളോ പ്രയോഗങ്ങളോ ആ ഭാഷയിൽ പ്രസക്തമായെന്നുവരില്ല, കാരണം അവ നിത്യജീവിതത്തിൽ ആവശ്യം വരുന്നില്ല എന്നതുതന്നെ. അങ്ങിനെ ആയിടങ്ങളിൽ സുലഭമല്ലാത്തവ ഉപയോഗിക്കേണ്ട സാഹചര്യം വന്നാൽ സ്വാഭാവികമായും മറ്റൊരു ഭാഷയിൽ നിന്നും കടമെടുക്കേണ്ടതായിവരും. ഈ പ്രക്രിയ തുടരും. ഉചിതമായ അക്ഷരമാലയും മറ്റും വരുന്നതും ഈ വളർച്ചയ്ക്കിടയിൽ തന്നെയാണ്‌. കാലക്രമേണ വെറും പദസഞ്ചയം മാത്രം മതിയാകാതെ വരുമ്പോൾ വ്യക്തതയ്ക്കും standardization-ഉം വേണ്ടി വ്യാകരണവും പ്രയോഗനിയമങ്ങളും വരും. അന്യം നിന്നുപോയ പഴയ ഭാഷകളിൽ കൃത്യമായ വ്യാകരണനിയമങ്ങളോ കുത്ത്‌, കോമ തുടങ്ങിയവയോ ഇല്ലായിരുന്നു എന്നത്‌ നിരീക്ഷിച്ചാൽ മനസിലാക്കാവുന്നതാണ്‌.

    ഞാൻ ഉദാഹരണമായി പറഞ്ഞ നബി എന്ന പദം അറബിയിൽ ആദ്യമൊന്നും ഇല്ലായിരുന്നു, കാരണം പ്രവാചകൻ എന്ന സങ്കൽപം അവർക്ക്‌ അന്യമായിരുന്നു. മുഹമ്മദ്‌ തന്നെ തുടക്കത്തിൽ റസൂൽ എന്ന പദമാണ്‌ ഉപയോഗിച്ചിരുന്നത്‌ എന്നാണ്‌ ഞാൻ മനസിലാക്കിയിട്ടുള്ളത്‌. പ്രവാചകൻ എന്ന സ്ഥാനം ആവശ്യമായി വന്നപ്പോൾ ഹീബ്രു ഭാഷയിലെ പദം നേരിട്ട്‌ ഉപയോഗിക്കുകയായിരുന്നു എന്ന് മനസിലാക്കാം.

    ഭാഷകൾ, ഏതുതന്നെയായാലും, ദൈവീകമാണോ അല്ല മനുഷ്യനിർമ്മിതമാണോ എന്ന് ഇവിടെ ചിന്തിക്കാവുന്നതാണ്‌.

    ReplyDelete
  8. അപ്പൊകലിപ്തോ,

    ഒരു ചരിത്ര പുസ്തകം എഴുതുന്നയാള്‍ അല്ലെങ്കില്‍ ഒരു നോവല്‍ എഴുതുന്നയാള്‍ താങ്കള്‍ പറഞ്ഞ രീതിയില്‍ സ്ഥലപേരുകള്‍
    എഴുതുന്നതില്‍ എനിക്കു തെറ്റു തോന്നുന്നില്ല. New York എന്നത് ന്യൂ യോര്‍ക്ക് എന്ന് എഴുതുന്നതാണ് ശരി എന്ന് ഞാന്‍ പറയും.
    പക്ഷേ അങ്ങിനെ എഴുതിയതിനു ശേഷം എഴുത്തുകാരന്‍ തന്റെ പുസ്തകം ചൂണ്ടി കാട്ടി പറയുകയാണ് താന്‍ എഴുതിയതെല്ലാം മലയാളത്തില്‍ ആണെന്ന്. അപ്പോഴാണ് ഈ സംശയം രംഗപ്രവേശനം ചെയ്യുക.


    സ്പഷ്ടമായ അറബിയില്‍ ആണ് എഴുതിയത് എന്നു പറയുമ്പോള്‍ അതു സ്പഷ്ടമായ അറബിയില്‍ ആകണം എന്നേ ഞാന്‍ പറഞ്ഞുള്ളൂ. bisharah എന്ന ശുദ്ധമായ അറബി പദം ഉള്ളപ്പോള്‍ മറ്റു ഭാഷയില്‍ നിന്ന് വലിഞ്ഞു കയറി വന്ന Injil എന്ന പദം ഖുര്‍ ആനില്‍ കാണുന്നു എന്നേ ഞാന്‍ പറഞ്ഞുള്ളൂ.

    bible എന്നത് ബൈബിള്‍ എന്ന് മലയാളത്തില്‍ എഴുതാന്‍ സാധിക്കും. പക്ഷേ അതുകൊണ്ട് ബൈബിള്‍എന്ന പദം മലയാളം ആകുമോ?

    ReplyDelete
  9. sajan..

    ഞാന്‍ പറഞ്ഞത്‌ ഇനിയും താങ്കള്‍ മനസ്സിലാക്കിയിട്ടില്ലെന്നു തോന്നുന്നു. ഇവിടെ ഒരു നാമമാണു (noun) എടുത്തു പറഞ്ഞിരിക്കുന്നതു. അല്ലാതെ verb അല്ല.

    ഒരു ഉദാഹരണം കൂടി. ബൈബിള്‍ ശുദ്ധമായ ഇംഗ്ളീഷില്‍ എഴുതിയിരിക്കുന്നു എന്നവകാശപ്പെടുന്നെന്നിരിക്കട്ടെ. അതില്‍ ഖുര്‍-ആണ്റ്റെ പേരു പറയണം. ഖുര്‍ആണ്റ്റെ അര്‍ഥം 'വായിക്കപ്പെടുന്നത്‌' എന്നാണു. ശുദ്ദമായ ഇംഗ്ളീഷില്‍ എഴുതിയിക്കുന്നു എന്നവകാശപ്പെടുന്ന ബൈബില്‍ പോലും 'Quraan' എന്നുതന്നെ ഉപയോഗിക്കേണ്ടിവരും. അല്ലാതെ 'the recitation' എന്ന്‌ എഴുതിയാല്‍ മതിയാവുമോ.. അതെന്തെന്ന്‌ മനസ്സിലാവുമോ .. ???

    ReplyDelete
  10. അപ്പൊകലിപ്തോ,

    രണ്ടു കാര്യങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

    1. നബി (യോട് അല്ലാഹ്) പറഞ്ഞത് ഇത് (ഖുര്‍ ആന്‍ ) സ്പഷ്ടമായ അറബിയില്‍
    എന്നാണ്. അവിടെയൊന്നും നാമത്തെ/ക്രിയയെ/ക്രിയാവിശേഷണത്തെ ഒഴിച്ച്
    അറബിയില്‍ ആണ് എന്ന ക്ലോസ് ഞാന്‍ കണ്ടില്ല.

    2. താങ്കള്‍ പറയുന്ന ഈ നാമ പദം മറ്റു ഭാഷകളില്‍ എങ്ങിനെ എന്ന് എടുത്തു നോക്കാം
    ഗ്രീക്ക് - evangelion
    ഇംഗ്ലീഷ് - gospel
    മലയാളം - സുവിശേഷം.
    ഇതെന്റെ എല്ലാത്തിന്റേയും അര്‍ത്ഥം Good News എന്നും
    മറ്റു ഭാഷകളില്‍ താങ്കള്‍ പറഞ്ഞ പ്രശ്നം ഉണ്ടായില്ലല്ലോ? അവര്‍ നാമത്തിന്റെ അര്‍ത്ഥം നോക്കിയാണ് സ്വന്തഭാഷയില്‍ നിന്ന് evangelion എന്നതിന്റെ തുല്യപദം കണ്ടെത്തിയത്. (എന്നിട്ട് ആര്‍ക്കെങ്കിലും ആശയകുഴപ്പം ഉണ്ടായോ?)

    എന്തേ അറബിയില്‍ മാത്രം evangelion എന്ന ഗ്രീക്ക് പദത്തില്‍ നിന്നുത്ഭവിച്ച injil എന്ന ശുദ്ധമല്ലാത്ത ഭാഷാന്തരം വന്നു? (അതും bisharah എന്ന ശുദ്ധമായ അറബി പദം ലഭ്യമായിയുള്ളപ്പോള്‍?)

    ശ്രദ്ധിക്കുക: 16:103 എന്ന സൂക്തം ഇല്ലായിരുന്നുവെങ്കില്‍ ഈ പ്രശ്നം ഞാന്‍ ഉന്നയിക്കുമായിരുന്നില്ല. ഖുര്‍ ആന്‍ ശുദ്ധമായ അറബിയിലോ ഇംഗ്ലീഷിലോ എന്തില്‍ വേണമെങ്കിലും എഴുതിയാലും ഒരു പരാതിയും വരുമായിരുന്നില്ല.

    ReplyDelete
  11. ഇനിയും എങ്ങനെ പറഞ്ഞു മനസ്സിലാക്കും... !!

    സലാം..

    ReplyDelete
  12. don't worry about it. എല്ലാകാര്യങ്ങളും എനിക്ക് ബോധിക്കണം എന്നില്ലല്ലോ? താങ്കള്‍ക്ക് ബോധിച്ചുവോ അതാണ് പ്രധാനം. താങ്കളുടെ അഭിപ്രായങ്ങള്‍ക്കു നന്ദി (അതും സഭ്യതയുടെ ഭാഷയില്‍)

    സാധിക്കുമെങ്കില്‍ ഈ ബ്ലോഗിന് ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു. നിര്‍ബന്ധമില്ല.
    ദൈവവചനവും തിരുത്താന്‍ പറ്റുന്നതോ?


    .

    ReplyDelete
  13. താങ്കളുടെ അഭിപ്രായങ്ങള്‍ക്കു നന്ദി (അതും സഭ്യതയുടെ ഭാഷയില്‍)

    !!!!!!!!!!!

    ReplyDelete
  14. പിശാച് എന്ന പടം സംസ്കൃതമാണ്, ചെകുത്താന്‍ എന്നത് സൈത്വാന്‍ എന്നാ അറബി പടം ആണ്

    ReplyDelete

ആശയസംവാദമാണിവിടെ അഭികാമ്യം ... ആശയം ഇല്ലെങ്കില്‍ കമന്റ് ചെയ്യരുതു്.ഖുര്‍ ആനിനെ പറ്റിയാണിവിടെ ചര്‍ച്ച. ഖുര്‍ ആനിന്റെ/ഹദീസിന്റെ ഉള്ളില്‍ നിന്നു തന്നെ ലഭ്യമായ ആശയങ്ങള്‍ ഉപയോഗിക്കുക.